Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Sunday, November 22, 2015

നിത്യവഴുതനങ്ങ

നിത്യ വഴുതന – നടീലും പരിചരണവും
##############
നിത്യ വഴുതന ചെടി
പേരില്‍ മാത്രമേ വഴുതന എന്നുള്ളു, വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് നിത്യ വഴുതന. ഇതിന്റെ കായ കൊണ്ട് തോരന്‍, മെഴുക്കുപുരട്ടി,ഉപ്പേരി വെക്കാന്‍ വളരെ നല്ലതാണു. പ്രത്യേകിച്ച് പരിചരണം ഒന്നും വേണ്ടാത്ത ഈ ചെടിയ്ക്ക്‌ കീടങ്ങളുടെ ആക്രമണവും വളരെ കുറവാണ്. ഒരിക്കല്‍ നട്ടാല്‍ അതിന്റെ വിത്തുകള്‍ മണ്ണില്‍ കിടന്നു വീണ്ടും തനിയെ ചെടി വളര്‍ന്നു വരും. പണ്ട് കാലത്ത് വീടുകളില്‍ ഒരുപാടു ഉണ്ടായിരുന്നു ഈ ചെടി , വളരെ എളുപ്പത്തില്‍ വേലികളില്‍ പടര്‍ന്നു പന്തലിക്കും. നട്ടു വളരെ ചുരുങ്ങിയ സമയം കൊണ്ട് കായകള്‍ പറിച്ചെടുക്കാം. കായകള്‍ അധികം മൂക്കുന്നതിനു മുന്‍പേ പറിച്ചെടുക്കുന്നതാണ് നല്ലത്.
ഏതു കാലാവസ്ഥയിലും കൃഷിചെയ്യാവുന്ന നിത്യവഴുതനയുടെ കായ്‌കളില്‍ പോഷകങ്ങള്‍ സമൃദ്ധമായുണ്ട്‌, ഫൈബര്‍, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി. തുടങ്ങിയ ധാരാളം ഉണ്ട്.
നടീല്‍ രീതി – വിത്ത് പാകിയാണ് നിത്യ വഴുതന കൃഷി ചെയ്യുന്നത്, മണ്ണ് നന്നായി കിളച്ചിളക്കി വിത്തിടുക, നന്നായി നനച്ചു കൊടുക്കുക, കാര്യമായ വള പ്രയോഗം ഒന്നും വേണ്ട ഈ ചെടിക്ക്. മണ്ണില്‍ ഫലഭൂയിഷ്ട്ടത തീരെ കുറവാണെങ്കില്‍ ഉണങ്ങിയ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, ഒക്കെ ഇടാം. കീടങ്ങള്‍ അങ്ങിനെയൊന്നും ആക്രമിച്ചു കണ്ടിട്ടില്ല.  

Tuesday, November 17, 2015

ഉള്ളി വളർത്താൻ

കുല വെട്ടി കഴിഞ്ഞ വാഴകളിൽ ചെറിയുളളി ഇത് പോലെ വളർത്താം , വെള്ളം ഒഴിക്കണ്ട , ഇതേ പോലെ ഇല വരുമ്പോൾ ഇല തോരനും വെയ്ക്കാം , ചെറിയുള്ളിയും തിരിച്ച് കിട്ടും.