Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Wednesday, December 28, 2016

ചില പൊടിക്കൈകൾ

കറിവേപ്പില തഴച്ചുവളരാൻ എന്തുചെയ്യണം? പച്ചമുളകിൽ ധാരാളം കായ് ഉണ്ടാകാനുള്ള വഴി എന്താണ്? പൂച്ചെടികളും പച്ചക്കറികളും വളർത്താൻ വീട്ടമ്മമാർക്ക് ചില പൊടിക്കൈകൾ ഇതാ

1. മുട്ടത്തോടും തേയിലച്ചണ്ടിയും ചെങ്കൽമണ്ണും ചേർത്ത് റോസാച്ചെടിയുടെ തടത്തിൽ ഇട്ടാൽ അഴകും നല്ല വലിപ്പവുമുള്ള ധാരാളം റോസാപ്പൂക്കൾ ഉണ്ടാകും.
2. പച്ചക്കറിച്ചെടികൾ പല തരത്തിലുണ്ട്. രണ്ട് മാസം കൊണ്ട് വിളവെടുക്കുന്നവയുണ്ട്. കുറഞ്ഞ കാലംകൊണ്ട് വിളവെടുക്കുന്നതും, കൂടുതൽ കാലം വിളവെടുപ്പിന് ആകുന്നതുമായ പച്ചക്കറിച്ചെടികൾ ഒരുമിച്ച് നടരുത്.
3. അതിരാവിലെ ചീരയൊഴികെയുള്ള പച്ചക്കറികളുടെ ഇലകൾ നനച്ച് കരിമണ്ണ് വിതറിയാൽ പുഴു-കീടശല്യം ഗണ്യമായി കുറയും.
4. പച്ചക്കറിച്ചെടികൾക്ക്, വേനൽക്കാലത്ത് പച്ചച്ചാണകം വളമായി ഉപയോഗിക്കരുത്
5. ചുവന്ന ഉള്ളി, വെളുത്തുള്ളി തൊലി വളമായി ഉപയോഗിച്ചാൽ നല്ലൊരു കൃമിനാശിനിയാണ്
6. പെറ്റുണിയാ ചെടികൾ തൂക്കുചട്ടികളിലും സൂര്യപ്രകാശംകിട്ടുന്നിടത്തും ആരോഗ്യത്തോടെ വളർത്താം
7. ക്രോട്ടൺ ചെടികളിൽ അധികം വെയിൽ തട്ടിയാൽ ഇലകളുടെ നിറം മങ്ങും
8. തറയിൽ വളർത്തുന്ന റോസിന് ചുറ്റും ഉമിചേർത്ത ചാണകക്കട്ടകൾ അടുക്കുന്നത് മണ്ണിലെ ഈർപ്പം നിലനിർത്തും
10. കറിവേപ്പിലയുടെ ചുവട്ടിൽ ഓട്ടിൻകഷണങ്ങളും ഇഷ്ടികയും പൊടിച്ച മണ്ണും ഉമിയും ചേർത്ത മിശ്രിതം ഇട്ട് കൊടുത്താൽ കറിവേപ്പില തഴച്ച് വളരും
11. റോസാച്ചെടി പ്രൂൺ ചെയ്യുമ്പോൾ ഉണങ്ങിയതും രോഗബാധയുള്ളതും കേട് വന്നതുമായ ശിഖരങ്ങൾ കോതിക്കളയുക. വഴിവിട്ട് നിൽക്കുന്നതും ദുർബലമായതുമായ കമ്പുകളും കോതി മാറ്റണം
12. ചാണകവും,മൂത്രവും കലർന്ന ജൈവവളമാണ് പച്ചക്കറി കൃഷിക്ക് നല്ലത്
13.റോസിന്റെ തണ്ടുകളിൽ ശൽക്ക കീടങ്ങളുടെ ഉപദ്രവത്തിന് കഞ്ഞിവെള്ളത്തിന്റെ കൊഴുപ്പുള്ള അടിമട്ട് തണ്ടിൽ തേക്കണം
16.മഴക്കാലത്ത് നടുന്ന പച്ചക്കറികൾക്ക് അരഅടി ഉയരത്തിൽ തടങ്ങളും വേനൽക്കാലത്ത് നടുന്നവയ്ക്ക് അരഅടി താഴ്ചയിൽ ചാലുകളുംവേണം
17.പച്ചമുളക് ചെടി പൂവിടുന്ന സമയത്ത് അൽപം ശർക്കര കലർത്തിയ വെള്ളം തളിച്ച് കൊടുത്താൽ പൂവെല്ലാം കായായി ധാരാളം പച്ചമുളക് കിട്ടും

Monday, November 21, 2016

പഞ്ചഗവ്യം

പഞ്ചഗവ്യം

പശുവിൽ നിന്ന് ഉണ്ടാകുന്ന അഞ്ച് വസ്തുക്കൾ ആണ് പഞ്ചഗവ്യം.

പശുവിൽ നിന്ന് ലഭിക്കുന്ന മൂത്രം, ചാണകം, പാൽ, പാലിൽ നിന്ന് തൈര്, പിന്നെ നെയ്യ്;

ഈ അഞ്ച് വസ്തുക്കൾ കൊണ്ട് ശരിയായ അളവിൽ ചേർത്ത് ആണ് ഉണ്ടാക്കുന്നത്.ശരിയായ രീതിയിൽ ചേർത്ത പഞ്ചഗവ്യത്തിന് നല്ല രുചിയുണ്ടാകുമെങ്കിലും ഒരു തരത്തിലുള്ള ദുർഗ്ഗന്ധവും (പശുവിൻ ചാണകത്തിന്റെയും മൂത്രത്തിന്റെയും മണം) ഉണ്ടായിരിക്കില്ല. ഗവ്യം എന്നതിന്റെ അർത്ഥം പശുവിൽ നിന്ന് ഉണ്ടാകുന്നത് അഥവാ ഗോവിൽ നിന്ന് ഉണ്ടാകുന്നത് എന്നാകുന്നു.

ഒരു ലിറ്റർ പഞ്ചഗവ്യം നിർമ്മിക്കുന്നതിന് ആവശ്യമായ സാധനങ്ങൾ
ചാണകം = 500ഗ്രാം
നെയ്യ് = 100ഗ്രാം(നെയ്യിന് പകരമായി 500ഗ്രാം ഉഴുന്ന് കുതിർത്ത് അരച്ച് ഉപയോഗിക്കാം)
ഗോമൂത്രം = 200മില്ലി ലിറ്റർ
പാൽ = 100മില്ലി ലിറ്റർ
തൈര് = 100മില്ലി ലിറ്റർ

തയ്യാറാക്കുന്ന വിധം

ഒരു മൺകലത്തിൽ 500 ഗ്രാം ചാണകം 100 ഗ്രാം നെയ്യ് എന്നിവ ചേർത്ത് നന്നായി കൈ കൊണ്ട് ഇളക്കുക. കലത്തിന്റെ വായ്ഭാഗം കോട്ടൺ തുണികൊണ്ട് കെട്ടി മൺകലം തണലത്തോ നിഴലുള്ള സ്ഥലത്തോ നനയാതെ വയ്ക്കുക. 24 മണിക്കൂറിന് ശേഷം ഇതിലേക്ക് 200 മില്ലി ലിറ്റർ ഗോമൂത്രം ഒഴിച്ച് നന്നായി ഇളക്കി വീണ്ടും കെട്ടിവയ്ക്കുക. ഇതിനെ എല്ലാദിവസവും രാവിലേയും വൈകുന്നേരവും 50 പ്രാവശ്യം വീതം ഇടത്തോട്ടും വലത്തോട്ടും കമ്പ്‌ ഉപയോഗിച്ച് ഇളക്കുക.16-ാം ദിവസം ഇതിലേക്ക് 100മില്ലി പാൽ,100മില്ലി തൈര് എന്നിവ ചേർത്ത് നന്നായി ഇളക്കി 5 ദിവസം കൂടി വയ്ക്കുക. 21 ദിവസം കൊണ്ട് പഞ്ചഗവ്യം തയ്യാറാവും.

ഉപയോഗം

ആയുർവേദത്തിൽ പഞ്ചഗവ്യം ഒരു ഔഷധമായി ഉപയോഗിക്കുന്നുണ്ട്.

കാർഷിക രംഗത്ത മണ്ണ് പുനരുജ്ജീവിപ്പിക്കാനും,വിളകളുടെ വളർച്ച,വിളവ് ,ഉത്പന്നങ്ങളുടെ ഗുണമേന്മ,സൂക്ഷിപ്പുകാലം എന്നിവ കൂട്ടാനും രോഗപ്രതിരോധശേഷിക്കും ഇത് കാർഷിക രംഗത്ത് ഉപയോഗിക്കുന്നുണ്ട്. ഇതിൽ അസറ്റോബാക്ടർ,ഫോസഫോബാക്ടീരിയ,ന്യൂഡോമോണസ് എന്നീ ഗുണകരമായ ബാക്ടീരിയകളും, നൈട്രജൻ, പൊട്ടാസ്യം, ഫോസ്‌ഫറസ് എന്നിവയും കാണപ്പെടുന്നു.

നെല്ല്, തെങ്ങ്, വാഴ എന്നിവയ്ക്ക് പഞ്ചഗവ്യം പത്ത് മടങ്ങ് വെള്ളം ചേർത്ത് നേർപ്പിച്ചാണ് ഉപയോഗിക്കേണ്ടത്. നേർപ്പിച്ച പഞ്ചഗവ്യം നെല്ല് ഏക്കറൊന്നിന് 30 ലിറ്ററും തെങ്ങ് ഒന്നിന് ഒരു ലിറ്ററും വാഴ ഒന്നിന് 100 മില്ലി ലിറ്ററും എന്നതോതിലാണ് നൽകേണ്ടത്.

Tuesday, April 12, 2016

കായം

കായം ഒരു സസ്യത്തിന്റെ കറയാണ്‌. ഈ സസ്യം ഒരു ബഹുവർഷ ഔഷധിയാണ്‌. ചെടി പുഷ്പിക്കുന്നതിനു മുൻപായി ഈ സസ്യത്തിന്റെ വേരിനോട് ചേർന്നുള്ള കാണ്ഡത്തിൽ മുറിവുകൾ ഉണ്ടാക്കുന്നു. ആ മുറിവിലൂടെ ഊറിവരുന്ന വെള്ളനിറമുള്ള കറ മൺപാത്രങ്ങളിൽ ശേഖരിക്കുന്നു. അവയ്ക്ക് കറുപ്പുനിറം ലഭിക്കുന്നത് കാറ്റുതട്ടുന്നതുമൂലമാണ്‌. ചെടിയുടെ വേരിൽ നിന്ന് ഊറി വരുന്ന കറ ഉണക്കിയാണ് കായം നിർമ്മിക്കുന്നത് . അതുപോലെ വേരും തണ്ടും കൂടിചെരുന്നിടത്തു നിന്നും കറയെടുക്കാരുണ്ട് .ചെടി പൂക്കുന്ന സമയമായ മാർച്ച്‌ -ഏപ്രിൽ സമയത്താണ് വേരുകളുടെ അറ്റം മുറിച്ചെടുത്ത് മണ്ണും ചുള്ളി കമ്പുകളും കൊണ്ട് പുതയിടും . നാലോ അഞ്ചോ വര്ഷം പ്രായമായ ചെടിയിൽ നിന്നാണ് കറ എടുക്കുന്നത് .

മുറിച്ചെടുത്ത വേരിന്റെ അഗ്രഭാഗത്ത്‌ നിന്നും വെളുത്ത നിറമുള്ള കറ ഊറി വരും.പുറത്തു വരുന്ന ഈ കറ ചുരണ്ടിയെടുത്ത് വീണ്ടും അഗ്രഭാഗം മുറിച്ചു മറ്റൊരു മുറിവുണ്ടാക്കുക .ഇങ്ങനെ മൂന്നു മാസം വരെ കറയെടുക്കാം . കറയൊലിപ്പ് നിൽക്കുന്നത് വരെ കായം ചുരണ്ടിയെടുക്കാം.

Friday, February 19, 2016

വണ്ണം കുറക്കാൻ

വയര്‍ കുറയ്ക്കാനും ശരീര സൗന്ദര്യം വര്‍ധിപ്പിക്കാനും ഒരു ഒറ്റമൂലി


വെറും നാല് ദിവസംകൊണ്ട് ശരീരത്തിലെ അമിത കൊഴുപ്പുകള്‍ അലിയിച്ചു കളയാന്‍ ഇതാ ഒരു പ്രകൃതിദത്ത മാര്‍ഗ്ഗം. വയര്‍ കുറയ്ക്കാനും ശരീര സൗന്ദര്യം വര്‍ധിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും ഫലപ്രദമാണ് ഈ ഔഷധം.

ചേരുവകള്‍

ശുദ്ധജലം : 8 1/2 കപ്പ്
ഇഞ്ചി : 1 ടീസ്പൂണ്‍ (ഗ്രേറ്റ് ചെയ്തത്)
കുക്കുംബര്‍ : 1 ( കനം കുറച്ച് അരിഞ്ഞത്)
നാരങ്ങ : 1 ( കനം കുറച്ച് അരിഞ്ഞത്)
പുതിന : 12 ഇതള്‍

തയ്യാറാക്കുന്ന വിധം

ഒരു ഗ്ലാസ് ജാറില്‍ എല്ലാ ചേരുവകളും യോജിപ്പിച്ച് രാത്രി മുഴുവന്‍ വെച്ച ശേഷം തണുപ്പിച്ച് ഉപയോഗിക്കാം. പതിവായി ഈ ഔഷധം ഉപയോഗിച്ചു നോക്കൂ…. മാറ്റം അനുഭവിച്ചറിയൂ…

ഗുണങ്ങള്‍

ഈ അമൂല്യ ഔഷധം തയ്യാറാക്കാനായി ഉപയോഗിക്കുന്ന എല്ലാ ചേരുവകളും ശരീരത്തിന് വളരെയധികം ഗുണകരമാണ്.

കുക്കുംബര്‍ : കലോറി വളരെ കുറവായ കുക്കുംബര്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

ഇഞ്ചി : അമിത ഭക്ഷണം നിയന്ത്രിക്കാന്‍ ഇഞ്ചി സഹായിക്കുന്നു.

നാരങ്ങ : പെക്റ്റിന്‍ ഫൈബര്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന നാരങ്ങ ശരീരത്തെ ശുദ്ധീകരിക്കുന്നു.

പുതിന : അമിത ഭക്ഷണം നിയന്ത്രിക്കുന്നു.

Sunday, January 24, 2016

ബീറ്റ്രൂട്ട്

ബീറ്റ്‌റൂട്ട്‌ കഴിക്കുന്നവർ അറിയാൻ
********************************************

ബീറ്റ്‌റൂട്ട്‌ കഴിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാൽ ഇതിൻറെ ശരിയായ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയുന്നവർ വളരെ വിരളമാണ്. പലരും അതിന്റെ ആരോഗ്യഗുണങ്ങൾ ഒന്നും അറിയാതെയാണ് ഇവ കഴിക്കുന്നത്. വിവിധ രോഗങ്ങളെ ഒരേ സമയം പ്രതിരോധിക്കാൻ കഴിവുള്ള പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്‌. ബീറ്റ്‌റൂട്ടിൽ അടങ്ങിയിട്ടുള്ള ധാതുക്കൾ, ഫൈബർ,ആൻറി ഓക്സിഡന്‍റുകൾ ,എന്നിവയാണ് വിവിധ രോഗങ്ങളെ തടഞ്ഞു നിർത്തുന്നത്. ബീറ്റ്‌റൂട്ടിൻറെ ചില ഗുണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

1. ബീറ്റ്‌റൂട്ട്‌ അയണിന്റെ മികച്ച കലവറയാണ്‌. അതിനാൽ അയണ്‍ ഹീമോഗ്‌ളോബിന്‍ ഉണ്ടാകാന്‍ സഹായിക്കുന്നു. ഇത് വിളർച്ചയുണ്ടാകുന്നത് തടയുന്നു.

2. ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും ഫോളിക്‌ ആസിഡ്‌ വളരെ അത്യാവശ്യമാണ്‌. ബീറ്റ്‌റൂട്ടില്‍ ഫോളിക്‌ ആസിഡ്‌ ധാരാളം അടങ്ങിയിട്ടുണ്ട്‌.ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ സുഷുമ്‌നാ നാഡിയുടെ ശരിയായ വളര്‍ച്ചയ്‌ക്ക്‌ കൂടിയേ തീരൂ.

3.ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റാസയാനിന്‌, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച സാവധാനത്തിലാക്കാന്‍ കഴിയും.

4. ബീറ്റ്‌റൂട്ട്‌ കഴിക്കുന്നത് രക്തക്കുഴലുകളില്‍ കൊഴുപ്പ്‌ അടിയുന്നത്‌ തടയുകയും ദോഷകരമായ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു.

5. ബീറ്റ്‌റൂട്ടിന്‌ കടുംചുവപ്പ്‌ നിറം നല്‍കുന്നത്‌ ബീറ്റാസയാനിന്‍ ആണ്‌. ഇത്‌ മികച്ച ഒരു ആന്റിഓക്‌സിഡന്റ്‌ കൂടിയാണ്‌. ഇത്‌ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ ഓക്‌സീകരണം കുറയ്‌ക്കുകയും അവ രക്തക്കുഴലുകളില്‍ അടിയുന്നത്‌ തടയുകയും ചെയ്യും. ഇത്‌ ഹൃദായാഘാത സാധ്യതയും പക്ഷാഘാത സാധ്യതയും കുറയ്‌ക്കുന്നു.

6.ബീറ്റ്‌റൂട്ടില്‍ സിലിക്ക അടങ്ങിയിട്ടുണ്ട്‌. ശരീരത്തിന്‌ കാത്സ്യം കാര്യക്ഷമമായി ഉപയോഗിക്കണമെങ്കില്‍ സിലിക്ക ആവശ്യമാണ്‌. പല്ലുകള്‍ക്കും എല്ലുകള്‍ക്കും ബലം നല്‍കുന്നത്‌ കാത്സ്യമാണ്‌.

7.പ്രമേഹ രോഗികള്‍ക്ക്‌ മധുരത്തോട്‌ ആസക്തി തോന്നുന്നത്‌ സാധാരണയാണ്‌. ഒരു കഷണം ബീറ്റ്‌റൂട്ട്‌ കഴിച്ച്‌ ഈ ആസക്തി ശമിപ്പിക്കാവുന്നതാണ്‌. ബീറ്റ്‌റൂട്ടില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും അതില്‍ കൊഴുപ്പ്‌ തീരെയില്ല.

8.അമേരിക്കന്‍ ഡയബറ്റീസ്‌ അസോസിയേഷന്റെ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പഠനത്തില്‍ ബീറ്റ്‌റൂട്ടില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ഇത് സ്‌റ്റാമിന വര്‍ദ്ധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ദിവസവും ഒരു കഷണം ബീറ്റ്‌റൂട്ട്‌ കഴിച്ചാല്‍ അത്‌ നിങ്ങള്‍ക്ക്‌ നവോന്മേഷം നല്‍കും.

9.ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുമെന്ന് പഠനം പറയുന്നു.

10. ചർമ്മ പ്രശ്നങ്ങൾ,ഡാർക് സ്പോർട്സ് എന്നിവ അകറ്റാൻ ബീറ്റ്‌റൂട്ട്‌ വളരെ നല്ലതാണ്. ഇത് സ്വാഭാവികമായി തിളങ്ങുന്ന ചർമ്മം നൽകുന്നു.

Sunday, January 10, 2016

മണ്ണിര കംപോസ്റ്റ്

വെര്‍മി കമ്പോസ്റ്റ് അഥവാ മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കുന്ന വിധം
മണ്ണിര കമ്പോസ്റ്റ്മണ്ണിര കമ്പോസ്റ്റ്
മണ്ണിര ഉപയോഗിച്ച് പാഴ് വസ്തുക്കളെ കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ജൈവ വളം ആക്കുന്നതിനെ മണ്ണിര കമ്പോസ്റ്റിംഗ് എന്ന് വിളിക്കുന്നു. ആഫ്രിക്കന്‍ മണ്ണിരയാണ് സാദാരണയായി ഇതിനു ഉപയോഗിക്കുന്നത്. ഇവ കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും മറ്റും ലഭിക്കും. ഏതാണ്ട് അമ്പതു പൈസയാണ് ഒരു മണ്ണിരയുടെ വില. മറ്റു കമ്പോസ്റ്റിംഗ് രീതികളെ അപേക്ഷിച്ച് മണ്ണിര കമ്പോസ്ടിനുള്ള മെച്ചം ഇവ ഏകദേശം 30-35 ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാകും എന്നതാണ്.

ഏകദേശം 45 സെ.മി നീളം, 30 സെ.മി വീതി, 45 സെ.മി പൊക്കമുള്ള വീഞ്ഞപെട്ടിയോ, പ്ലാസ്റ്റിക്‌ പാത്രമോ, അടിവിസ്താരമുള്ള ചട്ടിയോ ഇതിനായി ഉപയോഗിക്കാം. പെട്ടിയുടെ ചുവട്ടില്‍ വെള്ളം വാര്‍ന്നു പോകാനായി രണ്ടു ദ്വാരങ്ങള്‍ ഇടണം. വീഞ്ഞപ്പെട്ടി ചീത്തയാകാതിരിക്കാന്‍ അടിയില്‍ 5 സെ. മി കനത്തില്‍ പല്സ്റിക് ഷീറ്റ് വിരിക്കാവുന്നതാണ്. 5 സെ. മി കനത്തില്‍ മണല്‍ നിരത്തി ശേഷം 3 സെ. മി കനത്തില്‍ ചകിരി ഇടുക. തുടര്‍ന്ന് മൂന്നിഞ്ച് കനത്തില്‍ 200 ഗ്രാം/500 എണ്ണം മണ്ണിരയോടു കൂടിയ കമ്പോസ്റ്റ് അഥവാ ചാണകപ്പൊടി നിരത്തുക. ഇതിനു മുകളില്‍ ഓരോ ദിവസത്തെയും അടുക്കള മാലിന്യം നിക്ഷേപിക്കുക, എല്ലായിടത്തും നിരത്തി 8 ഇഞ്ച് കാണാം ആക്കുക. (പ്ലാസ്റ്റിക്‌ , നാരങ്ങ , പുളി , എരിവുള്ളവ , എണ്ണ തുടങ്ങിയ ഒഴിവാക്കണം). മണ്ണിരയെ നിക്ഷേപിച്ചു ഏതാണ്ട് 20-25 ദിവസം കഴിഞ്ഞു മാത്രം അവശിഷ്ട്ടങ്ങള്‍ നിക്ഷേപിച്ചു തുടങ്ങുക. അത് കഴിഞ്ഞാല്‍ പെട്ടിക്കു മുകളില്‍ ഒരു ചാക്ക് വിരിച്ചു അനക്കാതെ മാറ്റി വെച്ച ശേഷം ദിവസവും വെള്ളം തളിച്ച് കൊടുക്കുക.

അടുക്കള അവശിഷ്ട്ടങ്ങള്‍ക്കൊപ്പം ഇടയ്ക്കിടെ കടലാസ് കഷണങ്ങള്‍ , പാതി അഴുകിയ ഇലകള്‍ ഇവ ഇടുന്നത് വിരകള്‍ക്കാവശ്യമായ വായു സഞ്ചാരം കൂട്ടാന്‍ ഉപകരിക്കും. പെട്ടിക്കു മേലെ കമ്പിവല ഇടുന്നത് എലി, കാക്ക, മുതലായവയുടെ ആക്രമണങ്ങളില്‍ നിന്നും മണ്ണിരയെ രെക്ഷിക്കും. പ്ലാസ്റ്റിക് പാത്രങ്ങളില്‍ വെള്ളം ഒഴിച്ച് പെട്ടി വെക്കുകയോ അല്ലെങ്കില്‍ പെട്ടി കല്ലുകള്‍ക്ക് മുകളില്‍ വെച്ചു കല്ലുകള്‍ക്ക് ചുറ്റും ഉപ്പു/മഞ്ഞള്‍ പൊടി വിതറുക. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ ആണിത്.

പെട്ടി വെയിലത്ത്‌ വെച്ചാല്‍ മണ്ണിരകള്‍ താനെ അടിയിലേക്ക് പോകും, അതിനു ശേഷം മീതെയുള്ള കമ്പോസ്റ്റ് നീക്കി പെട്ടി വീണ്ടും കമ്പോസ്റ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം. രണ്ടു യുണിട്ടുകള്‍ ഉണ്ടെങ്കില്‍ കമ്പോസ്റ്റ് നിര്‍മാണം കൂടുതല്‍ എളുപ്പമാകും. ഒന്ന് നിറയുമ്പോള്‍ അടുത്തതില്‍ അവശിഷ്ട്ടങ്ങള്‍ ഇട്ടു കൊടുക്കാം. ആഴ്ചയില്‍ ഒരിക്കല്‍ ജൈവ അവശിഷ്ട്ടങ്ങള്‍ ഒരു കമ്പ് ഉപയോഗിച്ച് ഇളക്കുന്നത് നല്ലതാണ്. മണ്ണിര കമ്പോസ്റ്റില്‍ കൂടി വെള്ളം സാവദാനത്തില്‍ ഒഴിച്ച് ശേഖരിക്കുന്ന തെളിഞ്ഞ ദ്രാവകം ആണ് വെര്‍മി വാഷ്. അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു വെര്‍മി വാഷ്‌ ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം.

കടപ്പാട് – ഫാം ഇന്‍ഫര്‍മേഷന്‍ ബ്യുറോ പുറത്തിറക്കിയ സുരക്ഷിത പച്ചക്കറിക്ക് ഒരു മാര്‍ഗ രേഖ എന്ന ലഖു ലേഖ.