Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Wednesday, August 26, 2015

നമുക്കുമാകാം ഉള്ളികൃഷി

നമുക്കുമാകാം ഉള്ളികൃഷി


ശീതകാല പച്ചക്കറിയിനങ്ങളായ കാബേജും കാരറ്റും കോളിഫ്‌ലവറും കേരളത്തില്‍ സമൃദ്ധമായി വളരുന്നു. ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വട്ടവട എന്നിവിടങ്ങളില്‍ വ്യാപകമായി ഉള്ളിവര്‍ഗങ്ങള്‍ കൃഷിചെയ്യുന്നുണ്ടെങ്കിലും കേരളത്തില്‍ ഉള്ളികൃഷിക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. അന്യസംസ്ഥാനങ്ങളില്‍നിന്ന് ലഭിക്കുന്ന ഉള്ളിയാണ് നാം ഇപ്പോഴും കൂടുതല്‍ ആശ്രയിക്കുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലും മലഞ്ചെരിവുകളിലും മഞ്ഞുകാലത്ത് ഉള്ളി കൃഷിചെയ്യാം.

സപ്തംബര്‍ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ജനവരി വരെയുള്ള കാലമാണ് ഉള്ളികൃഷിക്ക് യോജിച്ച സമയം. ചുവന്ന ഉള്ളി അഥവാ ചെറിയ ഉള്ളി, വെളുത്തുള്ളി, സവാള എന്നീയിനങ്ങളില്‍ സവാളയുടെ വിത്ത് നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങിക്കേണ്ടിവരും. ചെറിയ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും വിത്ത് കടയില്‍നിന്നും വാങ്ങിക്കുന്ന ഉള്ളിയില്‍നിന്നും തിരഞ്ഞെടുക്കാം. ഒരു സെന്റ് സ്ഥലത്തേക്ക് 4,5 കി.ഗ്രാം ഉള്ളിവിത്ത് വേണ്ടിവരും. കടയില്‍നിന്ന് വാങ്ങുന്ന ഉള്ളിയില്‍നിന്ന് ചീഞ്ഞവയും കേടുവന്നവയും മാറ്റി വെയിലത്ത് ചെറുതായി ഉണക്കി വിത്താവശ്യത്തിന് ഉപയോഗിക്കാം.

11.5 മീറ്റര്‍ വീതിയിലും ആവശ്യത്തിന് നിളത്തിലും 20,25 സെ.മീ. ഉയരത്തിലുമുള്ള വാരങ്ങള്‍ തയ്യാറാക്കി, അടിവളമായി ഒരു സെന്റിന് 100 കി.ഗ്രാം കാലിവളം, 500 ഗ്രാം യൂറിയ ഒരു കി.ഗ്രാം രാജ്‌ഫോസ്, ഒരു കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കണം. വാരങ്ങളില്‍ ചെറിയ ചാലുകള്‍ കീറി 20,30 സെ.മി. അകലത്തില്‍ ഉള്ളിവിത്ത് പാകി മേല്‍മണ്ണിട്ട് മൂടി നനച്ചുകൊടുക്കണം. ജലസേചനം, കളയെടുപ്പ്, മണ്ണ് കയറ്റിക്കൊടുക്കല്‍ എന്നിവ യഥാവസരം ചെയ്യണം. ഒന്നരമാസംകഴിഞ്ഞ് 500 ഗ്രാം യൂറിയ മേല്‍വളമായി ചേര്‍ത്തുകൊടുക്കണം. ഡിസംബര്‍ജനവരി മാസങ്ങളില്‍ ചെടി പൂവിട്ട് ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങിയശേഷം വിളവെടുക്കാം.

സവാളയുടെ വിത്ത് പാകിമുളച്ച് 3,4 ആഴ്ച പ്രായമായ തൈകളാണ് മേല്‍പ്പറഞ്ഞ രീതിയില്‍ തയ്യാറാക്കിയ വാരങ്ങളില്‍ പറിച്ചുനടന്നത്. ഒരു സെന്റ് സ്ഥലത്തേക്ക് 30 ഗ്രാം ഉള്ളിവിത്ത് വേണ്ടിവരും. ബെംഗളൂരുവിലുള്ള ഇന്ത്യന്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ അത്യുത്പാദനശേഷിയുള്ള അനേകം ഇനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അര്‍ക്കപീതാംബര്‍ എന്നയിനം മഞ്ഞനിറം സവാളയാണ്. അര്‍ക്ക കീര്‍ത്തിമാന്‍, അര്‍ക്ക ലാലിമ എന്നിവ രോഗപ്രതിരോധശേഷിയുള്ള സങ്കരയിനങ്ങളാണ്.

ചെമ്പരത്തി


ചെമ്പരത്തി

ഉഷ്ണരോഗം, രക്തസ്രാവം, അസ്ഥിസ്രാവം, ശുക്ലവര്ദ്ധീന, ശരീര സൌന്ദര്യം,താരന്‍ ഇല്ലാതാക്കുക, തലമുടി വളര്ച്ചം, തീപ്പൊള്ളല്‍ എന്നിവക്ക് ചെമ്പരത്തിപ്പൂവ് ഫലവത്താണ്. 500 ഗ്രാം ചെമ്പരത്തിപ്പൂവും 200 ഗ്രാം പഞ്ചസാരയും കൂടി ഞെരടി ഒരു പാത്രത്തില്‍ സൂക്ഷിക്കുക. മൂന്നുദിവസം കഴിഞ്ഞ് അരച്ച് വൃത്തിയാക്കി ടീസ്പൂണ്കഞണക്കിന് ദിവസം രണ്ടുനേരം കഴിക്കുന്നത് സ്ത്രീകള്ക്കുിണ്ടാവുന്ന ഉഷ്ണരോഗത്തിനുംരക്തസ്രാവത്തിനും നല്ലതാണ്. ചെമ്പരത്തിപ്പൂവ് തേനില്‍ ചാലിച്ച് നിത്യവും കഴിക്കുന്നത് ശരീരസൌന്ദര്യം വര്ദ്ധിിപ്പിക്കും. തലമുടിക്ക് കറുപ്പ് നല്കാനും, മുടിയുടെവളര്ച്ചയക്കും ഉപയോഗിക്കുന്ന ഔഷധസസ്യമാണ് ചെമ്പരത്തി. ചെമ്പരത്തിപ്പൂവും ഇലയും താളിയാക്കി തലയില്‍ തേച്ചാല്‍ തലമുടിവളരുകയും താരന്‍ ഇല്ലാതാവുകയും മുടിക്ക് നല്ല കറുപ്പ് നിറവും ഉണ്ടാവും. ചെമ്പരത്തിപ്പൂവും ഇലയും എണ്ണ കാച്ചിത്തേച്ചാല്‍ തലമുടി തഴച്ചു വളരും. ചെമ്പരത്തിയുടെ പകുതിവിരിഞ്ഞ മൊട്ട് ചതച്ച് തീപ്പൊള്ളലേറ്റ ഭാഗത്ത് വെച്ചാല്‍ പൊള്ളല്‍ പെട്ടെന്ന് ഉണങ്ങും.

തലമുടിക്ക് സംരക്ഷണം തലമുടിയില്‍ ഉപയോഗിക്കാവുന്ന ഹെയര്‍ കണ്ടീഷണറായി ചെമ്പരത്തി ഉപയോഗിക്കാം. ഇലയും, പൂവിന്റൊ ഇതളുകളും അരച്ച് ഒരു പ്രകൃതിദത്ത കണ്ടീഷണറായി ഉപയോഗിക്കാം. മുടിക്ക് നിറം കൂടുതല്‍ കിട്ടാനും, താരന്‍ കുറയ്ക്കാനും ഷാംപൂ കൊണ്ട് കഴുകിയ ശേഷം ഇത് ഉപയോഗിക്കുക. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ പല രാജ്യങ്ങളിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വൃക്കത്തകരാറുള്ളവരില്‍ മൂത്രോത്പാദനം സുഗമമാക്കാന്‍ പഞ്ചസാര ചേര്ക്കാ ത്ത ചെമ്പരത്തി ചായ നല്ലതാണ്. മാനസിക സമ്മര്ദ്ധം കുറയ്ക്കാനും ചെമ്പരത്തി ചായ ഉപയോഗിക്കപ്പെടുന്നു. ചര്മ്മചസംരക്ഷണത്തിനുപയോഗിക്കുന്ന ഉത്പന്നങ്ങളിലുള്ള ഘടകങ്ങള്‍ ചെമ്പരത്തിയിലും അടങ്ങിയിട്ടുണ്ട്. പരമ്പരാഗത ചൈനീസ് ഔഷധങ്ങളില്‍ ചെമ്പരത്തിയിലയുടെ നീര് സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്ട്രാ് വയലറ്റ് റേഡിയേഷന്‍ ഒഴിവാക്കാനായി ഉപയോഗിച്ചിരുന്നു. കൂടാതെ ചര്മ്മീത്തിലെ ചുളിവുകള്ക്കും മറ്റ് പല പ്രശ്നങ്ങള്ക്കും അവര്‍ ചെമ്പരത്തി ഉപയോഗപ്പെടുത്തുന്നു. ഉയര്ന്നവ രക്തസമ്മര്ദ്ധംത അനുഭവിക്കുന്നവര്ക്ക് ആശ്വാസം നല്കാന്‍ ചെമ്പരത്തിയുടെ ഇല കൊണ്ടുള്ള ചായ കുടിക്കുന്നത് സഹായിക്കും. സ്ഥിരവും, നിയന്ത്രിതവുമായ ഉപയോഗം ഇതിന് ആവശ്യമാണ്. ചെമ്പരത്തിയില്‍ നിന്നെടുക്കുന്ന എണ്ണ മുറിവുകള്‍ ഉണക്കാന്‍ ഉപയോഗിക്കുന്നു. ക്യാന്സുര്‍ മൂലമുള്ള മുറിവുകള്‍ ഉണക്കാനും ഇത് ഫലപ്രദമാണ്. ആരംഭദശയിലുള്ള ക്യാന്സുറിനാണ് ഇത് ഏറെ ഗുണം ചെയ്യുക. ചെമ്പരത്തി എണ്ണ ഉപയോഗിച്ചാല്‍ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങും. ദോഷകരമായ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെമ്പരത്തി ഇലകൊണ്ടുള്ള ചായ ഫലപ്രദമാണ്. ധമനികളില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും അതുവഴി കൊള്സ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും. ചുമ, ജലദോഷം എന്നിവയെ തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി സമൃദ്ധമായി ചെമ്പരത്തി ചായയിലും, മറ്റ് ഉത്പന്നങ്ങളിലുമടങ്ങിയിരിക്കുന്നു. ജലദോഷത്തിന് ശമനം കിട്ടാനും ഇവ സഹായിക്കും. ചെമ്പരത്തി ഒരു പ്രകൃതിദത്ത ദഹനസഹായിയായി പ്രവര്ത്തിിക്കുകയും, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ചെമ്പരത്തി ഇലകൊണ്ടുള്ള ചായ നല്ല ദഹനം നല്കുകയും, അതു വഴി കൊഴുപ്പ് അമിതമായി ശരീരത്തിലടിയുന്നത് തടയും തടയുകയും ചെയ്യും. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ സ്ഥിരമായി കഴിക്കുന്നത് സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്മോലണിന്റെീ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇതു വഴി ശരീരത്തിന്റെ‍ ഹോര്മോകണ്‍ നില സന്തുലിതമാക്കപ്പെടുകയും ആര്ത്തിവം ക്രമമായി നടക്കുകയും ചെയ്യും. ആന്റിര ഓക്സിഡന്റുമകളാല്‍ സമ്പന്നമാണ് ചെമ്പരത്തി. ശരീരത്തിലെ ദോഷകാരികളായ മൂലകങ്ങളെ പുറന്തള്ളാന്‍ ഇതിന് കഴിവുണ്ട്. അതിനാല്‍ ചെമ്പരത്തി ഉപയോഗം വഴി പ്രായം കൂടുന്നത് മൂലമുണ്ടാകുന്ന പല ശാരീരികപ്രവര്ത്ത നങ്ങളെയും തടഞ്ഞ് ആയുര്ദൈ്ര്ഘ്യം കൂട്ടാന്‍ ഇവ സഹായിക്കും

വാഴക്കൂമ്പിന്റെ ഗുണങ്ങൾ


വാഴപ്പൂ അഥവാ വാഴ ചുണ്ട് അല്ലെങ്കില് വാഴ കൂമ്പിന്റെ മരുത്വ ഗുണങ്ങള് :

രക്ത ശുദ്ധിക്ക് : ആഴ്ചയില് രണ്ടു ദിവസം വാഴ കൂമ്പു തോരന് വെച്ചോ മറ്റു രീതിയിലോ കഴിച്ചാല് രക്തത്തില് ഉള്ള അനാവശ്യ കൊഴുപ്പുകള് നീങ്ങി രക്ത ശുദ്ധി ഉണ്ടാകും.

രക്ത കുഴലില് അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാകും,രക്തത്തിലെ ഓക്സിജന് അളവ് കൂടും .ഇതില് അടങ്ങിയിരിക്കുന്ന ഇരുമ്പു സത്ത് രക്ത സമ്മര്ദ്ധം കുറയും .അനീമിയ നീങ്ങും .
.

പ്രമേഹ രോഗികള്ക്ക് രക്തത്തില് ഉള്ള അധിക പഞ്ചസാര നീക്കി കളയാന് ഇതില് അടങ്ങിയിരിക്കുന്ന കശര്പ്പ് രസം പ്രയോജനപ്പെടുന്നു .അതു വഴി ഷുഗര് അളവ് കുറയാന് സഹായിക്കുന്നു .

ഇന്നത്തെ കാലത്തെ ഭക്ഷണ ക്രമം കൊണ്ടും ദൈനം ദിനം ഉണ്ടാകുന്ന ടെന്ഷനാലും വയറിന്റെ ദഹനശക്തി കുറഞ്ഞു അപാന വായൂ കോപം ഉണ്ടായി വയറ്റില് പുണ്ണ്കള് ഉണ്ടാകുന്നതു ആഴ്ചയില് രണ്ടു ദിവസം വാഴകൂമ്പ് പാചകം ചെയ്തു കഴിക്കുന്നത് ദഹന ശക്തി കൂട്ടും കുടല് പുണ്ണ് മാറും

എല്ലാ മൂലവ്യാധികള് കൊണ്ടും ഉണ്ടാകുന്ന പ്രയാസങ്ങള് നീങ്ങാന് ഇത് വളരെ പ്രയോജനം ചെയ്യും.

മലബന്ധം നീക്കി ,ശീത ഭേദി നിയന്ത്രിക്കും ,വായ് പുണ്ണ് നീക്കി വായ് നാറ്റത്തെ നീക്കും .

സ്ത്രീകള്ക്ക് ഉണ്ടാകുന്നു ഗര്ഭ പാത്ര പ്രശ്നങ്ങള് .അമിതാര്ത്തവം ,അല്പ്പാര്ത്തവം ,വെള്ളപോക്ക് ഇവകള്ക്ക് വാഴ കൂമ്പു കഴിക്കുന്നത് 

Thursday, August 20, 2015

ഹൈഡ്രോപോണിക്‌ കൃഷി; മണ്ണ്‌ ആവശ്യമില്ലാത്ത ഓർഗാനിക്‌ കൃഷി

ഹൈഡ്രോപോണിക്സിന്റെ അടിസ്ഥാന തത്വങ്ങൾ ഉപയോഗപ്പെടുത്തി, ലളിതവും ചിലവ് കുറഞ്ഞതുമായ വിധത്തിൽ നടത്തുന്ന ഈ മണ്ണില്ലാകൃഷി ഓസ്ട്രേലിയയിൽ നിന്നാണ് ബാംഗ്ലൂരിലെത്തിയത്.


ഹൈഡ്രോപോണിക്‌ കൃഷി; മണ്ണ്‌ ആവശ്യമില്ലാത്ത ഓർഗാനിക്‌ കൃഷിരീതി : 
പ്രകൃതിയേയും പച്ചപ്പിനേയും സ്നേഹിക്കുന്ന കേരളത്തിലെ ഏതൊരാൾക്കും കൃഷിയുടെ വിവിധ വശങ്ങളെ കുറിച്ചും വ്യത്യസ്ഥ രീതികളെയും കുറിച്ചും നന്നായി അറിയാം. അതായത് ടെറസ്സിലെ കൃഷി, ഓർഗാനിക് കൃഷി, അങ്ങനെ പലതും. എന്നാൽ വളരെ കുറച്ച് പേർക്ക് മാത്രമേ മണ്ണ് ഹൈഡ്രോപോണിക് കൃഷി രീതിയെ കുറിച്ച് കേട്ടറിവുണ്ടാകു. സ്വന്തം അടുക്കള തോട്ടത്തിൽ നിന്നും ഉല്പാദിപ്പിക്കുന്ന പച്ചക്കറി അത് എത്ര കുറച്ചാണെങ്കിലും അതിലൂടെ ലഭ്യമാകുന്ന സംതൃപ്തി ആസ്വദിക്കുന്നവരായിരുന്നു ഇതുവരെയുള്ള തലമുറ. എന്നാൽ ഇനി അധ്വാനത്തിന് ആനുപാതികമായി ഫലം കിട്ടിയാൽ മാത്രമേ ഏതു കൃഷി രീതിയിലായാലും, വീട്ടാവശ്യത്തിന് പച്ചക്കറി ഉത്പാദിപ്പിക്കാനായാൽ മാത്രമേ ഇത്തരം കൃഷിയിലായാലും ആളെ കിട്ടു. മാത്രമല്ല വർഷത്തിൽ 300 ദിവസമെങ്കിലും വീട്ടവശ്യത്തിനായുള്ള പച്ചക്കറി ഉല്പാദിപ്പിക്കാനായാൽ മാത്രമേ ഇത്തരം കൃഷിരീതികളെ ഒരു ബദൽ നിർദ്ദേശമായി പരിഗണിക്കാനാകു എന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. വിപുലമായ ടെറസ് കൃഷിയ്ക്ക് വേണ്ടത്ര മേൽ മണ്ണ് കണ്ടെത്തേണ്ടിവരുന്നതും ഒരു വെല്ലുവിളിയാണ് പലർക്കും. അതിശയിപ്പിക്കുന്ന ഉല്പാദന ക്ഷമതയിലൂടെ ലോകമെങ്ങും ശ്രദ്ധാകേന്ദ്രമാകുന്ന ഹൈഡ്രോപോണിക്സ് അഥവാ മണ്ണില്ലാകൃഷിയുടെ പ്രസക്തി ഇവിടെയാണ്. ചെടികളെ പോഷകലായനിയിൽ വളർത്തുന്ന ശൈലിയെന്ന നിലയിൽ ഹൈഡ്രോപോണിക്സ് എന്ന പദം പണ്ടേ സുപരിചിതമാണ് പലർക്കും. എന്നാൽ വിദേശങ്ങളിലെ ഒരു ഹൈടെക് കൃഷിരീതിയെന്നതിനപ്പുറം ധാരാളം കൃഷിക്കാരും കൃഷിഭൂമിയുമുള്ള നമ്മുടെ നാട്ടിൽ ഹൈഡ്രോപോണിക്സിനു അധികമാരും പ്രസക്തി കണ്ടിരുന്നില്ല. എന്നാൽ മാറിയ സാഹചര്യങ്ങളിൽ കേരളമെന്ന നഗരശൃംഖലയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുവാൻ നാം ഹൈഡ്രോപോണിക്സ് ഉൾപ്പെടെയുള്ള നഗരകൃഷിരീതികൾ പരിചയപ്പെടുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
ലക്ഷക്കണക്കിനു രൂപ മുതൽമുടക്കി വൻ കോർപറേറ്റ് സ്ഥപനങ്ങൾ നടത്തുന്ന ഹൈഡ്രോപോണിക്സ് കൃഷിയാണ് നമുക്ക് പരിചിതമായിട്ടുള്ളത് എന്നാൽ ഏതാനും വർഷം മുൻപ് ഇന്ത്യയിലാദ്യമായി ബാംഗ്ലൂരിൽ അവതരിപ്പിക്കപ്പെട്ട സിപ്ലിപ്ഗൈഡ് ഹൈഡ്രോപോണിക്സ് ഈ ധാരണ തിരുത്തുന്നു. ഹൈഡ്രോപോണിക്സിന്റെ അടിസ്ഥാന തത്വങ്ങൾ ഉപയോഗപ്പെടുത്തി, ലളിതവും ചിലവ് കുറഞ്ഞതുമായ വിധത്തിൽ നടത്തുന്ന ഈ മണ്ണില്ലാകൃഷി ഓസ്ട്രേലിയയിൽ നിന്നാണ് ബാംഗ്ലൂരിലെത്തിയത്. മലയാളിയയ സി.വി. പ്രകാശാണ് മണ്ണില്ലകൃഷിയുടെ ഇന്ത്യയിലെ അപ്പോസ്തലൻ.


വിളകൾക്കാവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയിൽ അവയെ വളർത്തുന്ന സമ്പ്രദായമാണ് ഹൈഡ്രോപോണിക്സ് എന്ന് ലളിതമായി പറയാം. കൃഷി നടത്താൻ മണ്ണാവശ്യമില്ല എന്നതാണ് ഈ കൃഷിയെ വ്യത്യസ്ഥമാക്കുന്നത്. പോഷകലായനിയിലാണ് വളരുന്നതെങ്കിലും ചെടികളെ ഉറപ്പിച്ചു നിർത്തുന്നതിനായി കയർപിത്ത്, വെള്ളാരം കല്ലുകൾ തുടങ്ങിയ നിഷ്ക്രിയ പദാർഥങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്. പ്രത്യേകിച്ച് പോഷകഗുണമില്ലാത്ത ഇവയ്ക്ക് ചെടിയെ ഉറപ്പിക്കുക എന്ന ധർമ്മം മാത്രമേയുള്ളു. ഇതിനു പകരം പോഷകലായനിയ്ക്കു മീതേ ദ്വാരങ്ങളുള്ള തെർമോകോളിന്റെ ഷീറ്റിട്ട ശേഷം പ്രസ്തുത ദ്വാരങ്ങളിൽ ചെടിയെ ഉറപ്പിച്ചു നിർത്തുന്ന തീതിയുമുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ഷീറ്റിനു താഴെ പോഷലായനിയിൽ വേര് മുങ്ങിയിരിക്കും. വളർച്ചയുടെ വ്യത്യസ്ഥ ഘട്ടങ്ങളിൽ വ്യത്യസ്ഥ ഘടനയുള്ള പോഷകലായനികളാണ് ഉപയോഗിക്കുന്നത്. എന്നാൽ വ്യത്യസ്ഥ ഇനം വിളകൾക്കായി ഒരേ ലായനി മതിയാകും. ഇങ്ങനെ ഒരിക്കൽ കൃഷിയ്ക്കുപയോഗിച്ച പോഷകലായനി വീണ്ടും വീണ്ടും ഉപയോഗിക്കാമെന്നത് ഹൈഡ്രോപോണിക്സിന്റെ പ്രധാന മെച്ചമാണ്.

                     സിമ്പ്ലിഫൈഡ് ഹൈഡ്രോപോണിക്സ് കൃഷിരീതികൊണ്ടുള്ള ഗുണങ്ങൾ
പരിമിതമായ സ്ഥലത്തു നിന്നും പരമാവധി ഉല്പാദനം സാധ്യമാക്കുന്നു, വെള്ളവും പോഷകങ്ങളും പാഴാകുന്നില്ല. മണ്ണൊലിപ്പ് കൊണ്ടുണ്ടാകാൻ സാധ്യതയുള്ള പോഷക നഷ്ടം, പരിസരമലിനീകരണം എന്നിവ ഒഴിവാകുന്നു, ഉപയോഗശൂന്യമായ പാത്രങ്ങളിലും മറ്റും പോഷകലായനി നിറച്ച് ചെടികൾ വളർത്തുകയും ചെയ്യാം എന്നത് മറ്റൊരു മേന്മ. ‘മട്ടുപ്പാവിലെ പെട്ടികൃഷി’യെന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം. തരതമ്യേന കൂടുതൽ പോഷലഭ്യതയും വലിപ്പവുമുള്ള ഫലങ്ങൾ വിളവെടുക്കാനാകും, സ്വന്തമായി കൃഷിയിടമില്ലാത്തവർക്ക് വീട്ടാവശ്യത്തിനു പച്ചക്കറിയും മറ്റും ഉത്പാദിപ്പിക്കാൻ സാധിക്കുന്നു, വെള്ളവും വളവും അല്പം പോലും നഷ്ടമാകുന്നില്ല, രോഗ-കീടബാധകൾക്കുള്ള സാധ്യത കുറയുന്നു, മണ്ണിലൂടെ പകരുന്ന രോഗങ്ങൾ പൂർണമായും ഒഴിവാക്കപ്പെടുന്നു, കളശല്യം ഒഴിവാകുന്നു, മട്ടുപ്പാവുകളും വിടിനുൾവശവും ഭക്ഷ്യോത്പാദനത്തിന് പ്രയോജനപ്പെടുന്നു, ഇങ്ങനെ തുടങ്ങി സിപ്ലിഫൈഡ് ഹൈഡ്രോപോണിക്സിന്റെ മെച്ചങ്ങൾ പലതാണ്. ഇരുപതിലേറെ വർഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ കൃഷി വിജയകരമായി നടപ്പാക്കി വരുന്നു.
എല്ലാ സസ്യങ്ങളും ഈ രീതിയിൽ വളരും എന്നത് എടുത്തു പറയേണ്ടതാണ്. എന്നാൽ വലിപ്പം കുറഞ്ഞതും ചെറു സംഭരണികളിൽ വളർത്താവുന്നതുമായ പച്ചക്കറികൾ, സുഗന്ധവിളകൾ, ഔഷധസസ്യങ്ങൾ എന്നിവ ഹൈഡ്രോപോണിക്സിന് കൂടുതൽ അനുയോജ്യമാണ്. മുടക്കുന്ന പണത്തിന് തക്ക മൂല്യം തിരികെ നൽകുന്ന വിളകൾ വളർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഇലവർഗ പച്ചക്കറികൾ, തക്കാളി, മുളക് എന്നിവയൊക്കെ ഇപ്രകാരം വളർത്താവുന്നതാണ്. ഓരോ വിളയ്ക്കും അനുയോജ്യമായ മാധ്യമം തിരഞ്ഞെടുക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്, തീരെ ഭാരം കുറഞ്ഞ ചെടികൾ ഒരു തെർമോകോൾ ഷീറ്റിൽ ഉറപ്പിച്ച് പോഷകലായനിയുടെ പുറത്ത് ഇട്ടാൽ മതിയാകും. ഏതെങ്കിലുമൊരു ഖരമാധ്യമത്തിൽ ഉറപ്പിച്ചില്ലെങ്കിൽ മറിഞ്ഞുപോകുന്ന വലിയ ചെടികൾ കയർപിത്ത്, വെള്ളാരംകല്ലുകൾ, ഈർച്ചപ്പൊടി തുടങ്ങിയ നിഷ്ക്രിയ വസ്തുക്കളിൽ ഉറപ്പിച്ചാൽ മതിയാകും.
                    ബാംഗ്ലൂരിലെ കമ്മനഹള്ളിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിപ്ലിഫൈഡ് ഹൈഡ്രോപോണിക്സ് മണ്ണില്ലാകൃഷിയുടെ ലളിതരൂപം സാധാരണക്കാരെ പഠിപ്പിക്കുന്നതിനായി ‘പേഠ് ഭരോ’ എന്ന പ്രോജക്ട് നടപ്പാക്കിവരുന്നു, ഈ സ്ഥാപനത്തിന്റെ ഒരു ഫ്രാഞ്ചൈസി ഇപ്പോൾ കോഴിക്കോട് നഗരത്തിലും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് Petbharoproject.co.in

          മതിയായ വലിപ്പത്തിലുള്ള വീഞ്ഞപ്പെട്ടി അല്ലെങ്കിൽ പ്ലാസ്റ്റിക് ബോക്സ് എന്നിവ ചെടികൾ വളർത്താനായി തിരഞ്ഞെടുക്കാവുന്നതാണ്. പ്രസ്തുത പെട്ടിയിൽ വളർച്ചാമാധ്യമം നിറച്ചാണ് ചെടികൾ നടേണ്ടത്. അതിനുമുൻപായി പെട്ടിയുടെ ഉൾവശത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിക്കണം. ഒരു മൂലയിലായി ജലനിർഗമനത്തിനു ദ്വാരമുണ്ടാക്കി അവിടെ കുഴൽ ഘടിപ്പിക്കാൻ മറക്കരുത്. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ഥ പോഷകലായനികൾ മാറ്റി നൽകണം. ചെടികൾ വളരുന്ന ബെഡുകളുടെ ചുവട്ടിൽ ഊറിവരുന്ന പോഷകലായനി ശേഖരിച്ച് വീണ്ടും ഉപയോഗിക്കാനായി ഡ്രെയിനേജ് പൈപ്പിനോടു ചേർത്ത് ഉപയോഗശൂന്യമായ ഒരു പ്ലാസ്റ്റിക് കുപ്പി ഘടിപ്പിച്ചാൽ മതിയാകും. പോഷകലായനി മാത്രമേ വിലകൊടുത്ത് വാങ്ങേണ്ടതുള്ളു. ചെടികളും മറ്റുമൊക്കെ വീടിന്റെ പരിസരത്തുനിന്ന് തന്നെ കണ്ടെത്താനാകും. കീടനിയന്ത്രണത്തിന് ജൈവകീടനാശിനികൾ മതിയാകും. ചെറിയ പോളീ ഹൗസുകൾ ടെറസ്സിൽ നിർമ്മിച്ച് ഹൈഡ്രോപോണിക്സ് കൃഷി തുടങ്ങുകയാണെങ്കിൽ കീട ശല്യം പൂർണമായും ഒഴിവാക്കാം.

കല്ലുരുക്കി.

മൂത്രത്തിൽ കല്ല്‌ ( Kidney Stone )

കല്ലുരുക്കി സമൂലം അരച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് മൂന്നു നേരം കുടിചാൽ മതി ...

പഥ്യം : മരുന്ന് കഴിക്കുന്ന മൂന്നു ദിവസം താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

1. എരിയും പുളിയും ഉപയോഗിക്കാൻ പാടില്ല .
2. മത്സ്യം മാംസം ഇവ ഒഴിവാക്കുക.
3. പൂർണമായി വിശ്രമിക്കുക.

Wednesday, August 19, 2015

ചിറ്റാമൃത്, അമൃത വള്ളി

എത്ര പഴകിയ പ്രമേഹമാണെങ്കിലും ചിറ്റാമൃത് കൊണ്ട് സുഖപ്പെടുത്താവുന്നതാണ്..
********
കാമില, കുഷ്ഠം, വാതവ്യാധികൾ, രക്തദൂഷ്യം, ജ്വരം, കൃമി, ഛർദി ഇവയെ നശിപ്പിക്കുകയും പ്രമേഹം, ശ്വാസരോഗം, കാസരോഗം, അർശസ്, മൂത്രകൃച്ഛ്രം, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു
ചിറ്റാമൃതിന്റെ പ്രധാന ഔഷധപ്രയോഗങ്ങള്‍:
**************
വൃക്കരോഗത്തിന് അമൃത് ഇടിച്ചുപിഴിഞ്ഞ നീര് 15 മി.ലി വീതം രാവിലെയും വൈകിട്ടും പതിവായി കുടിക്കുന്നത് ഉത്തമമാണ്.
ശരീരത്തില്‍ അധികമായ ചുട്ടുനീറ്റല്‍ ഉണ്ടായാല്‍ അമൃതാസത്വം 250 മി.ഗ്രാം വീതം ദിവസം മൂന്നു നേരം വീതം കഴിച്ചാല്‍ ശമനം കിട്ടും.
പെരുമുട്ടു വാതത്തിന് അമൃതവള്ളിയും ത്രിഫലയും സമയമെടുത്ത് കഷായം വെച്ച് 25 മി.ലി വീതം രാവിലെയും വൈകിട്ടും തുടര്ന്നു കുടിക്കുന്നതു നന്ന്.
കുഷ്ടരോഗം, രക്തപിത്തം, വാതരക്തം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ ശമനത്തിന് അമൃതവള്ളി ഇടിച്ചുപിഴിഞ്ഞ നീര് 10-15 മി.ലി ദിവസവും രണ്ടുനേരം തേനും ചേര്ത്തുട കഴിക്കുന്നത് ഉത്തമം.
ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്ത്ത് സേവിച്ചാല്‍ എല്ലാവിധ പ്രമേഹരോഗവും ശമിക്കും.
സത്വം 250 മി.ഗ്രാം രാവിലെയും വൈകിട്ടും പതിവായി തേനില്‍ ചാലിച്ചു കഴിച്ചാല്‍ ഏതുതരം വിളര്ച്ചാ രോഗവും ശമിക്കുന്നതാണ്.
അമൃതാദിചൂര്ണ്ണം, ഗുളുചിസത്വം, സംശനീവടി, ഗുളുച്യാദിമോദകം, അമൃതാരിഷ്ടം, ഗുളുച്യാദികഷായം എന്നിവ അമൃത് ചേര്ത്തു ണ്ടാക്കുന്ന പ്രധാന ഔഷധങ്ങളാണ്.
****
ചികിത്സാ വിധികള്ക്ക് കടപ്പാട്:
അഷ്ടവൈദ്യന്‍ പുലാമന്തോള്‍ ശങ്കരന്‍ മൂസ്
വെബ്സൈറ്റ്: http://rethinking.in/
****
പ്രമേഹം എന്ന അസുഖതിനെതിരെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് വരുന്ന ഒറ്റമൂലിയായ മുള്ളന്‍ ചിറ്റമൃത് ( കൈപ്പാമൃത് വള്ളി ) ഇപ്പോള്‍ തൈകള്‍ രൂപത്തില്‍ നല്‍കുന്നു ..
തൈകള്‍ ആവശ്യമുള്ളവര്‍ അറിയിക്കുക..
Mobile :9946 410 876..


വിത്തുകള്‍ സംരക്ഷിക്കാന്‍

പച്ചക്കറി കൃഷിക്കാര്‍ക്ക് വിത്തുകള്‍ സംരക്ഷിക്കല്‍ ചിലപ്പോള്‍ പ്രസ്നമാവാറുണ്ട് ...വിത്തുകള്‍ സംരക്ഷിക്കാന്‍ ചില ടിപ്സ് ...
-----------------------------------------------------------------------------------
1...ചാണകത്തില്‍ വിത്തുകള്‍ പതിപ്പിച്ചു വെച്ചാല്‍ കൂടുതല്‍ നാള്‍ കേടുകൂടാതെ ഇരിക്കും..

2....പച്ചക്കറി വിത്തുകള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ കുറച്ചു വേപ്പില ഇട്ടു വെച്ചാല്‍ കീട ബാധ തടയാം...

3.....വിത്തുകളുടെ അങ്കുരണ ശേഷി വര്‍ധിപ്പിക്കാന്‍ ഒരു ദിവസം പാലില്‍ ഇട്ടു വെക്കുക.പയര്‍, പാവല്‍, തണ്ണി മത്തന്‍ ഇവയ്ക്കു വളരെ ഫലപ്രദം ...
4...വിത്തുകളുടെ പുറത്തു വെളിച്ചെണ്ണയുടെ ആവരണം കൊടുത്താല്‍ കീട ശല്ല്യം കുറയും...

5.....കരിനൊച്ചിയുടെ ഇലകള്‍ വിത്തിനോപ്പം ഇട്ടുവേക്കുന്നത് ഗുണമേന്മ നിലനിര്‍ത്താന്‍ വളരെ ഗുണകരമാണ്.

6...കടല , പയര്‍, സോയാബീന്‍സ്,ഉഴുന്ന്,ചെറുപയര്‍ ,തുടങ്ങിയവയുടെ വിത്തുകള്‍ പാകുന്നതിനു മുന്‍പ് വെള്ളത്തില്‍ ഇട്ടു വെക്കുന്നത് അങ്കുരണ 
ശേഷി വര്‍ധിപ്പിക്കും....

7...തീരെ ചെറിയ വിത്തുകള്‍ ആയ ചീര തുടങ്ങിയവ ചാരവുമായി കൂട്ടി വിതക്കാം..കൂടാതെ റവ കൂടെ ചേര്‍ത്ത് വിതച്ചാല്‍ ഉറുമ്പുകള്‍ വിത്തുകള്‍ കൊണ്ട് പോകുന്നത് ഒരു പരിധി വരെ ഒഴിവാക്കാം..
8....വിത്തുകള്‍ കൂടുതല്‍ ഉണങ്ങുന്നതും ഉണക്കം തീരെ കുറയുന്നതും വിത്തുകള്‍ നന്നല്ല...

9...വിത്തുകള്‍ പാകുന്നതിനു മുന്‍പ് മിത്ര ബാക്ടീരിയ ആയ സ്യുടോമോണസ് ലായനിയില്‍ ഇട്ടു വെക്കുന്നത് വളരെ ഗുണകരമാണ് ...

സ്വയം ജലസേചനം SIP IRRIGATED PLANTER

DIY(DO IT YOURSELVES) SIP ( SUB IRRIGATED PLANTER)

ഒരു SIP (SUB IRRIGATED PLANTER) - ആഴ്ച യിലൊരിക്കൽ നനച്ചാൽ മതിയാകും. വളരെ എളുപ്പമായ് ആർക്കും ഉണ്ടാക്കാവുന്ന ഒരു മാതൃകയാണിത്.
1. തിരിയിട്ട മോഡൽ
ഒരു പ്ളാസ്റ്റിക് ബോട്ടിലെടുത്ത് രണ്ടാക്കി  നടുവിൽ മുറിക്കുക.ബോട്ടിലിന്റെ അടപ്പിൽ തിരി കടക്കാൻ പാകത്തിന് ഒരു ദ്വാരം ഉണ്ടാക്കണം. നല്ല നീളത്തിൽ രണ്ടു നാട മുറിച്ചെടുക്കുക. അതു ക്യാപ്പിലൂടെ കടത്തി രണ്ട് വശത്തുകൂടെ മുകളിലേക്ക് വലിച്ചെടുത്ത്  അടപ്പ് വശം അടിയിലാക്കി മണ്ണ് നിറക്കുക. മുറിച്ച പകുതിയിൽ വെള്ളമൊഴിച്ചു മണ്ണിട്ട പകുതി അതിലേക്കിറക്കി വെ ക്കുക. അടിവശത്തുള്ള നാടകൾ രണ്ടും ഒരു റൗണ്ടായ് നീളത്തിൽ വെള്ളത്തിൽ മുങ്ങിക്കിടക്കണം. അടപ്പ് അടിയിൽ നിന്നും ഒരിഞ്ച് പൊങ്ങി നിൽക്കണം.  ബോട്ടിൽ മുറിക്കുമ്പോൾ ഇതുപോലെ വച്ചുനോക്കി മുറിക്കുക.അല്ലങ്കിൽ വീണ്ടും അടിയിൽ നിന്നുള്ള ഒരിഞ്ച് ഉയരം കണക്കാകി മുറിക്കുക. ചെടി നട്ടു മീതെയും വെള്ളമൊഴിക്കുക.. ഇനി വല്ലപ്പോഴും അടിയിലത്തെ ഭാഗത്ത് വെള്ളം നിറച്ചു കൊടുത്താൽ മതിയാകും. കുപ്പിയുടെ കഴുത്ത് വരെ വെള്ളത്തിൽ മുങ്ങിയിരിക്കണം.വളരെ എളുപ്പം ഉണ്ടാക്കാം,പഴയ പ്ളാസ്റ്റിക് കുപ്പികൾ ഉപയോഗിക്കാം.
2. തിരിയിടാത്ത മോഡൽ
കുപ്പിയുടെ അടപ്പിൽ ചെറിയ സൂഷിരമുണ്ടാക്കി കുപ്പി നടുവിൽ മുറിക്കുക. അടപ്പ് തുറന്ന് ഒരു ഫിൽറ്റർ പേപ്പർ വച്ച് അടക്കുക. ഇനി മിശാറിതം ഇട്ട് ചെടി നടുക. മുറിച്ച പകുതിയിൽ അടപ്പ് അടിയിലാക്കി ഇറക്കി വെക്കുക. അടിയിൽ നിന്നും ഒരിഞ്ച് മുകളിൽ നിൽക്കണം അടപ്പ്. അടിയിലെ ഭാഗത്ത് അടപ്പ് മുട്ടുന്നത് വരെ വെള്ളമൊഴിക്കുക. ചെടിയും നനക്കുക. ആഴചയിലൊരിക്കൽ നോക്കിയാൽ മതിയാകും.

സ്യൂടോമോണസ്സ്

സ്യൂടോമോണസ്സ്

എവിടെ ലഭിക്കും ? – കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, വി എഫ് പി സി കെ, വളങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഇവിടെ ലഭ്യമാണ്.

എന്താണ് സ്യുഡോമോണസ് ??

. ഒരു മിത്ര ബാക്ടീരിയ ആണ് സ്യുഡോമോണസ്. ജൈവ കൃഷി രീതിയില്‍ സഹായകമായ ഒരു സൂക്ഷ്മാണു. ചെടിയുടെ വേരു പടലത്തിനു ചുറ്റുമുള്ള മണ്ണിലും ചെടിയിലും പ്രവര്‍ത്തിച്ചു രോഗാണുക്കളെ നശിപ്പിക്കാന്‍ സ്യുഡോമോണസിന് സാധിക്കും. ചെടികളിലെ ചീയല്‍ രോഗം, ചീരയിലെ ഇലപ്പുള്ളി രോഗം ഇവയ്ക്കെതിരെ സ്യുഡോമോണസ് വളരെ ഫലപ്രദം ആണ്. വിത്തുകള്‍ നടുമ്പോള്‍, തൈകള്‍ പറിച്ചു നടുമ്പോള്‍ , ചെടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ , ഇവയിലൊക്കെ നമുക്ക് സ്യുഡോമോണസിന്റെ നമുക്ക് പ്രയോജനപ്പെടുത്താം.
സ്യുഡോമോണസ് ദ്രവ , ഖര രൂപത്തില്‍ ലഭ്യമാണ്. ദ്രവ രൂപത്തിന് വില കൂടുതല്‍ ആണ്. ഖര രൂപതിലുള്ളവ വെളുത്ത പൊടി പോലെ ഇരിക്കും. അതിനു വില കുറവാണ്. ഒരു കിലോ ഏകദേശം 50-60 രൂപ ആണ് ഖര രൂപത്തിലുള്ള സ്യുഡോമോണസിന്‍റെ വില. വാങ്ങുമ്പോള്‍ ഉപയോഗിച്ച് തീര്‍ക്കേണ്ട ഡേറ്റ് നോക്കി വാങ്ങണം. ഏകദേശം 3-4 മാസം ആണ് പൊടി രൂപത്തിലുള്ള സ്യുഡോമോണസ് ഉപയോഗിച്ച് തീര്‍ക്കേണ്ട സമയം. സൂര്യ പ്രകാശം ഏല്‍ക്കാതെ സൂക്ഷിക്കണം. സ്യുഡോമോണസ് ഉപയോഗിക്കുമ്പോള്‍ രസ വളങ്ങളും കീട നാശിനികളും ഒഴിവാക്കണം.


സ്യുഡോമോണസ്ന്‍റെ

ഉപയോഗം എന്ത് 


വിത്ത് പാകുമ്പോള്‍ – ഇരുപതു ഗ്രാം സ്യുഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വിത്തുകള്‍ നടുന്നതിന് മുന്‍പ് അര മണിക്കൂര്‍ ഇട്ടു വെക്കാം. നമ്മുടെ അടുക്കളതോട്ടതിലേക്ക് വളരെ ചെറിയ തോതില്‍ നടുമ്പോള്‍ ഇത്രയും അളവ് വെള്ളം എടുക്കണ്ട, കുറച്ചു എടുത്താല്‍ മതി. ചീര , തക്കാളി , വഴുതന , മുളക് , കാബേജ് , പാലക് , കോളി ഫ്ലവര്‍ , ബീറ്റ്റൂട്ട് പോലത്തെ ചെറിയ വിത്തുകള്‍ ഒരു വെള്ള തുണിയില്‍ കെട്ടി സ്യുഡോമോണസ് ലായനിയില്‍ ഇട്ടു വെക്കാം. ശേഷം പാകാം, വിത്തുകള്‍ ആരോഗ്യത്തോടെ എളുപ്പത്തില്‍ മുളച്ചു കിട്ടും.

രോഗ നിയന്ത്രണതോടൊപ്പം വിത്തുകളുടെ അങ്കുരണ ശേഷി കൂട്ടുക, വളര്‍ച്ചക്കാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുക, വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക, ഇവയൊക്കെ സ്യുഡോമോണസിന്‍റെ മറ്റു മേന്മകള്‍ ആണ്. നെല്‍കൃഷിയില്‍ വിത്ത് മുക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ , ഒരു കിലോ ഗ്രാം നെല്‍വിത്തിന് 10 ഗ്രാം സ്യുഡോമോണസ് കലര്‍ത്തി 8 മണികൂര്‍ വെച്ചാല്‍ കുമിള്‍ രോഗങ്ങളില്‍ നിന്നും നെല്ലിനെ രെക്ഷിക്കാം.

തൈകള്‍ പറിച്ചു നടുമ്പോള്‍ – ഇരുപതു ഗ്രാം സ്യുഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തൈകളുടെ വേരുകള്‍ മുക്കി വെക്കാം, അര മണിക്കൂര്‍ കഴിഞ്ഞു തൈകള്‍ നടാം. ചെടികളുടെ വളര്‍ച്ചയുടെ സമയത്തും സ്യുഡോമോണസ് ഉപയോഗിക്കാം, മേല്‍പ്പറഞ്ഞ അളവില്‍ കലക്കി ചുവട്ടില്‍ ഒഴിച്ച് കൊടുക്കാം, ഇലകളില്‍ തളിച്ച് കൊടുക്കാം.

നിങ്ങള്‍ ജൈവ കൃഷി രീതിയില്‍ താല്‍പരര്‍ ആണെങ്കില്‍ ഒരു തവണ സ്യുഡോമോണസ് ഉപയോഗിച്ച് നോക്കുക, അര കിലോ പാക്കെറ്റ് വാങ്ങിയാല്‍ ഒരു തവണത്തെ അടുക്കള തോട്ടത്തിലെ വിളകള്‍ക്ക് ഉപയോഗിക്കാം. ജൈവ കൃഷിയില്‍ ആക്രമണത്തിനെക്കാള്‍ പ്രതിരോധം ആണ് നല്ലത്.

മീൻ ടോണിക് ചെടികൾക്ക്

ഫിഷ്‌ അമിനോ ആസിഡ് പോലെയുള്ള ദ്രവ രൂപത്തിലുള്ള വളങ്ങള്‍ ആഴ്ചയില്‍ ഒരു തവണ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചും, ഇലകളില്‍ തളിച്ചും കൊടുക്കാം. വീട്ടില്‍ വാങ്ങുന്ന മത്തിയുടെ വേസ്റ്റ് ഉപയോഗിച്ചും .. മീന്‍ മാര്‍ക്കെട്ടുകളില്‍ നിന്നും കിട്ടുന്ന വേസ്റ്റ് ഉപയോഗിച്ചും വളരെ എളുപ്പത്തില്‍ ഫിഷ്‌ അമിനോ ആസിഡ് അഥവാ മതി പ്രോട്ടിന്‍ തയ്യാറാക്കാം. ശര്‍ക്കരയാകട്ടെ പരിചയമുള്ള കടകളില്‍ ചാക്കിന്റെ അവസാനം വരുന്ന പൊടി (അലിഞ്ഞതും പുളിച്ചതും ) വില കുറച്ചു കിട്ടും ഫിഷ്‌ അമിനോ ആസിഡ് ഉണ്ടാക്കുന്ന വിധം ഇവിടെയുണ്ട്. പ്രയോഗിക്കുമ്പോള്‍ ഏകദേശം ഇരുപത് മുതല്‍ നാല്‍പ്പതു ശതമാനം വരെ ഇരട്ടി വെള്ളം ചേര്‍ത്ത് വേണം ഒഴിച്ച്/തളിച്ച് കൊടുക്കാന്‍ .

Monday, August 17, 2015

തേനും കറുവപ്പട്ടയും

തേനും കറുവപ്പട്ടയും;ഒരു മാന്ത്രിക മിശ്രിതം

കൊളസ്ട്രോള്‍ ഹൃദയ രോഗങ്ങള്‍ അമിതവണ്ണംവാര്‍ദ്ധക്യ­­രോഗങ്ങള്‍ ചര്‍മ്മരോഗങ്ങള്‍ സന്ധിരോഗങ്ങള്‍ (ആര്‍ത്രിറ്റിസ്)മൂത്­­രാശയ അണുബാധഇന്ഫ്ലുവന്‍സാ തൊണ്ട വേദനമുഖക്കുരു ദഹനക്കുറവ്ഗ്യാസ്ട്രബ­­ിള്‍വായ്നാറ്റം തുടങ്ങി അനേകം രോഗങ്ങള്‍ ഈ മിശ്രിതം സുഖപ്പെടുത്തും.

കറുവപ്പട്ട-തേന്‍ മിശ്രിതം അനേകം രോഗാവസ്ഥകള്‍ക്ക് ഫലപ്രദമായ ചികിത്സയാണെന്ന് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നു. മധുരമുള്ളതാണെങ്കിലും­­ നിശ്ചിത അളവിലും സമയക്രമത്തിലും സേവിച്ചാല്‍ പ്രമേഹരോഗികള്‍ക്കും തേന്‍ ഉപയോഗിക്കാമെന്ന് ആധുനിക വൈദ്യശാസ്ത്രവും സമ്മതിച്ചു തുടങ്ങിയിരിക്കുന്നു.­­

********പ്രത്യേക മുന്നറിയിപ്പ്: കറുവപ്പട്ടയുടെ അതെ രൂപവും രുചിയും ഗന്ധവുമുള്ള കാസിയ (Cassia) എന്ന ഒരു മരത്തൊലിയാണ് ഇപ്പോള്‍ അധികവും കറുവപ്പട്ടയുടെ പേരില്‍ മാര്‍ക്കെറ്റില്‍ ലഭ്യമായിട്ടുള്ളത്. കാസിയയുടെ ദീര്‍ഘകാല ഉപയോഗം വൃക്കസംബന്ധമായ രോഗങ്ങള്‍ക്കും മറ്റും കാരണമാവുമെന്ന് പറയപ്പെടുന്നു. ആയതിനാല്‍ യഥാര്‍ത്ഥ കറുവപ്പട്ടയും ശുദ്ധ തേനീച്ചത്തേനുമാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തുക. ********

കറുവപ്പട്ട-തേന്‍ മിശ്രിതത്തിന്‍റെ ദൈനന്തിന ഉപയോഗം ഫലപ്രദമായി തടയുന്ന അനേകം രോഗങ്ങളില്‍ ചിലത് താഴെ:

ഉദര സ്തംഭനം

കറുവപ്പട്ടപ്പൊടി ചേര്‍ത്തു തേന്‍ സേവിച്ചാല്‍ വയറു വേദന മാറും. വയറ്റിലെ അള്‍സറിനെ (പുണ്ണ്) ഇത് വേരോടെ ഉന്മൂലനം ചെയ്യുമെന്നും പറയപ്പെടുന്നു.

ഗാസ്ട്രബിള്‍

തേനും കറുവപ്പട്ടയും വയറ്റിലെ ഗാസ് സുഖപ്പെടുത്തുമെന്ന് ഇന്ത്യയിലും ജപ്പാനിലും നടന്ന വൈദ്യശാസ്ത്ര പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ദഹനം

കറുവപ്പട്ടപ്പൊടി തൂവിയ രണ്ടു ടേബിള്‍സ്പൂണ്‍ തേന്‍ ആഹാരത്തിനു മുമ്പ് കഴിച്ചാല്‍ എത്ര ഭാരിച്ച ഊണും വേഗം ദഹിക്കുകയും അസിഡിറ്റി ശമിക്കുകയും ചെയ്യും.

രോഗപ്രതിരോധശേഷി

തേനും കറുവാപ്പട്ടയും ആവശ്യമായ അളവില്‍ സ്ഥിരമായി ഉപയോഗിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ബാക്റ്റീരിയ - വൈറസ് ആക്രമണങ്ങളെ ശരീരം ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യും. ധാരാളം വൈറ്റമിനുകളും ഇരുമ്പും കൂടിയ അളവില്‍ തേനില്‍ ഉണ്ടെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്.

ദീര്‍ഘായുസ്സ്

തേനും കറുവപ്പട്ടപ്പൊടിയും ചേര്‍ത്തുണ്ടാക്കിയ ചായ സ്ഥിരമായി കഴിക്കുന്നത് വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ തടയും. നാല് ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ കറുവപ്പട്ടപ്പൊടിയും മൂന്നു കപ്പ് തിളയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ത്തിളക്കിയാല്‍ ചായയായി. ഇത് കാല്‍ കപ്പു വീതം ദിവസം മൂന്നോ നാലോ തവണ കഴിക്കുന്നത് ശീലമാക്കിയാല്‍ അത് ചര്‍മ്മത്തെ മൃദുവും ചുളിവില്ലാത്തതുമായി നില നിര്‍ത്തുകയും, ആയുര്‍ദൈര്‍ഘ്യം ശരാശരിയേക്കാള്‍ വളരെ വര്‍ദ്ധിപ്പിക്കുകയും­­ ചെയ്യും. നൂറു വയസ്സുള്ള ഒരാള്‍ക്ക് പോലും ഈ ശീലം വഴി ഒരു യുവാവിനെ പോലെ ദൈനന്തിന കാര്യങ്ങളില്‍ മുഴുകാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു.

മുഖക്കുരു

ഒരു ടീസ്പൂണ്‍ കറുവപ്പട്ടപൊടിയും മൂന്നു ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്ത് കുഴമ്പുണ്ടാക്കി ഉറങ്ങും മുമ്പ് മുഖത്ത് തേച്ചു രാവിലെ ചെറുചൂടുവെള്ളത്തില്‍­­ കഴുകി കളയുക. രണ്ടാഴ്ച തുടര്‍ച്ചയായി ചെയ്‌താല്‍ മുഖക്കുരു അടിവേര് സഹിതം നീങ്ങും.

ചര്‍മ്മ രോഗങ്ങള്‍

തേനും കറുവപ്പട്ട പൊടിയും സമം ചേര്‍ത്ത് പുരട്ടിയാല്‍ എക്സിമ (eczema), വട്ടച്ചൊറി (ringworm) തുടങ്ങി അനേകയിനം ചര്‍മ്മരോഗങ്ങള്‍ സുഖപ്പെടും.

ശരീരഭാരം, മേദസ്സ്

ഒഴിഞ്ഞ വയറ്റില്‍ പ്രാതലിന് അരമണിക്കൂര്‍ മുമ്പും രാത്രി ഉറങ്ങുന്നതിനു മുമ്പും ഒരു കപ്പു വെള്ളത്തില്‍ തേനും കറുവപ്പട്ടപ്പൊടിയും ചേര്‍ത്ത് തിളപ്പിച്ച് ആറ്റി കുടിക്കുക. സ്ഥിരമായി ചെയ്‌താല്‍ എത്ര തടിയുള്ള ആളും ക്രമേണ തടി കുറയും. എത്ര അധികം ആഹാരം കഴിക്കുന്ന ആളായാലും, സ്ഥിരമായി ചെയ്‌താല്‍ ഈ പ്രയോഗം ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും.

തളര്‍ച്ച-ക്ഷീണം

ബ്രഷ് ചെയ്ത ശേഷവും വൈകീട്ട് മൂന്നു മണിക്ക് ശേഷവും അര ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളത്തില്‍ ഇത്തിരി റുവപ്പട്ടപ്പൊടി തൂവി സ്ഥിരമായി കഴിച്ചാല്‍ ഏതു പ്രായത്തിലും വളരെ ഉന്മേഷവും ഓജസ്സും നിലനില്‍ക്കുമെന്ന് പുതിയ പാശ്ചാത്യന്‍ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. സാധാരണ ഗതിയില്‍ സേവിച്ചു തുടങ്ങി ഒരാഴ്ചക്കുള്ളില്‍ ഫലം കാണും.

വായ്‌ നാറ്റം

തെക്കേ അമേരിക്കയിലെ ജനങ്ങള്‍ രാവിലെ ആദ്യം ചെയ്യുന്ന പണി തേനും കറുവപ്പട്ട പൌഡറും ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് വായിലെടുത്തു കുലുക്കി തുപ്പുകയാണ്. അതിനാല്‍ ദിവസം മുഴുവന്‍ അവരുടെ ശ്വാസം ഫ്രഷ്‌ ആയിരിക്കുന്നുവെന്ന് പറയപ്പെടുന്നു.

കേള്‍വിക്കുറവ്

കേള്‍വിക്കുറവുണ്ടെങ്­­കില്‍ ദിവസവും രാത്രിയും രാവിലെയും സമം ചേര്‍ത്ത് കഴിച്ചാല്‍ കുറഞ്ഞ ശ്രവണശേഷി തിരിച്ചു കിട്ടും

നോനി


നോനിഎന്നുപറയുന്നത് നമ്മുടെ   നാട്ടിൽ കണ്ടുവരുന്ന മഞ്ചണാത്തി എന്നുപറയുന്ന വൃക്ഷമാണ് ഇതിൻെറ കായ് അനേകതരം ഉപയോഗം ഉള്ളതാണ് കേൻസർ ഹാർട്ട്സമ്മന്തപെട്ട അസുഖങ്ങൾ  സൗന്ദരൃവർദ്ധിനികൾ നിർമിക്കുന്നതിനുവേണ്ടിഎല്ലാം ഇത്  ഉപയോഗിക്കുന്നു

Hari Krishnan's photo.

5 കായയും, 3 ചെറുനാരങ്ങ,ഒരിതൾ കറ്റാർ വഴയും, 5 നെല്ലിക്ക, ഒരുപിടി കറുക പുല്ലു,ഇവയെല്ലാം കൂടി നന്നായി അരച്ചെടുത്ത്‌ അരയാൻ വേണ്ടിയുള്ള തിളപ്പിച്ചാറ്റിയ വെള്ളമേ ഉപയോഗിക്കാവൂ.ശീലത്തുണിയിൽ പിഴിഞ്ഞ്‌ ചില്ല് കുപ്പിയിൽ ആക്കി വെക്കുക.എല്ലാ ദിവസ്സവും രാവിലേയും വൈകീട്ടും വെറും വയറ്റിൽ ഒരൗൺസ്‌ വീതം എടുത്ത്‌ തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത്‌ നേർപ്പിച്ച്‌ കഴിക്കുക.ഒരുമാസംകുടിക്കുക.പിന്നേയും വേണമെന്നുണ്ടെങ്കിൽ 6 മാസം കഴിഞ്ഞ്‌ വീണ്ടും ഒരുമാസം കഴിക്കാം.

കായ ആദ്യമൊന്ന് ചതച്ചതിനു ശേഷമേ മിക്സിയിൽ അടിക്കാവൂ.മിക്സിയുടെ ഉപയോഗം കഴിയുമ്പോൾ അതൊന്ന് കഴുകിയാൽ പുതിയ മിക്സി പോലെയിരിക്കും ഉൾഭാഗം.അതുപോലെ തന്നെ നമ്മളുടെ ആന്തരിക ഭാഗങ്ങളും ശുദ്ധമാകുമെന്ന് സാരം.

പിന്നെ നെല്ലിക്ക കുരു കളഞ്ഞതിനുശേഷം എടുക്കാവൂ.
നെല്ലിക്ക തൊണ്ടോടു കൂടി മുറിച്ചതിനു ശേഷമേ മിക്സിയിൽ അടിക്കാവൂ.ഒരു തണ്ട്‌ കറ്റാർ വാഴ നല്ലവണ്ണം കഴുകി ചെറുതായി അരിഞ്ഞതിനു ശേഷം ഉപയോഗിക്കുക.കറുക പുല്ലു പച്ചമരുന്ന് വിൽക്കുന്ന കടകളിൽ കിട്ടും ഇല്ലെങ്കിൽ പാടത്ത്‌ നിന്നും പറിച്ചെടുത്ത്‌ നന്നായി കഴുകി ഉപയോഗിക്കുക.

ഇത്‌ കഴിച്ചാൽ
പ്രഷറിനു നല്ലതാണു,
ഷുഗറിനു നല്ലതാ
ബ്ലഡ്‌ പ്യൂരിഫൈ ചെയ്യുന്നു
നമ്മളുടെ വയറ്റിലെ അഴുക്ക്‌ മുഴുവനും കളഞ്ഞ്‌ പുതിയ , നല്ല ക്ലീനായ ബോഡിയാക്കും,എന്തിനു പറയുന്നു നിങ്ങളുടെ ശരീരത്തിലെ ക്യാൻസർ കോശങ്ങളെ വരെ നശിപ്പിച്ചു ക്യാൻസർ വരാതെ നോക്കും
അത്രക്ക്‌ പെർഫെക്ട്‌ മെഡിസിനാണിത്
നോനി പഴത്തിനെക്കുറിച്ച് ,ഇത് നമുക്ക് സാധാരണ പഴം പോലെ ഉപയോഗിക്കാന്‍ കഴിയുന്നതല്ല. കാന്താരിമുളക് കൊളസ്ട്രോളിന് നല്ലതാണെന്ന് പലര്‍ക്കുമറിയാം. എന്നാല്‍ അതും പാകം ചെയ്തുപയോഗിക്കം.എന്നപോലെ നോനിപ്പഴം പ്രത്യേക രീതിയില്‍ പാകപ്പെടുത്തി ഉപയോഗിക്കാം. മനുഷ്യശരീരതിനാവശ്യമായ നൂറ്റിയന്പതിലധികം പോഷകങ്ങളുടെ കലവറയത്രെ നോനിപ്പഴം.മനുഷ്യ ശരീരത്തിന് നേരില്‍ സ്വീകരിക്കാന്‍ കഴിയുന്ന ഈ പോഷകങ്ങള്‍ ഒട്ടേറെ രോഗങ്ങള്‍ക്ക് പ്രധിവിധിയായി പ്രവര്‍ത്തിക്കുന്നു.ഡോക്ടര്‍. റാല്‍ഫ് ഹെയ്നികെ എന്ന ശാസ്ത്രജ്ഞന്‍ നോനിയെപ്പറ്റി നടത്തിയ പഠനത്തില്‍ പറയുന്നു ഇത് ധാരാളം നൈട്രിക്ഓക്സൈടിനെ ഉല്പാദിപ്പിക്കാന്‍ സഹായിക്കുന്നതായി പറയുന്നു. നൈട്രിക്ഓക്സയിട് ബ്ലഡ്‌ സര്‍ക്കുലേഷന്‍ ക്രമമാക്കാന്‍ സഹായിക്കുന്നു. സെരോനിന്‍ എന്ന പ്രോട്ടീന്‍ ആണ് ഇതിനു സഹായിക്കുന്നത്. നോനി ഫിനോമിനോന്‍ എന്നാ അദ്ദേഹത്തിന്റെ പുസ്തകം പരിശോധിക്കാം തെളിവെടുക്കാം. അദ്ദേഹത്തിന്റെ കണ്ടെത്തലിനെ ശരിവയ്ക്കുന്ന പ്രധാന കണ്ടെത്തലാണ് 1998 ലെ നോബല്‍ പ്രയ്സ്‌ ജേതാവായ ശ്രീ. ലുയിസ്‌ ഇഗ്നാരോയുടേത്. അദ്ദേഹം പറയുന്നു മനുഷ്യ ശരീരത്തില്‍ നൈട്രിക് ഒക്സൈഡിന്റെ അളവ് ആവശ്യത്തിനുണ്ടായാല്‍ ബ്ലഡ്‌ സര്‍ക്കുലേഷന്‍ ശരിയായി നടക്കും. അതിനാല്‍ ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാവില്ല. ബ്ലഡ്‌ ക്ലോട്ട് ഉണ്ടാവില്ല. സ്ട്രോക്ക്‌ ഉണ്ടാവില്ല. ഇതൊക്കെക്കൊണ്ടുതന്നെ ഹാര്‍ട്ട് അറ്റാക്ക്‌ ഉണ്ടാവില്ല.10,000 രോഗികളില്‍ 50 ലധികം ഡോക്ടര്‍മാരുടെ സഹായത്തോടെ ഡോക്ടര്‍. നീല്‍സോളമന്‍ നടത്തിയ പഠനത്തില്‍ കാന്‍സര്‍ രോഗികളായ 65% ആളുകള്‍ക്ക് നോനി ഗുണകരമായ അനുഭവം ഉണ്ടാക്കി. ഹൃദയരോഗികള്‍ക്ക് 80% ഗുണമുണ്ടായി. തൃശൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിച്ച ശ്രീ. രാമന്‍ നമ്പൂതിരി അദ്ദേഹത്തിന്റെ അത്ഭുത ഔഷധചെടികള്‍ എന്നാ പുസ്തകത്തില്‍ നോനിയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. നോനി ദിവ്യമായ ഒരു ഔഷധം തന്നെയാണ്.

പഴ കെണി

പഴ കെണിയിൽ വീഴാത്ത ചാഴിയും കായീച്ചയും ഉണ്ടോ ..,
പാളയങ്കോടൻ പഴം ഉടച്ചെടുത്ത് അതിൽ പാരസെറ്റാമോൾ ഗുളിക പൊടിച്ചു ചേർത്ത് ഇതുപോലെയോ ചിരട്ടയിലോ വെക്കാം.ബോട്ടിലിൽ കയറിയ കായീച്ച,ചാഴി ഒന്നും പിന്നെ പറന്നു പോവില്ല. ചെറിയ തോതിൽ വിഷം ചേർത്താൽ (താല്പര്യമെങ്കിൽ ) മതി.വിഷ മണം കൂടുതൽ ആകരുത്. തുളസിയിലയിലാണ് കായീച്ചകൾ കൂടുതൽ വന്നിരിക്കുന്നത് ,അത് നല്ലൊരു കെണി ആണ് (ഇല ചതച്ചു വെക്കണം ).

Sunday, August 16, 2015

കൃഷിയിലെ ചില നാട്ടറിവുകള്‍

കൃഷിയിലെ ചില നാട്ടറിവുകള്‍

വെണ്ട, പയര്‍ ഇവ ഉണങ്ങിയ ഉടന്‍ തന്നെ വിത്തിനെടുക്കണം . അല്ലെങ്കില്‍ അവയുടെ അങ്കുരണ ശേഷി കുറയും.

പാവല്‍, പടവലം എന്നിവ പഴുക്കുന്നതുനു തൊട്ടു മുമ്പു തന്നെ വിത്തിനെടുക്കേണ്ടതാണ്.

അമര ചതുരപ്പയര്‍ തുടങ്ങിയവ മഞ്ഞുകൊണ്ടാലേ കായ്ക്കുകയുള്ളു. സാധാരണ ഇവ ആണ്ടോടാണ്ട് നടേണ്ടതില്ല . ഒരിക്കല്‍ നട്ടു വളര്‍ത്തിയാല്‍ , മൂപ്പെത്തിയ രണ്ടു മൂന്നു കായ്കള്‍ പറിക്കാതെ നിര്‍ത്തുക. ഇത് ഉണങ്ങിപ്പൊട്ടി മണ്ണില്‍ വീഴും. പിന്നീട് മീനത്തില്‍ പെയ്യുന്ന മഴക്ക് താ‍നേ കിളിര്‍ക്കും.

പടവലത്തിന്റെ വിത്ത് ചാണകത്തില്‍ പതിച്ച് സൂക്ഷിച്ചാല്‍ കീടാക്രമണം കുറയും.

ഉണങ്ങിയ ആറ്റു മണലില്‍ പയര്‍ വിത്ത് കലര്‍ത്തി മണ്‍കലത്തില്‍ സൂക്ഷിച്ചാല്‍ അങ്കുരണശേഷി നശിക്കാതിരിക്കും. വത്തല്‍ മുളകിന്റെ വിത്ത് നീക്കം ചെയ്ത തോടിനോടൊപ്പം പയര്‍ വിത്ത് സൂക്ഷിച്ചാല്‍ കീടശല്യം അകറ്റാം. പയര്‍ വിത്തിന്റെ മുള നശിക്കുകയുമില്ല.

കത്തിരിക്കയുടെയും വഴുതനയുടേയും പഴുത്ത കായ്കള്‍ കത്തി കൊണ്ട് വരഞ്ഞ് അടുപ്പിനു മുകളില്‍ കെട്ടിത്തൂക്കി പുക കൊള്ളിച്ച് ഉണക്കുക.

മത്തന്‍ വിത്ത് സെപ്തംബര്‍ ഒക്റ്റോബര്‍ മാസത്തില്‍ നടുക. മഞ്ഞളിപ്പ് രോഗസാധ്യത കുറയും.

ചാണകത്തിനുള്ളില്‍ പച്ചക്കറി വിത്തുകള്‍ പതിപ്പിച്ചു വച്ചാല് ‍കൂടുതല്‍ നാള്‍ കേടു കൂടാതിരിക്കും.

വിത്തിനായി സൂക്ഷിച്ചു വയ്ക്കുന്ന പയര്‍ കുത്തിപ്പോകാതിരിക്കാന്‍ എണ്ണ പുരട്ടി വയ്ക്കുക.

പച്ചക്കറികളുടെ വിത്തിനങ്ങള്‍ സൂക്ഷിക്കുന്ന പാത്രങ്ങളില്‍ കുറച്ചു വേപ്പില കൂടെ ഇട്ടു വയ്ക്കുക. കീടബാധ തടയാം.

ഏറ്റവും കൂടുതല്‍ ഉത്പാദനക്ഷമതയുള്ള കൂണ്‍ വിത്ത് ചോളം മാധ്യമമായി ഉപയോഗിച്ചുണ്ടാക്കിയെടുക്കുന്നതാണ്.

വിത്തുകളുടെ അങ്കുരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ വിത്ത് ഒരു ദിവസം പാലില്‍ മുക്കി വച്ചശേഷം നടുക . പയര്‍, പാവല്‍, തണ്ണിമത്തന്‍ ഇവയ്ക്കെല്ലാം ഈ രീതി നല്ലതാണ്.

ചെറുചേമ്പിന്റെ വിത്തിനായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം . എങ്കിലും 20- 25 ഗ്രാം തൂക്കമുള്ള പിള്ളച്ചേമ്പാണ് വിത്തിന് കൂടുതല്‍ അഭികാമ്യം.

വിത്തുചേനക്ക് ഏകദേശം മൂന്നു മാസത്തോളം സുഷുപ്താവസ്ഥയുണ്ട്.

വിത്തുകളുടെ പുറത്ത് വെളിച്ചണ്ണയുടെ ഒരാവരണം കൊടുത്താല്‍ കീട ശല്യം കുറയും.

പലതരം വിത്തുകളുടേയും ഗുണമേന്മ നിലനിര്‍ത്താന്‍ കരിനൊച്ചിയില കൂടി വിത്തിനൊപ്പം ഇട്ടു വയ്ക്കുന്നത് നല്ലതാണ്.

കടല, പയര്‍, ഉഴുന്ന്, ചെറുപയര്‍ , സോയാബീന്‍സ് ഇവയുടെയെല്ലാം വിത്തു പാകുന്നതിനു മുമ്പ് വെള്ളത്തിലിട്ടു മുളപ്പിക്കുന്നത് അങ്കുരണ സാധ്യത വര്‍ദ്ധിപ്പിക്കും.

കണ്ണാറ ലോക്കല്‍ ഇനം ചീര എപ്പോള്‍ പാകിയാലും ഒക്ടോബര്‍ ഡിസംബര്‍ കാലഘട്ടത്തിലേ പൂക്കാറുള്ളു അതിനാല്‍ ഈ ഇനം ചീര നേരത്തേ നട്ടാല്‍ കൂടുതല്‍ കാലം വിളവെടുക്കാം.

എത്ര വലിയ പാവയ്ക്കായിലും വിത്തിനു പറ്റിയ മൂന്നു കുരു മാത്രമേ ഉണ്ടാകു. അതു കണ്ടു പിടിക്കാനായി മുഴുവന്‍ പാവയ്ക്കാ കുരുവും വെള്ളത്തിലിടുക. താഴ്ന്നു കിടക്കുന്നവ മാത്രം വിത്തിനെടുക്കുക.

തീരെ ചെറിയ വിത്തുകള്‍ വിതക്കുമ്പോള്‍ പറന്നു പോകാതിരിക്കാന്‍ ചാരവുമായി കൂട്ടിയിളക്കി വിതക്കുന്നതണ് നല്ലത്.

ചീര വിത്ത് പാകുമ്പോള്‍ അതിനു മുകളില്‍ മണ്ണിട്ടു മൂടേണ്ടതില്ല.

കൂടുതലുണങ്ങുകയോ ഉണക്കു തീരെ കുറഞ്ഞു പോകുകയോ ചെയ്താല്‍ വിത്ത് കെട്ടു പോകും.

ചേമ്പു നടുമ്പോള്‍ നേരെ നടാതെ അല്‍പ്പം ചരിച്ചു നടുക. മുളക്കരുത്ത് കൂടും.

നടാനുപയോഗിക്കുന്ന ചേനക്കഷണത്തിനു കുറഞ്ഞത് ഒരു കിലോഗ്രാം എങ്കിലും തൂക്കം ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ചേനച്ചെടി ആരോഗ്യത്തോടെ വളരുകയുള്ളു.

ചേന നടുന്നതിനു മുമ്പ് കുറുകിയ ചാണകവെള്ളത്തില്‍ മുക്കി തണലില്‍ ഉണക്കണം.

വഴുതനയുടെ കമ്പ് മുറിച്ച് മാറ്റി നട്ട് വേരു പിടിപ്പിക്കാം . നടുന്ന കമ്പിന് രണ്ടടിയില്‍ കുറയാതെ നീളം ഉണ്ടായിരിക്കുന്നത് നല്ലതാണ്.

ചേന, ചേമ്പ് , കാച്ചില്‍ എന്നിവയാണ് കീടരോഗബാധ ഏറ്റവും കുറഞ്ഞ വിളകള്‍.

കിഴങ്ങു വര്‍ഗ്ഗ വിളകളുടെ വിളവെടുപ്പിനു ശേഷം അവശിഷടങ്ങള്‍ മണ്ണില്‍ തന്നെ ഉഴുതു ചേര്‍ക്കുക. മണ്ണിന്റെ വളക്കൂറ് നിലനിര്‍ത്താം.

മണ്ണിരകളെ കഴുകിക്കിട്ടുന്ന വെള്ളം ചെടികള്‍ക്ക് വളമായും കീടനാശിനിയായും ഉപയോഗിക്കാം.

മുളക് കൃഷിക്ക് ചാരം ഒരിക്കലും ഉപയോഗിക്കരുത്. കൂമ്പ് മുരടിക്കും ഇല ചുരുളും.

ചെണ്ട് മല്ലി

ടെറസിലും , പറമ്പിലുമൊക്കെ കൃഷി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് , താഴെ ചിത്രത്തിൽ കാണുന്ന പോലെ, പച്ചക്കറി കൃഷിയുടെ കൂടെ ചെണ്ട് മല്ലി ( ചിലർ ബെന്തി എന്ന് പറയും ) നട്ട് പിടിപ്പിക്കുക .. ചെണ്ട് മല്ലിയുടെ വേരുകൾക്ക് കൃഷി നശിപ്പിക്കുന്ന നിമാ വിരകളെ തടയാനുള്ള കഴിവുണ്ട് , അതു പോലെ നമ്മുടെ പയറിനെയും , തക്കാളിയേയും , പാവലിനെയും ആക്രമിക്കാൻ വരുന്ന പല കായീച്ചകളും, കീടങ്ങളും ഈ പൂവിൽ ആകൃഷ്ടരായി പൂവിൽ ഇരിക്കുകയും അങ്ങനെ നമ്മുടെ കൃഷികൾ സംരക്ഷിക്കപ്പെടുകുകയും ചെയ്യും .. ഇതിൽ ആ ചെണ്ട് മല്ലി പൂവിൻ്റെ പുറകിൽ നിൽക്കുന്ന തക്കാളികളെ കണ്ടാൽ തന്നെ മനസ്സിലാകും ... അത് പോലെ തേൻ കുടിക്കാൻ ധാരാളം തേനീച്ചകൾ വരുകയും അത് വഴി പരാഗണം പെട്ടെന്ന് നടന്ന് നമ്മുടെ പച്ചക്കറികൾ പെട്ടെന്ന് പൂവിക്കുകയും കായ് ഉണ്ടാകുകയും ചെയ്യുന്നു . അത് പോലെ പല കരിങ്കണ്ണൻ മാരുടെ കണ്ണിൽ നിന്നും നമ്മുടെ പച്ചക്കറി വിഭവങ്ങൾ സംരക്ഷിക്കപ്പെടുന്നു .. പലരും പരീക്ഷിച്ചു വിജയിച്ച ഒരു പ്രകൃതിദത്ത കെണിയാണിത് .താല്പര്യമുള്ളവർക്ക് പരീക്ഷിക്കാം ...

ചീരകളിൽ ഉണ്ടാകുന്ന ഇലപ്പുള്ളി രോഗം 

ചീരകളിൽ ഉണ്ടാകുന്ന ഇലപ്പുള്ളി രോഗം തടയുന്ന രീതി ..... താഴെ കാണുന്ന പോലെ ഇലപ്പുള്ളി രോഗം (തുടക്കത്തിലേ)കാണുകയാണെങ്കില്‍ രോഗം ബാധിച്ച ഇലകള്‍ പറിച്ചുകളഞ്ഞ് നാല് ഗ്രാം സോഡാപ്പൊടി 15 ഗ്രാം മഞ്ഞള്‍പ്പൊടി എന്നിവ 5 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഇതിലേക്ക് 20 ഗ്രാം പാല്‍ക്കായം കൂടി ചേര്‍ത്ത് കിട്ടുന്ന ലായനി അരിച്ചെടുത്ത് ഇലകളുടെ അടിവശത്തും മേല്‍ഭാഗത്തും ആഴ്ചയിലൊരിക്കല്‍ തളിക്കണം. ജലസേചനം നടത്തുമ്പോള്‍ വെള്ളം ഇലകളില്‍ പതിക്കാതെ ചെടിയുടെ ചുവട്ടില്‍ മാത്രം നനയ്ക്കണം. ഇതുവഴി പൂര്‍ണമായും ഈ രോഗത്തെ തടയാം... ( പലരും പരീക്ഷിച്ചു വിജയിച്ചതാണ് താല്പര്യമുള്ളവർക്ക് പരീക്ഷിക്കാം )



ചെറുനാരങ്ങ -ആയുർവേദം

ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍..

ചൂടോടെ ചെറുനാരങ്ങ വെള്ളം കുടിച്ചിട്ടുണ്ടോ? തണുത്ത ചെറുനാരങ്ങ വെള്ളം കുടിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍. ശരീരത്തിന് ആശ്വാസം പകരാന്‍ കഴിയുന്ന ഒരു പാനീയമാണിത്.

നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചെറുനാരങ്ങ ചൂടുവെള്ളത്തില്‍ കലക്കാം. ഇത് മികച്ച ഒരു പാനീയമാണ്. നിങ്ങളുടെ ശരീരത്തെ വിഷമുക്തമാക്കാന്‍ ഈ ഒരു പാനീയം മാത്രം മതി. ശരീരത്തിലെ ഇന്‍ഫെക്ഷനെയും ഇല്ലാതാക്കും.

ഇതില്‍ സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോ-ഫ്‌ളേവനോയിഡ്‌സ്, മെഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നീ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് പ്രതിരോധശക്തി നല്‍കുന്നു. ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മറ്റ് എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണെന്ന് നോക്കാം..

ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കും.

നിങ്ങളുടെ ശരീരത്തെ വിഷമുക്തമാക്കാന്‍ കഴിവുള്ള പാനീയമാണിത്. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാങ്ങ വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു.

സിട്രസ് പഴമായ ചെറുനാരങ്ങ ശരീരത്തില്‍ സിട്രിക് ആസിഡ് നല്‍കുന്നു. ഇത് വയര്‍ മുഴുവനായും കഴുകുന്നു. ഈ മിനറല്‍ ആല്‍ക്കലൈന്‍ ഉത്പാദിപ്പിക്കുന്നു. ഇതുമൂലം പിഎച്ച് ബാലന്‍സ് മെച്ചപ്പെടുന്നു.

ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരുന്നു. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതുമൂലം നിങ്ങള്‍ക്ക് തടിയും കുറയ്ക്കാം.

പലതരം പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇതിന് കഴിയും. മൂത്രം ഒഴിക്കാന്‍ തടസ്സമുള്ളതും മൂത്രാശയപരമായ പ്രശ്‌നങ്ങളും ഇല്ലാതാക്കും. ഇത് ബാക്ടീരിയകളെ നശിപ്പിക്കുന്നു.

ശരീരത്തിലെ കുരുക്കളും വേദനകളും ഇല്ലാതാക്കി മനസ്സിന് നല്ല സുഖം തരും. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും മാനസികാരോഗ്യം ലഭിക്കുകയും ചെയ്യുന്നു.

എന്നും ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യാന്‍ സഹായിക്കും.

വായയിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് വായനാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ശ്വസനം ശുദ്ധമാക്കിവെക്കുന്നു. രാവിലെ ഇത് കുടിക്കുന്നത് പല്ലുകള്‍ക്കും നല്ലതാണ്.

അസുഖങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രകൃതിദത്തമായ വഴിയാണിത്. സ്‌ട്രെസ്സുകളൊക്കെ മാറ്റി ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം നല്ല രീതിയിലാക്കുന്നു.

തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥികള്‍, ലസീക ഗ്രന്ഥി എന്നിവയെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നു.

എല്ലുകള്‍ക്ക് നല്ല ശക്തി നല്‍കാന്‍ ചൂട് ചെറുനാരങ്ങ വെള്ളത്തിന് കഴിവുണ്ട്. അപകടങ്ങള്‍ പറ്റിയാല്‍ അത് ഉണങ്ങാനും സഹായിക്കും.