Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Thursday, March 21, 2019

കൃഷി ചെയ്യുന്ന എല്ലാവരും  അ റിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്,


കൃഷിയി ചെയ്യുന്ന എല്ലാവരും  അ റിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്, അത് എന്താണെന്ന് പറയാം .....   

പച്ചക്കറികൾ വളർന്ന് കായ്ക്കുന്നതിന് 18 മൂലകങ്ങളുടെ ആവശ്യകതയുണ്ട് .. അവയെ മൂന്ന് പാർട്ടായി തിരിച്ചിട്ടുണ്ട് .... അവ ഏതാണെന്ന് നോക്കാം ......

1, പ്രാഥമിക മൂലകങ്ങൾ

2, ദ്വിതീയ മൂലകങ്ങൾ

3, സൂക്ഷ്മ മൂലകങ്ങൾ

ഇവയെ ഓരോന്നും വിശദമായി പഠിക്കാം .....
1 , പ്രാഥമിക മൂലകങ്ങൾ

പ്രാഥമിക മൂലകങ്ങളിൽ മൂന്ന് പേരാണ് ഉള്ളത് അവ താഴെ കൊടുക്കുന്നു

1, നൈട്രജൻ      ( N )
2, ഫോസ്ഫറസ് ( P )
3, പൊട്ടാസ്യം      ( K )

നൈട്രജൻ: ചെടികളുടെ വളർച്ചയെ സഹായിക്കുന്നു.

ഫോസ്ഫറസ്: വേരുകളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.

പൊട്ടാസ്യം: ധാരാളമായി പൂക്കുകയും കായ പിടിക്കുകയും ചെയ്യുന്നതിനു സഹായകമാകുന്നു.

2 , ദ്വിതീയ മൂലകങ്ങൾ

ദ്വിതീയ മുലകങ്ങളിൽ വരുന്നവയാണ്
കാൽസ്യം, സൾഫർ, മഗ്നീഷ്യം എന്നിവയാണ്  ,അത് നമ്മൾ പ്രത്യേകം തന്നെ കൊടുക്കണം ...

3 , സൂക്ഷ്മ മൂലകങ്ങൾ

ഇവ വളരെ കുറഞ്ഞയളവിൽ വേണ്ടതും എന്നാൽ ഇവയുടെ അപര്യാപ്തത വളരെ ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതുമാണ്.
സൂക്ഷമ മൂലകങ്ങൾ ഏതൊക്കെ എന്ന് താഴെ കൊടുക്കുന്നു ....

സിങ്ക്
ക്ലോറിൻ
ബോറോൺ
മോളിബ്ഡിനം
ചെമ്പ്
ഇരുമ്പ്
മാംഗനീസ്
കോബാൾട്ട്
നിക്കൽ
എന്നിവയാണ് .....
സൂക്ഷമ മുലകങ്ങളെപ്പറ്റി നമുക്ക് വിശദമായി പഠിക്കാം ....

ഇരുമ്പ്, മാംഗനീസ് ,സിങ്ക് (നാഗം), ചെമ്പ്, ബോറോൺ, മോളിബ്ഡിനം, ക്ലോറിൻ ,നിക്കൽ എന്നിവ സൂക്ഷ്മ മൂലകങ്ങൾ എന്നറിയപ്പെടുന്നവയാണ് ... താരതമ്യേന വളരെ കുറഞ്ഞ അളവിൽ മാത്രമേ ആവശ്യമുള്ളു എന്നതുകൊണ്ടാണ് ഇവയെ സൂക്ഷ്മ മൂലകങ്ങൾ എന്നു പറയുന്നത്. മറ്റ് മൂലകങ്ങളെപ്പോലെ തന്നെ വളരെ പ്രധാനപ്പെട്ട ധർന്മങ്ങൾ പലതും ഇവയും നിർവ്വഹിക്കുന്നുണ്ട് അതിനാൽ ഇവയുടെ കുറവ് സസ്യ വളർച്ചയെ സാരമായി ബാധിക്കുക തന്നെ ചെയ്യും. ഈ മൂലകങ്ങൾ ചെറിയ അളവിൽ അല്പം കൂടിപ്പോയാൽ ചെടി വളർച്ചയ്ക്ക് ഹാനികരമാകും എന്നതുകൊണ്ട് തന്നെ മണ്ണിൽ ഇതിന്റെ അളവും ലഭ്യതയും നിയന്ത്രിക്കുക എന്നത് പ്രത്യേക പ്രാധാന്യമർഹിക്കുന്ന്. ജൈവരാസ സന്തുലിതമായ വളപ്രയോഗത്തിൽ സൂക്ഷ്മമൂലകങ്ങളുടെ പ്രധാന്യം വളരെ വലുതാണ്.

സസ്യ വളർച്ചയിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന പല ഹോർമോണുകളെ  ഉദ്ദീപപ്പിക്കുന്നതിനാൽ സൂക്ഷ്മമൂലുകൾ വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട്.

സൂക്ഷ്മ മൂലകങ്ങളും ന്യൂനതാ ലക്ഷണങ്ങളും .....

സിങ്ക് : വളർച്ച മുരടിക്കുന്ന്, ഇലകൾ തമ്മിലുള്ള അകലം കുറഞ്ഞ് അടുക്കുകളായി കാണപ്പെടുന്ന്. ഇലകളിൽ മഞ്ഞളിപ്പ് പടരുന്ന്.

ബോറോൺ: അഗ്ര മുകുളങ്ങളുടെ വളർച്ചയെ ബാധിക്കുന്ന്, മുകുളങ്ങളിലും പൂവുകളിലും കായ്കളിലും പലതരം രൂപ വൈകല്യങ്ങൾ പ്രകടമാക്കുന്ന്. രൂക്ഷമായ അപര്യപ്തതയിൽ പൂക്കളും കായ്കളും ഉണ്ടാകുന്നത് നിലക്കും.

ഇരുമ്പ് : തളിരില ഞരമ്പുകൾ പച്ച നിറമെങ്കിലും മറ്റ് ഭാഗങ്ങൾ മഞ്ഞളിക്കുന്ന്. തീവ്രത കൂടുന്തോറും ഇലകൾ വിളറി വെളുത്ത നിറം വ്യാപിക്കുകയും ക്രമേണ ഉണങ്ങി കരിഞ്ഞ് പോകുകയും ചെയ്യും.

നിക്കൽ: ഇലകൾ ചെറുതാകുകയും ഇലകളുടെ അറ്റം കരിയുകയും ചെയ്യും.

മോളിബ്ഡിനം: ശിഖരങ്ങളുടെ ആകൃതി നഷ്ടപ്പെടുന്ന്. ഇലകൾ ചുരുണ്ട് ഞൊറിയായി മാറുകയും ചെയ്യുന്ന് .

മാംഗനീസ്: തളിരിലകളുടെ ഞരമ്പുകൾക്കിടയിൽ പാടുകൾ പ്രത്യക്ഷപ്പെടുകയും ക്രമേണ അത് കൂടിച്ചേർന്ന് ഇല മുഴുവൻ മഞ്ഞളിക്കുന്നു.

ക്ലോറിൻ: ഇലയറ്റം കരിയുന്ന്, ഇലകൾ മഞ്ഞളിക്കുകയും ഇലകൾ വാടിത്തൂങ്ങുകയും ചെയ്യുന്ന്.

ചെമ്പ്: തളിരിലകളിൽ മഞ്ഞളിപ്പ് കാണുന്ന്. കുറവ് അധികമായാൽ ഇവ വിളറി വെളുത്ത നിറത്തോടെ കാണപ്പെടുകയും മൂപ്പെത്തിയ ഇലകൾ കരിയുകയും ചെയ്യുന്നു.

വിളകളുടെ ഉൽപ്പാദനവും ഗുണമേന്മയും വർദ്ധിപ്പിക്കുന്നതിന് സൂക്ഷ്മമൂലകങ്ങൾ വളരെ സഹായകമാണ്. സൂക്ഷ്മമൂലകങ്ങളുടെ അളവ് അധികമായാൽ അവ മറ്റ് മൂലകങ്ങളുടെ ആഗിരണത്തെ ബാധിക്കുകയും വിളകളിൽ വിവിധ തരത്തിലുള്ള മാറ്റങ്ങൾ വരുത്തുകയും ചെടി നശിക്കുകയും ചെയ്യുന്ന് . 

ജൈവവളങ്ങൾ ചെയ്യുമ്പോൾ  മൃഗങ്ങളുടെ കാഷ്ഠം, കടലപ്പിണ്ണാക്ക് എന്നിവയുടെ അമിത ഉപയോഗത്തിൽ മണ്ണിൽ നൈട്രജൻ വളരെയധികം കൂടുന്നതും പല സൂക്ഷ്മ മൂലകങ്ങളും ചെടിക്ക് മണ്ണിൽ നിന്ന് വലിച്ച് എടുക്കാൻ പറ്റാതെ വരുകയും ചെടി നശിക്കുന്നതിനും കാരണമാകുന്നു ..മണ്ണിൽ ഇരുമ്പിന്റെ ആധിക്യം ഉണ്ടായാൽ സിങ്ക്, മാംഗനീസ് എന്നിവയുടെ ആഗിരണം കുറയുന്നു .മണ്ണിൽ അമ്ലത അധികരിക്കുമ്പോൾ ഇരുമ്പ് കൂടുതലായി മണ്ണിൽ ലയിക്കുകയും വേരുകൾ അഴുകിപ്പോവുകയും ചെയ്യുന്ന് .മാംഗനീസിന്റെ ആധിക്യം കാരണം ഇലകളുടെ വശങ്ങൾ കരിയുന്നു .

മണ്ണ് പരിശോധന, ഇലകൾ, സസ്യഭാഗങ്ങൾ തുടങ്ങിയവയുടെ പരിശോധനയിലൂടെ സൂക്ഷ്മമൂലകങ്ങളുടെ അഭാവം പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കാവുന്നതാണ്. മണ്ണിലെ ജൈവാംശം വർദ്ധിപ്പിപ്പിക്കുക എന്നുള്ളത് തന്നെയാണ് സൂക്ഷ്മമൂലകക്കുറവ് പരിഹരിക്കുന്നതിനായി മുഖ്യമായും ചെയ്യേണ്ടത് . ജൈവവളങ്ങൾ ചേർത്തുകൊടുക്കുന്നതു വഴി സൂക്ഷ്മമൂലകങ്ങളുടെ ലഭ്യത കൂടുന്ന്. കുന്മായ വസ്തുക്കൾ ചേർത്ത് മണ്ണിന്റെ അമ്ലത കുറയ്ക്കുന്നതു വഴി, ഇരുമ്പ്, മാംഗനീസ് എന്നിവയുടെ ആധിക്യം കൊണ്ടുണ്ടാകുന്ന ദോഷഫലങ്ങൾ കുറക്കുവാൻ സാധിക്കും....

താഴെ കൊടുത്തതാണ് അയറ് ......... ഇത് ഒരു ഉപ, സൂക്ഷമ മൂലക മിശ്രിതമാണ് (അതായത് ദ്വിതീയ മൂലകങ്ങളും സൂക്ഷമ മൂലകങ്ങളും അടങ്ങിയ സാധനം ) ... ചെടികൾക്കാവശ്യമായ ദ്വിതീയ മൂലകങ്ങളായ കാൽസ്യം ,മഗ്നീഷ്യം , സൾഫൾ തുടങ്ങിയവരും , സൂക്ഷമ മൂലകങ്ങളായ ബോറോൺ, സിങ്ക് ,മോളിബ്ഡിനിയം ,ഇരുമ്പ് ,മാംഗനീസ് ,നിക്കൽ തുടങ്ങിയ മൂലകങ്ങൾ ഇത് മണ്ണിൽ ചേർക്കുന്നതുമൂലം ചെടികൾക്ക് ലഭിക്കുന്നു .... കേരളത്തിലെ മണ്ണിൽ ഇപ്പോൾ ഉപ സൂക്ഷമ മൂലങ്ങൾ കുറവാണ് എന്നാണ് അടുത്തിടെ നടന്ന പഠനങ്ങൾ തെളിയിച്ചത് .... ഇത് പരിഹരിക്കാൻ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്തതാണ് അയറ് ....അയറിന് കിലോ 50 രൂപയേ വിലയുള്ളു ...ഇത് മണ്ണുത്തിയിൽ കിട്ടും ....അത് പോലെ Kvk സെൻററുകളിൽ കിട്ടും ...... വാഴയ്ക്ക് വളരെ നല്ലതാണ് .... പച്ചക്കറി ചെടികൾക്കും വളരെ നല്ലതാണെന്ന് അനുഭവസ്ഥർ പറയുന്നു ... പരീക്ഷിച്ച് നോക്കുക ....... ആരോഗ്യമില്ലാത്ത ചെടികൾക്കാണ് രോഗബാധയുണ്ടാകുന്നത് ...........

എത്ത വാഴകൾക്ക് അയറ് കൊടുത്താൽ സൂപ്പർ കുലകൾ കിട്ടും , ബാക്കി വളങ്ങളെല്ലാം കൊടുക്കേണ്ടത് പോലെ തന്നെ കൊടുക്കുകയും വേണം

കരിമ്പ് മുളപ്പിക്കാം

ഒരു കരിമ്പ് വാങ്ങി.അതിന്റെ മുകൾഭാഗത്തുനിന്നും രണ്ടു മുട്ടു വീതം ഉള്ള രണ്ടു കഷണം മുറിയെടുത്ത്, ഒരു കപ്പിൽ നാലിൽ ഒരുഭാഗം മണ്ണ്(പുട്ടുപൊടി പരുവത്തിൽ നനച്ച മണ്ണ്)നല്ലവണ്ണം ഇടിച്ചുറപ്പിച്ചു അതിൽകരിമ്പ് നട്ടു ഒരു മുട്ടിനു മുകൾഭാഗം വരെ വീണ്ടുംപുട്ടുപൊടി പരുവത്തിലുള്ള മണ്ണിട്ടു കൈകൊണ്ടു തട്ടിയാൽ ഇളകാത്തവണ്ണം ഉറപ്പിക്കുക.
വായു കടക്കാത്ത പ്ളാസ്റ്റിക് കവർക്കൊണ്ടു മൂടി റബ്ബർബാൻഡ്ഇടുക.വായു ഉള്ളിൽ കടക്കാൻ പാടില്ല.
തണൽ ഉള്ള സ്ഥലത്തു വെയ്ക്കുക.പിന്നീട് വെള്ളം ഒഴിക്കാൻ ശ്രമിക്കരുത്. 14 ദിവസം സം കൊണ്ട് കിളിർത്ത് വരും.    

കടയില്‍ നിന്ന് വാങ്ങിയ മാതള നാരങ്ങയുടെ വിത്തുകള്‍ വീട്ടില്‍ മുളപ്പിക്കാം

1. മാതള നാരങ്ങയുടെ അകത്തുനിന്നും ചുവന്ന നിറത്തിലുള്ള കുരുവോടു കൂടിയ ഭാഗം അടർത്തിയെടുക്കുക. ഇതിൽ നിന്നും കുരു മാത്രമായി കൈ കൊണ്ട് വേർതിരിച്ചെടുക്കുക. ശേഖരിച്ചു വെച്ചിരിക്കുന്ന മുഴുവൻ വിത്തുകളും നന്നായി കഴുകിയെടുത്ത് ടിഷ്യൂ പേപ്പറിൽ നിരത്തുക. പേപ്പർ പൂർണമായും നനഞ്ഞിരിക്കണം. ഇത് സിബ്ബ് ഉപയോഗിച്ച് അടയ്ക്കാൻ കഴിയുന്ന ഒരു പോളിത്തീൻ കവറിലേക്ക് വെക്കുക. ഒരു പ്ലാസ്റ്റിക് പാത്രത്തിൽ വെച്ച് അടയ്ക്കുക.     

2. ഒൻപത് ദിവ സം കഴിഞ്ഞ് എടുത്തു നോക്കിയാൽ വിത്തുകൾ ചെറുതായി മുളച്ചിരിക്കുന്നത് കാണാം

3. ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് ചകിരിച്ചോറ് നിറയ്ക്കണം. ഇതിലേക്ക് വിത്തുകൾ കുഴിച്ചിടാം. ഇത് സിബ്ബു കൊണ്ട് അടയ്ക്കാൻ കഴിയുന്ന ഒരു പോളിത്തീൻ കവറിലേക്ക് എടുത്തുവെക്കുക

4. 17 ദിവസം കഴിഞ്ഞ് നോക്കിയാൽ ഈ വിത്തുകൾ നന്നായി മുളച്ച് വന്നിരിക്കുന്നതായി കാണാം.

5. 25 ദിവസം കഴിഞ്ഞാൽ ഓരോ ചെടിയായി വേറെ വേറെ ചെറിയ പ്ലാസ്റ്റിക് കപ്പുകളിൽ ചകിരിച്ചോറ്,മണ്ണ്, മണൽ എന്നിവ 2:1:1 എന്ന അനുപാതത്തിൽ എടുത്ത് യോജിപ്പിച്ച് നടാം.

6. ഒരു മാസത്തെ വളർച്ചയെത്തിയാൽ ചെടിച്ചട്ടിയിലേക്ക് മാറ്റി നടാം

Saturday, March 16, 2019

പച്ചമുളകും പയറും നന്നായി വളരാന്‍

പച്ചമുളകും പയറും നന്നായി വളരാന്‍ ചില പൊടിക്കൈകള്‍.....

പച്ചമുളകും പയറും മിക്കവറും അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി വളര്‍ത്തുന്ന ഇനങ്ങളാണ്. ഇവ നന്നായി വളരാനുള്ള ചില പൊടിക്കൈകള്‍ നോക്കാം.

1. ചാണകവും ശീമക്കൊന്നയിലയും ജൈവകൃഷിയില്‍ ഒഴിവാക്കാന്‍ പറ്റാത്ത സാധനങ്ങളാണ്. പച്ചമുളക് നന്നായി വളരാനും കീടങ്ങളുടെ ശല്യമൊഴിവാക്കാനും ഇവ രണ്ടും ഉപയോഗിക്കാം. പച്ചമുളക് ചെടിയുടെ ചുവട്ടില്‍ ശീമക്കൊന്നയിലും ചാണകവുമിട്ടു കൊടുത്താല്‍ നന്നായി കായ്ക്കും. രോഗങ്ങളും കീടങ്ങളും ബാധിക്കുകയുമില്ല. ഗ്രോബാഗില്‍ നട്ട തൈകളിലും ഇതു പ്രയോഗിക്കാം.

2. പശുവിന്റെ ചാണകം വെള്ളത്തില്‍ കലക്കി അരിച്ചു ഗോമൂത്രവും ചേര്‍ത്ത് പയറിലും പച്ചമുളകിലും തളിക്കുക. ആഴ്ചയില്‍ ഒരു തവണ ഇതു പ്രയോഗിക്കാം. മുരടിപ്പ് മാറി ചെടി നന്നായി വളരും. നല്ല കായ്ഫലവും ലഭിക്കും.

3. റബര്‍ ഷീറ്റ് കഴുകിയ വെള്ളം അടുക്കളത്തോട്ടത്തില്‍ കീടനാശിനിയായി ഉപയോഗിക്കാം. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ ഈ വെള്ളം തളിച്ചാല്‍ മതി.

4. കരിക്കിന്‍ വെള്ളവും പശുവിന്‍ പാലും കലര്‍ത്തി 60, 75, 90 ദിവസങ്ങളില്‍ മുളകു ചെടിയില്‍ തളിക്കുക. പൂവും കായും പൊഴിയുന്നതു തടയാം.

5. ചാഴിയെ തുരത്താന്‍ പുകയില കഷായം തന്നെയാണ് നല്ലത്. ഇതു പച്ചമുളകില്‍ പ്രയോഗിച്ചാല്‍ ഇല ചുരുട്ടിപ്പുഴുവിനെയും തുരത്താം.

ജൈവ കൃഷി

ജൈവ പച്ചക്കറിക്കൃഷിക്ക് വളം അടുക്കളയില്‍ നിന്നും
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ജൈവകൃഷിക്ക് പ്രചാരമേറുന്ന ഈ കാലത്ത് അടുക്കളയിൽ നിന്നും  ആവശ്യം കഴിഞ്ഞ് പുറന്തള്ളുന്ന വസ്തുക്കളെ എങ്ങനെ കാര്‍ഷികവിളകള്‍ക്കായി ഉപയോഗിക്കാമെന്ന്  നാമറിഞ്ഞിരിക്കണം.

ഒരുപാട് ഭക്ഷ്യ "പാഴ് വസ്തുക്കള്‍' നമ്മുടെ അടുക്കളയില്‍ ഉണ്ടാകുന്നുണ്ട്. ഇതിനെ പച്ചക്കറിക്ക് ഉപയോഗിച്ച് നല്ലൊരു അടുക്കളത്തോട്ടം എങ്ങനെ ഉണ്ടാക്കാമെന്നും ഏതൊക്കെ സാധനങ്ങൾ ജൈവവളമായി മാറ്റാമെന്നും പരിശോധിക്കാം.

1. ചാരം:
   ~~~~~~
അടുക്കളയില്‍ വിറകുപയോഗിക്കുന്ന ഇടങ്ങളില്‍ ചാരം നിത്യേന ഉണ്ടാകും. മിക്ക പച്ചക്കറിക്കും ചാരം ഉപയോഗിക്കാം. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് മൂലകങ്ങള്‍ക്കുപുറമെ ഇത് കീടനാശിനിയായും പ്രയോഗിക്കാം. ഇലതീനിപ്പുഴുവിനു മുകളില്‍ ഇലയില്‍ ചാരം വിതറിയാല്‍ മതി. കൂടാതെ ഇതില്‍ ഒരുകിലോഗ്രാം ചാരം അരിച്ചെടുത്ത് അതില്‍ 200 ഗ്രാം ഉപ്പുപൊടി (പരലുപ്പ് പൊടിച്ചത്),}200 ഗ്രാം നീറ്റുകക്കപ്പൊടി എന്നിവ കൂട്ടിച്ചേര്‍ത്ത് കീടങ്ങളുള്ള ഭാഗത്ത് നന്നായി തൂവിക്കൊടുത്താല്‍ പുഴുക്കളും മുഞ്ഞയും മാറിക്കിട്ടും.

2. കഞ്ഞിവെള്ളവും കാടിവെള്ളവും:
    ~~~~~~~~~~~~~~~~~~~~~~~~   അരികഴുകിയ കാടിവെള്ളവും കഞ്ഞിവെള്ളവും വളര്‍ച്ച ത്വരിതമാക്കാന്‍ സഹായിക്കും. ചുവട്ടില്‍ ഒഴിച്ചുകൊടുത്താല്‍ മതി. മുഴുത്ത കഞ്ഞിവെള്ളം ഒഴിച്ചാല്‍ ചിത്രകീടം, മിലിമൂട്ട എന്നിവയെ നിയന്ത്രിക്കാനാവും.

3. മത്സ്യം കഴുകിയ വെള്ളവും മത്സ്യാവശിഷ്ടവും:
  ~~~~~~~~~~~~~~~~~~~~
ഇതു രണ്ടും പച്ചക്കറികള്‍, വാഴ എന്നിവയ്ക്ക് നല്ല വളമാണ്. മത്സ്യാവശിഷ്ടം വാഴയ്ക്ക് ഏറെ സമൃദ്ധിനല്‍കും. ചുവട്ടില്‍ ഇട്ട് അല്‍പ്പം മണ്ണ് മൂടിയാല്‍ മതി. മീന്‍ കഴുകിയ വെള്ളം പച്ചക്കറിക്ക് ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. അലങ്കാരച്ചെടികളില്‍ പ്രയോഗിച്ചാല്‍ ധാരാളം പൂക്കളുണ്ടാകും.

4. മാംസാവശിഷ്ടം:
   ~~~~~~~~~~~~~
മാംസാവശിഷ്ടം (എല്ല് ഉള്‍പ്പെടെ) തെങ്ങ്, കമുക് എന്നിവയ്ക്കും എല്ല് നുറുക്കിയത് പൂച്ചെടികള്‍ക്കും ഉത്തമമാണ്. എല്ലിലെ ഫോസ്ഫറസ് ഘടകം പ്രത്യേകം ഗുണംചെയ്യും.

5. പച്ചക്കറി-ഇലക്കറി-പഴവര്‍ഗ അവശിഷ്ടങ്ങള്‍:
~~~~~~~~~~~~~~~~~~~~~
ഇവ ചെടികളുടെ ചുവട്ടില്‍ ഇട്ട് അഴുകാന്‍ അനുവദിച്ചും അല്ലാത്തപക്ഷം വിവിധ കമ്പോസ്റ്റുകൾ വഴിയും ജൈവവളമാക്കാം. പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചാല്‍ ചെറിയ ചെലവില്‍ നല്ല ജൈവവളമുണ്ടാക്കി ഉപയോഗിക്കാം. ഇതുപയോഗിച്ച് മണ്ണിരക്കമ്പോസ്റ്റും- സാധാരണ കുഴികമ്പോസ്റ്റും നിര്‍മിച്ച് വളമാക്കിമാറ്റാം.

6. ചിരട്ടക്കരി:
  ~~~~~~~~~
ചിരട്ട കത്തിച്ച കരി ജലശുദ്ധീകരണത്തിനുപയോഗിക്കാം. കൂടാതെ ഇതു പൊടിച്ച് വെള്ളംചേര്‍ത്ത് ചാന്താക്കിമാറ്റി നടുന്ന സമയം തണ്ടിലും വേരിലും മുക്കിയാല്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും വേരുകള്‍ പെട്ടെന്നു മുളയ്ക്കാന്‍ സഹായിക്കുകയുംചെയ്യും.

7. തേയില, കാപ്പി, മുട്ടത്തോട്:
  ~~~~~~~~~~~~~~~~~~~~~
ഇവ  ചെടികള്‍ക്കു ചുറ്റും മണ്ണില്‍ വിതറിക്കൊടുക്കാം. തേയിലയും കാപ്പിയും വെയിലത്തിട്ടുണക്കിവേണം നല്‍കാന്‍. മുട്ടത്തോട് വളര്‍ച്ച ത്വരിതപ്പെടുത്തും. മുട്ടത്തോട് നേരിട്ട്  വലിച്ചെടുക്കാൻ ചെടികൾക്ക് അല്പം പ്രയാസമാണ് എന്നതുകൊണ്ട് എഗ്ഗ് അമിനോ ഉണ്ടാക്കിയും ഉപയോഗിക്കാം.  പൂച്ചെടികള്‍ക്കും ഇവ ഉത്തമമാണ്.

8. തേങ്ങാവെള്ളം:
  ~~~~~~~~~~~~~
തേങ്ങാവെള്ളം പാഴാക്കരുത്. കീടനാശിനിയായും ഉത്തേജകവസ്തുവായും ഉപയോഗിക്കാം. പയര്‍ പൂവിടുമ്പോള്‍ തളിച്ചാല്‍ ഉല്‍പ്പാദന വര്‍ധനവുണ്ടാക്കും. കൂടാതെ വിവിധ ജൈവ കീടനാശിനി കൂട്ടുകള്‍ക്കും തേങ്ങാവെള്ളം ഉപയോഗിക്കാം.

കൂടാതെ അടുക്കളയിലെ കഞ്ഞിവെള്ളം പാഴാക്കി കളയാതെ എടുത്തുവയ്ക്കുകയും രണ്ടുദിവസം കൂടുമ്പോൾ തോട്ടത്തിലെ ചെടികളിൽ തളിക്കുകയും വേണം. വരൾച്ച മൂലമുള്ള ജലദൗർലഭ്യം പരിഹരിക്കാൻ ഇതു സഹായകമാകും. അതിൽ ഒരുപിടി ചാരംകൂടി ചേർത്തു തളിച്ചാൽ കീടബാധയും തടയാം.

Wednesday, February 27, 2019

ഉറുമ്പ് കളെ അകറ്റും

#ഉറുമ്പ്

പച്ചക്കറി ചെടികളിൽ കാണുന്ന  ചെറിയ ഉറുമ്പിനെ ഓടിക്കാൻ ബോറിക് ആസിഡ് മതി ..... താഴെ ചിത്രത്തിൽ കാണുന്നതാണ് ബോറിക് ആസിഡ് ,ഇത് മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങാൻ കിട്ടും ,13 രൂപയാണ് ഇതിന് ............. ഇത് പരീക്ഷിച്ചിട്ട് 2 ദിവസം കൊണ്ട്  ഉറുമ്പ് അപ്രത്യക്ഷമായി .........      

ഒരു ചെറിയ ചിരട്ടയിലോ , പാത്രത്തിലോ ബോറിക് ആസിഡ് പൊടിയും , പച്ചസാര മിക്സി ജാറിൽ ഇട്ട്  പൊടിച്ചതുമായി കലര്‍ത്തി നനയാതെ  ചെടികളുടെ താഴെ വെക്കുക. പഞ്ചസാരക്കൊപ്പം ഈ രാസവസ്തുക്കളും ഉറുമ്പ് തിന്നും.. ഉറുമ്പിന്റെ കോളനിയില്‍ എല്ലാവര്ക്കും എത്തിച്ചുകൊടുക്കുകയും ചെയ്യും. ഉറുമ്പുകള്‍ കോളനിയോടെ നശിച്ചോളും..................

ഉറുമ്പിനെ തുരത്താന്‍ വേറെയും മാർഗ്ഗങ്ങൾ ഉണ്ട് അവ താഴെ കൊടുക്കുന്നു ...

കുരുമുളകുപൊടി, കറുവാപ്പട്ട പൊടിച്ചത്, മഞ്ഞള്‍പ്പൊടി, ഉപ്പ് തുടങ്ങിയവ വെള്ളത്തില്‍ കലര്‍ത്തി സ്േ്രപ ചെയ്യുന്നത് ഉറുമ്പുകളെ കൊന്നൊടുക്കാനുള്ള മറ്റൊരു വഴിയാണ്. 

പുതിന ഉണക്കിപ്പൊടിച്ചത് വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുന്നത് ഉറുമ്പുകളെ അകറ്റും.

ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുന്നതും  ഉറുമ്പുകളെ അകറ്റും
.

ചെറുനാരങ്ങാനീര് വെള്ളത്തില്‍ ഉറുമ്പുകളുള്ളിടത്ത് സ്‌പ്രേ ചെയ്യുന്നതു ഉറുമ്പുകളെ അകറ്റും

വൈറ്റ്  വിനാഗിരി വെള്ളത്തില്‍ കലക്കി സ്പ്രേചെയ്യുക ഉറുമ്പ് ചാകും

സോപ്പ് വെള്ളം സ്പ്രേചെയ്യുക ഉറുമ്പ് ചാകും ....

Thursday, February 21, 2019

മുട്ടയുടെ തോട്

മുട്ടത്തോട് നിങ്ങള്‍ കരുതുന്ന പോലെ നിസ്സാരനല്ല    

മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. മുട്ടത്തോടിന്റെ ചില ഉപയോഗങ്ങള്‍.......

തിരിച്ചറിയുന്നുണ്ടാകുമോ? മുട്ടയെ ആവരണം ചെയ്തിരിക്കുന്ന വെറും ഒരു തോടു മാത്രമായി ഇതിനെ കാണരുത്. പൊട്ടി ചെറു കഷ്ണങ്ങളായതിന് ശേഷവും മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. മുട്ടത്തോടിന്റെ ചില ഉപയോഗങ്ങള്‍.

കാത്സ്യം സപ്ലിമെന്റ് വീട്ടിലുണ്ടാക്കാം

നമ്മള്‍ നിസ്സാരമായി വലിച്ചെറിയുന്ന മുട്ടത്തോടിന്റെ 97 ശതമാനം അടങ്ങിയിരിക്കുന്നത് കാത്സ്യം കാര്‍ബൊണേറ്റ് ആണ്. പോള്‍ട്രി സയന്‍സ് സംബന്ധിച്ചുള്ള ഒരു ബ്രസീലിയന്‍ പ്രസിദ്ധീകരണത്തില്‍ 2005 ല്‍ വന്ന ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ചെടികള്‍ക്കുള്ള വളം

നിങ്ങള്‍ക്ക് ഒരു തോട്ടമുണ്ടെങ്കില്‍ മണ്ണിനെ സമ്പുഷ്ടമാക്കാന്‍ കാര്‍ഷികാവശ്യത്തിനുള്ള കുമ്മായം ഉപയോഗിക്കുന്നുണ്ടാവും .

മണ്ണിന്റെ അമ്ലത കുറയ്ക്കാന്‍ സഹായിക്കുന്ന കുമ്മായത്തിലെ പ്രധാന ഘടകം കാത്സ്യം കാര്‍ബൊണേറ്റ് ആണ്. മുട്ടയുടെ തോടില്‍ 97 ശതമാനം അടങ്ങിയിരിക്കുന്നത് കാത്സ്യം കാര്‍ബൊണേറ്റ് ആണ്. ഇതിന് പുറമെ ഫോസ്ഫറസ്, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം പോലുള്ള ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

മുട്ടത്തോടും ഉപയോഗങ്ങളും ..................................................................................... മുട്ടയുടെ തോട് കൊണ്ടുള്ള ജൈവ കീട നിയന്ദ്രണം.
----------------------------------------------------------------------------
ജൈവ കീട നിയന്ദ്രണത്തിന് വളരെ എളുപ്പവും ചെലവ് കുറഞ്ഞതുമായ ഒരു രീതിയാണ്‌
മുട്ടയുടെ തോട് കൊണ്ടുള്ള കീട നിയന്ദ്രണം, എന്നാല്‍ ഇത് കൂടുതല്‍ പ്രചാരമില്ലാത്തതുകൊണ്ടാവാം അധികമാളുകളിലും മുട്ടയുടെ ഉപയോഗശേഷം തോട് നേരെ മാലിന്യമായി കരുതി വലിച്ചെറിയുന്നത്.

ജപ്പാനീസ് ബീറ്റില്‍, ഫ്ലീ ബീറ്റില്‍ തുടങ്ങിയ ചില തരം വണ്ടുകളെയും ഒച്ചുകളെയും നമ്മള്‍ പാഴാക്കി കളയുന്ന മുട്ടയുടെ തോട് കൊണ്ട് നിയന്ദ്രിക്കാം..

മുട്ടത്തോട് നന്നായി ഉണക്കിയതിന്ശേഷം ഈര്‍പ്പം മുഴുവനായും നഷ്ടപ്പെട്ടു എന്നുറപ്പാക്കി ഒരു ഗ്രൈന്‍ഡറിലിട്ട് പൊടിച്ചെടുക്കുക. ഈ പൊടി ഇലകളിലും കായ്കളിലും പറ്റിപ്പിടിച്ചിരിക്കുന്ന വണ്ടുകളുടെയും ഒച്ചുകളുടെയുമെല്ലാം പുറത്ത് വിതറുക, മുട്ടത്തോടിന്റെ പൊടി ഇവയില്‍ അസ്വസ്ഥതയുണ്ടാക്കുകയും ദിശയറിയാതെ ചുറ്റിത്തിരിയുകയും ചെയ്യും.

മുട്ടത്തോട് പൊടി വീണ്ടും ഇലകളില്‍ വിതറിയാല്‍ പൊടി വണ്ടുകളുടെ പുറന്തോടിനുള്ളില്‍ കടന്നു ഗ്ലാസ് ചീളുകള്‍ പോലെ പ്രവര്‍ത്തിച്ചു ദേഹമാസകലം മുറിവുകളുണ്ടാക്കി അവയുടെ ആക്രമണത്തെ തടഞ്ഞു നശിപ്പിക്കും. മുട്ടത്തോട് ചെടിയുടെ തടത്തില്‍ വിതറിയാണ് ഒച്ചുകളെ നശിപ്പിക്കുന്നത്.  മുട്ടയുടെ തോട് പൊടിച്ചത് കൂടുതല്‍ കാലം ഉപയോഗിക്കുന്നതിനായി വായു കടക്കാത്ത പാത്രത്തില്‍ ഭദ്രമായി അടച്ചു സൂക്ഷിക്കുകയും ചെയ്യാം...................................................................... .....................................പച്ചമുളക്‌, കാന്താരി ഇവ കായ്ഫലം കഴിയുമ്പോൾ മുറിച്ച് നിർത്തിയിട്ട്, മുട്ടത്തോട് കഴുകി വെയിലത്ത് വെച്ച് ഉണക്കി മിക്സിയിൽ ഇട്ട്  പൊടിച്ച് ഈ ചെടികൾക്ക് 2 or 3 സ്പൂൺ  ചേർത്ത് കൊടുത്താൽ ശക്തിയോടെ വളർന്ന് വീണ്ടും കായ വരും...... ബാക്കി വരുന്ന പൊടി കാറ്റ് കയറാതെ അടച്ച് വെച്ച് ഏത് ചെടിക്കും ഉപയോഗിക്കാം ....... സംഭവം മറ്റേതാ ....... കാൽസ്യം ..☺☺☺☺......................................................................... മുട്ടത്തോട് പാഴാക്കരുത് - Don't waste Egg shells as they are source of calcium.
അന്നന്ന് ഉപയോഗിക്കുന്ന മുട്ടയുടെ തോട് വെയിലത്ത് വെച്ച് ഉണക്കി  ഒരു പാത്രത്തിൽ സംഭരിക്കുക. കുറെ ആകുമ്പോൾ അത് മിക്സിയിൽ പൊടിച്ചു സൂക്ഷിക്കുക. മണ്ണിന്റെ അമ്ലത നിയന്ത്രിക്കാനും ആവശ്യാനുസരണം കാല്സിയതിന്റെ ലഭ്യത ഉറപ്പു വരുത്താനും മുട്ടതോടിന്റെ പോടിയെക്കാൾ നല്ല ഒരു വസ്തു വേറെ ഇല്ല. കാരണം ഇത് വളരെ സാവധാനം മാത്രമേ കാത്സിയം മണ്ണിലോട്ടു വിട്ടുകൊടുക്കുകയോള്ളൂ. നമുക്കാവശ്യവും അത് തന്നെ ആണ്. അമ്ലത മണ്ണിൽ വർദ്ധിക്കുന്നതും സാവധാനത്തിൽ ആണ്. ഗ്രോ ബാഗ്‌ നിറക്കുമ്പോൾ ഒരു ടേബിൾ സ്പൂണ്‍ മുട്ടതോടിന്റെ പൊടി കൂടി ചേർക്കുക.

Tuesday, February 19, 2019

ഓറഞ്ച് തൈ ഉണ്ടാക്കാം

വീട്ടില്‍ ഓറഞ്ച് വാങ്ങാറുണ്ടോ? കുരു മുളപ്പിച്ച് കൃഷി ചെയ്യാം
ഓറഞ്ചിന്റെ കുരു മുളപ്പിച്ച് കൃഷി ചെയ്യുന്ന വിധമാണ് ഇത്
1. ഓറഞ്ചിന്റെ കുരു നല്ലതു പോലെ കഴുകിയെടുക്കുക. മൂത്ത കുരു മാത്രം തെരഞ്ഞെടുക്കുക
2. പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പിലോ കാറ്റ് കടക്കാത്ത ജാറിലോ ടിഷ്യു പേപ്പർ വെക്കുക. പേപ്പർ നനച്ചു കൊടുക്കുക....ഈർപ്പമുണ്ടാക്കാൻ മാത്രം.
3. അതിനു ശേഷം ഓറഞ്ചിന്റെ കുരു ടിഷ്യു പേപ്പറിൽ അടുക്കി വെക്കുക
4. ഇതിന് മുകളിൽ അൽപം ടിഷ്യു പേപ്പർ കൂടി മൂടി വെക്കുക. അൽപ്പം വെള്ളം കൂടി മുകളിലേക്ക് ഒഴിക്കുക.
5. പാത്രത്തിന്റെ അടപ്പ് നന്നായി അടയ്ക്കുക. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് മാത്രം വെക്കുക.
6. 10 മുതൽ 15 ദിവസം കഴിഞ്ഞാലേ തുറക്കാവൂ. മുള വന്നിട്ടുണ്ടാകും.
7. വിത്തിൽ വേര് വന്നാൽ മണ്ണിൽ കുഴിച്ചിടാം. മണ്ണിൽ കമ്പോസ്റ്റോ ചാണകപ്പൊടിയോ ചേർക്കണം. വളരെ സൂക്ഷിച്ച് കുഴിച്ചിട്ടില്ലെങ്കിൽ വേര് പൊട്ടിപ്പോകും. പതുക്കെ വെള്ളം തളിച്ച് നനയ്ക്കണം. എല്ലാ ദിവസവും വെള്ളം തളിക്കണം.    

Tuesday, February 12, 2019

കീടനിയന്ത്രിണികളിലെ പുതിയതാരം ...

കിരണാസ്ത്രം

കീടനിയന്ത്രിണികളിലെ പുതിയതാരം ...

ആവശ്യമുള്ള വസ്തുക്കൾ

1.വേപ്പിൻപിണ്ണാക്ക്  അരകിലോ
2.ഗോമൂത്രം അരലിറ്റർ
3.കുമ്മായം  150 ഗ്രാം
4.മഞ്ഞൾപ്പൊടി 100ഗ്രാം
5. വെറ്റില അഞ്ചെണ്ണം
6. അടയ്ക്ക പഴുത്തത്  ഒരെണ്ണം .

തയാറാക്കുന്നവിധം.

അരകിലോ വേപ്പിൻപിണ്ണാക്ക്  അരലിറ്റർ ഗോമൂത്രം ചേർത്ത് രണ്ടുലിറ്റർ വെള്ളത്തിൽ കുതിർക്കുക. അടുത്തദിവസം ഇതിലേക്ക്  കുമ്മായവും മഞ്ഞൾപ്പൊടിയും ചേർത്തിളക്കണം.  അഞ്ചുവെറ്റിലയും തൊണ്ടുകളഞ്ഞ അടയ്ക്കയും ചെറുതായി അരിഞ്ഞശേഷം അരച്ചെടുക്കുക. ഇത്  തയാറാക്കിയ മിശ്രിതത്തിൽ ചേർത്തിളക്കണം. ഇത്  എട്ടുലിറ്റർവെള്ളം കൂടിചേർത്ത് പത്തുലിറ്ററാക്കുക.

ഇതിൽനിന്നും തക്കാളി, ചീര, പാവൽ എന്നിവയ്ക്ക്  രണ്ടിരട്ടിവെള്ളംചേർത്ത്  തളിക്കണം

വഴുതന , മുളക് , വെണ്ട , പയർ, പടവലം, ചൗ ചൗ , മത്തൻ തുടങ്ങിയവയ്ക്ക്  ഇരട്ടിവെള്ളവും ചേർത്തുതളിക്കാം.....  

ചിത്രകീടം , വിവിധപുഴുക്കൾ, വെള്ളീച്ച, വെള്ളരിവർഗ്ഗവിളകളിലെ വണ്ട്, തുടങ്ങിയവ ചെടികളെ ആക്രമിക്കുന്നത് തടയുന്നു.  രൂക്ഷമായ കീടാക്രമണം ഉള്ളസ്ഥലത്ത്  ആഴ്ചയിൽ മൂന്നുതവണയും.  തൈകൾ വളർച്ചാഘട്ടത്തിൽ  ആഴ്ചയിലൊരിക്കൽ വീതം പ്രതിരോധത്തിനായും തളിക്കാം ....

               രണ്ടാഴ്ചകഴിയുമ്പോൾ  വെളുത്തുള്ളി-കാന്താരി-കായം-പുളിച്ചകഞ്ഞിവെള്ളം എന്നിവയുടെ മിശ്രിതം തളിച്ച്   കിരണാസ്ത്രപ്രയോഗത്തിന്  ഇടവേള നൽകണം. 

ഈ കീടനിയന്ത്രണിക്ക്  ''കിരണാസ്ത്രം'' എന്ന്  പേരിട്ടത്   PRD ഉദ്യോഗസ്ഥനായ  Sabu S Biji ആണ് ...

Monday, February 11, 2019

വാഴക്കന്ന് തിളച്ച വെള്ളത്തില്‍

വാഴക്കന്ന് തിളച്ച വെള്ളത്തില്‍ മുക്കി നട്ടാല്‍




വാഴകളെ പ്രത്യേകിച്ചും ഏത്തവാഴകളെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന രണ്ട് പ്രശ്‌നങ്ങളാണ് മാണവണ്ടും നിമാവിരകളും.    

മാണവണ്ട് ഇടുന്ന മുട്ട വിരിഞ്ഞ് പുറത്തു വരുന്ന പുഴുക്കള്‍ തുരന്ന് തുരന്ന് നടുനാമ്പുകൂടി തിന്നു തീര്‍ക്കുമ്പോള്‍ വാഴക്കൂമ്പടഞ്ഞ് പോകും. ഇതിനെക്കുറിച്ച് ഒട്ടു മിക്ക കര്‍ഷകരും ബോധവാന്മാരാണ്.
എന്നാല്‍ നമ്മുടെ കണ്ണില്‍പ്പെടാതെ വാഴയുടെ വേരുകളുടെ പ്രവര്‍ത്തനക്ഷമത കുറച്ച് വിളവ് കുറയ്ക്കുന്ന നിമാവിരകളെക്കുറിച്ച് എത്രപേര്‍ക്കറിയാം?

എങ്കിലിതാ, ഈ രണ്ടുപ്രശ്‌നത്തിനുംകൂടി ഒരു പരിഹാര മാര്‍ഗം. വാഴക്കന്ന് നന്നായി ചെത്തിയൊരുക്കി തിളച്ച വെള്ളത്തില്‍ മുക്കുക. നെറ്റിചുളിക്കേണ്ട. സംഗതി പുതിയ ടെക്‌നോളജിയാണ്.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രോപിക്കല്‍ അഗ്രിക്കള്‍ച്ചര്‍ തെളിയിച്ച കാര്യം. നന്നായി വൃത്തിയാക്കിയ കന്നുകള്‍ തിളയ്ക്കുന്ന വെള്ളത്തില്‍ 20-30 സെക്കന്റ് സമയം മുക്കിവെച്ച് തണുത്തതിനുശേഷം പച്ചച്ചാണകം,സ്യൂഡോമോണാസ് എന്നിവ ചേര്‍ന്ന കുഴമ്പില്‍ മുക്കി നാല് ദിവസം തണലത്തുണക്കി അടിവളം ചേര്‍ത്തുനടാവുന്നതാണ്. ഇത്തരത്തില്‍ നടുന്ന വാഴകള്‍ മികച്ച വിളവ് തന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഴയുടെ വേരുകളുടെ പ്രവര്‍ത്തനക്ഷമത കുറക്കുന്ന മാണവണ്ടുകള്‍ക്കും നിമാവിരകള്‍ക്കുമുള്ള പരിഹാരമാണ് ഇവിടെ വ്യക്തമാക്കുന്നത്

Wednesday, February 6, 2019

മുട്ടത്തോടിനെ മികച്ച ജൈവവളമാക്കാം......

മുട്ടത്തോടിനെ മികച്ച ജൈവവളമാക്കാം......

മുട്ടത്തോടിനെ അടുക്കളത്തോട്ടത്തില്‍ വളമായി ഉപയോഗിക്കുന്ന വിധം പല തവണ ചര്‍ച്ച ചെയ്തതാണ്. പല വിധത്തില്‍ മുട്ടത്തോടിനെ നമുക്ക് വളമായി ഉപയോഗിക്കാം. പൊടിച്ചും നേരിട്ടും മുട്ടത്തോട് പച്ചക്കറി തടത്തിലിട്ടു കൊടുക്കുന്നവരുണ്ട്. മുട്ടത്തോടിന്റെ ഗുണങ്ങളും ഇത് ഉപയോഗിക്കേണ്ട രീതികളും മനസിലാക്കൂ.

പൊടി രൂപത്തില്‍

മുട്ടത്തോട് കൈകൊണ്ട് പൊടിച്ച് ഗ്രോബാഗിലും ചെടിച്ചട്ടിയിലും ഇട്ടു കൊടുക്കകയാണ് മിക്കവരും ചെയ്യുന്നത്. എന്നാല്‍ ഇതിലും ഫലപ്രദമായ മാര്‍ഗമാണ് പൊടിയായി ഉപയോഗിക്കുന്നത്. നല്ലൊരു ജൈവകീടനാശിനിയായും ഇതിലൂടെ മുട്ടത്തോട് മാറും. നന്നായി കഴുകി ഉണക്കുകയാണ് ആദ്യം വേണ്ടത്. ഈര്‍പ്പം പോയിക്കഴിഞ്ഞാല്‍ കൈ കൊണ്ട് തോടുകള്‍ പൊടിക്കുക. ഇവ പിന്നീട് മിക്‌സിയിലിട്ടു പൊടിക്കുക. അപ്പോള്‍ ധാരാളം പൊടി ലഭിക്കും, ഇതു കുറെയധികം ചെടികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും.

മണ്ണിന്റെ അമ്ലത കുറയ്ക്കാന്‍

ഗ്രോബാഗിലും മറ്റും മിശ്രിതം നിറയ്ക്കുമ്പോള്‍ മണ്ണിന്റെ അമ്ലത കുറയ്ക്കാന്‍ കുമ്മായം നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഇതിനു പകരം മുട്ടത്തോട് പൊടി ചേര്‍ത്താലും മതി. കുമ്മായത്തില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം കാര്‍ബണേറ്റാണ് മുട്ടത്തോടില്‍ 90 ശതമാനത്തോളമുള്ളത്. നിരവധി ധാതുക്കളും ഇതിലുണ്ട്. മണ്ണിന്റെ അമ്ലത കുറച്ച് ഫലഭൂയിഷ്ടമാക്കാന്‍ മുട്ടത്തോട് പൊടി ചേര്‍ക്കുന്നത് സഹായിക്കും.

കായ്ഫലം കൂട്ടാന്‍

പച്ചമുളക്, തക്കാളി, വഴുതന എന്നിവ ചിലപ്പോള്‍ കായ് പിടിക്കാതെ മുരടിച്ചു നില്‍ക്കുന്നതു കാണാം. ഇതിനു പരിഹാരമായി മുട്ടത്തോട് പൊടിച്ചത് ഉപയോഗിക്കാം. ഗ്രോബാഗിലെ ചെടികള്‍ ഒന്നു കോതി ഒതുക്കിയ ശേഷം മുട്ടത്തോട് പൊടി തടത്തിലിട്ടു കൊടുക്കുക. ചെടികള്‍ ആരോഗ്യത്തോടെ വളരുകയും കായ്കള്‍ നന്നായി ഉണ്ടാകുകയും ചെയ്യും.

കീടങ്ങളെ തുരത്താന്‍

ഒച്ച്, വണ്ടുകള്‍, പുഴുക്കള്‍ എന്നിവ ഗ്രോബാഗില്‍ വലിയ ശല്യമായി മാറാറുണ്ട്. ഇവയെ തുരത്താന്‍ മുട്ടത്തോട് പൊടിച്ചത് ഉപയോഗിക്കാം. ഇലകളിലും തണ്ടിലും മുട്ടത്തോട് പൊടി വിതറിയാല്‍ ഒച്ചും വണ്ടുകളും നാടുവിടും.

Tuesday, February 5, 2019

*സ്റ്റീവിയ അഥവാ മധുരതുളസി*

മധുരതുളസിയെക്കുറിച്ചുള്ള വിവരണം താഴെ കൊടുക്കുന്നു ....
*സ്റ്റീവിയ അഥവാ മധുരതുളസി*

പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ഒരു ചെടിയാണ് മധുരതുളസി. ഇതിന്റെ ഇല ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് അടുത്തിടെയാണ് അനുമതി നല്‍കിയത്. ഇതോടെ മധുര തുളസി കൃഷി ചെയ്യുന്നവരെ കാത്തിരുന്നത് ആഹ്ലാദത്തിന്റെ നാളുകളാണ്. ശീതളപാനീയങ്ങള്‍, മിഠായികള്‍, ബിയര്‍, ബിസ്ക്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരയ്ക്ക് പകരമായി മധുര തുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ഇതിന്റെ ആവശ്യകത പതിന്മടങ്ങ് വര്‍ദ്ധിച്ചു. മധുരം അമിതമാണെങ്കിലും, മധുര തുളസിയുടെ ആരോഗ്യഗുണം പറഞ്ഞറിയിക്കാനാകാത്തതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരന്‍, മുഖക്കുരു, മുടികൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും. മധുര തുളസിയുടെ 5 ഗുണങ്ങളും അവ ഉപയോഗിക്കുന്ന രീതിയും എങ്ങനെയാണെന്ന് നോക്കാം...    
മധുരതുളസിയുടെ ഗുണങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരമായി മധുര തുളസി ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍ ഗ്ലൈകോസൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്. ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്... ഉപയോഗിക്കുന്ന വിധം- പ്രമേഹ നിയന്ത്രണത്തിന് മധുരതുളസി ചായയാണ് ഉപയോഗിക്കേണ്ടത്. ചൂടുവെള്ളത്തിലേക്ക് മധുരതുളസി ഇലകളിട്ട് 5-7 മിനുട്ട് തിളപ്പിക്കുക. ഇപ്പോള്‍ മധുരതുളസി ചായ തയ്യാറായി. ഇത് ദിവസം രണ്ടു മൂന്നു നേരമായി കുടിച്ചാല്‍ മതി. (ശ്രദ്ധിക്കുക- രക്തത്തില്‍ പഞ്ചസാരയുടെ അളവ് അനുവദനീയമായ അളവില്‍ കുറവുള്ളവര്‍ ഒരു കാരണവശാലും ഇത് കുടിക്കരുത്)
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും
ബ്രസീലിയന്‍ ജേര്‍ണല്‍ ഓഫ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പ്രകാരം ഹൈപ്പര്‍ ടെന്‍ഷന്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും. അതേസമയം ഒന്നു രണ്ടു വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാത്രമെ ഫലം കണ്ടു തുടങ്ങുകയുള്ളു. ഉപയോഗിക്കേണ്ടവിധം- പ്രമേഹത്തിന്റെ കാര്യത്തിലെന്നപോലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മധുര തുളസി ചായയായാണ് കുടിക്കേണ്ടത്.
താരനും മുഖക്കുരവും ഇല്ലാതാക്കും
മധുരതുളസിയുടെ മറ്റൊരു വലിയ ആരോഗ്യഗുണമായാണ് ഇത് കണക്കാക്കപ്പെടുന്നത്. മധുര തുളസിയില്‍ അടങ്ങിയിട്ടുള്ള ആന്റി-ബാക്ടീരിയല്‍, ആന്റി-ഫംഗല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്. മുടികൊഴിച്ചില്‍ തടയാനും, മധുരതുളസിയുടെ പച്ചയില ഏറെ ഫലപ്രദമാണ്. ഉപയോഗിക്കേണ്ടവിധം- നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന ഷാംപൂവിലേക്ക്, മധുരതുളസി ഇലയുടെ സത്ത് കുറച്ചു തുള്ളി ചേര്‍ക്കുക. ഇത് താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മുഖക്കുരുവിന്, മധുരതുളസി ഇല നന്നായി അരച്ചെടുത്ത് കുഴമ്ബ് പരുവത്തിലാക്കി, മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുക. രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്ബ് കുഴുകി കളയാന്‍ മറക്കരുത്. ഇത് പതിവായി ഉപയോഗിക്കാന്‍ മറക്കരുത്. വല്ലപ്പോഴും ഉപയോഗിച്ചാല്‍, ഇതിന്റെ ഫലം ലഭിക്കണമെന്നില്ല.
ശരീരഭാരം കുറയ്ക്കാന്‍
ശരീരഭാരം കുറയ്ക്കാന്‍ മധുര തുളസി ഉത്തമമായ മാര്‍ഗമാണ്. ഇതില്‍ കലോറികള്‍ അടങ്ങിയിട്ടില്ല എന്നതാണ് പ്രത്യേകത. പഞ്ചസാരയ്ക്ക് പകരമായാണ് മധുരതുളസി ഉപയോഗിക്കേണ്ടത്. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. ഉപയോഗിക്കേണ്ട വിധം- ഭക്ഷണം പാകം ചെയ്യുമ്ബോള്‍, മധുരത്തിനായി, മധുരതുളസി ഇലയുടെ നീര് ഉപയോഗിക്കാം.
മുറിവുകള്‍ വേഗം ഭേദമാക്കും
മുറിവുകള്‍ ഇന്‍ഫെക്ഷനാകാതെ തടയാന്‍ മധുരതുളസി സഹായിക്കും. മുറിവുകളില്‍ ബാക്ടീരിയകള്‍ വളരുന്നത് മധുര തുളസി പ്രതിരോധിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി-ബാക്ടീരിയല്‍ ഘടകങ്ങളാണ് മുറിവ് ഭേദമാക്കാന്‍ സഹായിക്കുന്നത്. ഉപയോഗിക്കേണ്ടവിധം- മധുര തുളസി ഇല ഇടിച്ചുപിഴിഞ്ഞ്, നീരെടുക്കുക. ഈ നീര്, ചൂടുവെള്ളത്തില്‍ ചേര്‍ത്ത്, മുറിവ് പറ്റിയ ഭാഗത്ത് പുരട്ടുക. പതിനഞ്ച് മിനുട്ടിന് ശേഷം ഒരു പഞ്ഞി ഉപയോഗിച്ച്‌ മുറിവിലെ വെള്ളമയം ഒപ്പിയെടുക്കുക. ഒന്നു രണ്ടു ആഴ്ച ഇങ്ങനെ ചെയ്താല്‍ മുറിവ് ഭേദമാകും.

Sunday, February 3, 2019

കടുക്

കടുക് അത്ര ചെറുതല്ല......

. 'കടുകില്ലാതെ കറിയില്ല' എന്നാണ് ചൊല്ല്. നമ്മൾ കറിയിൽ വറുത്തിടാനും അച്ചാറിന് സ്വാദ് കൂട്ടാനുമാണ് കടുക് ഉപയോഗിക്കാറെങ്കിലും മറ്റ് സംസ്ഥാനക്കാർ എണ്ണയുടെ ഉപയോഗത്തിനാണ് കടുക് ധാരാളമായി ഉപയോഗിച്ചുവുത്. ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, ആന്ധ്രാപ്‌ദേശ് എിവിടങ്ങളിലെ കടുകുപാടങ്ങളിൽ വിളയു കടുകാണ് അവിടങ്ങളിലെ ഭക്ഷ്യയെണ്ണയുടെ ഉറവിടം. വാണിജ്യപരമായി ഉത്പാദിപ്പിച്ചുവരു കടുകിൽ ഉത്പാദനസമയത്തും അല്ലാതെയും ഒ'േറെ രാസവളങ്ങളും കീടനാശിനികളും അടങ്ങിയിരിക്കും.
ഹൈദരാബാദൻ അച്ചാർ കാലങ്ങളോളം കേടുകൂടാതെയിരിക്കുതിന്റെ കാരണവും കടുകെണ്ണയുടെ ഗുണമാണ്. ഇന്ത്യയിലുടനീളം കൃഷി ചെയ്യാവു ഒരു ഏകവർഷി ഓഷധിയാണ് കടുക്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിൽ ചിലഭാഗത്തും ആഷാരം പാകംചെയ്യാൻ കടുകെണ്ണ ഉപയോഗിക്കുു. ശൈത്യകാലവിളയെ രിതിയിലാണ് ഇവിടങ്ങളിൽ കടുക് കൃഷിചെയ്തു വരുത്. എണ്ണയ്ക്കായി നാം കരിങ്കടുക(ബ്രാസിക്ക നൈഗ്ര)്, ചെങ്കടുക് (ബ്രാസിക്ക ജൻസിയ), മഞ്ഞ അഥവാ തവി'ുകടുക ബ്രാസിക്ക കാംപെസ്ട്രിസ്)് എിങ്ങനെയുള്ള വൈവിധ്യങ്ങളെയാണ് ആശ്രയിക്കുത്. സംസ്‌കൃതത്തിൽ രാജികാ, തീക്ഷണഗന്ധ, സർസപ, ആസുരീ എിങ്ങനെ പറയപ്പെടു കടുക് ഹിന്ദിയിൽ അറിയപ്പെടുത് റായ്, സുർസു എും തെലുങ്കിൽ അവലു എുമാണ്. ആംഗലേയത്തിൽ മസ്റ്റാർഡ് എുപറയപ്പെടു കടുകിന്റെ ശാസ്ത്രീയനാമം ബ്രാസിക്ക നൈഗ്ര ാെണ്. ലോകത്ത് റ്റവുമധികം കടുക് ഉത്പാദിപ്പിക്കുത് നമ്മുടെ അയൽക്കാരായ പാകിസ്താനാണ്. അതുകഴിഞ്ഞാൽ നമ്മളും. 43 ശതമാനം പ്രോ'ീനടങ്ങിയിരിക്കു ഇതിൽ എണ്ണയുടെ അംശവും അധികമാണ്.
കറികൾക്ക് രുചികൂട്ടാനും അച്ചാർകേടാകാതിരിക്കാനും മാത്രമല്ല ആസ്ത്മയുടെ മരുായും കടുക് ുപയോഗിക്കുു. ആസ്ത്മയുടെ മരുിന്റെ പ്രധാന ഭാഗമായ സെലനിയം നിർമിക്കുത് കടുകിൽ നിാണ്. കൂടിയാൽ ഒരമീറ്റർ നീളമാണ് കടുകിന്റെ ചെടിയ്ക്കുണ്ടാവുക. ഇലകൾ പലആകൃതികളിലാണ് ഉണ്ടാവുക. അടിഭാഗത്തെ ഇലകൾ പിളർപ്പായും മുകൾ ഭാഗത്തെ ഇലകൾ ചെറുതായും പിളർപ്പില്ലാതെയും കാണപ്പെടുു. പൂക്കൾക്ക് മഞ്ഞനിറമായിരിിക്കും. ചെറിയ പയറിന്റെ ആകൃതിയിലാണ് വിത്തുകളുടെ പോഡുണ്ടാവുക.
കൃഷിയിടമൊരുക്കൽ
കടുക്് കൃഷിയിൽ നിലമൊരുക്കലിൽ പ്ര്ധാനശ്രദ്ധയാവശ്യമാണ്. പശിമരാശിമണ്ണിലാണ് കടുക് നന്നായി വിളയുക. നമ്മുടെനാട്ടിൽ പാടത്ത് നെല്ലുവിളയിക്കുന്നതുപോലെയാണ് ഉത്തരേന്ത്്യയിൽ കടുക് വിളയിക്കാറ്.  വിത്ത് വിതയ്ക്കുതിനുമുമ്പ് കൃഷിയിടം നായി ഉഴുത് മറിക്കണം.  അതിനുശേഷം അതിൽ സെന്റൊിന് 30-40 കിലോ തോതിൽ കാലിവളമോ കംപോസ്‌റ്റോ ചേർത്തിളക്കിനിരപ്പാക്കണം അമ്‌ളഗുണം കൂടുതലുള്ള മണ്ണാണെങ്കിൽ ആവശ്യത്തിന് ഡോളമൈറ്റൊ കുമ്മായമോ ചേർത്തുകൊടുക്കാം. അങ്ങനെ വളംചേർത്ത് നിരപ്പാക്കിയ നിലത്താണ്  വിത്തുകൾ വിതയേ്ക്കണ്ടത്. ചെടിയുടെ  വളർച്ചയുടെ ആദ്യകാലങ്ങളിൽ പുലരകാലങ്ങളിൽ അന്തരീക്ഷത്തിൽ പുലർകാലങ്ങളിൽ തണുപ്പും പകൽകാലങ്ങളിൽ ചൂടും അത്യാവശ്യമാണ്. തവാരണകഗിൽ വിത്ത് പാകിമുപ്പിച്ച് പറിച്ചുന'ാണ് ച'ികളിൽ കടുക് വളർത്താവുത് പുരയിടകൃഷിയിൽ
ചെടിനടാൻ കുഴിയെടുക്കുമ്പോൾ നല്ല നീർവാരച്ചയുള്ളിടത്തായിരിക്കണം. ഒരടി നീളവും വീതിയും ആഴവുമുള്ളകുഴിയായിരിക്കണം എടുക്കേണ്ടത്. കുഴിയിൽ കാലിവളം, മണൽ, മണ്ണ്, ഓരോ കുഴിക്കും 100ഗ്രാം വേപ്പിൻപിണ്ണാക്ക്, 50ഗ്രാം കുമ്മായം എിവ നായി ഇളക്കിച്ചേർത്തതിനുശേഷം അതിൽ മുക്കാലടിയുള്ള പിള്ളക്കുഴിയടുത്ത് തൈ നടാവുതാണ്. വേനൽക്കാലത്താണ് നടുതെങ്കിൽ ഒരാടൻ നനച്ചുകൊടുക്കണം. വെള്ളം കെ'ിനിൽക്കാത്ത സ്ഥലമായിരിക്കണം തൈ നടാൻ തിരഞ്ഞെടുക്കേണ്ടത്. സൂര്യപ്രകാശവും ലഭിക്കണം. ചെടിവളരുതിനനുസരിച്ച് മൂന്നുമാസത്തിലൊരിക്കൽ മുരടിൽനി് ഒരടിവി'് ചുവടുകിളച്ച് കാലിവളം ചേർത്തിളക്കിക്കൊടുക്കണം. നായി നനച്ചും കൊടുക്കണം.
വിത്തുകൾ
കടുക് വിത്തിനങ്ങൾ ഇന്ന് വളരെയധികം ചർച്ചചെയ്യപ്പെടുന്നതാണ്. ജനിതക പരിവർത്തനം നടത്തിയ സങ്കരയിനം കടുകായ ഡിഎംഎച്ച് -11 എന്ന വിത്തിന് വാണിഞ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാനുള്ള അനുമതിനൽകാൻ തയ്യാറെടുത്തുവരികയാണ് കേന്ദ്ര കൃഷി- പരിസ്ഥിതി മന്ത്രാലയം അതിനു മുന്നോടിയായി പൊതുജനാഭിപ്രായം സ്വരൂപിക്കാനുള്ള നടപടികളിലാണ് സർക്കാർ.  ഇന്ത്യയിൽ കൃഷിചെയ്തുവരുന്ന സാധാരണയിനമായ  വരുണയെക്കാൾ 30 ശതമാനം മാത്രമാണ് പുതിയവിത്ത് നലകുന്ന ഫലം അത് അനാവശ്യമാണ്. അതിനുപകരം ഇപ്പോൾത്തന്നെ ഉയർന്നതരത്തിൽ വിളവ് തരുന്ന NRCHB 506, ക്രാന്തി എന്നിവ പൂർണതോതിൽ പ്രചാരത്തിലാക്കിയാൽ മതി. ഏത് തരം വിത്തായാലും അംഗീകൃത ഔട്ട്‌ലറ്റിൽ നിന്നുതന്നെ വാങ്ങാൻ ശ്രദ്ധിക്കുകയെന്നതാണ് വിത്തുതെരഞ്ഞെടുക്കലിന്റെ ആദ്യഘട്ടം.
കീടങ്ങൾ
പയർവർഗവിളകളെ ബാധിക്കു  ശലഭപ്പുഴുക്കളും ചാഴിയുമാണ് കടുകിനെ് ബാധിക്കു കീടങ്ങൾ. വൈറ്റ്‌റസ്റ്റ്, ആൾടെർനേരിയബ്ലൈറ്റ്, സ്‌ക്ലീറോട്ടിനിയ റോട്ട്  കൂടാതെ വെള്ളീച്ചയുടെ ആക്രമണവും സാധാരണയായി കണ്ടുവരുന്നു. ചെടിയുടെ തണ്ടിലും ഇലയിലും വെളുത്തപാടപോലെ പറ്റിക്കിടക്കു ഒരുതരം ഫംഗസ്സും എഫിഡും്  ഇതിന്റെ ശത്രുവാണ്. ചീരച്ചെടികളെ സാധാരണമായി ബാധിക്കു ഇലപ്പുള്ളിരോഗവും മൊസൈക്ക് രോഗവും സർവസാധാരണമാണ്.
വേപ്പെണ്ണ എമെൽഷൻ, വേപ്പധിഷ്ഠിത കീടനാശിനികൾ എിവ കടുകിലെ കീടബാധയ്ക്കും രോഗബാധയ്ക്കും ഉത്തമമാണ്. രാസകൃഷിയിൽ വളരെയധികം കടുത്ത രാസവസ്തുക്കൾ തെയാണ് ഉപയോഗിക്കുത്. ഉത്തരേന്ത്യയുടെ ഭാഗങ്ങളിലും ആന്ധ്രാ പ്രദേശിന്റെ മറ്റുപല ഭാഗങ്ങളിലും നിരോധിച്ച എൻഡോസൾഫാൻ വരെ തളിക്കുുണ്ട്. വിളവെടുപ്പിന്റെ സമയത്തുള്ള കിടനാശിനിപ്രയോഗം കടുകെണ്ണയുടെ നിലവാരത്തെ ബാധിക്കും.
കടുകിന്റെ ഗുണങ്ങൾ
ജീവകം എ.യുടെ നല്ല കലവറയാണ് കടുക്. ദഹനത്തെ നായി സഹായിക്കു ഇതിൽ കാർബോ ഹൈഡ്രേറ്റ് അടങ്ങിയിരിക്കുു.
കാൽസ്യം, ചെമ്പ്, സൾഫർ, പൊ'ാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് സോഡിയം  എീമൂലകങ്ങളും ഇതിലുണ്ട്. കൂടാതെ വാറ്റാമിൻ എ, തയാമിൻ, റൈബോഫ്‌ളാവിൻ, വിറ്റാമിൻ സി, അജം, കൊഴുപ്പ് എിവയും കടുകിൽ അടങ്ങിയിരിക്കുു. സിനിഗ്രിൻ, സെൻസോൾ, മൈറോസിൻ എന്നിവയും അടങ്ങിയിരിക്കുന്നു.
ആയുർവേദത്തിൽ വാതരോഗങ്ങൾ ശമിപ്പിക്കാനും വിയർപ്പ് ഉണ്ടാക്കാനും പിത്തത്തെ കോപിപിക്കാനും കുടകധിഷ്ഠിത മരുന്നുകൾ ുപയോഗിക്കുന്നു. വിഷദംശനത്തിന്റെ ഭാഗമായുണ്ടാകുന്ന വേദന, നീര് എന്നിവയും വിഷശമനത്തിനും കടുക് അരച്ച് പുറമെ കെട്ടാറുണ്ട്.വയറുവേദന, സന്ധിവാതം, നടുവേദന, വാതജന്യമായ തലവേദന എന്നിവയ്ക്കും കടുക് ഔഷധമാണ്. മുറിവുണങ്ങാനും കടുകെണ്ണ ഉപയോഗിക്കാം. കടുകുപൊടി കഴിച്ചാൽ മൂത്രാഘാതം, അഗ്നിമാന്ദ്യം, കൃമിരോഗം എന്നിവയും ശമിക്കും.

Saturday, February 2, 2019

ബദാം കേരളത്തിലും വളർത്താം, 240 ദിവസംകൊണ്ട് കായ്ഫലം

ബദാം, കേൾക്കുമ്പോൾ പൊതുവെ വിദേശത്ത് മാത്രം ലഭിക്കുന്ന , അല്ലെങ്കിൽ ഇറക്കുമതി ചെയ്യപ്പെടുന്ന ഒരു നട്ട് ആണ് ഇതെന്നാണ് പലരുടെയും ചിന്ത. വണ്ണം കുറക്കുന്നതിന് മുതൽ കാൻസറിനെ പ്രതിരോധിക്കുന്നതിനും ഫോളിക് ആസിഡിന്റെ അളവ് വർധിപ്പിക്കുന്നതിനും ശരീരത്തിന് ചുറുചുറുക്കും ആരോധ്യവും നൽകുന്നതിനും മറ്റും സഹായിക്കുന്ന ബദാം നമ്മുടെ നാട്ടിലും വളർത്തിയെടുക്കാം.


രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് ആവശ്യാനുസരണം നിലനിർത്തുന്നതിനാൽ പ്രമേഹരോഗികൾക്കും ബദാം നല്ലതാണ്. തേനിൽ കുതിർത്ത ബദാം രാവിലെ കഴിക്കുന്നത് കായികബലം വർധിക്കും. അങ്ങനെ ഒട്ടേറെ ഗുണങ്ങളുള്ള ബാടാം നമ്മുടെ നാട്ടിൽ വളർത്തിയെടുക്കുന്നതിനു 240 ദിവസത്തെ പരിചരണമാണ് ആവശ്യം.
തൈകൾ വികസിപ്പിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് റോസ്റ്റ് ചെയ്യാത്ത അഞ്ചോ ആറോ വെളുത്ത വലിയ ബദാമെടുത്ത് 24–36 മണിക്കൂർവരെ വെള്ളത്തിൽ കുതിർത്തുവയ്ക്കുക. 12 മണിക്കൂർ കഴിയുമ്പോൾ വെള്ളം മാറ്റി, പുതിയ വെള്ളം ഒഴിക്കുക. ക്ലോറിൻ വെള്ളം ഉപയോഗിക്കരുത്. 36 മണിക്കൂർ കഴിയുമ്പോൾ ബദാം വെള്ളത്തിൽനിന്നു പുറത്തെടുത്ത് അതിന്റെ കൂർത്ത ഭാഗം ചെറുതായി മുറിച്ചു കളയുക.വേരുവരാനുള്ള എളുപ്പത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. അതിനുശേഷം ടിഷ്യു പേപ്പറിൽ അകലത്തിൽ നിരത്തിവച്ച് മടക്കിയിട്ട് വെള്ളം തളിച്ചുകൊടുക്കുക. ഇത്രയുമാകുമ്പോൾ ബദാം കിളിർക്കാനുള്ള അന്തരീക്ഷമായി.ഈ ബദാം ഒരു പാത്രത്തിൽ അടച്ച് രണ്ടാഴ്ച ഫ്രിഡ്ജിൽ വച്ച് വേരുപിടിപ്പിച്ചെടുക്കുക. രണ്ടാഴ്ച്ചക്ക ശേഷം ബദാം പുറത്തെടുത്ത് ചട്ടിയിലോ ചാക്കിലോ മണ്ണിൽ കുഴിച്ചിടുക. ഉണങ്ങിപ്പോകാതിരിക്കാൻ എല്ലാ ദിവസവും വെള്ളം തളിച്ചുകൊടുക്കുക. വേളം അമിതമാവാതിരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്തു അഞ്ച് ദിവസത്തിനുശേഷം ഇല വരുന്നതായി കാണാം. ചരിച്ചോർ ഇടുന്നത് ഗുണം ചെയ്യും.
ഇനി വളർച്ചയുടെ കാലമാണ്. മറ്റു വിളകൾ പരിചരിക്കുന്നത് പോലെയല്ല ബദാം പരിചരിക്കേണ്ടത്. കാലത്തിനനുസരിച്ച് ബദാമിനു വേണ്ട പരിപാലനം മാറും. തണുപ്പ് കാലത്ത് വളര്‍ന്നുവരുന്ന ബദാമിന്റെ രോഗബാധിതമായ ശിഖരങ്ങൾ മുറിച്ചു മാറ്റണം. കീട, രോഗ പ്രതിരോധത്തിനായി ചെടിക്കു ചുറ്റും ചവറുകൾ വീണു കിടക്കാതെ ശ്രദ്ധിക്കണം. വസന്തകാലത്ത് ആണ് ബദാമിന് വേണ്ട വളപ്രയോഗം നടത്തേണ്ടത്.
180 മുതൽ 240 ദിവസങ്ങൾ വരെയാണ് ചെടി കായ്ഫലം നൽകാൻ അനിവാര്യമായ ദിവസങ്ങൾ. 240 ദിവസങ്ങൾ പിന്നിടുന്നതോടെ ബദാം പാകമാകും. വ്യാവസായികാടിസ്ഥാനത്തിൽ നടന്നില്ലെങ്കിലും വീട്ടിലെ ആവശ്യത്തിനായി ഇത് കൃഷി ചെയ്യാവുന്നതാണ്.

പശു ഇല്ലാതെ ചാണകം ഉണ്ടാക്കാം

പശു ഇല്ലാതെ ചാണകം ഉണ്ടാക്കാം
പശുവിന്റെ ആമാശത്തിൽ ഉമിനീരൊഴിച്ചു മറ്റു ദഹനരസങ്ങൾ ഇല്ല എന്നാണ് പറയുന്നത് . പശുവിന്റെ ദഹനേന്ദ്രിയത്തിലെ സൂക്ഷ്മ ജീവികൾ ആണ് പുല്ലും വൈക്കോലും ഒക്കെ വിഘടിപ്പിക്കുന്നത് . ഒരു ബക്കറ്റിൽ പുല്ലും വെള്ളവും കലർത്തി മൂന് ദിവസം സൂക്ഷിച്ചാൽ സൂക്ഷ്മ ജീവികൾ പ്രവർത്തിച്ചു ചാണകത്തിനോട് സാദൃശ്യം ഉള്ള ഒരു മിശ്രിതം കിട്ടും . ഈ മിശ്രിതം  ഉപയോഗിക്കാം.
നിർമ്മാണരീതി
( 1 ) പുല്ലും കള സസ്യങ്ങളും ശേഖരിച്ചു ഒരു വെട്ടുകത്തി കൊണ്ട് ചെറുതായി അരിഞ്ഞു ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ കാൽ ഭാഗം എടുക്കുക
( 2 ) മുക്കാൽ ഭാഗം വരെ വെള്ളം ഒഴിച്ച് ഒരു ചണ ചാക് ഉപയോഗിച്ച് മൂടി തണലത്ത് വയ്ക്കുക
( 3 ) ദിവസവും രണ്ടു നേരം ഒരു കമ്പ് ഉപയോഗിച്ച് നന്നായി ഇളക്കുക
( 4 ) മൂനാം ദിവസം ചാണകത്തിന്റെ മണമുള്ള ഒരു മിശ്രിതം ആയി ഇത് മാറിയിട്ടുണ്ടാകും

Wednesday, January 30, 2019

പുതയിടൽ

വേനലിന്റെ കാഠിന്യമേറിവരുന്നതിനൊപ്പം ജലദൌര്‍ലഭ്യവും ഏറിവരികയാണല്ലോ. ഭൂഗര്‍ഭജലത്തിന്റെയും വേനലിലും വറ്റാത്ത കുളങ്ങളുടെയും തോടുകളുടെയും  നീരുറവകളുടെയും എണ്ണം മുന്‍കാലങ്ങളെയപേക്ഷിച്ച് ക്രമാതീതമായി കുറഞ്ഞിരിക്കുനതായാണ് നാം കാണുന്നത്. വയല്‍ നികത്തലും, പാരമ്പര്യ ജലസ്രോതസ്സുകളായ കുളങ്ങളും തോടുകളും നികത്തലും അനിയന്ത്രിതമായ മണ്ണെടുപ്പും ഭൂമി നികത്തലുമെല്ലാം വരാനിരിക്കുന്ന വരള്‍ച്ചക്ക് മതിയായ കാരണങ്ങളാണ്. കേരളത്തില്‍ കൃഷിക്കുപയുക്തമായ ഭൂമേഖലകളില്‍പ്പലതും വേണ്ടത്ര ജലസേചനസൌകര്യങ്ങളില്ലാത്തതിനാല്‍ തരിശുഭൂമിയായിക്കിടക്കുന്ന കാഴ്ചകളുടെ വ്യാപ്തി ഓരോ വേനലുകള്‍ കഴിയുമ്പോഴും ഏറിവരികയാണല്ലോ. ഇത്തരുണത്തില്‍ ജലസംരക്ഷണവും, ലഭ്യമായ ജലത്തിന്റെ കാര്യക്ഷമമായ ഉപഭോഗവും കാര്‍ഷികമേഘലയില്‍ കാലികപ്രാധാന്യമര്‍ഹിക്കുന്നു. ദീര്‍ഘകാലവിളകളെക്കാള്‍ ദിനേന ജലസേചനമാവശ്യമായ പച്ചക്കറിവിളകളെയാണ് ഏറെയും വരള്‍ച്ചയുടെ കെടുതികള്‍ ബാധിക്കുക. ഈ സാഹചര്യത്തില്‍ ലഭ്യമായ ജലത്തിന്റെ ഉപയോഗക്ഷമത കൂട്ടി വിളകളെ സംരക്ഷിക്കുന്നതെങ്ങനെയൊക്കെയൊന്ന് നോക്കാം.

പുതയിടല്‍

നല്ലൊരു ശതമാനം കര്‍ഷകരും അവഗണിക്കുന്ന ഒരു കാര്‍ഷികപ്രക്രിയയാണ് പുതയിടല്‍. പ്ലാസ്റ്റിക്‌ ഷീറ്റ് ഉപയോഗിച്ചുള്ള പുതയേക്കാള്‍  മണ്ണിനും സസ്യങ്ങള്‍ക്കും ആവശ്യമായ ഒന്നാണ് വളരുന്ന മണ്ണിനുമേലെയുള്ള ജൈവപുത. ജൈവവസ്തുക്കൾ ഏതുതരത്തില്‍പ്പെട്ടതയാലും കത്തിച്ചുകളയാതെ അവയുപയോഗിച്ചുള്ള പുതയിടലിന്റെ വിവിധ ഗുണങ്ങള്‍ വിവരിക്കാം.
* സൂര്യപ്രകാശമേല്‍ക്കാത്തതിനാല്‍ മണ്ണില്‍നിന്നും ജലാംശം ബാഷ്പീകരിക്കുന്നത് തടയാന്‍ പുതയിടല്‍ സഹായിക്കുന്നതുമൂലം ജലസേചനത്തിന്റെ അളവും നല്ലൊരുപരിധിവരെ കുറയ്ക്കാനാവും.
* പുതയിടുന്ന ജൈവവസ്ത്തുക്കള്‍ ക്രമേണ വിഘടിച്ച് മണ്ണിലേക്ക് ചേരുകയും മണ്ണിലെ ജൈവാംശം (Organic Carbon Content) ഏറുകയും ചെയ്യും. ഇങ്ങനെ പരുവപ്പെടുന്ന മണ്ണിന് ജലാഗിരണശേഷിയും ജലനിര്‍ഗ്ഗമനശേഷിയും വായുസഞ്ചാരവും കൂടും. വായുസഞ്ചാരം കൂടുന്നതിനാല്‍ മണ്ണില്‍ വായുവിന്റെ അസാന്നിധ്യത്തില്‍ വളരുന്ന രോഗകാരികളായ സൂക്ഷ്മാണുക്കളുടെ എണ്ണത്തില്‍ കാര്യമായ കുറവനുഭവപ്പെടും.
* ജൈവവസ്ത്തുക്കള്‍ പണവും അധ്വാനവും മുടക്കി കമ്പോസ്റ്റ് ഉണ്ടാക്കാനായി ഉപയോഗിക്കുന്നതിനുപകരം വിളകള്‍ക്ക് പുതയിട്ടാല്‍ ഈ വസ്തുക്കള്‍ മണ്ണിനെയും ജലത്തെയും സംരക്ഷിക്കുകയും ക്രമമായി മണ്ണിലേക്ക് കമ്പോസ്റ്റായി വിഘടിച്ചുചേരുകയും ചെയ്യും.
* മേല്‍മണ്ണ് ചൂടാകാത്തതിനാല്‍ മണ്ണിരകളും, സൂക്ഷ്മജീവികളും മിത്രസൂക്ഷ്മാണുക്കളും മണ്ണിന്റെ മേല്‍പ്പരപ്പില്‍ത്തന്നെ വിരാജിക്കുകയും സസ്യങ്ങള്‍ക്കാവശ്യമായ ജൈവപ്രക്രിയകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. പോഷകങ്ങള്‍ ആഗിരണം ചെയ്യാനായി സസ്യങ്ങളുടെ വേരുകളും മേല്‍മണ്ണിലേക്ക് കൂടുതലായി വളര്‍ന്നുകയറും.
* ജൈവസ്തുക്കളിലെ സൂക്ഷ്മമൂലകങ്ങളെ വിഘടിപ്പിച്ചുതരുന്ന മണ്ണിരകളും സൂക്ഷ്മാണുക്കളും മറ്റും ഈ ജൈവപുതയുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമൂലം സസ്യങ്ങള്‍ക്കാവശ്യമായ വിവിധ സൂക്ഷ്മമൂലകങ്ങള്‍ ക്രമമായി സസ്യങ്ങള്‍ക്ക് ലഭ്യമാവുന്നു.
* മണ്ണിലെ കാര്‍ബണ്‍ : നൈട്രജന്‍ അനുപാതം (C : N Ratio ) കൃഷിമണ്ണിന് അനുയോജ്യമാംവിധം ക്രമപ്പെടുന്നതുമൂലം സൂക്ഷ്മമൂലകങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പോഷകങ്ങള്‍ ആഗിരണം ചെയ്യാനാവുന്ന ലവണരൂപത്തില്‍ സസ്യങ്ങള്‍ക്ക് ലഭ്യമാവുന്നു.
* ഉണങ്ങിയതും പച്ചയുമായ എല്ലാ ജൈവവസ്തുക്കളും പുതയിടാനായി ഉപയോഗിക്കാം. എന്നാല്‍ പയറുവര്‍ഗ്ഗത്തില്‍പ്പെട്ട ചെടികളില്‍ നന്നായി മാംസ്യം (Protein) അടങ്ങിയിരിക്കുന്നതിനാല്‍ ഇവയുടെ ഇലകളും തണ്ടുകളും പുതയിടാന്‍ ഉപയോഗിക്കുന്നത് മണ്ണിനെ പോഷിപ്പിക്കും. പുതയിടാനായും മണ്ണില്‍ പച്ചിലവളമായും ഉപയോഗിക്കാനായി ശീമക്കൊന്ന വളര്‍ത്തിയാല്‍ മണ്ണില്‍ വളം ചേര്‍ക്കുന്നത് നല്ലൊരുശതമാനം വരെ കുറയ്ക്കാവുന്നതാണ്.

തുള്ളിനന (Drip Irrigation)

ജലനഷ്ടം ഒട്ടുമില്ലാത്ത വിവിധ ജലസേചനരീതികളിലൊന്നാണ് തുള്ളിനന. കൃഷിഭൂമിയുടെ ചെരിവും നടീല്‍ അകലവും കണക്കാക്കിവേണം തുള്ളിനന സമ്പ്രദായം നടപ്പിലാക്കേണ്ടത്. പക്ഷേ, ഈ ജലസേഷണസമ്പ്രദായം വ്യാപകമായി പച്ചക്കറിചെയ്യുന്ന മേഖലകളില്‍പ്പോലും ഇന്നും ഫലപ്രദമായി ഉപയോഗത്തില്‍ വന്നിട്ടില്ല. വെള്ളത്തില്‍ ലയിച്ചുചേരുന്ന വളങ്ങള്‍, ഗോമൂത്രം എന്നിവയും തുള്ളിനനക്കുപയോഗിക്കുന്ന വെള്ളത്തില്‍ ലയിപ്പിച്ചുചേര്‍ക്കാനാവുമെന്ന
സൌകര്യവും ഈ ജലസേചനരീതിക്ക് മാത്രം അവകാശപ്പെട്ടതാണ്. ഓരോ വിളകള്‍ക്കും അവ വളരുന്ന മണ്ണിന്റെ സ്വഭാവമനുസരിച്ചും വേണം എത്രമാത്രം വെള്ളം ആവശ്യമെന്ന് കണക്കാക്കി തുള്ളിനന പദ്ധതി ക്രമീകരിക്കേണ്ടത്.

സമയബന്ധിതമായ ജലസേചനം

മുന്‍പ് പറഞ്ഞപോലെ പുതയിട്ട കൃഷിയിടങ്ങളില്‍ വിളകള്‍ക്കാവശ്യമായ അളവില്‍ മാത്രമേ ജലസേചനം നടത്തേണ്ടതുള്ളൂ. പലപ്പോഴും ആവശ്യത്തില്‍ക്കൂടുതലുള്ള ജലസേചനം സസ്യങ്ങള്‍ക്ക് ഉപകരിക്കില്ല. പകരം ജലനഷ്ടവും മണ്ണില്‍ച്ചേര്‍ത്ത വളങ്ങളുടെ ഒലിച്ചുപോകലിനും വഴിവെക്കുന്നു. രാവിലത്തേതിനേക്കാള്‍ സായന്തനങ്ങളില്‍ ജലസേചനം നടത്തുന്നതാണ് പകല്‍ സമയത്തെ ബാഷ്പീകരണനഷ്ടം തടയാന്‍ നല്ലത്.

കളനിയന്ത്രണം

മണ്ണിലെ വളം വലിച്ചെടുക്കുന്നപോലെത്തന്നെ മണ്ണിലെ ജലാംശത്തിലെ നല്ലൊരുഭാഗവും കളകളെടുക്കുന്നു. ആയതിനാല്‍ വേനല്‍ക്കാലം തുടങ്ങുംമുന്‍പേതന്നെ കളകള്‍ പറിച്ചോ മുറിച്ചുമാറ്റിയോ നിയന്ത്രിക്കണം. ഈ കളകളെക്കൊണ്ടുതന്നെ പുതയിടുകയുമാവാം.

വിളകളുടെ തെരഞ്ഞെടുപ്പ്

വെള്ളത്തിന്റെ ആവശ്യകത വിവിധ വിളകള്‍ക്ക് വ്യത്യസ്തമായ അളവിലാണ്. ഉദാഹരത്തിന് പൈനാപ്പിള്‍ കൃഷിയില്‍ വാഴക്കൃഷിയെ അപേക്ഷിച്ച് കുറഞ്ഞ അളവില്‍ ജലസേചനം മതിയാവും. പയര്‍ കൃഷിയില്‍ കോവല്‍ കൃഷിയേക്കാള്‍ അല്‍പ്പം കുറഞ്ഞ അളവില്‍ ജലസേചനമേ വേണ്ടൂ. ആയതിനാല്‍ വേനലിന്റെ കാഠിന്യം കൂടുതലുള്ള പ്രദേശങ്ങളില്‍ യുക്തിപൂര്‍വ്വം വേണം യോജിച്ച വിളകള്‍ തെരഞ്ഞെടുക്കാന്‍. ചീര, ഇലക്കറികള്‍, തക്കാളി, ചിലയിനം മുളകുകള്‍ എന്നിവയ്ക്ക് സൂര്യപ്രകാശം താരതമ്യേന കുറഞ്ഞയളവില്‍ മാത്രം മതിയെന്നതിനാല്‍ ഇവ ഇടവിളയായി കൃഷിചെയ്തും ജലം ലാഭിക്കാം.
ജൈവവസ്തുക്കള്‍ മണ്ണില്‍ ചേര്‍ക്കല്‍ : മണ്ണിന്റെ ജൈവഘടന മണ്ണിലെ ജലാഗിരണശേഷിയിലും ജലനിര്‍ഗ്ഗമനശേഷിയിലും പ്രധാന പങ്കുവഹിക്കുന്നു. കരിയിലകള്‍ മാത്രമല്ല, ലഭ്യമായ ജൈവാവശിഷ്ടങ്ങളെല്ലാം ഏതുസമയത്തും മണ്ണിലേക്ക് ചേര്‍ക്കാം. പ്രത്യേകിച്ചും ഉണങ്ങിയ ചകിരിച്ചോര്‍, ചകിരിത്തൊണ്ട്, അടക്കാത്തൊണ്ട് എന്നിവ വെള്ളം ആഗിരണം ചെയ്ത് സാവധാനം മണ്ണിലേക്ക് പ്രവഹിപ്പിക്കുന്നവയാണ്. വരിയായി നട്ട വിളകളുടെയിടയില്‍ വേനലിന് മുന്നോടിയായി ചാലുകള്‍ കീറി ജൈവവസ്തുക്കള്‍ ചേര്‍ക്കുന്നതും നല്ലൊരുപരിധിവരെ ഗുണം ചെയ്യും. കൂടാതെ കൃഷിയിടത്തിനോരത്തെ തോടുകള്‍, ചാലുകള്‍ എന്നിവയിലെ വെള്ളത്തിന്റെ ഒഴുക്കിന് തടസ്സം നില്‍ക്കുന്ന ചണ്ടി, കുളവാഴ എന്നിവ കോരിയെടുത്ത് വിളകളുടെ തടങ്ങളില്‍ നിക്ഷേപിക്കുന്നത് നല്ലൊരളവില്‍ വിളകള്‍ക്ക് ജലാംശം പകരും.

പ്രൂണിംഗ്, പഴുത്ത ഇലകള്‍ നീക്കം ചെയ്യല്‍

സസ്യത്തിലെക്ക് ആഗിരണം ചെയ്ത ജലത്തിന്റെ സൂര്യതാപത്തിനാലും കാറ്റിനാലുമുള്ള ബാഷ്പീകരണനഷ്ടം സംഭവിക്കുന്നത് ഇലകളിലൂടെയാണ്. ആയതിനാല്‍ സസ്യങ്ങളിലെ വെയിലേല്‍ക്കാത്ത ഭാഗങ്ങളിലുള്ള ശാഖകള്‍, മഞ്ഞയായതും, മഞ്ഞയായിത്തുടങ്ങുന്നതുമായ ഇലകള്‍ എന്നിവ നീക്കം ചെയ്യുന്നത് ബാഷ്പീകരണംത്തോത് കുറക്കാന്‍ സഹായിക്കും.

തണലേകല്‍

വിത്ത്‌ മുളച്ചതും പറിച്ചുനട്ടതുമായ ചെറുപ്രായത്തിലുള്ള തൈകള്‍ക്ക് പുതിയ തളിരിലകള്‍ വരുംവരെ മിതമായ തണല്‍ നല്‍കി അമിതമായ ചൂടില്‍നിന്നും അതുമൂലം അധികമായി വേണ്ടിവരുന്ന വെള്ളത്തിന്റെ ആവശ്യകതയില്‍ കുറവ് വരുത്താനാകും.

ഇതിനെല്ലാം പുറമേ, വരും മഴക്കാലങ്ങളില്‍ ഭൂമിയില്‍ മഴവെള്ളം സംഭരിക്കാനുള്ള നടപടികള്‍ക്ക് എല്ലാ കര്‍ഷകരും ദീര്‍ഖവീക്ഷണത്തോടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് വേനല്‍ക്കലത്തെക്കുള്ള മുന്‍കരുതലാണ്. ഇപ്പോഴുള്ള കുളങ്ങള്‍, മഴക്കുഴികള്‍, തോടുകള്‍ എന്നിവ സംരക്ഷിക്കുകയും, സമയാനുസൃതമായി അറ്റകുറ്റപ്പണികള്‍ നടത്തി നിലനിറുത്തേണ്ടതുമാകുന്നു.