Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Tuesday, January 31, 2017

തുളസിയില മിശ്രിതം.  ഒരു ജൈവ കീടനാശിനി

തുളസിയില മിശ്രിതം.  ഒരു ജൈവ കീടനാശിനി
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌳

തുളസിയിലമിശ്രിതം കീടങ്ങളെ തുരത്താൻ ഉപയോഗിക്കുന്ന പ്രധാനപെട്ട ഒരു ജൈവ കീടനാശിനിയാണ്.നല്ലൊരു ജൈവ കീടനാശിനിയായി തുളസിയെ ഉപയോഗപ്പെടുത്താം. തുളസിയില മിശ്രിതം ഉണ്ടാക്കുന്നതിനായി 100 ഗ്രാം തുളസിയില 1 ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ ഇട്ടുവച്ചതിനുശേഷം അതേവെള്ളത്തിൽ കലക്കുക. ഈ ലായനി അരിച്ചെടുത്ത് അതിലേക്ക് അലിയിച്ചു വച്ചിരിക്കുന്ന അലക്കുസോപ്പ് ലായനി 1 മില്ലീ ലിറ്റർ ചേർത്ത് കീടനാശിനിയായി ഉപയോഗിക്കാം. ഈ കീടനാശിനി സസ്യങ്ങളിലെ നീര്‌ ഊറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിന്‌ ഉപയോഗിക്കാം.

ഒരു പിടി തുളസിയില അരച്ചെടുത്ത്‌ ഒരു ചിരട്ടയില്‍ ഇട്ടശേഷം ഉണങ്ങാതിരിക്കുവാന്‍ കുറച്ചുവെള്ളം ചേര്‍ക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കരപ്പൊടി നന്നായി യോജിപ്പിച്ച്‌ ഒരു നുള്ള്‌ ഫുറഡാന്‍ തരി ചേര്‍ത്ത്‌ ഇളക്കണം. പാവലും പടവലവും വളര്‍ത്തുന്ന പന്തലുകളില്‍ ഈ മിശ്രിതം അടങ്ങിയ ചിരട്ട കെട്ടിത്തൂക്കിയാല്‍ കായീച്ചകള്‍ ഈ മിശ്രിതം കുടിച്ചു നശിക്കും. കായീച്ചശല്യം കുറയ്ക്കുവാന്‍ ഏറ്റവും നല്ലതാണ്‌ തുളസിക്കെണി.

എലികളെ തുരത്താം

ഗ്രോബാഗിനെ അല്ലെങ്കിൽ പറമ്പിലെ കൃഷികളെ ആക്രമിക്കുന്ന എലികളെയും പെരുച്ചാഴികളെ ഓടിക്കുന്ന രീതി ................................................................................... ഏറ്റവും നല്ലത് ... എലിക്കെണികൾ  ഉപയോഗിക്കുന്നതാണ്‌ . ഇവ കഴുകി മാത്രമേ ഉപയോഗിക്കാവൂ. അതല്ലെങ്കില്‍ കെണിയില്‍പ്പെട്ട എലികളുടെ സ്രവങ്ങള്‍ മറ്റുള്ളവയ്‌ക്ക് മുന്നറിയിപ്പായി ഭവിക്കും.
എലിക്കെണികള്‍ തുടര്‍ച്ചയായി ഉപയോഗിക്കുകയാണെങ്കില്‍ എലികള്‍ ഒഴിഞ്ഞുമാറാന്‍ സാധ്യതയുണ്ട്‌. ചെറിയ എലികളെ പിടിക്കാൻ മറ്റൊരുരീതി ........................
50 സെന്റീമീറ്റര്‍ നീളവും നാല്‌ ഇഞ്ച്‌ കനവുമുള്ള പിവിസി പൈപ്പ്‌ പറമ്പില്‍ കുത്തിനിറുത്തുക. പിവിസി പൈപ്പിനകത്തെ കുഴിയില്‍ വീണ്‌ എലികൾ  ചാകും. ഒരു പിവിസി പൈപ്പുണ്ടെങ്കില്‍ എലികളെ നല്ലതോതില്‍ നശിപ്പിക്കാമെന്നതാണ്‌ നേട്ടം. മരച്ചീനിക്കൃഷിയിലെ പ്രധാന ശത്രുവാണ്‌ പെരുച്ചാഴി. കിഴങ്ങ്‌ രൂപപ്പെടാന്‍ തുടങ്ങുമ്പോള്‍തന്നെ ഇവയുടെ ആക്രമണവും തുടങ്ങും.
മരച്ചീനിത്തോട്ടത്തില്‍ അവിടവിടെയായി ശീമക്കൊന്ന കൊത്തിയിട്ടാല്‍ പെരുച്ചാഴി ആ വഴിക്കു തിരിഞ്ഞുനോക്കില്ല.... ഗ്രോബാഗിനും ചുറ്റും ഇതേ രീതി ചെയ്യാവുന്നതാണ് ....... ശീമക്കൊന്നയുടെ ഇലയും ഇളം തണ്ടും കുഴമ്പുരൂപത്തില്‍ അരച്ച്‌ ഗോതമ്പുമണികളില്‍ പുരട്ടി തണലത്ത്‌ ഉണക്കിയെടുക്കുക.വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്ന ചെലവുകുറഞ്ഞതും ജൈവ എലിനശീകരണി ആണിത്‌. ഇത്തരം ഗോതമ്പുമണികള്‍ ടിന്നിലടച്ച്‌ സൂക്ഷിക്കാം. വീടിനകത്ത്‌ എലിയുടെ ആക്രമണം ഉണ്ടായാല്‍ ആദ്യത്തെ രണ്ടുദിവസം സാധാരണ ഗോതമ്പുമണികള്‍ വാരിയിടാം. ഗോതമ്പുമണികള്‍ എലികള്‍ തിന്നുന്നുവെന്ന്‌ ഉറപ്പുവരുത്തിയശേഷം ശീമക്കൊന്ന പുരട്ടി ഉണക്കിയ ഗോതമ്പുമണികള്‍ വിതറാം. ഇര തിന്നുന്ന എലികള്‍ കൊല്ലപ്പെടും. ഉണക്കമീന്‍ പൊടിച്ചതും സിമന്റും ഒരേ അനുപാതത്തില്‍ കലര്‍ത്തി നല്‍കുന്ന രീതിയും പരീക്ഷിക്കാവുന്നതാണ് ...............

Saturday, January 14, 2017

മഞ്ഞൾ തയ്യാറാക്കുന്ന വിധം

മഞ്ഞൾ തയ്യാറാക്കുന്ന വിധം    ..............................................    തുലാവർഷം കഴിഞ്ഞ് ഉണക്കാവുന്നതോടെ മഞ്ഞളിൻറെ തണ്ടുണങ്ങും .....തണ്ടുണങ്ങി കഴിഞ്ഞ്  ഒരു മാസം കഴിയുമ്പോൾ നീരു വറ്റുകയും വേരുകൾ പൊടിയുകയും ചെയ്യും.  അപ്പോൾ കിളക്കാം. .. നല്ല വിത്തുകൾ വിത്തിനായി കാറ്റും വെയിലും കൊള്ളാതെ സൂക്ഷിക്കാം.  ബാക്കിയുള്ളത് വെള്ളത്തിലിട്ട് കഴുകി മണ്ണ് കളയുക.  മഞ്ഞളിൻറെ ലഭ്യതക്കനുസരിച്ച് പാത്രത്തിൽ ഇട്ട് വെള്ളത്തിൽ മുങ്ങത്തക്ക വിധം വെള്ളം ഒഴിച്ച് കപ്പ പുഴുങ്ങും പോലെ പുഴുങ്ങുക.  കപ്പ വെന്തോ എന്ന് നോക്കും പോലെ ഞെക്കി നോക്കുമ്പോൾ പൊടിഞ്ഞാൽ (പതുങ്ങിയാൽ) വെന്തു.  വെള്ളത്തിൽ നിന്നും കോരി തണുക്കാൻ അനുവദിക്കുക.  തണുക്കുമ്പോൾ വിത്തുകൾ ഒടിച്ചും തട കീറി അരിഞ്ഞും ചെറിയ കഷണങ്ങൾ ആക്കുക.  (വലിയ കഷണങ്ങളായാൽ പൊടിക്കാൻ  പ്രയാസമാണ്).  കുറഞ്ഞത് 10 ദിവസമെങ്കിലും നല്ല വെയിൽ കൊണ്ടെങ്കിലേ ഉണങ്ങൂ.  എത്ര ഉണങ്ങിയാലും കുഴപ്പമില്ല, ഏറെ നാൾ വെച്ചേക്കാം. ആവശ്യത്തിനെടുത്തു പൊടിപ്പിക്കാം.  മിക്സിയിൽ പൊടിക്കുന്നത് മോട്ടറിന് കേടാണ്.  മില്ലിൽ നിന്ന് പൊടിപ്പിക്കുക ....... നല്ല ശുദ്ധമായ മഞ്ഞൾ. .....
മഞ്ഞൾ കൃഷിയില്ലാത്തവർ കമ്പോളങ്ങളിൽ നിന്നും പച്ച മഞ്ഞൾ വാങ്ങി ഇതു പോലെ പുഴുങ്ങി ഉണങ്ങി എടുക്കാം.  വിളഞ്ഞ മഞ്ഞളാണെങ്കിൽ 5 കിലോ പച്ച മഞ്ഞളിന് ഒരു കിലോ ഉണക്ക മഞ്ഞൾ കിട്ടും.