Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Saturday, December 1, 2018

മുട്ടയുടെ തോട് എങ്ങനെ ഫലപ്രദമായ വളമാക്കാം

മുട്ടത്തോട് വള നിർമ്മാണം

മുട്ടത്തോടിൽ 98% ശതമാനവും കാൽസ്യം കാർബോണറ്റ് ആണ്. വെള്ളത്തിൽ ഇതിന്റെ ലേയകത്വം വളരെ വളരെ കുറവാണ്. 15 മില്ലി ഗ്രാം ഒരു ലിറ്ററിൽ എന്ന കണക്കിൽ അതും നന്നായി പൊടിച്ചത് ,ചെടി കൾക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു മൂലകം ആണ് കാൽസ്യം . മനുഷ്യന് എല്ലുകളുടെ വളർച്ചക്ക് എന്ന പോലെ ചെടികളുടെ കോശ  ഭിത്തികളുടെ നിർമാണത്തിന് കാൽസ്യം അത്യാവശ്യമാണ്.

മുട്ടത്തോട് മണ്ണിൽ ദ്രവിക്കാനും വളരെ കാലം എടുക്കും.സാധാരണ  മൂന്നു കൊല്ലത്തിൽ മുകളിൽ  എങ്കിലും എടുക്കും. മറ്റൊന്ന്, അതുകൊണ്ട് ചെടികൾക്ക് കാൽസ്യം കാർബോണറ്റ് ആ രൂപത്തിൽ വലിച്ചെടുക്കാൻ സാധിക്കില്ല. അപ്പോൾ അതിനെ വെള്ളത്തില്‍  ലയിക്കുന്ന മറ്റൊരു രൂപത്തിൽ ആക്കണം . മുട്ടത്തോടിൽ വിനാഗിരി (അസറ്റിക് ആസിഡ് / ചൊർക്ക ) ഒഴിച്ചാൽ അത് പ്രവർത്തിച്ചു വെള്ളത്തിൽ ലയിക്കുന്ന കാൽസ്യം അസറ്റേറ്റ് , കാർബൺ ഡൈ ഓക്സയിഡ് എന്നിവയാകും. ഈ കാൽസ്യം അസറ്റേറ്റ് ലായനി ചെടികൾ വേരിലൂടെയോ, ഇലകളിലൂടെയോ വലിച്ചെടുക്കും.

അതിനായി മുട്ടത്തോട് നന്നായി ഉണങ്ങി (ചൂടാക്കിയും ചെയ്യാം ) പൊടിച്ചെടുത്തു മുങ്ങിക്കിടക്കത്തക്ക രീതിയിൽ വിനാഗിരി ഒഴിച്ച് വയ്ക്കുക. ദിവസവും ഇളക്കി കൊടുക്കുക , ദിവസങ്ങൾ കഴിയുമ്പോൾ തോട് അലിഞ്ഞു തീരുന്നത് കാണാം. ഇത് പൂർണമായും കാൽസ്യം അസറ്റേറ്റ് ആണ് . ഇതിനെ വെള്ളത്തിൽ നേർപ്പിച്ച ഇലകളിൽ തളിക്കാം, ചുവട്ടിൽ ഒഴിക്കാം. (ഏകദേശം 20 ml ഒരു ലിറ്റർ വെള്ളത്തിൽ )

ഇതിനോട് ഒപ്പിച്ചു പറയെണ്ട ഒന്നാണ് തക്കാളിയിലെ " ബ്ലോസ്സംഏൻഡ് റോട്ട് "    കാൽസ്യത്തിൻറെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമ്പോളാണ് ഇതുണ്ടാകുന്നത്. സമയകൃത്യത ഇല്ലാതെ നന്നാക്കുന്നതും ഒരു കാരണമാണ്. മണ്ണിൽ കാൽസ്യം ഇല്ലാത്തതും ഉണ്ടെങ്കിൽ തന്നെ ചെടിക്കു വലിച്ചെടുക്കാനാവാത്തതും , നനവ് കൊണ്ടുള്ള സ്ട്രെസ്സ് , കൂടുതൽ വെള്ളം, കൂടുതൽ നൈട്രജൻ വളങ്ങൾ, വേരുകൾക്കുണ്ടാകുന്ന പരിക്കുകൾ,  ഇവയെല്ലാം കൃത്യമായി കാൽസ്യം വേരിൽ നിന്നും മുകുളങ്ങളിലേക്കും ഫലങ്ങളിലേക്കും  എത്തുന്നതിനു തടസമുണ്ടാക്കുന്നവയാണ്.  ഒരിക്കൽ ഈ വൈകല്യം കണ്ടാൽ അതിനെ മാറ്റിയെടുക്കുക ബുദ്ധിമുട്ടാണ്. ഉണ്ടാകാതെ നോക്കലാണ് ബുദ്ധി . ഒരിക്കൽ ചെടികളിൽ കാൽസ്യം ഫിക്‌സേഷൻ നടന്നാൽ അത് മാറ്റാൻ സാധിക്കില്ല. ചെയ്യാവുന്നത് ഇലകളിൽ കാൽസ്യം തളിക്കാം. അതിനും ഫലപ്രാപ്തി കുറവാണ് കാരണം പ്രായമായ ഇലകൾ കുറവ് അളവിലെ വലിച്ചെടുക്കൂ, എടുത്താലും ഫലങ്ങളിൽ എത്തുന്നത് വളരെകുറവും.