Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Sunday, November 22, 2015

നിത്യവഴുതനങ്ങ

നിത്യ വഴുതന – നടീലും പരിചരണവും
##############
നിത്യ വഴുതന ചെടി
പേരില്‍ മാത്രമേ വഴുതന എന്നുള്ളു, വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് നിത്യ വഴുതന. ഇതിന്റെ കായ കൊണ്ട് തോരന്‍, മെഴുക്കുപുരട്ടി,ഉപ്പേരി വെക്കാന്‍ വളരെ നല്ലതാണു. പ്രത്യേകിച്ച് പരിചരണം ഒന്നും വേണ്ടാത്ത ഈ ചെടിയ്ക്ക്‌ കീടങ്ങളുടെ ആക്രമണവും വളരെ കുറവാണ്. ഒരിക്കല്‍ നട്ടാല്‍ അതിന്റെ വിത്തുകള്‍ മണ്ണില്‍ കിടന്നു വീണ്ടും തനിയെ ചെടി വളര്‍ന്നു വരും. പണ്ട് കാലത്ത് വീടുകളില്‍ ഒരുപാടു ഉണ്ടായിരുന്നു ഈ ചെടി , വളരെ എളുപ്പത്തില്‍ വേലികളില്‍ പടര്‍ന്നു പന്തലിക്കും. നട്ടു വളരെ ചുരുങ്ങിയ സമയം കൊണ്ട് കായകള്‍ പറിച്ചെടുക്കാം. കായകള്‍ അധികം മൂക്കുന്നതിനു മുന്‍പേ പറിച്ചെടുക്കുന്നതാണ് നല്ലത്.
ഏതു കാലാവസ്ഥയിലും കൃഷിചെയ്യാവുന്ന നിത്യവഴുതനയുടെ കായ്‌കളില്‍ പോഷകങ്ങള്‍ സമൃദ്ധമായുണ്ട്‌, ഫൈബര്‍, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി. തുടങ്ങിയ ധാരാളം ഉണ്ട്.
നടീല്‍ രീതി – വിത്ത് പാകിയാണ് നിത്യ വഴുതന കൃഷി ചെയ്യുന്നത്, മണ്ണ് നന്നായി കിളച്ചിളക്കി വിത്തിടുക, നന്നായി നനച്ചു കൊടുക്കുക, കാര്യമായ വള പ്രയോഗം ഒന്നും വേണ്ട ഈ ചെടിക്ക്. മണ്ണില്‍ ഫലഭൂയിഷ്ട്ടത തീരെ കുറവാണെങ്കില്‍ ഉണങ്ങിയ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, ഒക്കെ ഇടാം. കീടങ്ങള്‍ അങ്ങിനെയൊന്നും ആക്രമിച്ചു കണ്ടിട്ടില്ല.  

Tuesday, November 17, 2015

ഉള്ളി വളർത്താൻ

കുല വെട്ടി കഴിഞ്ഞ വാഴകളിൽ ചെറിയുളളി ഇത് പോലെ വളർത്താം , വെള്ളം ഒഴിക്കണ്ട , ഇതേ പോലെ ഇല വരുമ്പോൾ ഇല തോരനും വെയ്ക്കാം , ചെറിയുള്ളിയും തിരിച്ച് കിട്ടും.

Saturday, October 31, 2015

പുതിനയിലയുടെ ഗുണങ്ങൾ

പൊതിനയില -രോഗങ്ങളകറ്റുന്നതും ആരോഗ്യദായിനിയുമായ അത്ഭുത സുഗന്ധയില 
ഔഷധ ഗുണ സമ്പുഷ്ടമായ സുഗന്ധയിലയായ പൊതിനയെ പരിചയപ്പെടുത്തുന്ന ഈ പോസ്റ്റ്‌ ഔഷധമായും ആഹാരമായുമുള്ള പൊതിനയിലയുടെ ഉപയോഗങ്ങൾ, ആരോഗ്യപരമായ നേട്ടങ്ങൾ, കൃഷിരീതി എന്നിവ വിശദമായി ചർച്ച ചെയ്യുന്നു

ഭക്ഷ്യ വിഭവങ്ങളിൽ സുഗന്ധത്തിനായി നാം ചേർക്കുന്ന ചെറിയ ഇലകളായ പൊതിനയില ഔഷധ ഗുണത്തിന്റെ കാര്യത്തിൽ ആളൊരു പുലി തന്നെയാണ്. പുരാതന കാലം മുതൽ പോതിനയിയെയേം അതിൽനിന്നെടുക്കുന്ന സുഗന്ധയെണ്ണയെയും കുറിച്ച് മനുഷ്യർക്കറിവുണ്ടായിരുന്നെന്നതിനുള്ള തെളിവുകൾ ഈജിപ്ഷ്യൻ മമ്മികളിൽ നിന്നും കണ്ടെടുത്ത വസ്തുക്കളുടെ ശാസ്ത്രീയ പരിശോധനാഫലം വ്യക്തമാക്കുന്നു.
വാട്ടർ മിന്റ്, സപിയർ മിന്റ് എന്നിവയുടെ ഒരു സങ്കരയിനമാണ് ഇംഗ്ലീഷിൽ പെപ്പർ മിന്റെന്നു വിളിക്കുന്ന നമ്മുടെ പൊതിന. വായിപ്പുണ്ണു, മോണവീക്കം, വായ്‌ നാറ്റം, ജലദോഷം, മൂക്കടപ്പ്, പനി, ഗ്യാസ്ട്രബിൾ തുടങ്ങി ധാരാളം അസുഖങ്ങൾക്ക് കൈകണ്ട ഔഷധമായ പൊതിന മനസ്സുവച്ചാൽ എല്ലാ വീടുകളിലും നട്ട് പിടിപ്പിക്കാവുന്നതെയുള്ളൂ. കാൻസറിനെ വരെ ഫലപ്രദമായി ചെറുക്കാൻ കഴിവുള്ള ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയിട്ടുള്ള പൊതിന നമ്മുടെ ആഹാരത്തിലുൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ആരോഗ്യത്തോടെ കഴിയാൻ സഹായിക്കും.

ഔഷധമായി പൊതിനയിലയുടെ ഉപയോഗം.

1. പൊതിനയിലടങ്ങിയിട്ടുള്ള മെന്തോൾ പ്രോസ്ട്രെറ്റ് കാൻസറിനെ പ്രതിരോധിക്കാൻ പര്യാപ്തമാണ്. 
2. കീമോ തെറാപ്പി, റേഡിയേഷൻ എന്നിവ മൂലം ശരീര കോശങ്ങൾക്കു ക്ഷതമുണ്ടാകുന്നത് തടയുവാനും ഉണ്ടായ ക്ഷതം പരിഹരിക്കാനും പോതിനയെണ്ണയും ഇലയും ഉപയോഗിക്കുന്നു.
3. വായിപ്പുണ്ണു, മോണവീക്കം, വായ്‌ നാറ്റം, ജലദോഷം, മൂക്കടപ്പ്, പനി, ഗ്യാസ്ട്രബിൾ മുതലായവയുടെ ചികിത്സക്ക് പൊതിന ഫലപ്രദമാണ്.
4. പൊതിന ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നു.
5. പൊതിനയെണ്ണ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ചികിത്സക്ക് ഉത്തമമാണ്. 
6. പൊതിനയെണ്ണ ദേഹത്തും തലയിലും പുരട്ടി കുളിക്കുന്നത് തണുപ്പും ഉന്മേഷവും നൽകും
7. ത്വക്കിന്റെയും തലമുടിയുടെയും സംരക്ഷണത്തിനു 
8. ഉത്തമമാണ്പൊതിനയെണ്ണ. താരൻ ഒഴിവാക്കാനും പൊതിനയെണ്ണയും ഇലയും നല്ലതാണ്.
9. ശരീരവേദനക്കും ആസ്ത്മയുടെ ചികിത്സക്കും പൊതിനയെണ്ണയും ഇലയും ഉപയോഗിക്കുന്നു.
10. ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു 
11. ആമാശയത്തിന്റെയും കരളിന്റെയും പ്രവര്ത്തനം നേരയാക്കാൻ സഹായിക്കുന്നു.

പൊതിനയിലയുടെ ചില ഉപയോഗരീതികൾ.

പൊതിനജ്യൂസ്‌

ഒരു പിടി പൊതിനയിലയും ഒരു ചെറു നാരങ്ങയുടെ പകുതിയും മിക്സിയിലിട്ടു നന്നായി അടിച്ചെടുത്ത് ആവശ്യത്തിനു ഉപ്പോ പഞ്ചസാരയോ ചേർത്ത് ദിവസവും രണ്ടു നേരം വീതം കുടിക്കാം. പ്രമേഹം ഉള്ളവർ ഉപ്പു ഉപയോഗിച്ചാൽ മതി.
നല്ലൊരു ആരോഗ്യപാനീയമായ പൊതിന ജ്യൂസ്‌ ദഹന ശക്തി വർദ്ധിപ്പിക്കാനും, ചർമ്മത്തിന്റെ നിറം നന്നാക്കാനും ലൈംഗിക ശേഷി വർദ്ധിപ്പിക്കാനും, ആമാശയത്തിന്റെയും കരളിന്റെയും പ്രവര്ത്തനം നേരയാക്കാനും സഹായിക്കും.വായിപ്പുണ്ണു, മോണവീക്കം, വായ്‌ നാറ്റം, ജലദോഷം, മൂക്കടപ്പ്, പനി, ഗ്യാസ്ട്രബിൾ
എന്നിവയുടെ ശമനത്തിനും പൊതിന ജ്യൂസ്‌ നല്ലതാണ്.

പൊതിന ചായ

ചേരുവകൾ

പൊതിനയില -ഒരു പിടി 
തേൻ-1 ടേബിൾ സ്പൂണ്‍
വെള്ളം-2 ഗ്ലാസ് 
തയ്യാറാക്കൽ 
ഒരു പാത്രത്തിൽ ഒരു പിടി പൊതിനയിലയിട്ടു അതിൽ തിളച്ചു കൊണ്ടിരിക്കുന്ന രണ്ടു ഗ്ലാസ്‌ വെള്ളമൊഴിച്ച് 5-7 മിനിട്ട് വയ്ക്കണം. എന്നിട്ട് ഇലകൾ നീക്കിയാൽ പൊതിന ചായ റെഡി. ഇത് തനിയേയോ തേൻ ചേർത്തോ കുടിക്കാം. പ്രമേഹമില്ലാത്തവർക്ക് 
തേനിനു പകരം പഞ്ചസാരയുമുപയൊഗിക്കാം.

കൃഷി രീതി

തറയിലോ ചട്ടികളിലോ ഗ്രോ ബാഗിലോ പൊതിന വളർത്താം. തണ്ടുകൾ മുറിച്ചെടുത്താണ് നടാനുപയോഗിക്കുന്നത്. നല്ല സൂര്യപ്രകാശം വേണമെങ്കിലും ഭാഗികമായ തണലിൽ തഴച്ചു വളരും

മുടി വളരാനും നരച്ചത്കറുക്കാനും,


വെളുത്തമുടി കറുത്തതായി വളരാൻ വളരെ ഫലപ്രദമായ ഒരു വഴിയുണ്ട്
====================================
മുടി നരച്ചു പോയാൽ ഇനി ഒരിക്കലും പഴയ പോലെ ആകില്ലെന്ന് കരുതി ഡൈയും ഹെയർ
കളറും ചെയ്യുന്നവരാണ് നമുക്ക് ചുറ്റും ഉള്ളത്. എന്നാൽ ആ വിശ്വാസം മാറ്റാൻ സമയമായി..
കാരണം വെളുത്തമുടി കറുത്തതായി വളരാൻ വളരെ ഫലപ്രദമായ ഒരു വഴിയുണ്ട്. പ്രാകൃത
കാലം മുതൽക്കേ പ്രചാരത്തിലുള്ള ഒരു മാർഗമാണ് ഉള്ളി നീര് ഉപയോഗിക്കുന്നത്. എന്നാൽ ഈ
സൂത്രം നമ്മളിൽ പലർക്കും അറിയില്ലെന്നുള്ളത് ഒരു സത്യമാണ്. അറിയുന്നവർക്കാകട്ടെ ഇതു
എങ്ങനെ ഉപയോഗിക്കണം എന്നും നിശ്ചയമില്ല.
മുടി അമിതമായി കൊഴിഞ്ഞ് കട്ടി കുറയുന്നതിനും നര അകറ്റാനും 100 ൽ
ഏറെ വർഷങ്ങളായി തുറന്നു വരുന്ന ഒരു മാർഗ്ഗമാണിത്. ഉള്ളി നീര് തലയിൽ പുരട്ടുമ്പോൾ
രോമകൂപത്തിൽ രക്തയോട്ടം കൂടുകയും വളർച്ചയെ പോഷിപ്പിക്കുകയും ചെയ്യും.


കൂടാതെ തലയോട്ടിയിൽ ഉണ്ടാകുന്ന ബാക്ടീരിയ, മറ്റു
പരോപജീവികളെയും കൊല്ലുന്നതിനും മറ്റു ഫങ്കസ്
എന്നിവയെ നശിപ്പിക്കുന്നതിനും സഹായിക്കും. അത് മൂലം മുടി കൊഴിച്ചിൽ
ഇല്ലാതാകുകയും ചെയ്യും. ഇതിനുമെല്ലാമുപരി ഉള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ
ഘടകം പുതിയ രോമകൂപങ്ങളെ ഉണ്ടാക്കുന്നത് മൂലം പുതിയ മുടി വളർന്നു വരുന്നതിനു
സഹായിക്കുകയും ചെയ്യും.


ഉള്ളി മുടി വളർച്ചയ്ക്ക് സഹായിക്കുന്നത് എങ്ങനെയാണ്…??
ഉള്ളിക്ക് അനേകായിരം സവിശേഷതകൾ ഉണ്ടെങ്കിലും അവയിൽ ഏറ്റവും മുൻപന്തിയിൽ
നിൽക്കുന്ന ഒന്നാണ് മുടി കൊഴിച്ചിൽ ഇല്ലാതാക്കാനുള്ള അവയുടെ കഴിവ്. ഉള്ളിയിൽ പല
തരം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റമിൻ C, വിറ്റമിൻ B6, കാൽസിയം, മഗ്നീസിയം,
പൊട്ടാസിയം, ജെർമാനിയം, പിന്നെ ഏറ്റവും പ്രധാനപെട്ടതെന്നു പറയാവുന്ന ഒന്നായ
സൾഫർ എന്നിവയാണ് ഉള്ളിയിൽ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ.
ഉള്ളി തലയോട്ടിയിലെ അഴുക്കിനെ ഉന്മൂലനം ചെയ്യുകയും പറ്റിപ്പിടിച്ചിരിക്കുന്ന
സൂക്ഷ്മാണുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
തലയിലെ രക്തയോട്ടത്തെ അഭിവൃദ്ധിപ്പെടുത്തി മുടി വളരുവാനുള്ള
സാഹചര്യം ഉണ്ടാക്കി കൊടുക്കുന്നു.
ഉള്ളി നീര് എങ്ങനെ തയ്യാറാക്കാം:
ഉള്ളി നീര് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. അതിനാൽ അത്
ശുദ്ധമായി ആവശ്യാനുസ്രതം തയ്യാറാക്കുന്നതാണ് ഉത്തമം. നിങ്ങളുടെ പക്കൽ ജ്യൂസർ/
മിക്സി ഉണ്ടെങ്കിൽ അത് ഉപയോഗിച്ചോ അതുമല്ലെങ്കിൽ ഗ്രേറ്റർ
ഉപയോഗിച്ചോ ഉള്ളി നീര് എടുക്കാം. അരിച്ചെടുത്ത ഉള്ളി നീര് ഉപയോഗിക്കുന്നതാകും നല്ലത്.
തലയിലാകെ തേച്ചു പിടിപ്പിക്കുന്നതിന് മുൻപായി ശരീരത്തിൽ എവിടെയെങ്കിലും തേച്ച്
അലർജി ടെസ്റ്റ് നടത്തണം.ഉള്ളി നീരിന് അല്പം വീര്യം കൂടുതൽ ആണ്. അതിനാൽ
തന്നെ സൂക്ഷിച്ച് വേണം ഉപയോഗിക്കാൻ. ആവശ്യമെങ്കിൽ അല്പം വെള്ളം ചേർത്ത്
ഉപയോഗിക്കാം.
തലയോട്ടിയിൽ ഉള്ളി നീര് തേച്ച ശേഷം അല്പം സമയം തലയിൽ കൈ വിരൽ കൊണ്ട്
നല്ലപോലെ ഒന്ന് മസ്സാജ് ചെയ്യുന്നത് നന്നാകും. എന്നിട്ട് 30 മിനുട്ട് മുതൽ ഒരു മണിക്കൂർ
വരെ സമയം കഴിഞ്ഞ് കഴികി കളയാം. താരൻ ഇല്ലാതാക്കാൻ ഈ പ്രക്രിയ
ഏറെ സഹായിക്കും. ഉള്ളി നീരിന് കുത്തുന്ന ഒരു മണം ഉണ്ടാകുന്നതിനാൽ രാത്രി ഉള്ളി നീര്
തേച്ചു പിടിപ്പിച്ച് ചെറു ചൂട് വെള്ളത്തിൽ കുളിക്കുന്നതാണ് ഉത്തമം. എന്നിട്ട്
രാവിലെ വീര്യമില്ലാത്ത ഏതെങ്കിലും ഷാമ്പൂ വെച്ച് കഴുകി വൃത്തിയാക്കാം.


ഉള്ളി നീര് എടുക്കാൻ മടിയുള്ളവർക്ക് ഉള്ളി അരിഞ്ഞ് തിളച്ച വെള്ളത്തിൽ ഇട്ട ശേഷം വീണ്ടും ഒരു
5-10 മിനിറ്റ് വരെ തിളപ്പിക്കാൻ വെക്കുക. എന്നിട്ട് തണിഞ്ഞ ശേഷം വെള്ളം ഊറ്റിയെടുത്ത്
ആ വെള്ളത്തിൽ തല കഴുകാം. വേറെ വെള്ളം ഉപയോഗിച്ചു പിന്നീട് മുടി കഴുകരുത്. അടുത്ത
ദിവസം വീര്യം കുറഞ്ഞ ഒരു ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ഈ രീതി ദിവസവും തുടരുക. ഇതു
വഴി മുടി വളർച്ച കൂടുമെന്ന് മാത്രമല്ല വെളുത്ത മുടി കറുക്കുകയും ചെയ്യും

Tuesday, October 27, 2015

ഉള്ളികൃഷി

വീട്ടിലൊരു പച്ചക്കറിത്തോട്ടം
നമുക്കുമാകാം ഉള്ളികൃഷി:

പൊതുവെ ഉള്ളി കൃഷി ചെയ്യാത്തവരാണ് കേരളീ യരെങ്കിലും ഉള്ളി കഴിക്കുന്നവരില്‍ മുന്‍ പന്തിക്കാര്‍തന്നെയാണ്. നിത്യാഹാര വസ്തുക്കളിലൊന്നായി ഉള്ളിയും മാറിയിട്ടുണ്ട്. വലിയ ഉള്ളി (സവാള)ക്കാണ് കൂടുതല്‍ പ്രാധാന്യം. ചെറിയ ഉള്ളിയും നിത്യപട്ടികയില്‍ ഉണ്ട്. ഇപ്പോള്‍ വടക്കേ ഇന്ത്യയെ ആശ്രയിച്ചാണ് നാം ഉള്ളി ഉപയോഗിക്കുന്നത്. കേരളത്തില്‍ ഈ കൃഷി വിജയിക്കുമെന്നാണ് പാലക്കാടും എറണാകുളത്തുമെല്ലാം നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

കേരളത്തില്‍ പൊതുവെ തണുപ്പ് കൂടുതലുള്ളതും കഠിനമഴക്കാലത്തിനുശേഷമുള്ള കാലാവസ്ഥാ സമയത്താണ് ഉള്ളിക്കൃഷിക്ക് യോജിച്ചത്. ആഗസ്ത്-സെപ്തംബറില്‍ വിളവിറക്കി ഒക്ടോബര്‍മുതല്‍ ഡിസംബര്‍-ജനുവരിവരെയുള്ള തണുപ്പ് കാലാവസ്ഥയാണ് ഉള്ളിക്ക് ഏറ്റവും അനുയോജ്യമായത്. ചെറിയ ഉള്ളിക്കും വലിയ ഉളിക്കും ഇത് ബാധകമാണ്. വലിയ ഉള്ളിക്കൃഷിവളക്കൂറുള്ള നീര്‍വാര്‍ച്ചാ സൗകര്യമുള്ള, സൂര്യപ്രകാശലഭ്യതയുള്ള ഇടമാണ് വേണ്ടത്. ആദ്യം നേഴ്സറികളില്‍ വിത്തുപാകി തൈകള്‍ ഉണ്ടാക്കി പറിച്ചുനട്ടാണ് കൃഷിചെയ്യേണ്ടത്. നേഴ്സറിക്കായി മണ്ണ് കിളച്ച് പരുവപ്പെടുത്തി കാലിവളവും കുമ്മായവും ചേര്‍ത്തുവയ്ക്കണം. സെന്റിന് 100 കി.ഗ്രാം കാലിവളവും രണ്ടു കി.ഗ്രാം കുമ്മായവുമാവാം. 750 സെ. മീ. നീളം 100 സെ.മീ. വീതി 15 സെ. മീ. ഉയരവുമുള്ള ബെഡുകള്‍ എടുത്ത് അതില്‍ വരിവരിയായി ഉള്ളിവിത്ത് പാകാം.

ആര്‍ക്ക കല്യാണ്‍ എന്ന ഇനമാണ് കേരളത്തിനു പറ്റിയത്. പാകി 6-8 ആഴ്ചയ്ക്കുശേഷം തൈകള്‍ പറിച്ചുനടാം. പ്രധാന കൃഷിയിടം കിളച്ച് കാലിവളം ചേര്‍ത്തശേഷം 15 സെ. മീ. അകലത്തില്‍ വാരങ്ങള്‍ എടുത്ത് 10 സെ. മീ. അകലത്തില്‍ തൈകള്‍ നടാം. നട്ടശേഷം ഉടന്‍ നച്ചുകൊടുക്കേണ്ടതുണ്ട്.. ബയോഗ്യാസ് സ്ലറി ഏറ്റവും അനുയോജ്യമാണ്. മൂപ്പെത്തുമ്പോള്‍ ഇലകള്‍ ഉണങ്ങിയിരിക്കും. ഈ സമയം മണ്ണ് ഉണങ്ങാതിരിക്കാന്‍ നയ്ക്കുന്നത് നല്ലതാണ് (140 ദിവസമാണ് മൂപ്പ്). പറിച്ചെടുത്ത ഉള്ളി ഉണങ്ങിയ ഇലയോടുകൂടിത്തന്നെ ഉണക്കാം. ജൈവരീതിയിലും കൃഷിചെയ്യാം. ചെറിയ ഉള്ളിചെറിയ ഉള്ളിക്കും കൃഷിമുറ ഇതുതന്നെ. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന ചുവന്ന ഉള്ളിതന്നെ വിത്തായി ഉപയോഗിക്കാം. ഒരു സെ. 600 ഗ്രാം വിത്ത് മതിയാകും. ഒരു കി.ഗ്രാം വിത്ത് നട്ടാല്‍ 10 കി.ഗ്രാം ഉള്ളി ലഭിക്കും. അടിവളമായി കാലിവളം ഇട്ട് മണ്ണിളക്കി വാരങ്ങള്‍ (ഒരടിവീതി) എടുക്കുക. ഇതില്‍ 15 സെ. മീ. അകലത്തില്‍ വാരങ്ങളായി ഉള്ളി നടാം. നട്ട് 75 ദിവസം ആകുമ്പോള്‍ വിളവെടുക്കാം. ഈ രീതിയില്‍ നമുക്കും ഉള്ളിക്കൃഷി ആരംഭിക്കാവുന്നതാണ്.

Sunday, October 18, 2015

നെൽകൃഷി പുത്തൻ രീതി


അരി തീവ്രതാ സമ്പ്രദായം (എസ്.ആര്‍.ഐ)
നെല്‍ക്കൃഷി: ചില ഐതിഹ്യങ്ങള്‍
നെല്ല് ഒരു ജലസസ്യമാണെന്നും ജലാശയങ്ങളില്‍സമൃദ്ധമായി വളരുന്നു എന്നുമാണ് എല്ലാവരും വിശ്വസിക്കുന്നത്. നെല്ല് ജലസസ്യമല്ല; അത് ജലത്തില്‍വളരുമെങ്കിലും ഓക്സിജന്‍റെ അളവ് കുറവുള്ള (ഹൈപോക്സിക്) സാഹചര്യങ്ങളില്‍സമൃദ്ധമായി വളരുകയില്ല. നിരന്തരമായ ജലസാന്നിധ്യമുള്ളതിനാല്‍നെല്‍‌ച്ചെടികള്‍അവയുടെ ഊര്‍‌ജ്ജത്തിന്‍റെ ഏറിയ പങ്കും വേരുകളില്‍വായു അറകളുണ്ടാക്കാനായി (എയര്‍കൈമ റ്റിഷ്യു) ചെലവിടുന്നു. പുഷ്പ്പിക്കുന്ന കാലമാകുമ്പോള് നെല്ച്ചെടിയുടെ വേരറ്റം ഏകദേശം 70 ശതമാനം വരെ നശിച്ചുപോകുന്നു.
എസ് ആര്‍ ഐ : വിശ്വാസങ്ങളെ മാറ്റിമറിക്കുന്നു
എസ് ആര്‍ഐ സമ്പ്രദായത്തില്‍നെല്‍‌പ്പാടങ്ങള്‍വെള്ളം കെട്ടിനിര്‍ത്താതെ കതിരിടുന്ന കാലത്ത് ഈര്‍പ്പം നല്‍കി നിര്‍ത്തുന്നു. പിന്നീട് ഒരിഞ്ച് അളവില്‍വെള്ളം നിലനിര്‍‌ത്തുന്നു. എസ് ആര്‍ഐ സമ്പ്രദായത്തില്‍കൃഷിചെയ്യുന്നതിന് സാധാരണയായി കൃഷിചെയ്യാനുപയോഗിക്കുന്നതിന്‍റെ പകുതി ജലം മതിയാകും. നിലവില്‍ലോകമൊട്ടാകെയുള്ള ഒരുലക്ഷത്തിലധികം കര്‍ഷകര്‍ഈ സമ്പ്രദായം പരീക്ഷിച്ചുവരികയാണ്.
എസ് ആര്‍ഐ നെ‌ല്‍കൃഷിയിലൂടെ കുറച്ച് ജലമുപയോഗിച്ച് കുറഞ്ഞ ചെലവില്‍കൂടുതല്‍ആദായം ലഭ്യമാകുന്നു. ഇങ്ങനെ ഈ രീതി ചെറുകിട കര്‍ഷകര്‍ക്കും വന്‍കിട കര്‍ഷകര്‍ക്കും ഉപയോഗപ്രദമാണ്. 1980 കളില്‍മഡഗാസ്കറിലാണ് എസ് ആര്‍ഐ ആദ്യമായി വികസിപ്പിച്ചത്. ചൈന, ഇന്ഡോനേഷ്യ, കമ്പോഡിയ, തായ്‌ലാണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ഇതിന്‍റെ സാധ്യത പരിശോധിച്ചുവരികയാണ്. ആന്ധ്രാപ്രദേശിലെ 22 ജില്ലകളിലും 2003ലെ ഖാരിഫ് വിളയില്‍എസ് ആര്‍ഐ പരീക്ഷിക്കുകയും മികച്ച ഫലമുണ്ടാകുകയും ചെയ്തു.
കുറഞ്ഞ ബാഹ്യ അവശ്യഘടകങ്ങള്‍ ഉപയോഗിക്കുന്ന എസ് ആര്‍ഐ സാങ്കേതികത
എസ് ആര്‍ഐ നെല്ക്കൃഷിയില്‍വിത്തുകള്‍കുറഞ്ഞ അളവില്‍മാത്രമാണ് ഉപയോഗിക്കുന്നത്- ഏക്കറിന് 2 കിലോഗ്രാം എന്ന തോതില്‍. അതിനാല്‍ഒരു യൂണിറ്റ് വിസ്തീര്‍ത്തില്‍ (25 x 25 cm) കുറച്ച് ചെടികള്‍മാത്രം. എന്നാല്‍മുഖ്യധാര രാസനെല്‍‌കൃഷിക്ക് ഏക്കറിന് 20 കിലോ വിത്ത് ആവശ്യമായിവരുന്നു. (1 ഏക്കര്‍= ഏകദേശം 0.4 ഹെക്റ്റര്)
വിവരങ്ങള്‍ 
പരമ്പരാഗത രീതി
എസ് ആര്‍ഐ
സ്ഥലം
15x10 സെന്‍റീമീറ്റര്‍
25x25 സെന്‍റീമീറ്റര്‍
ചതുരശ്ര മീറ്ററിലുള്ള ചെടികളുടെ എണ്ണം
66
16
ഒരു കൂനയിലാവശ്യമുള്ള വിത്ത് തൈകളുടെ എണ്ണം
3
1
ഒരേക്കറിലുള്ള ചെടികളുടെ എണ്ണം
792000
64000
ഒരേക്കറില്‍ആവശ്യമായ വിത്തിന്‍റെ അളവ്
20 കിലോഗ്രാം
2 കിലോഗ്രാം

വളത്തിനും സസ്യസംരക്ഷണ രാസവസ്തുക്കള്‍ക്കും ചെലവ് കുറവായ എസ് ആര്‍ ഐ.

വേരിന്‍റെ വളര്‍ച്ച
എസ് ആര്‍ ഐയില്‍ നെല്‍‌ച്ചെടി സ്വാഭാവിക സാഹചര്യങ്ങളില്‍ ആരോഗ്യകരമായി വളരുന്നു. വേരുകള്‍ സമൃദ്ധമായി വളരുകയും മണ്ണിന്‍റെ ഉള്ളറകളില്‍ നിന്നും പോഷകങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു.
ആരംഭത്തില്‍ കഠിനാദ്ധ്വാനപരമായ എസ് ആര്‍‌ ഐ 
* പറിച്ചുനടാനും കള കളയാനും 50 ശതമാനം അധിക തൊഴില്‍ ദിനങ്ങള്‍ ആവശ്യമാണ്.
* ലാഭത്തിനു വേണ്ടി ജോലിചെയ്യുവാന്‍ തൊഴിലാളികളെ ഒന്നിപ്പിക്കുന്നു.
* കുടുംബത്തൊഴിലില്‍‌പ്പെട്ട പാവപ്പെട്ടവര്‍ക്ക് പകരസംവിധാനം നല്‍കുന്നു.
* ശരിയായ നൈപുണ്യം ഒരിക്കല്‍ പഠിച്ച് പ്രാവര്‍ത്തികമാക്കിയാല്‍ പിന്നീട് അദ്ധ്വാനച്ചെലവു കുറയുന്നു.
നെല്‍‌ച്ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ച ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന എസ് ആര്‍ ഐ
* വമ്പിച്ച വേര് വളര്‍ച്ച
* ഔദാര്യവും ശക്തവുമായ ഉഴവുകാര്‍
* താമസിക്കാത്തത്
* വലിയ കതിര്‍ക്കുല
* നന്നായ് നിറച്ച അധിക ധാന്യ കതിര്‍ക്കുലയും അധിക ധാന്യതൂക്കവും
* സ്വാഭാവികതയോടെ മണ്‍‌പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിനാല്‍ പ്രാണികളെ ചെറുക്കുന്നു
ശാഖാവളര്‍ച്ച വലിയ തോതില്‍ വര്‍ദ്ധിക്കുന്നു
ഏറ്റവും കൂടുതല്‍ ശാഖാവളര്‍ച്ച (സസ്യമൊന്നിന് 30 ശാഖകള്‍ ലളിതമായി സാധിക്കാം; സസ്യമൊന്നിന് 50 ശാഖകള്‍ തീര്‍ത്തും ധാരാളം) കതിര്‍ക്കുല തുടങ്ങുന്നതിനോടൊപ്പമാണ് നടക്കുന്നത്. ശ്രേഷ്ഠമായ നിര്‍വ്വഹണത്തില് സസ്യമൊന്നിന് 100 ഫലഭൂയിഷ്ഠ ശാഖാവളര്‍ച്ച, ഇലകളില്ലാതെ വേരുമാത്രമുള്ള സസ്യങ്ങളുടെ അഭാവവും നേരത്തെയുള്ള പറിച്ചുനടീലും കാരണം, വളരെ പ്രയോജനപ്രദമാക്കാം
(അവലംബം: എസ് ആര്‍ ഐയെ കുറിച്ചുള്ള ഡബ്ളു എ എസ് എസ് എ എന് – സി എസ് എ – ഡബ്ളു ഡബ്ളു എഫ് മാനുവല്‍)
എസ് ആര്‍ ഐയില്‍ ചെയ്യാവുന്നതും അരുതാത്തതും
നേരത്തെയുള്ള പറിച്ചുനടീല്‍: 8-12 ദിവസം പ്രായമായ രണ്ടു തളിരിലകള്‍ മാത്രമുള്ള വിത്ത് തൈകള്‍ പറിച്ചുനടുക. (കൂടുതല്‍ ഉഴവു സാദ്ധ്യതയും കൂടുതല്‍ വേര്‍ വളര്‍ച്ചാ സാദ്ധ്യതയും)
ശ്രദ്ധാപൂര്‍വ്വമായ പറിച്ചുനടീല്‍:പറിച്ചനടീല്‍ സമയത്ത് ഒടിവോ ചതവോ കുറയ്ക്കുക. വിത്ത്, മണ്ണ്, വേരുകള്‍ ഇവയോടുകൂടി സസ്യം നഴ്സറിയില്‍ നിന്നും മാറ്റുകയും കൃഷിസ്ഥലത്ത് മണ്ണില്‍ അധികം താഴ്ത്താതെ വയ്ക്കുക (കൂടുതല്‍ ഉഴവു സാദ്ധ്യത)
വീതിയുള്ള ഇടസ്ഥലം: കൂട്ടത്തോടെയാവാതെ വിത്ത് തൈകളെ ഒറ്റയ്‌ക്കൊറ്റയ്ക്ക്, 25 സെ.മീ. x 25 സെ.മീ. ചതുരശ്ര ക്രമത്തിലോ വീതിയിലോ നടുക. സസ്യത്തെ വരിയായി നടരുത്. (കൂടുതല്‍ വേര് വളര്‍ച്ചാ സാദ്ധ്യത)
കള കളയലും വായു സന്നിവേശവും: മണ്ണിനെ കടഞ്ഞെടുക്കത്തക്ക ലളിത യന്ത്രത്താലുള്ള "കറങ്ങുന്ന കൈക്കോട്ട്" ഉപയോഗിക്കുക; 2 കള കളയല്‍ ആവശ്യം, (കളകള്‍ കുറയുന്ന മാത്‍സര്യത്തിലും മണ്ണിലെ വായു സന്നിവേശവും മൂലമുള്ള സൂക്ഷ്മാണു പ്രവര്‍ത്തനം കാരണം കൂടുതല് വേര് വളര്‍ച്ച). രണ്ടു പ്രാവശ്യത്തിനു ശേഷമുള്ള അധിക കളകളയല്‍, ഓരോ കളകളയലിനും ഹെക്ടറിന് 2 ടണ്‍ വീതം ഉല്‍പ്പാദനക്ഷമതാ വര്‍ദ്ധന ഫലം ചെയ്യുന്നു.
ജല പരിപാലനം:rമണ്ണ് പൂരിതമാകാതെ ഈര്‍പ്പം നില്‍ക്കത്തക്ക, ഇടവിട്ടുള്ള ഉണക്കോടെ, ഒന്നിരാടമുള്ള വായു അളവ് വര്‍ദ്ധിപ്പിക്കുയും കുറയ്ക്കുകയും ചെയ്യുന്ന മണ്ണിന്‍റെ അവസ്ഥ (വേര് ജീര്‍ണ്ണിക്കല്‍ തടയുകയും, മണ്ണില്‍നിന്നും നല്ലവണ്ണം പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നതിനാല്‍ കൂടുതല്‍ വേര് വളര്‍ച്ച).
കമ്പോസ്റ്റ്/ എഫ് വൈ എം രാസവളത്തിനു പകരമോ അല്ലെങ്കില്‍ അതോടൊപ്പമോ പ്രയോഗിക്കുന്നു; ഹെക്ടര്‍ ഒന്നിന് 10 ടണ്ണ് വീതം (മണ്ണിന്‍റെ ആരോഗ്യവും ഘടനയും നന്നായതും കൂടുതല്‍ സമീകൃത പോഷക വിതരണവും കാരണം കൂടുതല്‍ സസ്യവളര്‍ച്ച)
എസ് ആര്‍ ഐ കൃഷിയില്‍ 8 മുതല്‍ 12 ദിവസം പ്രായമുള്ള വിത്ത്‌തൈകളാണ് നടുന്നത്. അതുകൊണ്ട് വേര് സമ്പ്രദായം നല്ല വണ്ണം വളരുകയും 30 മുതല് 50 വരെ ശാഖകള്‍ നല്‍കുന്നു. എല്ലാ 6 പരിചരണ പ്രക്രിയകളും പാലിച്ചാല്‍ ഒരു സസ്യത്തിന് 50 മുതല്‍ 100 വരെ ശാഖകള്‍ ഉല്‍പ്പാദിപ്പിക്കുകയും ഉയര്‍ന്ന വിളവിന്‍റെ കാര്യസിദ്ധി കൈവരികയും ചെയ്യും.
നഴ്സറി പരിപാലനം

വിത്തിന്‍റെ അളവ് ഏക്കറൊന്നിന് 2 കി.ഗ്രാം
നഴ്സറി വിസ്തീര്‍ണ്ണം ഏക്കറൊന്നിന് 1 സെന്‍റ്
രോഗബാധയില്ലാത്ത വിത്തുകള്‍ തിരഞ്ഞെടുക്കുക
അങ്കുരിച്ച വിത്തുകള്‍ നഴ്സറിയിലെ മണല്‍ത്തിട്ടയില്‍ വിതയ്ക്കുന്നു.
പൂച്ചെടി വിളകള്‍ക്ക് ഒരുക്കുന്നതുപോലെയുള്ള നഴ്സറി മണല്‍ത്തിട്ട ഒരുക്കുക
ഒരു പാളി ശുദ്ധീകരിച്ച വളം പ്രയോഗിക്കുക
അങ്കുരിച്ച വിത്തുകള്‍ വിരളമായി ഉപയോഗിക്കുക
മറ്റൊരു പാളി വളമിട്ടു മൂടുക
നെല്ലിന്‍റെ വയ്‌ക്കോലുപയോഗിച്ച് പുതയിടുക
ശ്രദ്ധയോടെ വെള്ളമൊഴിക്കുക
വിത്ത്‌തൈകള്‍ ആയാസമില്ലാതെ ഇളക്കിയെടുക്കാനും കൊണ്ടുപോകാനും ഏത്തവാഴപ്പോള ഉപയോഗിക്കുക

പ്രധാന നിലമൊരുക്കല്‍
നിലമൊരുക്കല്‍ സാധാരണരീതിയിലുള്ള ജലസേചനക്കൃഷിയില്‍ നിന്നും വ്യത്യസ്തമല്ല.
ഒരേപോലെ ജലസേചനം നടത്താനായി ശ്രദ്ധയോടെ വേണം നിരപ്പാക്കാന്‍.
വെള്ളത്തിന്‍റെ സുഗമമായ ഒഴുക്കിന് ഓരോ 3 മീറ്റര്‍ അകലത്തിലും ചാലെടുക്കണം.
25x25 സെ.മീ. അകലത്തിലായി രണ്ടു വഴിക്കും അടയാളോപകരണമുപയോഗിച്ച് വര വരയ്ക്കുകയും സംയോജിക്കുന്ന സ്ഥലത്ത് പറിച്ച് നടീല്‍ നടത്തുക.

പറിച്ചുനടീല്‍
8-12 ദിവസം വരെ പ്രായമുള്ള വിത്ത് തൈകളാണ് പറിച്ചുനടുന്നത്.
വിത്ത്‌തൈകള്‍പറിക്കുന്നതും നടുന്നതും ശ്രദ്ധാപൂര്‍വ്വമായിരിക്കണം.
വിത്ത് തിട്ടയുടെ 4-5 ഇഞ്ച് താഴെയായി ഒരു തകിട് ഷീറ്റ് കടത്തി വിത്ത്‌തൈ, മണ്ണോടൊപ്പം, വേരിന് കുഴപ്പമൊന്നും സംഭവിക്കാതെ ഇളക്കിയെടുക്കണം
വിത്ത് തൈ ആഴമില്ലാതെ പറിച്ചുനടുന്നതിനാല്‍ വളരെ വേഗം പിടിക്കുന്നു. വിത്ത് തൈ ഒറ്റയ്ക്ക് വിത്ത്, മണ്ണ് ഇവയോടൊപ്പം ചൂണ്ടു വിരലും പെരുവിരലുമുപയോഗിച്ച് മൃദുവായി പറിച്ചെടുത്ത് അടയാളപ്പെടുത്തിയ സംയോജിച്ച സ്ഥലത്ത് നടുന്നു.
പ്രാരംഭത്തില്‍ പറിച്ചുനടുന്നതിന് ഒരേക്കറില്‍ 10-15 പേര് ആവശ്യമാണ്.
ജലസേചനവും ജലപരിപാലനവും
ജലസേചനത്തിന്‍റെ ആവശ്യമെന്നത് മണ്ണിനെ നനയ്ക്കുവാന്‍ വേണ്ടി മാത്രമാണ്, മണ്ണ് ഈര്‍പ്പപൂരിതമാക്കുവാന്‍ വേണ്ടത്ര.
തുടര്‍ന്നുള്ള ജലസേചനം മണ്ണിന് വെടിപ്പ് വീഴുമ്പോള്‍ മാത്രം.
ക്രമമായ നനച്ചുകൊടുക്കലും, ഉണക്കലും മണ്ണിലെ സൂക്ഷ്മാണു ജീവികളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും സസ്യത്തിന് വേണ്ട പോഷകങ്ങള്‍എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്നു.
കളനിയന്ത്രണം
കെട്ടിനില്ക്കുന്ന ജലത്തിന്‍റെ അഭാവം എസ് ആര്‍ ഐ രീതിയില്‍ കൂടുതല്‍ കള വളരുന്നതിനു കാരണമാകുന്നു.
വരികള്‍ക്കിടയിലൂടെ കളയന്ത്രം കടത്തിവിട്ട് കളകള്‍മണ്ണിനുള്ളില്‍ തന്നെ ആക്കുക.
കൂനകള്‍/ ശാഖകള്‍ഇവയ്ക്ക് സമീപമുള്ള കളകള്‍ കൈകൊണ്ട് മാറ്റുക.
എസ് ആര്‍ഐ കൊണ്ടുള്ള നേട്ടങ്ങള്‍
ഉയര്‍ന്ന വിളനേട്ടം – ധാന്യം, വൈക്കോല്‍ ഇവ രണ്ടും
കുറഞ്ഞ കാലദൈര്‍‌ഘ്യം (10ദിവസത്തോളം)
കുറഞ്ഞ അളവിലുള്ള രാസ അവശ്യഘടകങ്ങള്‍
കുറഞ്ഞ ജല ലഭ്യത
കുറഞ്ഞ പതിര് ശതമാനം
വലിപ്പത്തില്‍ വ്യത്യാസമില്ലാതെ ധാന്യതൂക്കം കൂടുന്നു.
ഉയര്‍ന്ന നെല്ലരിശതമാന കണ്ടെടുക്കല്‍
ചുഴലി കൊടുങ്കാറ്റിനെ ചെറുക്കുന്നു
തണുപ്പിനെ സഹിക്കുന്നു.
സസ്യജന്തു പ്രവര്‍‌ത്തനത്തിലൂടെ മണ്ണിന്‍റെ പുഷ്ടി മെച്ചപ്പെടുന്നു.
കോട്ടങ്ങള്‍
പ്രാരംഭ വര്‍ഷങ്ങളിലെ ഉയര്‍ന്ന ജോലിക്കൂലി
ആവശ്യമായ നൈപുണ്യങ്ങള്‍ നേടിയെടുക്കുന്നതിലുള്ള പ്രയാസം.
ജലസേചന സ്രോതസ് ലഭ്യമല്ലാത്തപ്പോള്‍ അനുയോജ്യമല്ല.