Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Thursday, March 21, 2019

കൃഷി ചെയ്യുന്ന എല്ലാവരും  അ റിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്,


കൃഷിയി ചെയ്യുന്ന എല്ലാവരും  അ റിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്, അത് എന്താണെന്ന് പറയാം .....   

പച്ചക്കറികൾ വളർന്ന് കായ്ക്കുന്നതിന് 18 മൂലകങ്ങളുടെ ആവശ്യകതയുണ്ട് .. അവയെ മൂന്ന് പാർട്ടായി തിരിച്ചിട്ടുണ്ട് .... അവ ഏതാണെന്ന് നോക്കാം ......

1, പ്രാഥമിക മൂലകങ്ങൾ

2, ദ്വിതീയ മൂലകങ്ങൾ

3, സൂക്ഷ്മ മൂലകങ്ങൾ

ഇവയെ ഓരോന്നും വിശദമായി പഠിക്കാം .....
1 , പ്രാഥമിക മൂലകങ്ങൾ

പ്രാഥമിക മൂലകങ്ങളിൽ മൂന്ന് പേരാണ് ഉള്ളത് അവ താഴെ കൊടുക്കുന്നു

1, നൈട്രജൻ      ( N )
2, ഫോസ്ഫറസ് ( P )
3, പൊട്ടാസ്യം      ( K )

നൈട്രജൻ: ചെടികളുടെ വളർച്ചയെ സഹായിക്കുന്നു.

ഫോസ്ഫറസ്: വേരുകളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.

പൊട്ടാസ്യം: ധാരാളമായി പൂക്കുകയും കായ പിടിക്കുകയും ചെയ്യുന്നതിനു സഹായകമാകുന്നു.

2 , ദ്വിതീയ മൂലകങ്ങൾ

ദ്വിതീയ മുലകങ്ങളിൽ വരുന്നവയാണ്
കാൽസ്യം, സൾഫർ, മഗ്നീഷ്യം എന്നിവയാണ്  ,അത് നമ്മൾ പ്രത്യേകം തന്നെ കൊടുക്കണം ...

3 , സൂക്ഷ്മ മൂലകങ്ങൾ

ഇവ വളരെ കുറഞ്ഞയളവിൽ വേണ്ടതും എന്നാൽ ഇവയുടെ അപര്യാപ്തത വളരെ ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതുമാണ്.
സൂക്ഷമ മൂലകങ്ങൾ ഏതൊക്കെ എന്ന് താഴെ കൊടുക്കുന്നു ....

സിങ്ക്
ക്ലോറിൻ
ബോറോൺ
മോളിബ്ഡിനം
ചെമ്പ്
ഇരുമ്പ്
മാംഗനീസ്
കോബാൾട്ട്
നിക്കൽ
എന്നിവയാണ് .....
സൂക്ഷമ മുലകങ്ങളെപ്പറ്റി നമുക്ക് വിശദമായി പഠിക്കാം ....

ഇരുമ്പ്, മാംഗനീസ് ,സിങ്ക് (നാഗം), ചെമ്പ്, ബോറോൺ, മോളിബ്ഡിനം, ക്ലോറിൻ ,നിക്കൽ എന്നിവ സൂക്ഷ്മ മൂലകങ്ങൾ എന്നറിയപ്പെടുന്നവയാണ് ... താരതമ്യേന വളരെ കുറഞ്ഞ അളവിൽ മാത്രമേ ആവശ്യമുള്ളു എന്നതുകൊണ്ടാണ് ഇവയെ സൂക്ഷ്മ മൂലകങ്ങൾ എന്നു പറയുന്നത്. മറ്റ് മൂലകങ്ങളെപ്പോലെ തന്നെ വളരെ പ്രധാനപ്പെട്ട ധർന്മങ്ങൾ പലതും ഇവയും നിർവ്വഹിക്കുന്നുണ്ട് അതിനാൽ ഇവയുടെ കുറവ് സസ്യ വളർച്ചയെ സാരമായി ബാധിക്കുക തന്നെ ചെയ്യും. ഈ മൂലകങ്ങൾ ചെറിയ അളവിൽ അല്പം കൂടിപ്പോയാൽ ചെടി വളർച്ചയ്ക്ക് ഹാനികരമാകും എന്നതുകൊണ്ട് തന്നെ മണ്ണിൽ ഇതിന്റെ അളവും ലഭ്യതയും നിയന്ത്രിക്കുക എന്നത് പ്രത്യേക പ്രാധാന്യമർഹിക്കുന്ന്. ജൈവരാസ സന്തുലിതമായ വളപ്രയോഗത്തിൽ സൂക്ഷ്മമൂലകങ്ങളുടെ പ്രധാന്യം വളരെ വലുതാണ്.

സസ്യ വളർച്ചയിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന പല ഹോർമോണുകളെ  ഉദ്ദീപപ്പിക്കുന്നതിനാൽ സൂക്ഷ്മമൂലുകൾ വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട്.

സൂക്ഷ്മ മൂലകങ്ങളും ന്യൂനതാ ലക്ഷണങ്ങളും .....

സിങ്ക് : വളർച്ച മുരടിക്കുന്ന്, ഇലകൾ തമ്മിലുള്ള അകലം കുറഞ്ഞ് അടുക്കുകളായി കാണപ്പെടുന്ന്. ഇലകളിൽ മഞ്ഞളിപ്പ് പടരുന്ന്.

ബോറോൺ: അഗ്ര മുകുളങ്ങളുടെ വളർച്ചയെ ബാധിക്കുന്ന്, മുകുളങ്ങളിലും പൂവുകളിലും കായ്കളിലും പലതരം രൂപ വൈകല്യങ്ങൾ പ്രകടമാക്കുന്ന്. രൂക്ഷമായ അപര്യപ്തതയിൽ പൂക്കളും കായ്കളും ഉണ്ടാകുന്നത് നിലക്കും.

ഇരുമ്പ് : തളിരില ഞരമ്പുകൾ പച്ച നിറമെങ്കിലും മറ്റ് ഭാഗങ്ങൾ മഞ്ഞളിക്കുന്ന്. തീവ്രത കൂടുന്തോറും ഇലകൾ വിളറി വെളുത്ത നിറം വ്യാപിക്കുകയും ക്രമേണ ഉണങ്ങി കരിഞ്ഞ് പോകുകയും ചെയ്യും.

നിക്കൽ: ഇലകൾ ചെറുതാകുകയും ഇലകളുടെ അറ്റം കരിയുകയും ചെയ്യും.

മോളിബ്ഡിനം: ശിഖരങ്ങളുടെ ആകൃതി നഷ്ടപ്പെടുന്ന്. ഇലകൾ ചുരുണ്ട് ഞൊറിയായി മാറുകയും ചെയ്യുന്ന് .

മാംഗനീസ്: തളിരിലകളുടെ ഞരമ്പുകൾക്കിടയിൽ പാടുകൾ പ്രത്യക്ഷപ്പെടുകയും ക്രമേണ അത് കൂടിച്ചേർന്ന് ഇല മുഴുവൻ മഞ്ഞളിക്കുന്നു.

ക്ലോറിൻ: ഇലയറ്റം കരിയുന്ന്, ഇലകൾ മഞ്ഞളിക്കുകയും ഇലകൾ വാടിത്തൂങ്ങുകയും ചെയ്യുന്ന്.

ചെമ്പ്: തളിരിലകളിൽ മഞ്ഞളിപ്പ് കാണുന്ന്. കുറവ് അധികമായാൽ ഇവ വിളറി വെളുത്ത നിറത്തോടെ കാണപ്പെടുകയും മൂപ്പെത്തിയ ഇലകൾ കരിയുകയും ചെയ്യുന്നു.

വിളകളുടെ ഉൽപ്പാദനവും ഗുണമേന്മയും വർദ്ധിപ്പിക്കുന്നതിന് സൂക്ഷ്മമൂലകങ്ങൾ വളരെ സഹായകമാണ്. സൂക്ഷ്മമൂലകങ്ങളുടെ അളവ് അധികമായാൽ അവ മറ്റ് മൂലകങ്ങളുടെ ആഗിരണത്തെ ബാധിക്കുകയും വിളകളിൽ വിവിധ തരത്തിലുള്ള മാറ്റങ്ങൾ വരുത്തുകയും ചെടി നശിക്കുകയും ചെയ്യുന്ന് . 

ജൈവവളങ്ങൾ ചെയ്യുമ്പോൾ  മൃഗങ്ങളുടെ കാഷ്ഠം, കടലപ്പിണ്ണാക്ക് എന്നിവയുടെ അമിത ഉപയോഗത്തിൽ മണ്ണിൽ നൈട്രജൻ വളരെയധികം കൂടുന്നതും പല സൂക്ഷ്മ മൂലകങ്ങളും ചെടിക്ക് മണ്ണിൽ നിന്ന് വലിച്ച് എടുക്കാൻ പറ്റാതെ വരുകയും ചെടി നശിക്കുന്നതിനും കാരണമാകുന്നു ..മണ്ണിൽ ഇരുമ്പിന്റെ ആധിക്യം ഉണ്ടായാൽ സിങ്ക്, മാംഗനീസ് എന്നിവയുടെ ആഗിരണം കുറയുന്നു .മണ്ണിൽ അമ്ലത അധികരിക്കുമ്പോൾ ഇരുമ്പ് കൂടുതലായി മണ്ണിൽ ലയിക്കുകയും വേരുകൾ അഴുകിപ്പോവുകയും ചെയ്യുന്ന് .മാംഗനീസിന്റെ ആധിക്യം കാരണം ഇലകളുടെ വശങ്ങൾ കരിയുന്നു .

മണ്ണ് പരിശോധന, ഇലകൾ, സസ്യഭാഗങ്ങൾ തുടങ്ങിയവയുടെ പരിശോധനയിലൂടെ സൂക്ഷ്മമൂലകങ്ങളുടെ അഭാവം പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കാവുന്നതാണ്. മണ്ണിലെ ജൈവാംശം വർദ്ധിപ്പിപ്പിക്കുക എന്നുള്ളത് തന്നെയാണ് സൂക്ഷ്മമൂലകക്കുറവ് പരിഹരിക്കുന്നതിനായി മുഖ്യമായും ചെയ്യേണ്ടത് . ജൈവവളങ്ങൾ ചേർത്തുകൊടുക്കുന്നതു വഴി സൂക്ഷ്മമൂലകങ്ങളുടെ ലഭ്യത കൂടുന്ന്. കുന്മായ വസ്തുക്കൾ ചേർത്ത് മണ്ണിന്റെ അമ്ലത കുറയ്ക്കുന്നതു വഴി, ഇരുമ്പ്, മാംഗനീസ് എന്നിവയുടെ ആധിക്യം കൊണ്ടുണ്ടാകുന്ന ദോഷഫലങ്ങൾ കുറക്കുവാൻ സാധിക്കും....

താഴെ കൊടുത്തതാണ് അയറ് ......... ഇത് ഒരു ഉപ, സൂക്ഷമ മൂലക മിശ്രിതമാണ് (അതായത് ദ്വിതീയ മൂലകങ്ങളും സൂക്ഷമ മൂലകങ്ങളും അടങ്ങിയ സാധനം ) ... ചെടികൾക്കാവശ്യമായ ദ്വിതീയ മൂലകങ്ങളായ കാൽസ്യം ,മഗ്നീഷ്യം , സൾഫൾ തുടങ്ങിയവരും , സൂക്ഷമ മൂലകങ്ങളായ ബോറോൺ, സിങ്ക് ,മോളിബ്ഡിനിയം ,ഇരുമ്പ് ,മാംഗനീസ് ,നിക്കൽ തുടങ്ങിയ മൂലകങ്ങൾ ഇത് മണ്ണിൽ ചേർക്കുന്നതുമൂലം ചെടികൾക്ക് ലഭിക്കുന്നു .... കേരളത്തിലെ മണ്ണിൽ ഇപ്പോൾ ഉപ സൂക്ഷമ മൂലങ്ങൾ കുറവാണ് എന്നാണ് അടുത്തിടെ നടന്ന പഠനങ്ങൾ തെളിയിച്ചത് .... ഇത് പരിഹരിക്കാൻ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്തതാണ് അയറ് ....അയറിന് കിലോ 50 രൂപയേ വിലയുള്ളു ...ഇത് മണ്ണുത്തിയിൽ കിട്ടും ....അത് പോലെ Kvk സെൻററുകളിൽ കിട്ടും ...... വാഴയ്ക്ക് വളരെ നല്ലതാണ് .... പച്ചക്കറി ചെടികൾക്കും വളരെ നല്ലതാണെന്ന് അനുഭവസ്ഥർ പറയുന്നു ... പരീക്ഷിച്ച് നോക്കുക ....... ആരോഗ്യമില്ലാത്ത ചെടികൾക്കാണ് രോഗബാധയുണ്ടാകുന്നത് ...........

എത്ത വാഴകൾക്ക് അയറ് കൊടുത്താൽ സൂപ്പർ കുലകൾ കിട്ടും , ബാക്കി വളങ്ങളെല്ലാം കൊടുക്കേണ്ടത് പോലെ തന്നെ കൊടുക്കുകയും വേണം

കരിമ്പ് മുളപ്പിക്കാം

ഒരു കരിമ്പ് വാങ്ങി.അതിന്റെ മുകൾഭാഗത്തുനിന്നും രണ്ടു മുട്ടു വീതം ഉള്ള രണ്ടു കഷണം മുറിയെടുത്ത്, ഒരു കപ്പിൽ നാലിൽ ഒരുഭാഗം മണ്ണ്(പുട്ടുപൊടി പരുവത്തിൽ നനച്ച മണ്ണ്)നല്ലവണ്ണം ഇടിച്ചുറപ്പിച്ചു അതിൽകരിമ്പ് നട്ടു ഒരു മുട്ടിനു മുകൾഭാഗം വരെ വീണ്ടുംപുട്ടുപൊടി പരുവത്തിലുള്ള മണ്ണിട്ടു കൈകൊണ്ടു തട്ടിയാൽ ഇളകാത്തവണ്ണം ഉറപ്പിക്കുക.
വായു കടക്കാത്ത പ്ളാസ്റ്റിക് കവർക്കൊണ്ടു മൂടി റബ്ബർബാൻഡ്ഇടുക.വായു ഉള്ളിൽ കടക്കാൻ പാടില്ല.
തണൽ ഉള്ള സ്ഥലത്തു വെയ്ക്കുക.പിന്നീട് വെള്ളം ഒഴിക്കാൻ ശ്രമിക്കരുത്. 14 ദിവസം സം കൊണ്ട് കിളിർത്ത് വരും.    

കടയില്‍ നിന്ന് വാങ്ങിയ മാതള നാരങ്ങയുടെ വിത്തുകള്‍ വീട്ടില്‍ മുളപ്പിക്കാം

1. മാതള നാരങ്ങയുടെ അകത്തുനിന്നും ചുവന്ന നിറത്തിലുള്ള കുരുവോടു കൂടിയ ഭാഗം അടർത്തിയെടുക്കുക. ഇതിൽ നിന്നും കുരു മാത്രമായി കൈ കൊണ്ട് വേർതിരിച്ചെടുക്കുക. ശേഖരിച്ചു വെച്ചിരിക്കുന്ന മുഴുവൻ വിത്തുകളും നന്നായി കഴുകിയെടുത്ത് ടിഷ്യൂ പേപ്പറിൽ നിരത്തുക. പേപ്പർ പൂർണമായും നനഞ്ഞിരിക്കണം. ഇത് സിബ്ബ് ഉപയോഗിച്ച് അടയ്ക്കാൻ കഴിയുന്ന ഒരു പോളിത്തീൻ കവറിലേക്ക് വെക്കുക. ഒരു പ്ലാസ്റ്റിക് പാത്രത്തിൽ വെച്ച് അടയ്ക്കുക.     

2. ഒൻപത് ദിവ സം കഴിഞ്ഞ് എടുത്തു നോക്കിയാൽ വിത്തുകൾ ചെറുതായി മുളച്ചിരിക്കുന്നത് കാണാം

3. ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് ചകിരിച്ചോറ് നിറയ്ക്കണം. ഇതിലേക്ക് വിത്തുകൾ കുഴിച്ചിടാം. ഇത് സിബ്ബു കൊണ്ട് അടയ്ക്കാൻ കഴിയുന്ന ഒരു പോളിത്തീൻ കവറിലേക്ക് എടുത്തുവെക്കുക

4. 17 ദിവസം കഴിഞ്ഞ് നോക്കിയാൽ ഈ വിത്തുകൾ നന്നായി മുളച്ച് വന്നിരിക്കുന്നതായി കാണാം.

5. 25 ദിവസം കഴിഞ്ഞാൽ ഓരോ ചെടിയായി വേറെ വേറെ ചെറിയ പ്ലാസ്റ്റിക് കപ്പുകളിൽ ചകിരിച്ചോറ്,മണ്ണ്, മണൽ എന്നിവ 2:1:1 എന്ന അനുപാതത്തിൽ എടുത്ത് യോജിപ്പിച്ച് നടാം.

6. ഒരു മാസത്തെ വളർച്ചയെത്തിയാൽ ചെടിച്ചട്ടിയിലേക്ക് മാറ്റി നടാം

Saturday, March 16, 2019

പച്ചമുളകും പയറും നന്നായി വളരാന്‍

പച്ചമുളകും പയറും നന്നായി വളരാന്‍ ചില പൊടിക്കൈകള്‍.....

പച്ചമുളകും പയറും മിക്കവറും അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി വളര്‍ത്തുന്ന ഇനങ്ങളാണ്. ഇവ നന്നായി വളരാനുള്ള ചില പൊടിക്കൈകള്‍ നോക്കാം.

1. ചാണകവും ശീമക്കൊന്നയിലയും ജൈവകൃഷിയില്‍ ഒഴിവാക്കാന്‍ പറ്റാത്ത സാധനങ്ങളാണ്. പച്ചമുളക് നന്നായി വളരാനും കീടങ്ങളുടെ ശല്യമൊഴിവാക്കാനും ഇവ രണ്ടും ഉപയോഗിക്കാം. പച്ചമുളക് ചെടിയുടെ ചുവട്ടില്‍ ശീമക്കൊന്നയിലും ചാണകവുമിട്ടു കൊടുത്താല്‍ നന്നായി കായ്ക്കും. രോഗങ്ങളും കീടങ്ങളും ബാധിക്കുകയുമില്ല. ഗ്രോബാഗില്‍ നട്ട തൈകളിലും ഇതു പ്രയോഗിക്കാം.

2. പശുവിന്റെ ചാണകം വെള്ളത്തില്‍ കലക്കി അരിച്ചു ഗോമൂത്രവും ചേര്‍ത്ത് പയറിലും പച്ചമുളകിലും തളിക്കുക. ആഴ്ചയില്‍ ഒരു തവണ ഇതു പ്രയോഗിക്കാം. മുരടിപ്പ് മാറി ചെടി നന്നായി വളരും. നല്ല കായ്ഫലവും ലഭിക്കും.

3. റബര്‍ ഷീറ്റ് കഴുകിയ വെള്ളം അടുക്കളത്തോട്ടത്തില്‍ കീടനാശിനിയായി ഉപയോഗിക്കാം. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ ഈ വെള്ളം തളിച്ചാല്‍ മതി.

4. കരിക്കിന്‍ വെള്ളവും പശുവിന്‍ പാലും കലര്‍ത്തി 60, 75, 90 ദിവസങ്ങളില്‍ മുളകു ചെടിയില്‍ തളിക്കുക. പൂവും കായും പൊഴിയുന്നതു തടയാം.

5. ചാഴിയെ തുരത്താന്‍ പുകയില കഷായം തന്നെയാണ് നല്ലത്. ഇതു പച്ചമുളകില്‍ പ്രയോഗിച്ചാല്‍ ഇല ചുരുട്ടിപ്പുഴുവിനെയും തുരത്താം.

ജൈവ കൃഷി

ജൈവ പച്ചക്കറിക്കൃഷിക്ക് വളം അടുക്കളയില്‍ നിന്നും
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ജൈവകൃഷിക്ക് പ്രചാരമേറുന്ന ഈ കാലത്ത് അടുക്കളയിൽ നിന്നും  ആവശ്യം കഴിഞ്ഞ് പുറന്തള്ളുന്ന വസ്തുക്കളെ എങ്ങനെ കാര്‍ഷികവിളകള്‍ക്കായി ഉപയോഗിക്കാമെന്ന്  നാമറിഞ്ഞിരിക്കണം.

ഒരുപാട് ഭക്ഷ്യ "പാഴ് വസ്തുക്കള്‍' നമ്മുടെ അടുക്കളയില്‍ ഉണ്ടാകുന്നുണ്ട്. ഇതിനെ പച്ചക്കറിക്ക് ഉപയോഗിച്ച് നല്ലൊരു അടുക്കളത്തോട്ടം എങ്ങനെ ഉണ്ടാക്കാമെന്നും ഏതൊക്കെ സാധനങ്ങൾ ജൈവവളമായി മാറ്റാമെന്നും പരിശോധിക്കാം.

1. ചാരം:
   ~~~~~~
അടുക്കളയില്‍ വിറകുപയോഗിക്കുന്ന ഇടങ്ങളില്‍ ചാരം നിത്യേന ഉണ്ടാകും. മിക്ക പച്ചക്കറിക്കും ചാരം ഉപയോഗിക്കാം. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് മൂലകങ്ങള്‍ക്കുപുറമെ ഇത് കീടനാശിനിയായും പ്രയോഗിക്കാം. ഇലതീനിപ്പുഴുവിനു മുകളില്‍ ഇലയില്‍ ചാരം വിതറിയാല്‍ മതി. കൂടാതെ ഇതില്‍ ഒരുകിലോഗ്രാം ചാരം അരിച്ചെടുത്ത് അതില്‍ 200 ഗ്രാം ഉപ്പുപൊടി (പരലുപ്പ് പൊടിച്ചത്),}200 ഗ്രാം നീറ്റുകക്കപ്പൊടി എന്നിവ കൂട്ടിച്ചേര്‍ത്ത് കീടങ്ങളുള്ള ഭാഗത്ത് നന്നായി തൂവിക്കൊടുത്താല്‍ പുഴുക്കളും മുഞ്ഞയും മാറിക്കിട്ടും.

2. കഞ്ഞിവെള്ളവും കാടിവെള്ളവും:
    ~~~~~~~~~~~~~~~~~~~~~~~~   അരികഴുകിയ കാടിവെള്ളവും കഞ്ഞിവെള്ളവും വളര്‍ച്ച ത്വരിതമാക്കാന്‍ സഹായിക്കും. ചുവട്ടില്‍ ഒഴിച്ചുകൊടുത്താല്‍ മതി. മുഴുത്ത കഞ്ഞിവെള്ളം ഒഴിച്ചാല്‍ ചിത്രകീടം, മിലിമൂട്ട എന്നിവയെ നിയന്ത്രിക്കാനാവും.

3. മത്സ്യം കഴുകിയ വെള്ളവും മത്സ്യാവശിഷ്ടവും:
  ~~~~~~~~~~~~~~~~~~~~
ഇതു രണ്ടും പച്ചക്കറികള്‍, വാഴ എന്നിവയ്ക്ക് നല്ല വളമാണ്. മത്സ്യാവശിഷ്ടം വാഴയ്ക്ക് ഏറെ സമൃദ്ധിനല്‍കും. ചുവട്ടില്‍ ഇട്ട് അല്‍പ്പം മണ്ണ് മൂടിയാല്‍ മതി. മീന്‍ കഴുകിയ വെള്ളം പച്ചക്കറിക്ക് ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. അലങ്കാരച്ചെടികളില്‍ പ്രയോഗിച്ചാല്‍ ധാരാളം പൂക്കളുണ്ടാകും.

4. മാംസാവശിഷ്ടം:
   ~~~~~~~~~~~~~
മാംസാവശിഷ്ടം (എല്ല് ഉള്‍പ്പെടെ) തെങ്ങ്, കമുക് എന്നിവയ്ക്കും എല്ല് നുറുക്കിയത് പൂച്ചെടികള്‍ക്കും ഉത്തമമാണ്. എല്ലിലെ ഫോസ്ഫറസ് ഘടകം പ്രത്യേകം ഗുണംചെയ്യും.

5. പച്ചക്കറി-ഇലക്കറി-പഴവര്‍ഗ അവശിഷ്ടങ്ങള്‍:
~~~~~~~~~~~~~~~~~~~~~
ഇവ ചെടികളുടെ ചുവട്ടില്‍ ഇട്ട് അഴുകാന്‍ അനുവദിച്ചും അല്ലാത്തപക്ഷം വിവിധ കമ്പോസ്റ്റുകൾ വഴിയും ജൈവവളമാക്കാം. പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചാല്‍ ചെറിയ ചെലവില്‍ നല്ല ജൈവവളമുണ്ടാക്കി ഉപയോഗിക്കാം. ഇതുപയോഗിച്ച് മണ്ണിരക്കമ്പോസ്റ്റും- സാധാരണ കുഴികമ്പോസ്റ്റും നിര്‍മിച്ച് വളമാക്കിമാറ്റാം.

6. ചിരട്ടക്കരി:
  ~~~~~~~~~
ചിരട്ട കത്തിച്ച കരി ജലശുദ്ധീകരണത്തിനുപയോഗിക്കാം. കൂടാതെ ഇതു പൊടിച്ച് വെള്ളംചേര്‍ത്ത് ചാന്താക്കിമാറ്റി നടുന്ന സമയം തണ്ടിലും വേരിലും മുക്കിയാല്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും വേരുകള്‍ പെട്ടെന്നു മുളയ്ക്കാന്‍ സഹായിക്കുകയുംചെയ്യും.

7. തേയില, കാപ്പി, മുട്ടത്തോട്:
  ~~~~~~~~~~~~~~~~~~~~~
ഇവ  ചെടികള്‍ക്കു ചുറ്റും മണ്ണില്‍ വിതറിക്കൊടുക്കാം. തേയിലയും കാപ്പിയും വെയിലത്തിട്ടുണക്കിവേണം നല്‍കാന്‍. മുട്ടത്തോട് വളര്‍ച്ച ത്വരിതപ്പെടുത്തും. മുട്ടത്തോട് നേരിട്ട്  വലിച്ചെടുക്കാൻ ചെടികൾക്ക് അല്പം പ്രയാസമാണ് എന്നതുകൊണ്ട് എഗ്ഗ് അമിനോ ഉണ്ടാക്കിയും ഉപയോഗിക്കാം.  പൂച്ചെടികള്‍ക്കും ഇവ ഉത്തമമാണ്.

8. തേങ്ങാവെള്ളം:
  ~~~~~~~~~~~~~
തേങ്ങാവെള്ളം പാഴാക്കരുത്. കീടനാശിനിയായും ഉത്തേജകവസ്തുവായും ഉപയോഗിക്കാം. പയര്‍ പൂവിടുമ്പോള്‍ തളിച്ചാല്‍ ഉല്‍പ്പാദന വര്‍ധനവുണ്ടാക്കും. കൂടാതെ വിവിധ ജൈവ കീടനാശിനി കൂട്ടുകള്‍ക്കും തേങ്ങാവെള്ളം ഉപയോഗിക്കാം.

കൂടാതെ അടുക്കളയിലെ കഞ്ഞിവെള്ളം പാഴാക്കി കളയാതെ എടുത്തുവയ്ക്കുകയും രണ്ടുദിവസം കൂടുമ്പോൾ തോട്ടത്തിലെ ചെടികളിൽ തളിക്കുകയും വേണം. വരൾച്ച മൂലമുള്ള ജലദൗർലഭ്യം പരിഹരിക്കാൻ ഇതു സഹായകമാകും. അതിൽ ഒരുപിടി ചാരംകൂടി ചേർത്തു തളിച്ചാൽ കീടബാധയും തടയാം.