Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Thursday, December 21, 2017

കമ്പുകൾ വേര് പിടിപ്പിക്കാൻ

കമ്പുകള്‍ വളരെവേഗം വേരുപിടിപ്പിക്കുന്നതിന്
ജൈവ ഹോർമോൺ  നമുക്കും വീട്ടിൽ ഉണ്ടാക്കാം
Easy tips for our garden .


 മുറിച്ചുനടുന്ന കമ്പുകളോ വള്ളികളോ ചീഞ്ഞുപോകാതെ വളരെവേഗം വേരുപിടിപ്പിക്കുന്നതിന് ഇന്ന് പല തരത്തിലുള്ള ഹോർമോൺ  ( Root hormone ) ലഭ്യമാണ്
എന്നാൽ ചിലർക്കെങ്കിലും എന്താണ് ഹോർമോൺ അത് എവിടെ കിട്ടും? എങ്ങിനെ ഉപയോഗിക്കണം? എന്നതിനെകുറിച്ച് സംശയം കാണാം എന്നുമാത്റമല്ല ഇത് വാങ്ങുവാൻ സമയമോ സൗകര്യമോ കിട്ടിയെന്നും വരില്ല അവർക്കായി പലടത്തീന്നും വായിച്ചെടുത്തതും ഉപയോഗിച്ച പരിചയവും വെച്ച് വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ജൈവ ഹോർമോണിനെ കുറച്ച്  ഇവിടെ കുത്തികുറിക്കുന്നു.

മാതൃസസ്യത്തിന്റെ മുഴുവന്‍ ഗുണങ്ങളോടുംകൂടിയ തൈയുണ്ടാക്കുന്നതിന് ഏറ്റവും എളുപ്പവും ലാഭകരവുമായ രീതിയാണ് കമ്പ് മുറിച്ചുനടുന്നത് . വളരെയധികം ചെടികള്‍ ഒരേ മാതൃസസ്യത്തില്‍നിന്ന് പരിമിതമായ സ്ഥലം ഉപയോഗിച്ച് ഉത്പാദിപ്പിക്കാമെന്നതാണ് അധികമേന്മ. എളൂപ്പവും ലളിതവുമാണ് കമ്പ് വേരുപിടിപ്പിക്കലിന് പിന്നിലെ ഈ  ഹോർമോൺ വിദ്യ.

  പൗഡർ രൂപത്തിലും ദ്രാവക രൂപത്തിലുമുള്ളതും പല പേരുകളിൽ അറിയപ്പെടുന്നവയുമായ അനേകം ഹോർമോൺ ഇന്ന് ലഭ്യമാണ്. എന്നാൽ നമുക്ക് വളരെയെളുപ്പത്തില്‍ വീട്ടിൽ തയാറാക്കാവുന്ന റൂട്ട് ഹോർമോണുകൾ  ഏതൊക്കെയാണെന്നും എങ്ങിനെ ഉപയോഗിക്കാമെന്നും  പരിചയപ്പെടാം.

(1) തേൻ :-
 രണ്ട് ടീസ്‌പൂണ്‍ ശുദ്ധമായ തേൻ ഒരു കപ്പ്  വെള്ളത്തില്‍കലക്കി കുപ്പിയിൽ ഒഴിച്ച് അടപ്പ് നന്നായി മുറുക്കി അടച്ച്  തുണികൊണ്ട് മൂടി  അധികം ചൂടോ പ്രകാശമോ പതിക്കാത്തിടത്ത് രണ്ടാഴ്ച വെച്ചാൽ അത് നല്ലൊരു റൂട്ട് ഹോർമോണായി മാറും .തയാറാക്കിയ ഈ മിശ്രിതത്തില്‍ കിളിർപ്പിക്കുവാനുള്ള കമ്പോ വള്ളിയോ 20 -30 മിനിറ്റ് ഇട്ടു വെക്കാം അതിനുശേഷം മാറ്റി നടാം.  (തേൻ നേരിട്ട് കമ്പിൽ പുരട്ടിയും നടും)
( 2)  കരിക്കിന്‍ വെള്ളം -പച്ചച്ചാണകം  :-
  ഒരു ഗ്ളാസ് കരിക്കിന്‍ വെള്ളത്തില്‍ അഞ്ച് ടീസ്‌പൂണ്‍ പച്ചചാണകം കലക്കിവെച്ച് തെളിനീർ ഊറ്റിയെടുത്തത് അതിൽ നടാനുള്ള കമ്പോ വള്ളിയോ 20-30 മിനിറ്റ് മുക്കിവെച്ച ശേഷം മാറ്റി നടാം.
(3 )മുരിങ്ങ ഇല സത്ത്  :-
അമ്പത് ഗ്രാം മുരിങ്ങയില ഇരുന്നൂറ് മില്ലി വെള്ളത്തില്‍ തലേദിവസം കുതിര്‍ക്കണം . പിഴിഞ്ഞെടുത്തോ അരച്ചെടുേത്താ തയ്യാറാക്കുന്ന മുരിങ്ങാച്ചാറില്‍ കമ്പിന്റെ അഗ്രം 20-30 മിനിറ്റ് നേരം മുക്കിവെച്ച് നടുന്നത് പെട്ടെന്ന് വേരിറങ്ങാന്‍ സഹായിക്കും.
 (ആപ്പിള്‍ വിനാഗിരി ഉപയോഗിച്ചും സിനിമോൻ സ്റ്റിക് പൗഡർ ( കറുവ പട്ട പൊടി ) ഉപയോഗിച്ചും ഹോർമോൺ ഉണ്ടാക്കാം തൽക്കാലം അതിന്റെ ആവശ്യം വരുന്നില്ല കാരണം മുകളില്‍ വിവരിച്ചവ വളരെ ഗുണമേന്മയും ലളിതവുമാണ് )

കടുത്ത വേനലില്‍ നടാനായി കമ്പ് മുറിക്കരുത്. നേര്‍ത്ത കമ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ അരയടി നീളത്തിലും മൂത്തകമ്പാണെങ്കില്‍ ഒരടി നീളത്തിലുമുള്ള തണ്ട് മുറിച്ചെടുക്കാം. നേര്‍ത്ത കമ്പിലെ പകുതിയിലധികം ഇലകളും നീക്കം ചെയ്തതിനുശേഷമാണ് നടേണ്ടത്. മൂത്ത കമ്പില്‍നിന്നും മുഴുവന്‍ ഇലകളും നീക്കംചെയ്യണം. നടാനെടുക്കുന്ന തണ്ടുകളുടെ അടിവശം മൂര്‍ച്ചയുള്ള കത്തികൊണ്ട് ചെരിച്ച് മുറിച്ചെടുക്കുന്നതാണ് ആദ്യഘട്ടം. അതിനുശേഷം ഈ കമ്പ് അല്ലെങ്കില്‍ വള്ളി 20-30 മിനിറ്റ് മുക്കിവെച്ച ശേഷം ഒരു കപ്പിൽ നനച്ച്  നിറച്ചുവെച്ചിരിക്കുന്ന നടീല്‍ മിശ്രിതത്തില്‍ നടണം ( മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ ചേര്‍ത്ത പോട്ടിങ് മിശ്രിതം ). കമ്പ് നട്ടുവെച്ച കപ്പ് ഒരു  ക്ലിയർ പോളിത്തീന്‍ ബാഗ്കൊണ്ട് കവർചെയ്യണം  (തെളിഞ്ഞ പ്ലാസ്റ്റിക്‌ കൂട്)
18 സെന്റീമീറ്റര്‍ ഉയരവും 12 സെന്റീമീറ്റര്‍ വീതിയുമുള്ള പോളിത്തീന്‍ സഞ്ചികളാണ് സാധാരണഗതിയില്‍ തിരഞ്ഞെടുക്കേണ്ടത്. കവറിന്റെ താഴത്തെ പകുതിയില്‍ 15 മുതല്‍ 20 വരെ സുഷിരങ്ങളിടണം. ഇത് അധികം സൂര്യ പ്രകാശം ഏല്‍ക്കാതെ സിറ്റൗട്ടിലോ റൂമിനുള്ളിൽ ജനലരികിലോ  വെക്കണം

വേരുറയ്ക്കുന്നതുവരെ പരിപാലിച്ചില്ലെങ്കില്‍ കമ്പില്‍നിന്ന് വെള്ളം വാര്‍ന്ന് ഉണങ്ങാനുള്ള സാധ്യതയേറെയാണ്. മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ കലര്‍ത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കാം. ചകിരിച്ചോറ് കമ്പോസ്റ്റും വെര്‍മിക്കുലൈറ്റും വേര് കുമിളെന്ന് വിളിക്കുന്ന മൈക്കോഡൈയും പോട്ടിങ് മിശ്രിതത്തില്‍ ചേര്‍ക്കുന്നത് ഏറെ നന്ന്. മണ്ണില്‍ നനവുണ്ടായാല്‍ മാത്രം പോരാ, ചുറ്റുപാടും ആര്‍ദ്രത കൂടിയുണ്ടെങ്കിലേ വേഗം വേര് പിടിക്കൂ..

അരിച്ചിറങ്ങുന്ന വെയിലാണ് വേരുപിടിപ്പിക്കാന്‍ നല്ലത്. നേര്‍ത്ത പാളിയായി ലഭിക്കുന്ന വെള്ളം വേരുപിടിക്കലിന്റെ സാധ്യതയേറ്റും.

തണ്ടിന്റെ ഒരു മുട്ട് പോട്ടിങ് മിശ്രിതത്തിനടിയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്താം.പുതിയ ഇലകള്‍ വിരിഞ്ഞുവരുന്നത് വേരിറങ്ങുന്നതിന്റെ ലക്ഷണമാണ്. വേര് ഇറങ്ങിയ തൈ ഇളകാതെ മാറ്റി നടാം.
റോസ് ഉൾപ്പെടെയുള്ള പൂചെടികൾ നാരകം പോലെയുള്ള കമ്പ് മുറിച്ച് നടുന്ന ഇനങ്ങള്‍ പച്ചമുളക് തണ്ട്, തക്കാളി തണ്ട് മറ്റ് പച്ചക്കറി ചെടികൾ മധുര കിഴങ്ങ് പോലെയുള്ള വള്ളി ചെടികൾ അലങ്കാര ചെടികള്‍ എന്നിവക്ക് മാത്രമല്ല ലെയറിംഗ് ചെയ്യുമ്പോഴും ഉപയോഗിക്കാം.

Thursday, February 2, 2017

കുമ്മായം

കുമ്മായത്തിന്റെ ഉപയോഗം.....

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
1)മണ്ണിലെ അമ്ളത്വം കുറയുന്നതുമൂലംബാക്റ്റീരിയ ,ഫംഗസ്സ് രോഗാണുക്കളുടെ വളർചയെ നിയന്ത്‌റിക്കുന്നു

2)മണ്ണിന്റെ രാസഘടന മെച്ചപ്പെടുന്നൂചെടികളുടെ നല്ല വേരോട്ടത്തിനും,വേരുകൾക്ക് വളം വലിച്ചെടുക്കുന്നതിനുംസഹായിക്കുന്നു

3)രോഗ നിയൻത്റണത്തോടൊപ്പം കായ്ക ൾക്ക് നല്ല വലിപ്പവും ആകൃതിയുംഉണ്ടാകുന്നു

4)പ്രത്യേകിച്ച് ചട്ടികളിൽ വളപ്രയോഗത്തിലൂടെആടിഞ്ഞുകൂടുന്ന ചളിമൂലംവെള്ളക്കെട്ടുണ്ടാകുവാൻ സാധ്വതയുണ്ട് (കപ്പലണ്ടി പിണ്ണാക്ക് മണ്ണിരകംപോസ്റ്റ്ചാണകസ്ലറി മുതലായ ജൈവ വളങ്ങൾഉഫയോഗിക്കുംപോൾ അതിൽ അടങ്ങിയിരിക്കുന്ന 3മുതൽ10% വരെയുള്ള മൂലകങ്ങൾ മാത്രമേ ചെടികൾ വലിച്ചെടൂക്കുന്നുള്ളു ബാക്കിയുള്ളവ ചളി രൂപത്തിൽചട്ടിയിൽ അവശേഷിക്കുന്നു, ഇത് മൂലംവെള്ളംവാർന്നുപോകാതെ കെട്ടിക്കിട-ക്കുന്നു ഇതൊഴിവാക്കാൻ ഒരുപിടി കുമ്മായം ചേർത്ത് മണ്ണിളക്കി കൊടുക്കുക

5)മുളകിലെകുരുടിപ്പ്,കരിച്ചിൽ,മുതലായരോഗങ്ങൾക്ക് നാംപിൽ കുമ്മായംതൂവികൊടുക്കൂക

മട്ടുപ്പാവ് കൃഷി കലണ്ടർ

ടെറസ് കൃഷി പരിചരണം....

🌳🌳🌳🌳🌳🌳🌳🌳🌳🌳🌳

മട്ടുപ്പാവിലെ കൃഷി വിഷരഹിതമായ ഭക്ഷണത്തിനു വേണ്ടി മാത്രമല്ല മാനസികോല്ലാസത്തിനുകൂടി ഉപകരിക്കുന്ന ഒരു പ്രവര്ത്തിയാണ്.
മട്ടുപ്പാവില്‍ കൃഷി ചെയുന്ന വിവിധ വിളകളുടെ ദൈനം ദിന പരിചരണത്തിനു സഹായകമായ ഒരു കലണ്ടര്‍ കാണുക

തിങ്കള്‍:വളപ്രയോഗ ദിനം

പത്ത് കിലോഗ്രാം പച്ചചാണകം, ഒരു കിലോ ഗ്രാം വേപ്പിന്‍ പിണ്ണാക്, ഒരു കിലോ ഗ്രാം  കടല പിണ്ണാക്(കപ്പലണ്ടി പിണ്ണാക്), ഒരു കിലോഗ്രാം എല്ല് പൊടി എന്നിവ ആവശ്യത്തിനു വെള്ളവും അല്പം ഗോമൂത്രവുംചേര്‍ത്ത്ഇളക്കി നാലു ദിവസം വെക്കുക. അഞ്ചാം ദിവസംനന്നായി ഇളക്കി ഒരു കപ്പ്‌കോരിയെടുത്ത്‌പത്തു കപ്പ്‌ വെള്ളവുമായി നേര്‍പ്പിച്ചുചെടികള്‍ക്ക്നന കഴിഞ്ഞു അര മണിക്കുറിനു ശേഷംഒഴിച്ച് കൊടുക്കുക.

ചൊവ്വ: ഒഴിവു ദിനം

ബുധന്‍: സ്യൂഡോമോണാസ് ദിനം

        ആദ്യത്തെ ഒരു മാസക്കാലം 20 ഗ്രാം സ്യൂഡോമോണാസ് 1 ലിറ്റര് വെള്ളത്തില് കലക്കി തയ്യാറാക്കുന്ന ലായനി 500 നി.ലി വീതം ചെടിയുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കുക . പിന്നീട് ഇതേ രീതിയില് തയ്യാറാക്കിയ ലായനി ഉപയോഗിച്ച് ഇലകളിലും തണ്ടിലും സ്പ്രേ ചെയ്യുക. ദ്രവരൂപത്തിലുള്ള സ്യൂഡോമോണാസ് ആണ് ഉപയോഗിക്കുന്നതെങ്കില്ഒരു ലിറ്ററിന് 5 മി ലി എന്ന തോതിലാണ് ലായനി തയ്യാറാക്കോണ്ടത്.

വ്യാഴം : നിമ്പിസിഡിന്(അസാഡിറാക്റ്റിന് 0.3 %) ദിനം

കീടനാശിനി കടകളില്‍ലഭിക്കുന്ന വേപ്പ് അടങ്ങിയ ഈ ജൈവ കീടനാശിനി  1 ലിറ്റര്‍ വെള്ളത്തില്‍ 2 മി .ലി എന്ന തോതില്‍ ചേര്‍ത്ത് ഇലകളുടെ അടി ഭാഗത്ത്‌വീഴത്തക്ക വിധം തളിക്കുക.

വെള്ളി: ഫിഷ്‌ അമിനോ ആസിഡ് ദിനം

പച്ചക്കറികളില്‍ കായ്‌പിടിത്തും ഉണ്ടാകുന്നതിനും ധീര്‍കകാലം  കായ്‌ ഫലം ലഭിക്കുനതിനും കീട നിയന്ത്രണത്തിനും ഫിഷ്‌ അമിനോ ആസിഡ് സഹായിക്കുന്നു. അരിച്ചെടുത്ത ഫിഷ്‌ അമിനോ ആസിഡ്ഒരു ലിറ്റര്‍വെള്ളത്തില്‍ 2 മി.ലി എന്ന തോതില്‍ നേര്‍പ്പിച്ചു ചെടിയുടെ കട ഭാഗത്ത്‌ ഒഴിച്ചുകൊടുക്കുകയോ ചെടിയില്‍ തളിച്ച് കൊടുക്കുകയോ ചെയുക .

ശനി: ഒഴിവു ദിനം

ഞായര്‍: സ്നേഹ ദിനം

       ചെടികളുമായി സംസാരിക്കുക .നമ്മുടെ സ്നേഹ പരിലാളനങള്‍ ചെടിയുടെ ആരോഗ്യവും  പച്ചപ്പും കൂട്ടും . സ്വഭാവികമായി വിളവും കൂടും
ജലസേചനം
        എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നനയ്ക്കുക ബാഗില്‍ വെള്ളം കെട്ടാതെ സൂക്ഷിക്കുക

Tuesday, January 31, 2017

തുളസിയില മിശ്രിതം.  ഒരു ജൈവ കീടനാശിനി

തുളസിയില മിശ്രിതം.  ഒരു ജൈവ കീടനാശിനി
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌳

തുളസിയിലമിശ്രിതം കീടങ്ങളെ തുരത്താൻ ഉപയോഗിക്കുന്ന പ്രധാനപെട്ട ഒരു ജൈവ കീടനാശിനിയാണ്.നല്ലൊരു ജൈവ കീടനാശിനിയായി തുളസിയെ ഉപയോഗപ്പെടുത്താം. തുളസിയില മിശ്രിതം ഉണ്ടാക്കുന്നതിനായി 100 ഗ്രാം തുളസിയില 1 ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ ഇട്ടുവച്ചതിനുശേഷം അതേവെള്ളത്തിൽ കലക്കുക. ഈ ലായനി അരിച്ചെടുത്ത് അതിലേക്ക് അലിയിച്ചു വച്ചിരിക്കുന്ന അലക്കുസോപ്പ് ലായനി 1 മില്ലീ ലിറ്റർ ചേർത്ത് കീടനാശിനിയായി ഉപയോഗിക്കാം. ഈ കീടനാശിനി സസ്യങ്ങളിലെ നീര്‌ ഊറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിന്‌ ഉപയോഗിക്കാം.

ഒരു പിടി തുളസിയില അരച്ചെടുത്ത്‌ ഒരു ചിരട്ടയില്‍ ഇട്ടശേഷം ഉണങ്ങാതിരിക്കുവാന്‍ കുറച്ചുവെള്ളം ചേര്‍ക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കരപ്പൊടി നന്നായി യോജിപ്പിച്ച്‌ ഒരു നുള്ള്‌ ഫുറഡാന്‍ തരി ചേര്‍ത്ത്‌ ഇളക്കണം. പാവലും പടവലവും വളര്‍ത്തുന്ന പന്തലുകളില്‍ ഈ മിശ്രിതം അടങ്ങിയ ചിരട്ട കെട്ടിത്തൂക്കിയാല്‍ കായീച്ചകള്‍ ഈ മിശ്രിതം കുടിച്ചു നശിക്കും. കായീച്ചശല്യം കുറയ്ക്കുവാന്‍ ഏറ്റവും നല്ലതാണ്‌ തുളസിക്കെണി.

എലികളെ തുരത്താം

ഗ്രോബാഗിനെ അല്ലെങ്കിൽ പറമ്പിലെ കൃഷികളെ ആക്രമിക്കുന്ന എലികളെയും പെരുച്ചാഴികളെ ഓടിക്കുന്ന രീതി ................................................................................... ഏറ്റവും നല്ലത് ... എലിക്കെണികൾ  ഉപയോഗിക്കുന്നതാണ്‌ . ഇവ കഴുകി മാത്രമേ ഉപയോഗിക്കാവൂ. അതല്ലെങ്കില്‍ കെണിയില്‍പ്പെട്ട എലികളുടെ സ്രവങ്ങള്‍ മറ്റുള്ളവയ്‌ക്ക് മുന്നറിയിപ്പായി ഭവിക്കും.
എലിക്കെണികള്‍ തുടര്‍ച്ചയായി ഉപയോഗിക്കുകയാണെങ്കില്‍ എലികള്‍ ഒഴിഞ്ഞുമാറാന്‍ സാധ്യതയുണ്ട്‌. ചെറിയ എലികളെ പിടിക്കാൻ മറ്റൊരുരീതി ........................
50 സെന്റീമീറ്റര്‍ നീളവും നാല്‌ ഇഞ്ച്‌ കനവുമുള്ള പിവിസി പൈപ്പ്‌ പറമ്പില്‍ കുത്തിനിറുത്തുക. പിവിസി പൈപ്പിനകത്തെ കുഴിയില്‍ വീണ്‌ എലികൾ  ചാകും. ഒരു പിവിസി പൈപ്പുണ്ടെങ്കില്‍ എലികളെ നല്ലതോതില്‍ നശിപ്പിക്കാമെന്നതാണ്‌ നേട്ടം. മരച്ചീനിക്കൃഷിയിലെ പ്രധാന ശത്രുവാണ്‌ പെരുച്ചാഴി. കിഴങ്ങ്‌ രൂപപ്പെടാന്‍ തുടങ്ങുമ്പോള്‍തന്നെ ഇവയുടെ ആക്രമണവും തുടങ്ങും.
മരച്ചീനിത്തോട്ടത്തില്‍ അവിടവിടെയായി ശീമക്കൊന്ന കൊത്തിയിട്ടാല്‍ പെരുച്ചാഴി ആ വഴിക്കു തിരിഞ്ഞുനോക്കില്ല.... ഗ്രോബാഗിനും ചുറ്റും ഇതേ രീതി ചെയ്യാവുന്നതാണ് ....... ശീമക്കൊന്നയുടെ ഇലയും ഇളം തണ്ടും കുഴമ്പുരൂപത്തില്‍ അരച്ച്‌ ഗോതമ്പുമണികളില്‍ പുരട്ടി തണലത്ത്‌ ഉണക്കിയെടുക്കുക.വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്ന ചെലവുകുറഞ്ഞതും ജൈവ എലിനശീകരണി ആണിത്‌. ഇത്തരം ഗോതമ്പുമണികള്‍ ടിന്നിലടച്ച്‌ സൂക്ഷിക്കാം. വീടിനകത്ത്‌ എലിയുടെ ആക്രമണം ഉണ്ടായാല്‍ ആദ്യത്തെ രണ്ടുദിവസം സാധാരണ ഗോതമ്പുമണികള്‍ വാരിയിടാം. ഗോതമ്പുമണികള്‍ എലികള്‍ തിന്നുന്നുവെന്ന്‌ ഉറപ്പുവരുത്തിയശേഷം ശീമക്കൊന്ന പുരട്ടി ഉണക്കിയ ഗോതമ്പുമണികള്‍ വിതറാം. ഇര തിന്നുന്ന എലികള്‍ കൊല്ലപ്പെടും. ഉണക്കമീന്‍ പൊടിച്ചതും സിമന്റും ഒരേ അനുപാതത്തില്‍ കലര്‍ത്തി നല്‍കുന്ന രീതിയും പരീക്ഷിക്കാവുന്നതാണ് ...............

Saturday, January 14, 2017

മഞ്ഞൾ തയ്യാറാക്കുന്ന വിധം

മഞ്ഞൾ തയ്യാറാക്കുന്ന വിധം    ..............................................    തുലാവർഷം കഴിഞ്ഞ് ഉണക്കാവുന്നതോടെ മഞ്ഞളിൻറെ തണ്ടുണങ്ങും .....തണ്ടുണങ്ങി കഴിഞ്ഞ്  ഒരു മാസം കഴിയുമ്പോൾ നീരു വറ്റുകയും വേരുകൾ പൊടിയുകയും ചെയ്യും.  അപ്പോൾ കിളക്കാം. .. നല്ല വിത്തുകൾ വിത്തിനായി കാറ്റും വെയിലും കൊള്ളാതെ സൂക്ഷിക്കാം.  ബാക്കിയുള്ളത് വെള്ളത്തിലിട്ട് കഴുകി മണ്ണ് കളയുക.  മഞ്ഞളിൻറെ ലഭ്യതക്കനുസരിച്ച് പാത്രത്തിൽ ഇട്ട് വെള്ളത്തിൽ മുങ്ങത്തക്ക വിധം വെള്ളം ഒഴിച്ച് കപ്പ പുഴുങ്ങും പോലെ പുഴുങ്ങുക.  കപ്പ വെന്തോ എന്ന് നോക്കും പോലെ ഞെക്കി നോക്കുമ്പോൾ പൊടിഞ്ഞാൽ (പതുങ്ങിയാൽ) വെന്തു.  വെള്ളത്തിൽ നിന്നും കോരി തണുക്കാൻ അനുവദിക്കുക.  തണുക്കുമ്പോൾ വിത്തുകൾ ഒടിച്ചും തട കീറി അരിഞ്ഞും ചെറിയ കഷണങ്ങൾ ആക്കുക.  (വലിയ കഷണങ്ങളായാൽ പൊടിക്കാൻ  പ്രയാസമാണ്).  കുറഞ്ഞത് 10 ദിവസമെങ്കിലും നല്ല വെയിൽ കൊണ്ടെങ്കിലേ ഉണങ്ങൂ.  എത്ര ഉണങ്ങിയാലും കുഴപ്പമില്ല, ഏറെ നാൾ വെച്ചേക്കാം. ആവശ്യത്തിനെടുത്തു പൊടിപ്പിക്കാം.  മിക്സിയിൽ പൊടിക്കുന്നത് മോട്ടറിന് കേടാണ്.  മില്ലിൽ നിന്ന് പൊടിപ്പിക്കുക ....... നല്ല ശുദ്ധമായ മഞ്ഞൾ. .....
മഞ്ഞൾ കൃഷിയില്ലാത്തവർ കമ്പോളങ്ങളിൽ നിന്നും പച്ച മഞ്ഞൾ വാങ്ങി ഇതു പോലെ പുഴുങ്ങി ഉണങ്ങി എടുക്കാം.  വിളഞ്ഞ മഞ്ഞളാണെങ്കിൽ 5 കിലോ പച്ച മഞ്ഞളിന് ഒരു കിലോ ഉണക്ക മഞ്ഞൾ കിട്ടും.