Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Wednesday, December 28, 2016

ചില പൊടിക്കൈകൾ

കറിവേപ്പില തഴച്ചുവളരാൻ എന്തുചെയ്യണം? പച്ചമുളകിൽ ധാരാളം കായ് ഉണ്ടാകാനുള്ള വഴി എന്താണ്? പൂച്ചെടികളും പച്ചക്കറികളും വളർത്താൻ വീട്ടമ്മമാർക്ക് ചില പൊടിക്കൈകൾ ഇതാ

1. മുട്ടത്തോടും തേയിലച്ചണ്ടിയും ചെങ്കൽമണ്ണും ചേർത്ത് റോസാച്ചെടിയുടെ തടത്തിൽ ഇട്ടാൽ അഴകും നല്ല വലിപ്പവുമുള്ള ധാരാളം റോസാപ്പൂക്കൾ ഉണ്ടാകും.
2. പച്ചക്കറിച്ചെടികൾ പല തരത്തിലുണ്ട്. രണ്ട് മാസം കൊണ്ട് വിളവെടുക്കുന്നവയുണ്ട്. കുറഞ്ഞ കാലംകൊണ്ട് വിളവെടുക്കുന്നതും, കൂടുതൽ കാലം വിളവെടുപ്പിന് ആകുന്നതുമായ പച്ചക്കറിച്ചെടികൾ ഒരുമിച്ച് നടരുത്.
3. അതിരാവിലെ ചീരയൊഴികെയുള്ള പച്ചക്കറികളുടെ ഇലകൾ നനച്ച് കരിമണ്ണ് വിതറിയാൽ പുഴു-കീടശല്യം ഗണ്യമായി കുറയും.
4. പച്ചക്കറിച്ചെടികൾക്ക്, വേനൽക്കാലത്ത് പച്ചച്ചാണകം വളമായി ഉപയോഗിക്കരുത്
5. ചുവന്ന ഉള്ളി, വെളുത്തുള്ളി തൊലി വളമായി ഉപയോഗിച്ചാൽ നല്ലൊരു കൃമിനാശിനിയാണ്
6. പെറ്റുണിയാ ചെടികൾ തൂക്കുചട്ടികളിലും സൂര്യപ്രകാശംകിട്ടുന്നിടത്തും ആരോഗ്യത്തോടെ വളർത്താം
7. ക്രോട്ടൺ ചെടികളിൽ അധികം വെയിൽ തട്ടിയാൽ ഇലകളുടെ നിറം മങ്ങും
8. തറയിൽ വളർത്തുന്ന റോസിന് ചുറ്റും ഉമിചേർത്ത ചാണകക്കട്ടകൾ അടുക്കുന്നത് മണ്ണിലെ ഈർപ്പം നിലനിർത്തും
10. കറിവേപ്പിലയുടെ ചുവട്ടിൽ ഓട്ടിൻകഷണങ്ങളും ഇഷ്ടികയും പൊടിച്ച മണ്ണും ഉമിയും ചേർത്ത മിശ്രിതം ഇട്ട് കൊടുത്താൽ കറിവേപ്പില തഴച്ച് വളരും
11. റോസാച്ചെടി പ്രൂൺ ചെയ്യുമ്പോൾ ഉണങ്ങിയതും രോഗബാധയുള്ളതും കേട് വന്നതുമായ ശിഖരങ്ങൾ കോതിക്കളയുക. വഴിവിട്ട് നിൽക്കുന്നതും ദുർബലമായതുമായ കമ്പുകളും കോതി മാറ്റണം
12. ചാണകവും,മൂത്രവും കലർന്ന ജൈവവളമാണ് പച്ചക്കറി കൃഷിക്ക് നല്ലത്
13.റോസിന്റെ തണ്ടുകളിൽ ശൽക്ക കീടങ്ങളുടെ ഉപദ്രവത്തിന് കഞ്ഞിവെള്ളത്തിന്റെ കൊഴുപ്പുള്ള അടിമട്ട് തണ്ടിൽ തേക്കണം
16.മഴക്കാലത്ത് നടുന്ന പച്ചക്കറികൾക്ക് അരഅടി ഉയരത്തിൽ തടങ്ങളും വേനൽക്കാലത്ത് നടുന്നവയ്ക്ക് അരഅടി താഴ്ചയിൽ ചാലുകളുംവേണം
17.പച്ചമുളക് ചെടി പൂവിടുന്ന സമയത്ത് അൽപം ശർക്കര കലർത്തിയ വെള്ളം തളിച്ച് കൊടുത്താൽ പൂവെല്ലാം കായായി ധാരാളം പച്ചമുളക് കിട്ടും