Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Friday, July 31, 2015

ബോര്‍ഡോ മിശ്രിതത്തിന് 133 വയസ്സ്‌

തികച്ചും യാദൃച്ഛികമാണ് എല്ലാ കണ്ടുപിടിത്തങ്ങളും. ഇതുപോലെയായിരുന്നു വിശ്വപ്രസിദ്ധിനേടിയ ബോര്‍ഡോ മിശ്രിതം എന്ന കുമിള്‍നാശിനിയുടെ പിറവിയും. 1882ലായിരുന്നു അത്. യൂറോപ്പിലെ മുന്തിരിത്തോട്ടങ്ങളില്‍ 'ഡൗണി മില്‍ഡ്യൂ' എന്ന കുമിള്‍ബാധ തലപൊക്കിയകാലം. ബോര്‍ഡോ സര്‍വകലാശാലയിലെ ബോട്ടണി പ്രൊഫസറായ പിയര്‍ മാരി അലക്‌സിസ് മില്ലാര്‍ഡെറ്റ്, ബോര്‍ഡോമേഖലയിലെ മുന്തിരിവള്ളികളിലെ രോഗബാധ സസൂക്ഷ്മം നിരീക്ഷിക്കാന്‍ തുടങ്ങി.

തോട്ടത്തിന്റെ റോഡിനോടുചേര്‍ന്ന് വളരുന്ന മുന്തിരിവള്ളികളില്‍ കുമിള്‍ബാധയില്ല എന്ന കാര്യം മില്ലാര്‍ഡെറ്റ് പ്രത്യേകം ശ്രദ്ധിച്ചു. റോഡിലൂടെ പോകുന്നവര്‍ മുന്തിരിപ്പഴങ്ങള്‍ പറിക്കാതിരിക്കാന്‍വേണ്ടി തുരിശും ചുണ്ണാമ്പും കലര്‍ത്തി ലായനിയാക്കി റോഡരികിലെ മുന്തിരിവള്ളികളില്‍ തളിച്ചിരുന്നു. ഇതാണ് ആ ഭാഗത്തെ വള്ളികളെ രോഗബാധയില്‍നിന്ന് സംരക്ഷിച്ചത്. ഈ കണ്ടെത്തല്‍ ഇതേരീതിയിലുള്ള മിശ്രിതം തളിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് വിശദമായി പഠിക്കാന്‍ മില്ലാര്‍ഡെറ്റിന് പ്രേരകമായി. മൂന്നുവര്‍ഷത്തെ തുടര്‍ച്ചയായ പഠനങ്ങളും പ്രായോഗിക നിരീക്ഷണങ്ങള്‍ക്കുംശേഷം മില്ലാര്‍ഡെറ്റ് തന്റെ കണ്ടെത്തല്‍ 1885ല്‍ പ്രസിദ്ധീകരിച്ചു. ഇങ്ങനെയായിരുന്നു കുമിള്‍രോഗസംഹാരിയായ ബോര്‍ഡോ മിശ്രിതത്തിന്റെ പിറവി. അന്നുതൊട്ടിന്നോളം ആഗോളതലത്തില്‍ത്തന്നെ ബോര്‍ഡോ മിശ്രിതത്തിനോളം പ്രചാരവും സാര്‍വജനീനതയും നേടിയ മറ്റ് കുമിള്‍നാശിനികള്‍ ഇല്ല എന്നുതന്നെ പറയാം.

മൂന്നുചേരുവകളാണ് ഈ മിശ്രിതത്തിന്റെ കാതല്‍ തുരിശ് (കോപ്പര്‍സള്‍ഫേറ്റ്), ചുണ്ണാമ്പ് (കാത്സ്യം ഹൈഡ്രോക്‌സൈഡ്), വെള്ളം. ചെമ്പുകലര്‍ന്ന സംയുക്തമായ തുരിശ് തളിച്ചുകഴിയുമ്പോഴേക്കും ചെടിയുടെ ഉപരിതലമാകെ ഒരു സംരക്ഷിതകവചം തീര്‍ക്കും. ഈ കവചം കടന്ന് കുമിളുകള്‍ക്ക് സസ്യശരീരത്തിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. ഇതില്‍ത്തന്നെയുള്ള ചെമ്പിന്റെ അയോണുകളും സള്‍ഫറും പരസ്പരം പ്രവര്‍ത്തിച്ച് ഒരു സങ്കീര്‍ണപദാര്‍ഥമായിമാറി ചെടിയുടെ സസ്യരസത്തില്‍ പ്രവേശിക്കുകയും അവിടേക്ക് കടന്നുവരാനിടയുള്ള കുമിളിന്റെ പ്രവര്‍ത്തനശേഷിതന്നെ തടയുകയും ചെയ്യും.

ബഹുവിധ പ്രവര്‍ത്തനതലങ്ങളിലൂടെ കുമിളിനെ നിര്‍വീര്യമാക്കാന്‍ കഴിവുള്ളതിനാല്‍ കുമിളുകള്‍ക്ക് ബോര്‍ഡോ മിശ്രിതത്തോട് പ്രതിരോധം തീര്‍ക്കുക എന്നത് അത്ര എളുപ്പമല്ല. ഇതൊക്കെയാണ് ബോര്‍ഡോ മിശ്രിതത്തെ ഇന്നും കുമിളുകളുടെ അന്തകനായി നിലനിര്‍ത്തിവരുന്ന രഹസ്യം. ഉപയോഗിക്കുന്ന തുരിശിന്റെയും ചുണ്ണാമ്പിന്റെയും പരിശുദ്ധിയും തയ്യാറാക്കുന്ന രീതിയും ആശ്രയിച്ചാണ് മിശ്രിതത്തിന്റെ വീര്യം.
നിര്‍മാണരീതി

കര്‍ഷകര്‍ക്ക് ബോര്‍ഡോ മിശ്രിതം അനായാസം തയ്യാറാക്കാം. ഒരു കിലോ തുരിശ് 50 ലിറ്റര്‍ വെള്ളത്തില്‍ ഒരു മണ്‍പാത്രത്തിലോ പ്ലാസ്റ്റിക് ബക്കറ്റിലോ ലയിപ്പിക്കുക. ഒരുകിലോ ചുണ്ണാമ്പ് 50 ലിറ്റര്‍ വെള്ളത്തില്‍ വേറെ ലയിപ്പിക്കുക. തുരിശുലായനി ചുണ്ണാമ്പുലായനിയിലേക്ക് സാവകാശം ഒഴിച്ച് ഇളക്കുക.

ഒരു സ്റ്റീല്‍കത്തി മിശ്രിതത്തില്‍ മുക്കി ചെമ്പിന്റെ അംശം കൂടുതലാണോ എന്ന് മനസ്സിലാക്കുക. അങ്ങനെയായാല്‍ ചുണ്ണാമ്പുലായനി ചേര്‍ത്ത് ഈ അളവ് ക്രമപ്പെടുത്തുക.

തയ്യാറാക്കിയയുടന്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍, 50100 ഗ്രാം പഞ്ചസാരയോ ശര്‍ക്കരയോ ചേര്‍ത്ത് മിശ്രിതം കുറച്ചുദിവസംകൂടെ സൂക്ഷിക്കാം.

മഴയും വെയിലും മാറിമാറിവരുന്നതുനിമിത്തം കുമിള്‍രോഗങ്ങള്‍ക്ക് വളരാന്‍ അനുയോജ്യമായ അന്തരീക്ഷമുള്ള കേരളത്തില്‍ നമ്മുടെ ഒട്ടുമിക്ക പ്രധാന വിളകളുടെയെല്ലാം രക്ഷകനാണ് ബോര്‍ഡോ മിശ്രിതം.

തെങ്ങ്, റബ്ബര്‍, കമുക്, ഏലം, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ജാതി, ഗ്രാമ്പു, കറുവ, സര്‍വസുഗന്ധി, കുടമ്പുളി, കൊക്കോ, കാപ്പി, കൈതച്ചക്ക തുടങ്ങി നമ്മുടെ വിളകള്‍ക്ക് കുമിള്‍രോഗങ്ങളില്‍നിന്ന് ശാശ്വത രക്ഷനേടാന്‍ ബോര്‍ഡോമിശ്രിതം ഒരു പടച്ചട്ടയാണ്.

വിത്ത് ശേഖരണം

വിത്ത് ശേഖരണം.

തക്കാളി

  നന്നായി പഴുത്ത കായകള്‍ പറിച്ച് വെള്ളത്തില്‍ ഇട്ട് നന്നായി ഞെരടി വിത്ത് മാറ്റിയെടുക്കാം.

വെണ്ട;

 

നന്നായി മൂത്ത കായകള്‍ പറിച്ച് വെയിലില്‍ ഉണക്കി വിത്തുകള്‍ വേര്‍തിരിച്ച് എടുക്കാം.

പയര്‍

 ;മൂത്ത് ഉണങ്ങിയ കായകള്‍ പറിച്ച് കൈകൊണ്ട് തിരുമ്മി വിത്തുകള്‍ മാറ്റാം.

ചീര

 ;മൂത്ത ചെടികള്‍ ചുവടെ വെട്ടി പ്ലാസ്റ്റിക്ഷീറ്റുകളില്‍ വെച്ച് ഉണക്കിയശേഷം ചെടികള്‍ കുടഞ്ഞ്‌ ഷീറ്റിലേക്ക് വിത്തുകള്‍ ഇടാം.ആവശ്യത്തിനു ഉണക്ക് ആയാല്‍ എടുത്തു സൂക്ഷിച്ച് വെയ്ക്കാം. 

വഴുതന

 ചെടിയില്‍ നിന്ന് മൂത്ത് പഴുത്ത കായകള്‍ പറിച്ച് പല കക്ഷ്ണങ്ങള്‍ ആയി മുറിച്ച് വെള്ളത്തില്‍ ഇട്ട് അഴുകുമ്പോള്‍ വിത്ത് മാറ്റാം.

മുളക്;

 പഴുത്തകായകള്‍ പറിച്ച് വെയിലില്‍ ഉണക്കി വിത്തുകള്‍ ശേഖരിക്കാം.

പാവല്‍,പടവലം

 വിളഞ്ഞുപാകമായി പഴുത്ത കായകള്‍ പറിച്ച് ഉള്ളിലുള്ള വിത്തുകള്‍ മാംസളഭാഗത്തോടെ എടുത്ത് വെള്ളത്തില്‍ ഇട്ടു ഉലച്ച് കഴുകി വിത്തുകള്‍ വേര്‍തിരിക്കാം.

വിത്ത്ശേഖരണത്തിലെ ചില നാട്ടറിവുകള്‍;

 

വിത്ത് ശേഖരിക്കേണ്ട കായകളുടെ നീളത്തെ കൃത്യം മൂന്ന് ഭാഗങ്ങളായി തിരിക്കണം.ഞെടുപ്പിന്റെ ഭാഗം,നടുഭാഗം,തലഭാഗം എന്നിങ്ങനെ.ഇതില്‍ നടുഭാഗത്തുള്ള വിത്തുകള്‍ ആണത്രേ നടാന്‍ നല്ലത്.ആ വിത്തുകള്‍ മുളച്ച് തരുന്ന കായകള്‍ നീളവും വണ്ണവും ഉള്ളവ ആയിരിക്കും അത്രേ.എന്നാല്‍ ഞെടുപ്പ് ഭാഗത്തെ വിത്തുകള്‍ തരുന്ന കായകള്‍ വണ്ണം കൂടി നീളം കുറഞ്ഞവ ആയിരിക്കും.തലഭാഗത്തെ വിത്തുകള്‍ തരുന്നവയാവട്ടെ നീളം കൂടി വണ്ണം കുറഞ്ഞ കായകള്‍ ആവും.ശേഖരിക്കുന്ന വിത്തുകള്‍ നല്ലവേയിളില്‍ ഉണക്കരുത്,രാവിലെ പതിനൊന്നിനു മുമ്പുള്ളതും ഉച്ചക്ക് മൂന്നിന് ശേഷമുള്ളതും ആയ വെയില്‍ ആണ് ഉചിതം.

 

ഉണങ്ങിയ വിത്തുകള്‍ ചാരംതേച്ച് പുക കൊള്ളുന്ന രീതിയില്‍ സൂക്ഷിക്കുകയും വേണമത്രേ.. നന്ദ കുമാര്‍. 

ജൈവ കളനാശിനി.——————രാസ കളനാശിനിക്കു ബദലായിശ്രീ.നരേന്ദ്രനാഥ്എന്നജൈവകർഷകൻ,കൊല്ലം ,ഒരുജൈവ കളനാശിനി വികസിപ്പിച്ചെടുത്ത് അഭിനന്ദനീയമായ ഒരുനേട്ടം കൈവരിച്ചിരിയ്കുന്നു.ഇതിന് ആവശ്യമായ സാധനങ്ങൾമൂന്നു കിലോ നീറ്റുകക്ക പൊടിച്ചത്,നാലുകിലോ പരലുപ്പ്,രണ്ടു ലിറ്റർ വേപ്പെണ്ണ,മൂന്നു ലിറ്റർ ഗോമൂത്രം ,പത്തു ലിറ്റർ വെള്ളം എന്നിവയാണ്.മൂന്ന് കിലോ നീറ്റുകക്ക പൊടിച്ചത് പത്തു ലിറ്റർ വെള്ളത്തിൽ നന്നായി ഇളക്കി പത്തു മണിക്കൂർ വയ്കുക ,ഇതിൽനാലുകിലോപരലുപ്പും,ഗോമൂത്രംവുംഇളക്കിച്ചേർക്കണം.ഇതിലേയ്ക് വേപ്പെണ്ണ ഒഴിച്ചു നന്നായി ഇളക്കി ഒരു മണിക്കൂർ വയ്കുക.തുടർന്ന്,മുകളിലടിയുന്ന പതഅരിപ്പ ഉപയോഗിച്ച് കോരിമാറ്റുകയുംമിശ്രിതം തുണിയുപയോഗിച്ച് അരിയ്കുകയും വേണം .അരിച്ച മിശ്രിതം സ്‌പ്രെയറിൽ നിറച്ച് കളകളുടെ ഇലകളിലും തണ്ടിലും വീഴത്തക്കവണ്ണം തളിക്കുക .ഒരു മണിക്കൂർ എന്കിലും വെയിലേൽക്കുന്ന വിധത്തിലാണ്തളിക്കേണ്ടത്.രണ്ടു മണിക്കൂർ കൊണ്ടുതന്നെ കളകൾ വാടും.നാലുദിവസം കൊണ്ട് കരിയുകയും ചെയ്യും. .. രാജഗോപാല്‍ 

പച്ചക്കറി ഇലകള്‍ കീടങ്ങള്‍ തിന്നു നശിപ്പിക്കുമ്പോള്‍ അവയെ ഒഴിവാക്കാന്‍  ഒരു പാക്കെറ്റ് ചാർമിനാർ സിഗരറ്റ് വാങ്ങി 5 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ചാറി അതിൽ നിന്നും അര ലിറ്റർ എടുത്തു 2 ലിറ്റർ സോപ്പുവള്ളം മിശ്രിതം ഇലയിൽ തളിച്ച് കൊടുക്കുക….

പൊടിക്കൈകൾ

പൊടിക്കൈകൾ

ഒരു കുപ്പിയില്‍ അല്‍പ്പം ആവണക് എണ്ണ എടുത്ത് അടച്ച ശേഷം,എണ്ണ കുപ്പിയില്‍ എല്ലാഭാഗത്തും എത്തിക്കണം.ശേഷം അടപ്പ് തുറന്നു മിച്ചം ഉള്ള എണ്ണ മാറ്റിയ ശേഷം മൂന്നോ,നാലോ തുളസിയില പറിച് ഞെരടി കുപ്പിയില്‍ ഇട്ട് കൃഷിയിടത്തില്‍ വെച്ചാല്‍ കുറെയൊക്കെ കീടശല്യംഒഴിവായി കിട്ടും.

പഞ്ചസാര വളരെ നേര്‍മ യായി പൊടിച്ചു എടുത്തിട്ട് അതിന്റെ കൂടെ അത്രയും തന്നെ baking soda (Sodium bicarbonate) ചേര്‍ത്ത് ഉറുമ്പിന്റെ വഴിയില്‍ വക്കുക. പഞ്ചസാര തിന്നുന്ന കൂട്ടത്തില്‍ കുറച്ചു baking soda യും അവയുടെ വയറ്റില്‍ ആകും. കുറെ അവര് അവരുടെ കോളനിയിലേക്ക് കൊണ്ടുപോയി എല്ലാവര്ക്കും കൊടുക്കും. താമസിയാതെ എല്ലാം ചാകും. ചിലര്‍ ഈ കൂടെ ഇന്‍സ്റ്റന്റ് യീസ്റ്റ് കൂടി ചേര്‍ക്കാനും പറയാറുണ്ട്‌. എല്ലാം നന്നായി പൊടിച്ചു മിക്സ് ചെയ്യണം (ഉറുമ്പിനെ അകറ്റാന്‍.. . )

നമ്മള്‍ കൃഷി ചെയ്യുമ്പോള്‍ അടിവളം ആയിഉണക്കചാണകംചേര്‍ക്കാറുണ്ട്.ചാണകം വെയിലില്‍ ഇട്ട് ഉണക്കരുത് എന്നാണ് പല പഴയകര്‍ഷകരും പറയുന്നത്.വെയില് കൊണ്ടാല്‍ ചാണകത്തിലെ ഉപകാരികളായ പല അണുക്കളും നശിച്ചുപോകാന്‍ സാധ്യത ഉണ്ടത്രേ.പച്ചചാണകം ശേഖരിച്ച് വലിയ മരങ്ങളുടെ തണലില്‍ കൂട്ടിയിട്ട് അതിനുമുകളില്‍ ചൂട്ടോ മറ്റോ വെട്ടിയിട്ട് ചാണകം അഴുകാന്‍ അനുവദിക്കണമത്രേ.അങ്ങനെ അഴുകി പൊടിഞ്ഞ് കിട്ടുന്ന ചാണകത്തിന് ഗുണം കൂടുതലായിരിക്കും എന്നും അവര്‍ പറയുന്നു.

നമ്മള്‍ എന്ത് പച്ചക്കറി കൃഷിചെയ്യുമ്പോഴും അതിന്നു വളമായിതൊണ്ണൂറു ദിവസത്തിലധികം മൂപ്പുള്ള മുരിങ്ങയില നന്നായി അരച്ചെടുത്ത് അത് നന്നായി അരിച്ചു ആ കിട്ടുന്ന നീരു എടുത്തു അതിന്‍റെ മുപ്പത്തിരണ്ട് ഇരട്ടി വെള്ളവും ചേര്‍ത്തു നന്നായി കൂട്ടിയോജിപ്പിച്ചു ചെടിയില്‍ സ്പ്രേ ചെയ്തു കൊടുക്കുക,,,ഇത് നന്നായി വിളവു കിട്ടുന്നതിനു സഹായകമാവും…!!!! ഇങ്ങനെ നാം ഉണ്ടാക്കുന്ന ലായിനി അഞ്ചു ദിവസം വരെ സൂക്ഷിച്ചു വെച്ചു ഉപയോഗികാവുന്നതാണ്…ഈ പ്രയോഗം ഒരു മാസത്തില്‍ രണ്ടു തവണ ചെയ്താല്‍ ഒരു ഇരുപതു മുതല്‍ മുപ്പതു ശതമാനം വരെ വിളവു കൂടുതല്‍ കിട്ടുന്നതാണ്….!!! ഒന്ന് പരീക്ഷിച്ചു നോക്കൂ..

തക്കാളിയും വഴുതിനയും ഒരേ species ല്‍ പെട്ടതാണ്. അതായത് തക്കാളിക്ക് വരുന്ന വാട്ട രോഗം പോലുള്ള അസുഖം വഴുതിനക്കും വരാം. അതുകൊണ്ട് ചാണകമോ കടലപ്പിണ്ടി വെള്ളമോ മറ്റെന്തെങ്കിലും വളമോ ഇടുമ്പോള്‍ നല്ലവണ്ണം നേര്പിച്ചേ ഇടാവു . കാരണം അത് അടിയില്‍ ചെന്ന് കട്ടിയാകുമ്പോള്‍ വേര് അതിനുള്ളില്‍ എത്തുമ്പോള്‍ nematode അതായത് നെമ വെര വന്നു വേരിന്‍റെ പുറത്തുള്ള മാംസളമായ ഭാഗം തിന്നും. പിന്നെ വേര് വെറും ചകിരി നാരു പോലെയാവും. വേരിന്‍റെ പുറത്തുള്ള മാംസളമായ ഭാഗമാണ് മണ്ണില്‍നിന്നും വെള്ളവും മറ്റും വലിച്ചെടുത്ത് ചെടിയുടെ എല്ലാ ഭാഗത്തേക്കും എത്തിക്കുന്നത്. ഈ നെമവെര എന്ന parasite വരാതിരിക്കണമെങ്കില്‍ മുകളില്‍ എഴുതിയത് ശ്രദ്ധിക്കുക . കായ ഉണ്ടാകാന്‍ തുടങ്ങുമ്പോള്‍ ഭാരം താങ്ങാന്‍ കോലുകൊണ്ടു താങ്ങ് വെയ്ക്കണം. കായ വന്നു പറിച്ചു കഴിഞ്ഞാല്‍ trim ചെയ്ത് കൊടുത്താലേ വീണ്ടും പൂവിടൂ . സന്ധ്യക്ക്‌ ശേഷം കായ പറിക്കരുത്‌ , ചെടി ഉറങ്ങുന്ന സമയമായതു കൊണ്ട് . ആഴ്ചയിലൊരിക്കല്‍ ദ്രവ രൂപത്തിലുള്ള എന്തെങ്കിലും വളം കൊടുക്കണം. ഇലയുടെ അടിയില്‍ മറ്റു കീടങ്ങള്‍ മുട്ടയിടുന്നുണ്ടോ എന്ന് രണ്ടു ദിവസത്തിലൊരിക്കല്‍ നിരീക്ഷിക്കണം. പുകയില കഷായം spray ചെയ്യുമ്പോള്‍ ഇലയുടെ താഴെ ഭാഗത്താണ് spray ചെയ്യേണ്ടത് . വെള്ളം അധികം ഒഴിക്കരുത് . നാം മുകളിലെ മണ്ണ് മാത്രമല്ലേ കാണുന്നുള്ളൂ . താഴെ നീര്‍ക്കെട്ട് ഉണ്ടെങ്കില്‍ വേര് ചീഞ്ഞു പോകും. വഴുതിനയില്‍ തക്കാളിയുടെ കൊമ്പ് ഗ്രാഫ്റ്റ് ചെയ്യാം. മറ്റൊന്ന്, വഴുതിനക്കൊമ്പ് ചുണ്ടങ്ങ യുടെ കൊമ്പില്‍ ഗ്രാഫ്റ്റ് cheythal ചുരുങ്ങിയത് ഒരു പത്തു കൊല്ലം ചെടിക്ക് ആയുസ്സ് ഉണ്ടാകും, അത്രയും കാലം വഴുതിന കിട്ടും, ചെടിക്ക് അസുഖം വരികയും ഇല്ല.()

പാവല്‍ ,പടവലം കൃഷികളിലെ ഒരു വില്ലന്‍ ആണ് ഇലതീനിപ്പുഴു.ചെടികളുടെ ഇലകള്‍ക്ക് അടിയില്‍ സൂക്ഷിച്ചു നോക്കിയാല്‍ കാണാം പച്ചനിറമുള്ള പുഴുക്കളെ.ഇവയെ തുരത്താന്‍ ഒരു എളുപ്പമാര്‍ഗ്ഗം ആണ് പപ്പായനീര്‍ പ്രയോഗം.പപ്പായയുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര്100മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകള്‍ക്ക് അടിയില്‍ നന്നായി സ്പ്രേ ചെയ്തുകൊടുക്കണം.ജൈവകീടനാശിനി ആയതിനാല്‍ രണ്ടുമൂന്ന്‌ ദിവസം അടുപ്പിച്ചു പ്രയോഗിക്കുന്നത് കൂടുതല്‍ ഗുണകരം..

Thursday, July 30, 2015

പടവലങ്ങ

പടവലങ്ങ

സ്നേക്ക് ഗൗഡ് (Snake gourd) എന്ന് ഇംഗ്ലീഷില്‍ പറയുന്ന പടവലം കുക്കുര്‍ബിറ്റേസി (Cucur bitaceae) കുടുംബത്തില്‍ പെട്ടതാണ്. സംസ്കൃതത്തില്‍ പടോലം എന്നാണ് പറയുക.

സാധാരണ പടവലം എന്നും കയ്പന്‍ പടവലം എന്നും രണ്ടുതരത്തില്‍ പടവലം അറിയുന്നു. കയ്പന്‍ പടവലത്തിന്റെ കായ്കള്‍ ഉരുണ്ടിരിക്കും. അത് ഭക്ഷ്യയോഗ്യമല്ല. ഇതിന്റെ വേരിനും വിത്തിനും ഔഷധഗുണമുള്ളതുകൊണ്ട് ഈ പടവലം ഔഷധത്തിന് ഉപയോഗിക്കുന്നു. കയ്പന്‍ പടവലത്തിന്റെ വേര് വിരേചനൗഷധമാണ്. ഇല പിഴിഞ്ഞ നീര് വമനൗഷധവും വിത്തുകള്‍ വിരയെ നശിപ്പിക്കുന്നതുമാണ്.

പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീര് തലയില്‍ തേച്ചാല്‍ കഷണ്ടി മാറുകയും മുടികൊഴിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യും.

പടവലങ്ങ ഇടിച്ചു പിഴിഞ്ഞ നീര് കുടിച്ചാല്‍ ഹൃദയ പേശിക്ക് ബലമുണ്ടാകും.

പടവലങ്ങ ദിവസവും വേവിച്ച് ഉപ്പും എണ്ണയും ചേര്‍ക്കാതെ കഴിച്ചാല്‍ ഹൃദ്രോഗത്തിന്റെ മുന്നോടിയായ അഞ്ചൈനാപെക്ടോറിസിന് അനിതരസാധാരണമായ ഫലം ചെയ്തു കാണാറുണ്ട്.

പടവല കുരു പൊടിച്ച് 2 ടീസ്പൂണ്‍ വീതം ചൂടുവെള്ളത്തില്‍ കഴിച്ചാല്‍ അമിതരക്തസമ്മര്‍ദ്ദത്തിന് കുറവുണ്ടാകും.

പനി വിട്ടുമാറാതിരിക്കുമ്പോള്‍ പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീരില്‍ കൊത്തമല്ലി പൊടി ചേര്‍ത്ത് കഴിച്ചാല്‍ പനി മാറുന്നതാണ്.

പടവലങ്ങ ദിവസവും ഉപ്പേരി വെച്ച് ഉപയോഗിച്ചാല്‍ മൂലക്കുരുവിന് ആശ്വാസം ലഭിക്കും. പാരമ്പര്യമായി മൂലക്കുരു വരാന്‍ സാധ്യതയുള്ളവര്‍ക്കും ഈ പ്രയോഗം ഗുണപ്രദമാണ്.

കടുകുരോഹിണി, ത്രിഫലം, അമൃത് എന്നിവ കഷായം വെച്ച് പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീര് ചേര്‍ത്ത് ദിവസം രണ്ടുനേരം കഴിച്ചുകൊണ്ടിരുന്നാല്‍ രക്തവാതം, ആമവാതം തുടങ്ങിയ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നതാണ്.

പടവലങ്ങ കൊത്തമല്ലിയോടൊപ്പം വേവിക്കുമ്പോള്‍ ഉണ്ടാകുന്ന വെള്ളം തേനും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ ഛര്‍ദ്ദിയും അതിസാരവും ശമിക്കുന്നതാണ്.

പടവലങ്ങ 60 ഗ്രാം ചെറുതായി നുറുക്കി 6 ഔണ്‍സ് ഗോമൂത്രം അരിച്ചൊഴിച്ച് കുറുക്കി വറ്റിച്ച് ലേഹ്യപാകമായാല്‍ വാങ്ങിവെച്ച് തണുത്താല്‍ 3 ഔണ്‍സ് തേന്‍ ചേര്‍ത്ത് അതില്‍നിന്നും പകുതി കാലത്ത് വെറുംവയറ്റിലും ബാക്കി പകുതി വൈകുന്നേരം 5 മണിക്കും കഴിച്ചാല്‍ എത്ര പഴകിയ ആമവാതവും ശമിക്കും.

മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ടന്‍ എന്ന ഹൃദ്രോഗബാധിതര്‍ക്കും മഞ്ഞപ്പിത്തമുള്ളവര്‍ക്കും നല്ലതാണ് ഈ പ്രയോഗം.

കയ്പക്ക, പടവലങ്ങ എന്നിവ ദിവസവും ഉപ്പേരിവെച്ച് കഴിക്കുകയാണെങ്കില്‍ സോറിയാസിസ് എന്ന ത്വക്ക് രോഗത്തിനും ത്വക്കിലുണ്ടാകുന്ന അര്‍ബുദത്തിനും ഫലവത്താണ്.

ടെറസിലും , വീട്ടുമുറ്റത്തും കൃഷി ചെയ്യുമ്പോൾ....

ടെറസിലും , വീട്ടുമുറ്റത്തും കൃഷി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് .... താഴെ കൊടുത്തിരിക്കുന്നതു പോലെ നിങ്ങളുടെ കൃഷിതോട്ടത്തിലും( ചെണ്ട് മല്ലി ) നല്ല പൂ പിടിക്കുന്ന ചെടികൾ നട്ട് പിടിപ്പിക്കുക ... മഞ്ഞ കളർ ആണ് കൂടുതൽ നല്ലത് .. ഇങ്ങനെ പൂ ഉണ്ടെങ്കിൽ നമ്മുടെ പയറിനേയും , വെണ്ടയേയും , തക്കാളിയേയും , പാവക്കയേയും ആക്രമിക്കുന്ന വെള്ളീച്ചയും ,വണ്ടും , കായ് തുരപ്പൻ പുഴുവും ഈ പൂവിൽ ആകൃഷ്ടരായി അതിൽ വന്നിരുന്നോളും .. ( ഇങ്ങനെയുള്ള കിടങ്ങളുടെ ആക്രമങ്ങളെ ഒരു 70% നമുക്ക് നഈ രീതിയിൽ തടയാൻ പറ്റും) നമുക്ക് നമ്മുടെ കൃഷികൾ ഒന്നും നഷ്ടപ്പെടാതെ കിട്ടും ... പ്രകൃതിദത്തമായ ഒരു കീടനാശിനിയാണിത് .. ഒരു എൻഡോ സൾഫാനും ആവശ്യമില്ല ...

വാഴ കൃഷി ചെയ്യുന്നവർ അറിയേണ്ടതായ കാര്യങ്ങൾ

വാഴ കൃഷി ചെയ്യുന്നവർ അറിയേണ്ട ചില ടിപ്സ്.................................................................... വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും.

വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നടാന്‍ ഉത്തമം.

വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നടാന്‍ ഉത്തമം.

വാഴക്കന്ന് നടുമ്പോള്‍ ആദ്യകാല വളര്‍ച്ചാവശ്യമായ പോഷകങ്ങള്‍ വാഴക്കന്നില്‍ നിന്നു തന്നെ ലഭിച്ചു കൊള്ളും.

ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക് നേര്‍ത്ത് വാള്‍ മുന പോലെ കൂര്‍ത്ത ഇലകളോടു കൂടിയ സൂചിക്കന്നുകളാണ് നടാന്‍ ഉത്തമം.

നേത്ര വാഴക്കന്ന് ഇളക്കിയാല്‍ 15 - 20 ദിവസത്തിനുള്ളില്‍ നടണം.

മറ്റുള്ള വാഴക്കന്നുകള്‍ എല്ലാം 3- 4 ദിവസത്തിനുള്ളില്‍ നടണം.

ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം.

അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന്‍ ഏറ്റവും പറ്റിയത്.

വാഴക്കന്ന് നടുന്നതിനു മുമ്പ് വെള്ളത്തില്‍ താഴ്ത്തി വച്ചിരുന്നാല്‍ അതില്‍ പുഴുക്കളുണ്ടെങ്കില്‍ അവ ചത്തുകൊള്ളും.

വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.

വാഴവിത്ത് നടുന്ന കുഴിയില്‍ കുറച്ച് ചാണകപ്പൊടി കൂടി ഇടുക. മണ്ടയടപ്പില്‍ നിന്നും വാഴ രക്ഷപ്പെടും.

Wednesday, July 29, 2015

വേരുപിടിപ്പിക്കാൻ വിദ്യകൾ ഏറെ

വേരുപിടിപ്പിക്കാൻ വിദ്യകൾ ഏറെ


മഴക്കാലം നമുക്ക് നടീൽ കാലമാണ്. നല്ലൊരു ചെടി എവിടെക്കണ്ടാലും ഒരു കന്പ് സംഘടിപ്പിക്കുന്നതുവരെ മലയാളിക്ക് മനസ്സമാധാനമുണ്ടാകില്ല.

മാതൃസസ്യത്തിന്റെ മുഴുവൻ ഗുണങ്ങളോടുംകൂടിയ തൈയുണ്ടാക്കുന്നതിന് ഏറ്റവും എളുപ്പവും ലാഭകരവുമായ കായികപ്രവർധനരീതി കന്പ് മുറിച്ചുനടുന്നത് തന്നെയാണ്. വളരെയധികം ചെടികൾ ഒരേ മാതൃസസ്യത്തിൽനിന്ന് പരിമിതമായ സ്ഥലം ഉപയോഗിച്ച് ഉത്‌പാദിപ്പിക്കാമെന്നതാണ് അധികമേന്മ. ദ്രുതവും ലഘുവുമാണ് കന്പ് വേരുപിടിപ്പിക്കലിന് പിന്നിലെ സാങ്കേതികവിദ്യ.

കടുത്ത വേനലിൽ നടാനായി കന്പ് മുറിക്കരുത്. നേർത്ത കന്പാണ് ഉപയോഗിക്കുന്നതെങ്കിൽ അരയടി നീളത്തിലും മൂത്തകന്പാണെങ്കിൽ ഒരടി നീളത്തിലുമുള്ള തണ്ട് മുറിച്ചെടുക്കാം. നേർത്ത കന്പിലെ പകുതിയിലധികം ഇലകളും നീക്കം ചെയ്തതിനുശേഷമാണ് നടേണ്ടത്. മൂത്ത കന്പിൽനിന്നും മുഴുവൻ ഇലകളും നീക്കംചെയ്‌യണം.

വേരുണ്ടാകാൻ ഹോർമോൺ ചികിത്സ ഫലവത്താണ്. തണ്ടുകളുടെ അടിവശം മൂർച്ചയുള്ള കത്തികൊണ്ട് ചെരിച്ച് മുറിച്ചെടുക്കുന്നതാണ് ആദ്യഘട്ടം. ഒരു ഗ്രാം ഇൻഡോർ 3ബ്യൂട്ടറിക് ആസിഡ് അഥവാ ഐ.ബി.എ. ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ മുറിച്ച തണ്ടിന്റെ രണ്ടു സെന്റീമീറ്റർ ചുവടുഭാഗം 45 സെക്കൻഡ് സമയം മുക്കിവെച്ച് നടുന്നതാണ് അടുത്തപടി. ഐ.ബി.എ.യ്‍ക്ക് പകരം സെറാഡിക്‌സും ഉപയോഗിക്കാം. കന്പിന്റെ മുറിച്ചഭാഗം നനച്ച് സെറാഡിക്‌സിൽ മുക്കിയിട്ട് കൂടുതലായുള്ള പൊടി നീക്കിയതിനുശേഷം നട്ടുകൊടുക്കാം. കരിക്കിൻ വെള്ളവും പച്ചച്ചാണകം വെള്ളത്തിൽ കലക്കിയ തെളിയും നാടൻ വേരുത്തേജകികളാണ്.
.
വേരുത്തേജക ഹോർമോൺ ചെലവുകുറഞ്ഞ രീതിയിൽ തയ്‌യാറാക്കാം. ഇതിനായി 50 ഗ്രാം മുരിങ്ങയിലയും ഇളം തണ്ടും 200 മില്ലി വെള്ളത്തിൽ തലേദിവസം കുതിർക്കണം. പിഴിഞ്ഞെടുത്തോ അരച്ചെടുേത്താ തയ്‌യാറാക്കുന്ന മുരിങ്ങാച്ചാറിൽ കന്പിന്റെ അഗ്രം 20 മിനിറ്റ് നേരം മുക്കിവെച്ച് നടുന്നത് പെട്ടെന്ന് വേരിറങ്ങാൻ സഹായിക്കും. 25 ഗ്രാം സ്യൂഡോമോണസ് 75 മില്ലി വെള്ളത്തിൽ കലക്കിയ ലായനിയിൽ അരമണിക്കൂർ നേരം കന്പ് മുക്കിവെച്ച് നടുന്നത് വേരുത്‌പാദനം എളുപ്പമാക്കുന്നു.

വേരുറയ്‍ക്കുന്നതുവരെ പരിപാലിച്ചില്ലെങ്കിൽ കന്പിൽനിന്ന് വെള്ളം വാർന്ന് ഉണങ്ങാനുള്ള സാധ്യതയേറെയാണ്. മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തിൽ കലർത്തി പോട്ടിങ് മിശ്രിതം തയ്‌യാറാക്കാം. ചകിരിച്ചോറ് കന്പോസ്റ്റും വെർമിക്കുലൈറ്റും വേര് കുമിളെന്ന് വിളിക്കുന്ന മൈക്കോഡൈയും പോട്ടിങ് മിശ്രിതത്തിൽ ചേർക്കുന്നത് ഏറെ നന്ന്. മണ്ണിൽ നനവുണ്ടായാൽ മാത്രം പോരാ, ചുറ്റുപാടും ആർദ്രത കൂടിയുണ്ടെങ്കിലേ വേഗം വേര് പിടിക്കൂ..

അരിച്ചിറങ്ങുന്ന വെയിലാണ് വേരുപിടിപ്പിക്കാൻ നല്ലത്. നേർത്ത പാളിയായി ലഭിക്കുന്ന വെള്ളം വേരുപിടിക്കലിന്റെ സാധ്യതയേറ്റും. 18 സെന്റീമീറ്റർ ഉയരവും 12 സെന്റീമീറ്റർ വീതിയുമുള്ള പോളിത്തീൻ സഞ്ചികളാണ് സാധാരണഗതിയിൽ തിരഞ്ഞെടുക്കേണ്ടത്. കവറിന്റെ താഴത്തെ പകുതിയിൽ 15 മുതൽ 20 വരെ സുഷിരങ്ങളിടണം.

തണ്ടിന്റെ ഒരു മുട്ട് പോട്ടിങ് മിശ്രിതത്തിനടിയിൽ ഉണ്ടെന്ന് ഉറപ്പുവരുത്താം.പുതിയ ഇലകൾ വിരിഞ്ഞുവരുന്നത് വേരിറങ്ങുന്നതിന്റെ ലക്ഷണമാണ്.

ആറ് ചക്കകളുമായി കുടുംബ കൈത

ആറ് ചക്കകളുമായി കുടുംബ കൈത

കൈതവർഗത്തിലെ അപൂർവ ഇനമാണ് 'കുടുംബകൈത' ആറ് കൈതച്ചക്കകൾ ഒരുമിച്ചുണ്ടാകുന്നുവെന്നതാണ് ഇവയുടെ പ്രത്യേകത.

ഇൻഡൊനീഷ്യൻ ദ്വീപുകളിൽ നിന്ന് നാട്ടിലെത്തിയ മധുരമുള്ള മുഖ്യചക്കയ്‍ക്ക് മൂന്നുകിലോയും കുട്ടിച്ചക്കകൾക്ക് ഒരു കിലോവീതവും തൂക്കമുണ്ടാകും. നേരിട്ട് കഴിക്കാനും ജ്യൂസാക്കി ഉപയോഗിക്കാനും നല്ലതാണ്. കുടുംബകൈത കൃഷി ചെയ്‌യാൻ നല്ല സൂര്യപ്രകാശം ലഭിക്കുന്ന നീർവാർച്ചയുള്ള സ്ഥലം തിരഞ്ഞെടുക്കണം. 

തടമെടുത്ത് ഉണക്കിപ്പൊടിച്ച ചാണകം ചേർത്ത് ചെറുകന്നുകൾ നടാം. കാര്യമായ പരിചരണം ആവശ്യമില്ല. അഞ്ചുമാസം കൊണ്ട് ചക്കകൾ ഉണ്ടാകും. ഇവ വിളയാൻ രണ്ടുമാസമെടുക്കും. അലങ്കാരത്തിനുവേണ്ടിയാണ് കുടുംബകൈത കൂടുതലും നട്ടുവളർത്തുന്നത് ചെടിച്ചട്ടികളിലും ഗ്രോബാഗുകളിലും ഇവ കൃഷി ചെയ്‌യാം.

Sunday, July 26, 2015

To avoid cancer please read

🍇🍉🍎🍏🍊🍈🍋🍌🌽🍅🍆🍠🍍🍐🍑🍓🍒🍊🍏🍎🍉🍇🍋🍌🌽🌽🍅🍆🍠🍒🍓🍑
Please share this post as much as possible.

Eating Fruit on Empty Stomach

This will open your eyes ! Read to the end and then send it on to all on your e-list. I  just  did !

Dr Stephen Mak treats terminal ill cancer patients by an "un-orthodox" way and many patients recovered.

Before he used solar energy to clear the illnesses of his patients,  he believes on natural healing in the body against illnesses. See his article below.

It is one of the strategies to heal cancer.
As of late, my success rate in curing cancer is about 80%.

Cancer patients shouldn't die. The cure for cancer is already found - its in  the way we eat fruits.

It is whether you believe it or not.

I am sorry for the hundreds of cancer patients who die under the conventional treatments.

EATING FRUIT
We all think eating fruits means just buying fruits, cutting it and just popping it into our mouths.

It's not as easy as you think. It's important to know how and  *when*  to eat the fruits.

What is the correct way of eating fruits?

IT MEANS NOT EATING FRUITS AFTER YOUR MEALS!

FRUITS SHOULD BE EATEN ON AN EMPTY STOMACH

If you eat fruits on empty stomach,  it will play a major role to detoxify your system, supplying you with a great deal of energy for weight loss and other life activities.

FRUIT IS THE MOST IMPORTANT FOOD.

Let's say you eat two slices of bread and then a slice of fruit.

The slice of fruit is ready to go straight through the stomach into the intestines, but it is prevented from doing so due to the bread taken before the fruit.

In the meantime the whole meal  of bread & fruit  rots and ferments and turns to acid.

The minute the fruit comes into contact with the food in the stomach and digestive juices, the entire mass of food begins to spoil.

So please eat your fruits on an   *empty  stomach*   or before your meals !

You have heard people complaining : 

Every time I eat watermelon I burp,  when I eat durian my stomach bloats up,  when I eat a banana I feel like running to the toilet, etc.. etc..

Actually all this will not arise if you eat the fruit on an empty stomach.

The fruit mixes with the putrefying of other food and produces gas and hence you will bloat !

Greying hair, balding, nervous outburst and dark circles under the eyes all these will *NOT*  happen if you take fruits on an empty stomach.

There is no such thing as some fruits, like orange and lemon are acidic, because all fruits become alkaline in our body, according to Dr. Herbert Shelton who did research on this matter.

If you have mastered the correct way of eating fruits, you have the  * SECRET *  of beauty, longevity, health, energy, happiness and normal weight.

When you need to drink fruit juice - drink only * fresh*  fruit juice,  NOT  from the cans, packs  or bottles.

Don't even drink juice that has been heated up.

Don't eat cooked fruits because you don't get the nutrients at all.

You only get its taste.
Cooking destroys all the vitamins.

But eating a whole fruit is better than drinking the juice.

If you should drink the fresh fruit  juice, drink it mouthful by mouthful slowly, because you must let it mix with your saliva before swallowing it.

You can go on a 3-day fruit fast to cleanse or detoxify  your body.

Just eat fruits and drink fresh  fruit juice throughout
the 3 days.

And you will be surprised when your friends tell you how radiant you look !

KIWI:
Tiny but mighty.
This is a good source of potassium, magnesium, vitamin E & fiber.
Its vitamin C content is twice that of an orange.

APPLE:
An apple a day keeps the doctor away?
Although an apple has a low vitamin C content, it has antioxidants & flavonoids which enhances the activity of vitamin C thereby helping to lower the risks of colon cancer, heart attack & stroke.

STRAWBERRY:
Protective Fruit.
Strawberries have the highest total antioxidant power among major fruits & protect the body from cancer-causing, blood vessel-clogging and free radicals.

ORANGE :
Sweetest medicine.
Taking 2-4 oranges a day may help keep colds away, lower cholesterol, prevent & dissolve kidney stones as well as lessens the risk of colon cancer.

WATERMELON:
Coolest thirst quencher. Composed of 92% water, it is also packed with a giant dose of glutathione, which helps boost our immune system.

They are also a key source of lycopene  the cancer fighting oxidant.
Other nutrients found in watermelon are vitamin C & Potassium.

GUAVA & PAPAYA:
Top awards for vitamin C. They are the clear winners for their high vitamin C content.

Guava is also rich in fiber, which helps prevent constipation.

Papaya is rich in carotene; this is good for your eyes.
##################

Drinking COLD water or drinks after a meal = CANCER

Can you believe this ?

For those who like to drink cold water or  cold drinks,  this article is applicable to you.

It is nice to have a cup of cold water or  cold drinks after a meal.

However, the cold water or drinks will solidify the oily stuff that you have just eaten.

It will slow down the digestion.

Once this  'sludge'  reacts with the acid, it will break down and be absorbed by the intestine faster than the solid food.

It will line the intestine.

Very soon, this will turn into FATS and  lead  to CANCER !

It  is best to drink hot soup or warm water after a meal.

A serious note about heart attacks.

HEART ATTACK PROCEDURE : ( THIS IS NOT A JOKE! )

Women should know that not every heart attack symptom is going to be the left arm hurting.

Be aware of intense pain in the jaw line.

You may never have the first chest pain during the course of a heart attack.

Nausea and intense sweating are also common symptoms.

Sixty percent of people who have a heart attack while they are asleep do not wake up.

Pain in the jaw can wake you from a sound sleep.

Let's be careful and be aware. The more we know the better chance we could survive.

A cardiologist says:
if everyone who gets this mail sends it to 10 people, you can be sure that we'll save at least one life.

So lets all do at least 1 good work  today.
🍌🍎🍏🍊🍋🍒🍇🍉🍓🍑🍈🍐
Hi all, pls read in totality..
It's lengthy but useful 👆👆👆

Saturday, July 25, 2015

കെണിവിളയുണ്ടെങ്കില്‍ കീടനാശിനി വേണ്ട


അഴീക്കോട്ടെ ചന്ദ്രിയേച്ചി സന്തോഷത്തിലാണ്. നാട്ടുകാര്‍ക്ക് വിഷം തീണ്ടാത്ത പച്ചക്കറിയെത്തിക്കുക എന്നതായിരുന്നു ഫാം സ്‌കൂള്‍ അനുവദിക്കുമ്പോള്‍ കണ്ണൂര്‍ അഴീക്കോട്ടെ കൃഷി ഓഫീസര്‍ ജിതേഷ്, ചന്ദ്രിയുടെ നേതൃത്വത്തിലുള്ള വനിതാഗ്രൂപ്പിന് നല്കിയ ടാര്‍ജറ്റ്. ക്ലസ്റ്ററിലെ ഓരോ അംഗത്തിന്റെയും മണ്ണുസാമ്പിള്‍ ശേഖരിച്ചുകൊണ്ടായിരുന്നു ചന്ദ്രി ദൗത്യത്തിന് തുടക്കംകുറിച്ചത്. 

മണ്ണ് നന്നായാല്‍ പാതി നന്നായി എന്ന് അഴീക്കോട്ടുകാര്‍ക്ക് അറിയാമായിരുന്നു. തളിപ്പറമ്പ് ജില്ലാ മണ്ണുപരിശോധനാ ലാബിന്റെ സഹകരണത്തോടെ പച്ചക്കറി കൃഷിയിറക്കുംമുമ്പുതന്നെ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ഫാം സ്‌കൂളിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സൗജന്യമായി വിതരണംചെയ്തു. ഫലംകണ്ട് അംഗങ്ങള്‍ ശരിക്കും ഞെട്ടി. 

പുളിരസം കൂടിയ, ജൈവാംശവും പൊട്ടാഷും തീരേ കുറഞ്ഞ മണ്ണ്. ഈ മണ്ണില്‍നിന്ന് കീടരോഗ ബാധയില്ലാതെ പച്ചക്കറി വിളവെടുക്കുകയെന്നത് നടക്കാത്ത സ്വപ്നമായി നാട്ടുകാര്‍ വിധിയെഴുതി. വനിതകള്‍ പിന്മാറാന്‍ തയ്യാറായില്ല. 

പ്രശ്‌നപരിഹാരവുമായി 'ആത്മ' പ്രോജക്ട് ഡയറക്ടര്‍ പ്രസന്നകുമാരിയും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സിന്ധു പണിക്കരും കൃഷിഭവന്‍ ഉദ്യോഗസ്ഥരും എത്തി. മണ്ണിന്റെ പുളി കളയാന്‍ ഡോളമൈറ്റും രോഗകാരികളായ കുമിളുകളെ തുരത്താന്‍ െ്രെടക്കോഡര്‍മ വളര്‍ത്തിയ ജൈവവളവും പ്രയോഗിച്ചു. സമയത്തുതന്നെ വളംചെയ്ത് മണ്ണ് പരിപോഷിപ്പിച്ചത് ഏറ്റു. പച്ചക്കറി കൃഷിയില്‍ രോഗം അടുത്തില്ല. 

രോഗത്തെ ജൈവരീതിയില്‍ കടിഞ്ഞാണിട്ട് തളച്ച അഴീക്കോട്ടുകാര്‍ കീടങ്ങളെ തുരത്താന്‍ ഉപയോഗിച്ചത് കെണിവിളകളെയാണ്. കീടങ്ങളെ ആകര്‍ഷിച്ച് വരുതിയിലാക്കുന്നവരാണ് കെണിവിളകള്‍. 

നാലരികില്‍ മാത്രമല്ല പച്ചക്കറി കൃഷിക്കിടയിലും കെണിവിളകള്‍ക്ക് സ്ഥാനമൊരുക്കാം. ഓരോ കീടത്തെയും മുന്‍കൂട്ടിക്കണ്ട് കെണിവിളയൊരുക്കിയതാണ് അഴീക്കോട്ടുകാരുടെ വിജയം. വെള്ളരിവര്‍ഗ വിളകളിലെ പ്രധാന ശത്രുവായ മത്തന്‍വണ്ടിനെ മെരുക്കാന്‍ നിയോഗിച്ചത് റാഡിഷ് എന്ന മുള്ളങ്കിയെയായിരുന്നു. ഒന്നാംവിള കൊയ്ത്തുകഴിഞ്ഞ വയലില്‍ വെള്ളരിയുടെ വേരുകളാണ് മത്തന്‍വണ്ടിന്റെ പുഴുക്കള്‍ക്ക് പ്രിയം. 

ആക്രമണം മുറുകുന്നതോടെ വെള്ളരി പൂര്‍ണമായും ഉണങ്ങും. മുള്ളങ്കി വിത്തുകള്‍ പാകി മുളപ്പിച്ച തൈകളാണ് വെള്ളരിക്കണ്ടത്തില്‍ അവിടവിടെയായി നട്ടത്. കാബേജിനിടയില്‍ റാഡിഷ് നട്ടപ്പോള്‍ പുഴുക്കള്‍ കാബേജിനെ ആക്രമിക്കാന്‍ മെനക്കെട്ടില്ല.

ചെണ്ടുമല്ലിയായിരുന്നു പച്ചമുളകിനും തക്കാളിക്കും വഴുതനയ്ക്കും തുണയായത്. സോളനേഷ്യ കുടുംബക്കാരായ ഇവരുടെ വളര്‍ച്ച തളര്‍ത്തുന്ന വെള്ളീച്ച, മുഞ്ഞ, മീലിമൂട്ട, മണ്ഡരി തുടങ്ങിയ കീടങ്ങളെ വശീകരിച്ച ചെണ്ടുമല്ലിയായിരുന്നു വയലിലെ താരം. ജമന്തിയും ചെണ്ടുമല്ലിയും ചേര്‍ന്നായിരുന്നു നിമാവിരകളെ ഓടിച്ചത്.

ചോളം കയ്പയുടെ കായീച്ചയെ ആകര്‍ഷിക്കാന്‍ കച്ചകെട്ടിയവളാണ്. കയ്പ നടുന്നതിനുമുമ്പുതന്നെ ചോളത്തൈകള്‍ നാലതിരിലും നട്ടുവളര്‍ത്തിയത് അഴീക്കോട്ടുകാര്‍ക്ക് അനുഗ്രഹമായി. സൂര്യകാന്തിപ്പൂവിനോടാണ് പയറിലെ ചാഴിക്ക് ചായ്്‌വ്. സൂര്യകാന്തിപ്പൂ വിടര്‍ന്നുകഴിഞ്ഞാല്‍ പയറിനടുത്തേക്ക് ചാഴി പോകില്ല.

ശത്രുകീടങ്ങളെപ്പോലെത്തന്നെ മിത്രങ്ങളെയും ആകര്‍ഷിക്കാന്‍ കെണിവിളയ്ക്ക് പ്രത്യേക കഴിവുണ്ട്. ചിലന്തിയും ലേഡിബേര്‍ഡ് വണ്ടും കെണിവിളയിലാണ് വളരുക.

അതിര്‍ത്തി കാക്കുന്ന സുരക്ഷാഭടന്മാരെപ്പോലെ കെണിവിളയെ ഒപ്പം കൂട്ടണമെന്നാണ് 'ഓപ്പറേഷന്‍ ഫോര്‍ സെയ്ഫ് ടു ഈറ്റ്' എന്ന് അഴീക്കോട് കൃഷിഭവന്‍ പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ വനിതകള്‍ നമുക്ക് നല്കുന്ന ജൈവ പച്ചക്കറി കൃഷിപാഠം (കൂടുതല്‍ വിവരങ്ങള്‍ക്ക് അഴീക്കോട് കൃഷിഭവന്‍ 0497 27272372).

കുരുമുളക് തൈകള്‍ ഉണ്ടാക്കാം

കുരുമുളക് തൈകള്‍ ഉണ്ടാക്കാം

രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം കാരണം കുരുമുളക് കൃഷി കേരളത്തില്‍ കുറഞ്ഞുവരികയാണ്. അതേസമയം ഉത്പന്നത്തിന് വലിയ ഡിമാന്‍ഡും നല്ല വിപണിവിലയുമാണിപ്പോള്‍. കര്‍ഷകര്‍ വീണ്ടും കുരുമുളക് കൃഷിയിലേക്ക് ആകൃഷ്ടരാകുമ്പോഴും നല്ലയിനം നടീല്‍ വസ്തുക്കളുടെ ലഭ്യത കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. അല്പം ശ്രദ്ധിച്ചാല്‍ നമുക്കാവശ്യമുള്ള കുരുമുളക് തൈകള്‍ ഉത്പാദിപ്പിക്കാം.

നല്ല ഉത്പാദന ശേഷിയുള്ളതും സ്ഥിരമായി വിളവ് തരുന്നതുമായ പുഷ്ടിയോടെ വളരുന്ന നീളം കൂടിയ നല്ല തിരിപിടിത്തമുള്ള മണിപിടിത്തം കൂടുതലുള്ള രോഗപ്രതിരോധ ശേഷിയുള്ള വള്ളികളെയാണ് തിരഞ്ഞെടുക്കേണ്ടത്. മാതൃവള്ളികള്‍ 5 മുതല്‍ 12 വര്‍ഷം വരെ പ്രായമുള്ളവയാകണം. കുരുമുളക് കൊടിയുടെ ചുവട്ടില്‍ നിന്നുണ്ടാകുന്ന ചെന്തലകള്‍ വേര് വരാതിരിക്കാനും മണ്ണില്‍ പടരാതിരിക്കാനുമായി ചുറ്റിവെക്കണം.

ഇങ്ങനെ ചുറ്റിവെക്കുന്ന ചെന്തലകള്‍ ഫിബ്രവരി - മാര്‍ച്ച് മാസങ്ങളില്‍ മുറിച്ചെടുക്കാം. ഇളം തലപ്പു ഭാഗവും കൂടുതല്‍ മൂത്ത കട ഭാഗവും ഒഴിവാക്കണം. രണ്ടോ മൂന്നോ മുട്ടുകളുള്ള കഷണങ്ങളായി മുറിച്ച് ഇലഞെട്ടുകള്‍ തണ്ടില്‍ത്തന്നെ നില്‍ക്കുന്ന വിധത്തില്‍ ഇലകള്‍ മുറിച്ച് മാറ്റണം. ഇത്തരം തണ്ടുകളുടെ ചുവടുഭാഗം രണ്ടു സെന്റീമീറ്റര്‍ വരെ ഇഡോള്‍ ബ്യൂട്ടറിക്ക് ആസിഡ് ലായനിയില്‍ 45 സെക്കന്‍ഡ്‌വരെ മുക്കിയെടുത്ത് പോര്‍ട്ടിങ് മിക്‌സ്ചര്‍ നിറച്ച പോളിത്തീന്‍ ബാഗുകളില്‍ നടാം. ഐ.ബി.എ. ലായനി തയ്യാറാക്കുന്നതിന് 3-5 ഗ്രാം അലക്കുകാരം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് അതില്‍ ഒരു ഗ്രാം ഐ.ബി.എ. ലയിപ്പിച്ചെടുത്താല്‍ മതി. സെറാഡിക്‌സ് ബി.2 എന്ന റൂട്ട് ഹോര്‍മോണും ഇതിനുവേണ്ടി ഉപയോഗിക്കാം. ചെറിയതോതില്‍ നഴ്‌സറി തയ്യാറാക്കാന്‍ സെറാഡിക്‌സ് ബി2 ആണ് നല്ലത്.

രണ്ടുഭാഗം ഫലപുഷ്ടിയുള്ള മേല്‍മണ്ണും ഒരു ഭാഗം പൂഴിയും ഒരു ഭാഗം ചാണകപ്പൊടിയും ചേര്‍ന്നതാണ് പോര്‍ട്ടിങ് മിശ്രിതം. ഒരു കി. ഗ്രാം പോര്‍ട്ടിങ് മിശ്രിതത്തിന് മൈക്കോറൈസ 100 സി.സി. എന്ന തോതിലും ട്രൈക്കോഡര്‍മ ഒരു ഗ്രാം എന്ന തോതിലും ചേര്‍ത്ത് കൊടുക്കണം. പോര്‍ട്ടിങ് മിശ്രിതം നിറച്ച പോളിത്തീന്‍ ബാഗുകളില്‍ അഞ്ച് തണ്ട് വീതം നടണം.

പോളിത്തീന്‍ കൂടകള്‍ക്ക് തണല്‍ നല്‍കണം. രണ്ടാഴ്ചയിലൊരിക്കല്‍ ബോര്‍ഡോ മിശ്രിതം തളിക്കുന്നത് രോഗ പ്രതിരോധത്തിന് സഹായിക്കും. മഴതുടങ്ങുന്നതോടെ തണല്‍ മാറ്റിക്കൊടുക്കണം. ഇങ്ങനെ തയ്യാറാക്കിയ തൈകള്‍ ജൂണ്‍, ജൂലായ് മാസങ്ങളില്‍ പ്രധാന കൃഷിയിടങ്ങളിലേക്ക് മാറ്റി നടാം.

വെറ്റിലക്കൃഷി തുടങ്ങാം




കേരളത്തിന്റെ വിശിഷ്ടവസ്തുക്കളില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് വെറ്റില. മംഗളകര്‍മങ്ങള്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത വസ്തുവായ വെറ്റില ഇന്ന് ഗ്രാമപ്രദേശങ്ങളില്‍പ്പോലും അന്യം നിന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ്.

എടവം, മിഥുനം മാസങ്ങളിലാണ് വെറ്റിലക്കൃഷി തുടങ്ങേണ്ടത്. രണ്ടുസെന്റ് സ്ഥലത്ത് 24 തടമെടുക്കാം. രണ്ടടി താഴ്ചയില്‍ കുഴിയെടുത്ത് തടമെടുത്ത് വെറ്റിലയുടെ തണ്ട് നടണം. നടാന്‍ വെറ്റിലയുടെ പെണ്‍ (പതി) തണ്ടുകളാണ് എടുക്കേണ്ടത്. ഈ വള്ളി വലുതാകുമ്പോള്‍ അതിനെ താങ്ങിനിര്‍ത്താന്‍ മുള ചെറുതാക്കി കുത്തിക്കൊടുക്കണം. ഒരു മാസം കഴിഞ്ഞ് പച്ചിലയും ചാണകവും വളമായി കൊടുക്കണം. രണ്ടുമാസം കഴിഞ്ഞാല്‍ ഇതേപോലെത്തന്നെ വളം കൊടുക്കുന്നതോടൊപ്പം 100 ഗ്രാം കടലപ്പിണ്ണാക്ക് ഇട്ടുകൊടുക്കുന്നതും നല്ലതാണ്. വള്ളികള്‍ വളര്‍ച്ചയെത്തിയാല്‍ 16 അടി ഉയരത്തില്‍ പന്തല്‍ കെട്ടി ഇവയെ വെയിലില്‍നിന്ന് സംരക്ഷിക്കണം. ആറുമാസം കഴിയുമ്പോള്‍ വള്ളി മുളയില്‍നിന്ന് പൊളിച്ചെടുത്ത് വളച്ചുവെക്കണം. ഇതിനുമുകളില്‍ പുതിയ മണ്ണിട്ട് പച്ചിലകൊണ്ട് മറച്ചുവെക്കണം.

പ്രധാനമായും രണ്ടുതരം കൊടികളിറക്കാം. കുഴിക്കൊടി, പൊക്‌ളക്കൊടി. പൊക്‌ളക്കൊടി തിരുവാതിര ഞാറ്റുവേലയ്ക്കും കുഴിക്കൊടി ആയില്യം ഞാറ്റുവേലയ്ക്കുമാണ് തുടങ്ങേണ്ടത്. പൊക്‌ളക്കൊടി ആറുമാസത്തിനുശേഷം ഒരിക്കല്‍ വളച്ചാല്‍ മതി. കുഴിക്കൊടിക്ക് രണ്ടുവള ആവശ്യമാണ്. ഒരുവള തടത്തിലും രണ്ടാമത്തെ വള തടത്തിന് പുറത്തുകൂടിയുമായിരിക്കും. രണ്ടുമാസത്തിലൊരിക്കല്‍ വെറ്റിലക്കൊടിക്ക് വളം നല്‍കണം. ചാണകവും ഉപ്പിലയുമാണ് പ്രധാന വളം. കൂടാതെ 500 ഗ്രാം പിണ്ണാക്ക്, 300 ഗ്രാം ചാരമില്ലാത്ത വെണ്ണീര് എന്നിവയും ഉപയോഗിക്കാം.

ഒരു വര്‍ഷത്തിനുശേഷം വെറ്റിലക്കൊടിയില്‍നിന്ന് വിളവെടുപ്പ് തുടങ്ങാം. 24 തടത്തില്‍നിന്ന് ഏകദേശം 70 കെട്ട് വെറ്റില ലഭിക്കും. ഒരു വിളവെടുപ്പ് നടത്തി 45 ദിവസത്തിനുശേഷം വീണ്ടും വിളവെടുക്കാം. തണ്ട് ചീയല്‍, മഞ്ഞളിപ്പ്, പൂപ്പല്‍ എന്നിവയാണ് പ്രധാന രോഗങ്ങള്‍. വെറ്റിലക്കൊടിയുടെ ഇടയില്‍ വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്.

മലബാറില്‍ പണ്ട് തിരൂര്‍, തിക്കോടി, പള്ളിക്കര, പുറക്കാട്, മുചുകുന്ന്, തച്ചന്‍കുന്ന്. മണിയൂര്‍ എന്നീ സ്ഥലങ്ങളിലെ പ്രധാന കൃഷിയായിരുന്നു വെറ്റില.

മണ്ണിന്റെ പുളി മാറ്റാം

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ഒഴികെ കേരളത്തിലെ മുഴുവന്‍ മണ്ണും പുളിരസമുള്ളതാണ്. വര്‍ഷം കഴിയുംതോറും മണ്ണിന്റെ പുളി കൂടിവരുന്നു. ഹൈഡ്രജന്‍, അലുമിനിയം എന്നിവയുടെ അയോണുകള്‍ അധികമാകുന്നതും കാത്സ്യം ഉള്‍പ്പെടെയുള്ള പോഷകമൂലകങ്ങള്‍ വിളകള്‍ക്ക് ലഭിക്കാതെ പോകുന്നതും പുളിമണ്ണിന്റെ പ്രശ്‌നമാണ്.

സസ്യങ്ങള്‍ക്ക് ശരിയായ വേരുപടലമോ വേരുകള്‍ക്ക് പൂര്‍ണ വളര്‍ച്ചയോ ഇത്തരം മണ്ണില്‍ ഉണ്ടാകുന്നില്ല. വായുസഞ്ചാരവും ജലനിര്‍ഗമനവും പുളി മണ്ണില്‍ കുറയും. കൂനിന്മേല്‍ കുരുവെന്നപോലെ രോഗകാരികളായ കുമിളുകളുടെ ഇഷ്ടവാസസ്ഥലം കൂടിയാകുന്നു പുളിമണ്ണ്. കൂമ്പുചീയല്‍ ബാധിച്ച തെങ്ങും മഹാളി ഗ്രസിച്ച കവുങ്ങും ദ്രുതവാട്ടം നശിപ്പിച്ച കുരുമുളകും നമ്മുടെ പറമ്പിലെ താരങ്ങളായതും നമ്മുടെ മണ്ണിന്റെ പുളിപ്രശ്‌നം കൊണ്ടുതന്നെ.

അമ്ല-ക്ഷാരാവസ്ഥ അഥവാ പി.എച്ച്. 6.5-ല്‍ കുറയുന്ന അവസ്ഥയാണ് മണ്ണിലെ പുളി. കുമ്മായവസ്തുക്കള്‍ ചേര്‍ക്കുന്നതാണ് മണ്ണിലെ പുളി കളയുന്നതിനുള്ള ഏക മാര്‍ഗം. കുമ്മായം ചേര്‍ക്കുമ്പോള്‍ മണ്‍ശകലങ്ങളുടെ പശ കുറയുകയും മണ്ണിനകത്ത് വായു സഞ്ചാരം കൂടുകയും ചെയ്യും. ഒപ്പം ജലനിര്‍ഗമനം സുഗമമാക്കും. ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പറ്റാത്ത രീതിയില്‍ മണ്ണിലടങ്ങിയിരിക്കുന്ന ധാതുപദാര്‍ഥങ്ങളെ ആഗിരണം ചെയ്യാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരപ്പെടുത്താനും കുമ്മായവസ്തുക്കള്‍ക്ക് കഴിവുണ്ട്. പുളിമണ്ണിലുള്ള കുമിളുകളുടെ പ്രവര്‍ത്തനം നിയന്ത്രിച്ച് സസ്യങ്ങളുടെ സംരക്ഷകനാകാനും കുമ്മായം മുന്നിലാണ്.

ജൈവവസ്തുക്കളുടെ വിഘടനത്തെ സഹായിക്കുന്നതും അതുവഴി കൂടുതല്‍ നൈട്രജന്‍ സസ്യങ്ങള്‍ക്ക് ലഭ്യമാക്കുന്നതും ഇതിന്റെ പ്രവര്‍ത്തന മികവാണ്. പുളിമണ്ണിലെ ഇരുമ്പിന്റെ രാസപ്രവര്‍ത്തനം തടസ്സപ്പെടുത്തി ഫോസ്ഫറസ് പെട്ടെന്ന് ലഭ്യമാക്കും. സസ്യകോശഭിത്തിയിലെ പ്രധാന ഘടകമായ കാത്സ്യം മണ്ണില്‍ കുറഞ്ഞാല്‍ ചെടികള്‍ക്ക് വളര്‍ച്ച കുറയും. ഇലയില്‍ നിര്‍മിക്കുന്ന അന്നജം ചെടിയുടെ മറ്റുഭാഗത്ത് ശേഖരിക്കുന്നതില്‍ പ്രധാന റോള്‍ കാത്സ്യത്തിനുണ്ട്.

മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ രണ്ടോ മൂന്നോ തവണകളായി കുമ്മായം ചേര്‍ക്കാം. വര്‍ഷംതോറും ലഘുവായ തോതില്‍ ചേര്‍ത്ത് ക്രമേണ മണ്ണിലുള്ള കുമ്മായച്ചേരുവ വര്‍ധിപ്പിക്കുന്നതാണ് നല്ലത്.

ചുണ്ണാമ്പുകല്ല്, കുമ്മായം, ഡോളമൈറ്റ് എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന കുമ്മായ വസ്തുക്കള്‍. കുമ്മായത്തിനേക്കാളും എന്തുകൊണ്ടും മികച്ചതാണ് ഡോളമൈറ്റ്. ഉപമൂലകമായ കാത്സ്യമാണ് കുമ്മായത്തിലെ പ്രധാന സസ്യപോഷകം. കാത്സ്യത്തോടൊപ്പം മഗ്‌നീഷ്യവും അടങ്ങിയിട്ടുണ്ടെന്നുള്ളതും കുമ്മായത്തെ അപേക്ഷിച്ച് വിലക്കുറവാണെന്നതും ഡോളമൈറ്റിന്റെ മാറ്റ് കൂട്ടുന്നു.

മണ്ണില്‍ നനവുള്ളപ്പോള്‍ മാത്രമേ കുമ്മായം ചേര്‍ക്കാവൂ. കാലവര്‍ഷത്തിന്റെ അവസാനത്തിലോ തുലാവര്‍ഷത്തിന്റെ ആരംഭത്തിലോ ചേര്‍ക്കുന്നതാണ് ഉത്തമം. സാധാരണഗതിയില്‍ തെങ്ങൊന്നിന് ഒരു കിലോഗ്രാമും കവുങ്ങിനും കുരുമുളകിനും വാഴയ്ക്കും അരക്കിലോഗ്രാമും നെല്ലിന് സെന്റൊന്ന് രണ്ടരക്കിലോഗ്രാമും പച്ചക്കറിക്ക് ഒന്നരക്കിലോഗ്രാമും കുമ്മായമാണ് ശുപാര്‍ശചെയ്യുന്നത്.

മഴമറയുണ്ടാക്കാം, കൃഷി നശിക്കാതിരിക്കും

ഇടവപ്പാതിയിലെ തോരാമഴ പച്ചക്കറിക്കൃഷിയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്, പലർക്കും. വിഷംതീണ്ടാത്ത പച്ചക്കറി കഴിക്കാൻ മോഹിച്ച് അടുത്തിടെ കൃഷി തുടങ്ങിയവർ ധാരാളം. പെരുമഴയിൽ കൃഷി നശിച്ചുപോകുന്നത് തടയാൻ എന്തു ചെയ്‌യണമെന്ന് പലർക്കും നിശ്ചയമുണ്ടാവില്ല. 

മഴമറയുണ്ടാക്കി കൃഷിചെയ്താൽ ചെടികൾ നശിക്കാതിരിക്കും. പോളിഹൗസിലെ കൃഷി പലരുടെയും ശ്രദ്ധയിൽ വന്നിട്ടുണ്ടാകും. എന്നാൽ, അതിന് ചെലവ് വളരെ കൂടുതലാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്‌യുന്നവർക്കാണ് അതുകൊണ്ടുള്ള പ്രയോജനം കൂടുതൽ. എന്നാൽ കുറഞ്ഞ ചെലവിൽ മഴമറയുണ്ടാക്കാവുന്നതേയുള്ളൂ. സംരക്ഷിത കൃഷിക്ക് താത്‌പര്യമുള്ള കർഷകർ, മഴമറകൾ സ്ഥാപിച്ച് അതിൽ കൃഷി ചെയ്‌യണം. സാധാരണയായി ഒന്നും രണ്ടും സെന്റിലാണ് മഴമറകൃഷി ചെയ്‌യുക. ജി.ഐ. േൈപപ്പാ മുളയോ ചൂളമരമോ ഉപയോഗിച്ച് തൂണും ചട്ടവും ഉണ്ടാക്കാം. പൈപ്പാണെങ്കിൽ ദീർഘകാലം നിൽക്കും. മുകൾ ഭാഗം 200 മൈക്രോൺ കനമുള്ള െസ്റ്റബിലൈസ്ഡ് പോളിത്തീൻ ഷീറ്റുകൊണ്ട് ആവരണം ചെയ്‌യണം. പാർശ്വവശങ്ങൾ ആവരണം ചെയ്‌യേണ്ടതില്ല. ഇതിനിടിയിൽ ഗ്രോബാഗുകളിലോ ഉയർന്ന തടങ്ങളുണ്ടാക്കിയോ കൃഷി ചെയ്‌യാം. മഴമറയ്‍ക്കുള്ളിൽ ചൂട് കൂടുതലായതിനാൽ ഉല്പാദനം കൂടും. നേരത്തെ കായ്‍ക്കുകയും ചെയ്‌യും. കീടബാധ വളരെക്കുറവാണുതാനും. 

പാവൽ, പടവലം, പീച്ചിൽ, വെള്ളരി മുതലായ വിളകളിൽ മഴക്കാലത്ത് കായീച്ചയുടെ ആക്രമണം ഉണ്ടാകും. നടുന്ന സമയത്തും ഒരു മാസത്തിനു ശേഷവും ഒരു കൂനയ്‍ക്ക് 100 ഗ്രാം എന്ന കണക്കിൽ വേപ്പിൻപിണ്ണാക്ക് ഇട്ടുകൊടുക്കണം. മുഞ്ഞ കണ്ടാൽ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതമോ ആവണക്കെണ്ണ- വെളുത്തുള്ളി മിശ്രിതമോ തളിക്കണം. മഴക്കാലത്ത് കായപിടിത്തം പൊതുവേ കുറവായതിനാൽ ഇടയ്‍ക്ക് അല്പം വെയിലുള്ള സമയത്ത് കൃത്രിമ പരാഗണം നടത്തുന്നത് പ്രയോജനം ചെയ്‌യും. മഴക്കാലത്ത് തടങ്ങളിലും പറിച്ചുനട്ട ചെടികളിലും മൂടുചീയൽ രോഗം വരാൻ സാധ്യതയുണ്ട്. ട്രൈക്കോഡെർമ എന്ന മിത്രകുമിൾ കൊണ്ട് സന്പുഷ്ടമാക്കിയ ചാണകപ്പൊടി ഇട്ടുകൊടുത്താൽ രോഗ തീവ്രത കുറയ്‍ക്കാം. കുറച്ച് പച്ചച്ചാണകം കലക്കിയ തെളിയിൽ ലിറ്റർ ഒന്നിന് 20 ഗ്രാം എന്ന തോതിൽ സ്യൂഡോമോണസ് കലക്കി തളിച്ചുകൊടുക്കുന്നതും നല്ലതാണ്.