Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Friday, February 19, 2016

വണ്ണം കുറക്കാൻ

വയര്‍ കുറയ്ക്കാനും ശരീര സൗന്ദര്യം വര്‍ധിപ്പിക്കാനും ഒരു ഒറ്റമൂലി


വെറും നാല് ദിവസംകൊണ്ട് ശരീരത്തിലെ അമിത കൊഴുപ്പുകള്‍ അലിയിച്ചു കളയാന്‍ ഇതാ ഒരു പ്രകൃതിദത്ത മാര്‍ഗ്ഗം. വയര്‍ കുറയ്ക്കാനും ശരീര സൗന്ദര്യം വര്‍ധിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും ഫലപ്രദമാണ് ഈ ഔഷധം.

ചേരുവകള്‍

ശുദ്ധജലം : 8 1/2 കപ്പ്
ഇഞ്ചി : 1 ടീസ്പൂണ്‍ (ഗ്രേറ്റ് ചെയ്തത്)
കുക്കുംബര്‍ : 1 ( കനം കുറച്ച് അരിഞ്ഞത്)
നാരങ്ങ : 1 ( കനം കുറച്ച് അരിഞ്ഞത്)
പുതിന : 12 ഇതള്‍

തയ്യാറാക്കുന്ന വിധം

ഒരു ഗ്ലാസ് ജാറില്‍ എല്ലാ ചേരുവകളും യോജിപ്പിച്ച് രാത്രി മുഴുവന്‍ വെച്ച ശേഷം തണുപ്പിച്ച് ഉപയോഗിക്കാം. പതിവായി ഈ ഔഷധം ഉപയോഗിച്ചു നോക്കൂ…. മാറ്റം അനുഭവിച്ചറിയൂ…

ഗുണങ്ങള്‍

ഈ അമൂല്യ ഔഷധം തയ്യാറാക്കാനായി ഉപയോഗിക്കുന്ന എല്ലാ ചേരുവകളും ശരീരത്തിന് വളരെയധികം ഗുണകരമാണ്.

കുക്കുംബര്‍ : കലോറി വളരെ കുറവായ കുക്കുംബര്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

ഇഞ്ചി : അമിത ഭക്ഷണം നിയന്ത്രിക്കാന്‍ ഇഞ്ചി സഹായിക്കുന്നു.

നാരങ്ങ : പെക്റ്റിന്‍ ഫൈബര്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന നാരങ്ങ ശരീരത്തെ ശുദ്ധീകരിക്കുന്നു.

പുതിന : അമിത ഭക്ഷണം നിയന്ത്രിക്കുന്നു.

Sunday, January 24, 2016

ബീറ്റ്രൂട്ട്

ബീറ്റ്‌റൂട്ട്‌ കഴിക്കുന്നവർ അറിയാൻ
********************************************

ബീറ്റ്‌റൂട്ട്‌ കഴിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാൽ ഇതിൻറെ ശരിയായ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയുന്നവർ വളരെ വിരളമാണ്. പലരും അതിന്റെ ആരോഗ്യഗുണങ്ങൾ ഒന്നും അറിയാതെയാണ് ഇവ കഴിക്കുന്നത്. വിവിധ രോഗങ്ങളെ ഒരേ സമയം പ്രതിരോധിക്കാൻ കഴിവുള്ള പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്‌. ബീറ്റ്‌റൂട്ടിൽ അടങ്ങിയിട്ടുള്ള ധാതുക്കൾ, ഫൈബർ,ആൻറി ഓക്സിഡന്‍റുകൾ ,എന്നിവയാണ് വിവിധ രോഗങ്ങളെ തടഞ്ഞു നിർത്തുന്നത്. ബീറ്റ്‌റൂട്ടിൻറെ ചില ഗുണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

1. ബീറ്റ്‌റൂട്ട്‌ അയണിന്റെ മികച്ച കലവറയാണ്‌. അതിനാൽ അയണ്‍ ഹീമോഗ്‌ളോബിന്‍ ഉണ്ടാകാന്‍ സഹായിക്കുന്നു. ഇത് വിളർച്ചയുണ്ടാകുന്നത് തടയുന്നു.

2. ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും ഫോളിക്‌ ആസിഡ്‌ വളരെ അത്യാവശ്യമാണ്‌. ബീറ്റ്‌റൂട്ടില്‍ ഫോളിക്‌ ആസിഡ്‌ ധാരാളം അടങ്ങിയിട്ടുണ്ട്‌.ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ സുഷുമ്‌നാ നാഡിയുടെ ശരിയായ വളര്‍ച്ചയ്‌ക്ക്‌ കൂടിയേ തീരൂ.

3.ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റാസയാനിന്‌, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച സാവധാനത്തിലാക്കാന്‍ കഴിയും.

4. ബീറ്റ്‌റൂട്ട്‌ കഴിക്കുന്നത് രക്തക്കുഴലുകളില്‍ കൊഴുപ്പ്‌ അടിയുന്നത്‌ തടയുകയും ദോഷകരമായ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു.

5. ബീറ്റ്‌റൂട്ടിന്‌ കടുംചുവപ്പ്‌ നിറം നല്‍കുന്നത്‌ ബീറ്റാസയാനിന്‍ ആണ്‌. ഇത്‌ മികച്ച ഒരു ആന്റിഓക്‌സിഡന്റ്‌ കൂടിയാണ്‌. ഇത്‌ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ ഓക്‌സീകരണം കുറയ്‌ക്കുകയും അവ രക്തക്കുഴലുകളില്‍ അടിയുന്നത്‌ തടയുകയും ചെയ്യും. ഇത്‌ ഹൃദായാഘാത സാധ്യതയും പക്ഷാഘാത സാധ്യതയും കുറയ്‌ക്കുന്നു.

6.ബീറ്റ്‌റൂട്ടില്‍ സിലിക്ക അടങ്ങിയിട്ടുണ്ട്‌. ശരീരത്തിന്‌ കാത്സ്യം കാര്യക്ഷമമായി ഉപയോഗിക്കണമെങ്കില്‍ സിലിക്ക ആവശ്യമാണ്‌. പല്ലുകള്‍ക്കും എല്ലുകള്‍ക്കും ബലം നല്‍കുന്നത്‌ കാത്സ്യമാണ്‌.

7.പ്രമേഹ രോഗികള്‍ക്ക്‌ മധുരത്തോട്‌ ആസക്തി തോന്നുന്നത്‌ സാധാരണയാണ്‌. ഒരു കഷണം ബീറ്റ്‌റൂട്ട്‌ കഴിച്ച്‌ ഈ ആസക്തി ശമിപ്പിക്കാവുന്നതാണ്‌. ബീറ്റ്‌റൂട്ടില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും അതില്‍ കൊഴുപ്പ്‌ തീരെയില്ല.

8.അമേരിക്കന്‍ ഡയബറ്റീസ്‌ അസോസിയേഷന്റെ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പഠനത്തില്‍ ബീറ്റ്‌റൂട്ടില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ഇത് സ്‌റ്റാമിന വര്‍ദ്ധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ദിവസവും ഒരു കഷണം ബീറ്റ്‌റൂട്ട്‌ കഴിച്ചാല്‍ അത്‌ നിങ്ങള്‍ക്ക്‌ നവോന്മേഷം നല്‍കും.

9.ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുമെന്ന് പഠനം പറയുന്നു.

10. ചർമ്മ പ്രശ്നങ്ങൾ,ഡാർക് സ്പോർട്സ് എന്നിവ അകറ്റാൻ ബീറ്റ്‌റൂട്ട്‌ വളരെ നല്ലതാണ്. ഇത് സ്വാഭാവികമായി തിളങ്ങുന്ന ചർമ്മം നൽകുന്നു.

Sunday, January 10, 2016

മണ്ണിര കംപോസ്റ്റ്

വെര്‍മി കമ്പോസ്റ്റ് അഥവാ മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കുന്ന വിധം
മണ്ണിര കമ്പോസ്റ്റ്മണ്ണിര കമ്പോസ്റ്റ്
മണ്ണിര ഉപയോഗിച്ച് പാഴ് വസ്തുക്കളെ കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ജൈവ വളം ആക്കുന്നതിനെ മണ്ണിര കമ്പോസ്റ്റിംഗ് എന്ന് വിളിക്കുന്നു. ആഫ്രിക്കന്‍ മണ്ണിരയാണ് സാദാരണയായി ഇതിനു ഉപയോഗിക്കുന്നത്. ഇവ കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും മറ്റും ലഭിക്കും. ഏതാണ്ട് അമ്പതു പൈസയാണ് ഒരു മണ്ണിരയുടെ വില. മറ്റു കമ്പോസ്റ്റിംഗ് രീതികളെ അപേക്ഷിച്ച് മണ്ണിര കമ്പോസ്ടിനുള്ള മെച്ചം ഇവ ഏകദേശം 30-35 ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാകും എന്നതാണ്.

ഏകദേശം 45 സെ.മി നീളം, 30 സെ.മി വീതി, 45 സെ.മി പൊക്കമുള്ള വീഞ്ഞപെട്ടിയോ, പ്ലാസ്റ്റിക്‌ പാത്രമോ, അടിവിസ്താരമുള്ള ചട്ടിയോ ഇതിനായി ഉപയോഗിക്കാം. പെട്ടിയുടെ ചുവട്ടില്‍ വെള്ളം വാര്‍ന്നു പോകാനായി രണ്ടു ദ്വാരങ്ങള്‍ ഇടണം. വീഞ്ഞപ്പെട്ടി ചീത്തയാകാതിരിക്കാന്‍ അടിയില്‍ 5 സെ. മി കനത്തില്‍ പല്സ്റിക് ഷീറ്റ് വിരിക്കാവുന്നതാണ്. 5 സെ. മി കനത്തില്‍ മണല്‍ നിരത്തി ശേഷം 3 സെ. മി കനത്തില്‍ ചകിരി ഇടുക. തുടര്‍ന്ന് മൂന്നിഞ്ച് കനത്തില്‍ 200 ഗ്രാം/500 എണ്ണം മണ്ണിരയോടു കൂടിയ കമ്പോസ്റ്റ് അഥവാ ചാണകപ്പൊടി നിരത്തുക. ഇതിനു മുകളില്‍ ഓരോ ദിവസത്തെയും അടുക്കള മാലിന്യം നിക്ഷേപിക്കുക, എല്ലായിടത്തും നിരത്തി 8 ഇഞ്ച് കാണാം ആക്കുക. (പ്ലാസ്റ്റിക്‌ , നാരങ്ങ , പുളി , എരിവുള്ളവ , എണ്ണ തുടങ്ങിയ ഒഴിവാക്കണം). മണ്ണിരയെ നിക്ഷേപിച്ചു ഏതാണ്ട് 20-25 ദിവസം കഴിഞ്ഞു മാത്രം അവശിഷ്ട്ടങ്ങള്‍ നിക്ഷേപിച്ചു തുടങ്ങുക. അത് കഴിഞ്ഞാല്‍ പെട്ടിക്കു മുകളില്‍ ഒരു ചാക്ക് വിരിച്ചു അനക്കാതെ മാറ്റി വെച്ച ശേഷം ദിവസവും വെള്ളം തളിച്ച് കൊടുക്കുക.

അടുക്കള അവശിഷ്ട്ടങ്ങള്‍ക്കൊപ്പം ഇടയ്ക്കിടെ കടലാസ് കഷണങ്ങള്‍ , പാതി അഴുകിയ ഇലകള്‍ ഇവ ഇടുന്നത് വിരകള്‍ക്കാവശ്യമായ വായു സഞ്ചാരം കൂട്ടാന്‍ ഉപകരിക്കും. പെട്ടിക്കു മേലെ കമ്പിവല ഇടുന്നത് എലി, കാക്ക, മുതലായവയുടെ ആക്രമണങ്ങളില്‍ നിന്നും മണ്ണിരയെ രെക്ഷിക്കും. പ്ലാസ്റ്റിക് പാത്രങ്ങളില്‍ വെള്ളം ഒഴിച്ച് പെട്ടി വെക്കുകയോ അല്ലെങ്കില്‍ പെട്ടി കല്ലുകള്‍ക്ക് മുകളില്‍ വെച്ചു കല്ലുകള്‍ക്ക് ചുറ്റും ഉപ്പു/മഞ്ഞള്‍ പൊടി വിതറുക. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ ആണിത്.

പെട്ടി വെയിലത്ത്‌ വെച്ചാല്‍ മണ്ണിരകള്‍ താനെ അടിയിലേക്ക് പോകും, അതിനു ശേഷം മീതെയുള്ള കമ്പോസ്റ്റ് നീക്കി പെട്ടി വീണ്ടും കമ്പോസ്റ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം. രണ്ടു യുണിട്ടുകള്‍ ഉണ്ടെങ്കില്‍ കമ്പോസ്റ്റ് നിര്‍മാണം കൂടുതല്‍ എളുപ്പമാകും. ഒന്ന് നിറയുമ്പോള്‍ അടുത്തതില്‍ അവശിഷ്ട്ടങ്ങള്‍ ഇട്ടു കൊടുക്കാം. ആഴ്ചയില്‍ ഒരിക്കല്‍ ജൈവ അവശിഷ്ട്ടങ്ങള്‍ ഒരു കമ്പ് ഉപയോഗിച്ച് ഇളക്കുന്നത് നല്ലതാണ്. മണ്ണിര കമ്പോസ്റ്റില്‍ കൂടി വെള്ളം സാവദാനത്തില്‍ ഒഴിച്ച് ശേഖരിക്കുന്ന തെളിഞ്ഞ ദ്രാവകം ആണ് വെര്‍മി വാഷ്. അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു വെര്‍മി വാഷ്‌ ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം.

കടപ്പാട് – ഫാം ഇന്‍ഫര്‍മേഷന്‍ ബ്യുറോ പുറത്തിറക്കിയ സുരക്ഷിത പച്ചക്കറിക്ക് ഒരു മാര്‍ഗ രേഖ എന്ന ലഖു ലേഖ.

Sunday, November 22, 2015

നിത്യവഴുതനങ്ങ

നിത്യ വഴുതന – നടീലും പരിചരണവും
##############
നിത്യ വഴുതന ചെടി
പേരില്‍ മാത്രമേ വഴുതന എന്നുള്ളു, വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് നിത്യ വഴുതന. ഇതിന്റെ കായ കൊണ്ട് തോരന്‍, മെഴുക്കുപുരട്ടി,ഉപ്പേരി വെക്കാന്‍ വളരെ നല്ലതാണു. പ്രത്യേകിച്ച് പരിചരണം ഒന്നും വേണ്ടാത്ത ഈ ചെടിയ്ക്ക്‌ കീടങ്ങളുടെ ആക്രമണവും വളരെ കുറവാണ്. ഒരിക്കല്‍ നട്ടാല്‍ അതിന്റെ വിത്തുകള്‍ മണ്ണില്‍ കിടന്നു വീണ്ടും തനിയെ ചെടി വളര്‍ന്നു വരും. പണ്ട് കാലത്ത് വീടുകളില്‍ ഒരുപാടു ഉണ്ടായിരുന്നു ഈ ചെടി , വളരെ എളുപ്പത്തില്‍ വേലികളില്‍ പടര്‍ന്നു പന്തലിക്കും. നട്ടു വളരെ ചുരുങ്ങിയ സമയം കൊണ്ട് കായകള്‍ പറിച്ചെടുക്കാം. കായകള്‍ അധികം മൂക്കുന്നതിനു മുന്‍പേ പറിച്ചെടുക്കുന്നതാണ് നല്ലത്.
ഏതു കാലാവസ്ഥയിലും കൃഷിചെയ്യാവുന്ന നിത്യവഴുതനയുടെ കായ്‌കളില്‍ പോഷകങ്ങള്‍ സമൃദ്ധമായുണ്ട്‌, ഫൈബര്‍, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി. തുടങ്ങിയ ധാരാളം ഉണ്ട്.
നടീല്‍ രീതി – വിത്ത് പാകിയാണ് നിത്യ വഴുതന കൃഷി ചെയ്യുന്നത്, മണ്ണ് നന്നായി കിളച്ചിളക്കി വിത്തിടുക, നന്നായി നനച്ചു കൊടുക്കുക, കാര്യമായ വള പ്രയോഗം ഒന്നും വേണ്ട ഈ ചെടിക്ക്. മണ്ണില്‍ ഫലഭൂയിഷ്ട്ടത തീരെ കുറവാണെങ്കില്‍ ഉണങ്ങിയ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, ഒക്കെ ഇടാം. കീടങ്ങള്‍ അങ്ങിനെയൊന്നും ആക്രമിച്ചു കണ്ടിട്ടില്ല.  

Tuesday, November 17, 2015

ഉള്ളി വളർത്താൻ

കുല വെട്ടി കഴിഞ്ഞ വാഴകളിൽ ചെറിയുളളി ഇത് പോലെ വളർത്താം , വെള്ളം ഒഴിക്കണ്ട , ഇതേ പോലെ ഇല വരുമ്പോൾ ഇല തോരനും വെയ്ക്കാം , ചെറിയുള്ളിയും തിരിച്ച് കിട്ടും.

Saturday, October 31, 2015

പുതിനയിലയുടെ ഗുണങ്ങൾ

പൊതിനയില -രോഗങ്ങളകറ്റുന്നതും ആരോഗ്യദായിനിയുമായ അത്ഭുത സുഗന്ധയില 
ഔഷധ ഗുണ സമ്പുഷ്ടമായ സുഗന്ധയിലയായ പൊതിനയെ പരിചയപ്പെടുത്തുന്ന ഈ പോസ്റ്റ്‌ ഔഷധമായും ആഹാരമായുമുള്ള പൊതിനയിലയുടെ ഉപയോഗങ്ങൾ, ആരോഗ്യപരമായ നേട്ടങ്ങൾ, കൃഷിരീതി എന്നിവ വിശദമായി ചർച്ച ചെയ്യുന്നു

ഭക്ഷ്യ വിഭവങ്ങളിൽ സുഗന്ധത്തിനായി നാം ചേർക്കുന്ന ചെറിയ ഇലകളായ പൊതിനയില ഔഷധ ഗുണത്തിന്റെ കാര്യത്തിൽ ആളൊരു പുലി തന്നെയാണ്. പുരാതന കാലം മുതൽ പോതിനയിയെയേം അതിൽനിന്നെടുക്കുന്ന സുഗന്ധയെണ്ണയെയും കുറിച്ച് മനുഷ്യർക്കറിവുണ്ടായിരുന്നെന്നതിനുള്ള തെളിവുകൾ ഈജിപ്ഷ്യൻ മമ്മികളിൽ നിന്നും കണ്ടെടുത്ത വസ്തുക്കളുടെ ശാസ്ത്രീയ പരിശോധനാഫലം വ്യക്തമാക്കുന്നു.
വാട്ടർ മിന്റ്, സപിയർ മിന്റ് എന്നിവയുടെ ഒരു സങ്കരയിനമാണ് ഇംഗ്ലീഷിൽ പെപ്പർ മിന്റെന്നു വിളിക്കുന്ന നമ്മുടെ പൊതിന. വായിപ്പുണ്ണു, മോണവീക്കം, വായ്‌ നാറ്റം, ജലദോഷം, മൂക്കടപ്പ്, പനി, ഗ്യാസ്ട്രബിൾ തുടങ്ങി ധാരാളം അസുഖങ്ങൾക്ക് കൈകണ്ട ഔഷധമായ പൊതിന മനസ്സുവച്ചാൽ എല്ലാ വീടുകളിലും നട്ട് പിടിപ്പിക്കാവുന്നതെയുള്ളൂ. കാൻസറിനെ വരെ ഫലപ്രദമായി ചെറുക്കാൻ കഴിവുള്ള ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയിട്ടുള്ള പൊതിന നമ്മുടെ ആഹാരത്തിലുൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ആരോഗ്യത്തോടെ കഴിയാൻ സഹായിക്കും.

ഔഷധമായി പൊതിനയിലയുടെ ഉപയോഗം.

1. പൊതിനയിലടങ്ങിയിട്ടുള്ള മെന്തോൾ പ്രോസ്ട്രെറ്റ് കാൻസറിനെ പ്രതിരോധിക്കാൻ പര്യാപ്തമാണ്. 
2. കീമോ തെറാപ്പി, റേഡിയേഷൻ എന്നിവ മൂലം ശരീര കോശങ്ങൾക്കു ക്ഷതമുണ്ടാകുന്നത് തടയുവാനും ഉണ്ടായ ക്ഷതം പരിഹരിക്കാനും പോതിനയെണ്ണയും ഇലയും ഉപയോഗിക്കുന്നു.
3. വായിപ്പുണ്ണു, മോണവീക്കം, വായ്‌ നാറ്റം, ജലദോഷം, മൂക്കടപ്പ്, പനി, ഗ്യാസ്ട്രബിൾ മുതലായവയുടെ ചികിത്സക്ക് പൊതിന ഫലപ്രദമാണ്.
4. പൊതിന ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നു.
5. പൊതിനയെണ്ണ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ചികിത്സക്ക് ഉത്തമമാണ്. 
6. പൊതിനയെണ്ണ ദേഹത്തും തലയിലും പുരട്ടി കുളിക്കുന്നത് തണുപ്പും ഉന്മേഷവും നൽകും
7. ത്വക്കിന്റെയും തലമുടിയുടെയും സംരക്ഷണത്തിനു 
8. ഉത്തമമാണ്പൊതിനയെണ്ണ. താരൻ ഒഴിവാക്കാനും പൊതിനയെണ്ണയും ഇലയും നല്ലതാണ്.
9. ശരീരവേദനക്കും ആസ്ത്മയുടെ ചികിത്സക്കും പൊതിനയെണ്ണയും ഇലയും ഉപയോഗിക്കുന്നു.
10. ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു 
11. ആമാശയത്തിന്റെയും കരളിന്റെയും പ്രവര്ത്തനം നേരയാക്കാൻ സഹായിക്കുന്നു.

പൊതിനയിലയുടെ ചില ഉപയോഗരീതികൾ.

പൊതിനജ്യൂസ്‌

ഒരു പിടി പൊതിനയിലയും ഒരു ചെറു നാരങ്ങയുടെ പകുതിയും മിക്സിയിലിട്ടു നന്നായി അടിച്ചെടുത്ത് ആവശ്യത്തിനു ഉപ്പോ പഞ്ചസാരയോ ചേർത്ത് ദിവസവും രണ്ടു നേരം വീതം കുടിക്കാം. പ്രമേഹം ഉള്ളവർ ഉപ്പു ഉപയോഗിച്ചാൽ മതി.
നല്ലൊരു ആരോഗ്യപാനീയമായ പൊതിന ജ്യൂസ്‌ ദഹന ശക്തി വർദ്ധിപ്പിക്കാനും, ചർമ്മത്തിന്റെ നിറം നന്നാക്കാനും ലൈംഗിക ശേഷി വർദ്ധിപ്പിക്കാനും, ആമാശയത്തിന്റെയും കരളിന്റെയും പ്രവര്ത്തനം നേരയാക്കാനും സഹായിക്കും.വായിപ്പുണ്ണു, മോണവീക്കം, വായ്‌ നാറ്റം, ജലദോഷം, മൂക്കടപ്പ്, പനി, ഗ്യാസ്ട്രബിൾ
എന്നിവയുടെ ശമനത്തിനും പൊതിന ജ്യൂസ്‌ നല്ലതാണ്.

പൊതിന ചായ

ചേരുവകൾ

പൊതിനയില -ഒരു പിടി 
തേൻ-1 ടേബിൾ സ്പൂണ്‍
വെള്ളം-2 ഗ്ലാസ് 
തയ്യാറാക്കൽ 
ഒരു പാത്രത്തിൽ ഒരു പിടി പൊതിനയിലയിട്ടു അതിൽ തിളച്ചു കൊണ്ടിരിക്കുന്ന രണ്ടു ഗ്ലാസ്‌ വെള്ളമൊഴിച്ച് 5-7 മിനിട്ട് വയ്ക്കണം. എന്നിട്ട് ഇലകൾ നീക്കിയാൽ പൊതിന ചായ റെഡി. ഇത് തനിയേയോ തേൻ ചേർത്തോ കുടിക്കാം. പ്രമേഹമില്ലാത്തവർക്ക് 
തേനിനു പകരം പഞ്ചസാരയുമുപയൊഗിക്കാം.

കൃഷി രീതി

തറയിലോ ചട്ടികളിലോ ഗ്രോ ബാഗിലോ പൊതിന വളർത്താം. തണ്ടുകൾ മുറിച്ചെടുത്താണ് നടാനുപയോഗിക്കുന്നത്. നല്ല സൂര്യപ്രകാശം വേണമെങ്കിലും ഭാഗികമായ തണലിൽ തഴച്ചു വളരും

മുടി വളരാനും നരച്ചത്കറുക്കാനും,


വെളുത്തമുടി കറുത്തതായി വളരാൻ വളരെ ഫലപ്രദമായ ഒരു വഴിയുണ്ട്
====================================
മുടി നരച്ചു പോയാൽ ഇനി ഒരിക്കലും പഴയ പോലെ ആകില്ലെന്ന് കരുതി ഡൈയും ഹെയർ
കളറും ചെയ്യുന്നവരാണ് നമുക്ക് ചുറ്റും ഉള്ളത്. എന്നാൽ ആ വിശ്വാസം മാറ്റാൻ സമയമായി..
കാരണം വെളുത്തമുടി കറുത്തതായി വളരാൻ വളരെ ഫലപ്രദമായ ഒരു വഴിയുണ്ട്. പ്രാകൃത
കാലം മുതൽക്കേ പ്രചാരത്തിലുള്ള ഒരു മാർഗമാണ് ഉള്ളി നീര് ഉപയോഗിക്കുന്നത്. എന്നാൽ ഈ
സൂത്രം നമ്മളിൽ പലർക്കും അറിയില്ലെന്നുള്ളത് ഒരു സത്യമാണ്. അറിയുന്നവർക്കാകട്ടെ ഇതു
എങ്ങനെ ഉപയോഗിക്കണം എന്നും നിശ്ചയമില്ല.
മുടി അമിതമായി കൊഴിഞ്ഞ് കട്ടി കുറയുന്നതിനും നര അകറ്റാനും 100 ൽ
ഏറെ വർഷങ്ങളായി തുറന്നു വരുന്ന ഒരു മാർഗ്ഗമാണിത്. ഉള്ളി നീര് തലയിൽ പുരട്ടുമ്പോൾ
രോമകൂപത്തിൽ രക്തയോട്ടം കൂടുകയും വളർച്ചയെ പോഷിപ്പിക്കുകയും ചെയ്യും.


കൂടാതെ തലയോട്ടിയിൽ ഉണ്ടാകുന്ന ബാക്ടീരിയ, മറ്റു
പരോപജീവികളെയും കൊല്ലുന്നതിനും മറ്റു ഫങ്കസ്
എന്നിവയെ നശിപ്പിക്കുന്നതിനും സഹായിക്കും. അത് മൂലം മുടി കൊഴിച്ചിൽ
ഇല്ലാതാകുകയും ചെയ്യും. ഇതിനുമെല്ലാമുപരി ഉള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ
ഘടകം പുതിയ രോമകൂപങ്ങളെ ഉണ്ടാക്കുന്നത് മൂലം പുതിയ മുടി വളർന്നു വരുന്നതിനു
സഹായിക്കുകയും ചെയ്യും.


ഉള്ളി മുടി വളർച്ചയ്ക്ക് സഹായിക്കുന്നത് എങ്ങനെയാണ്…??
ഉള്ളിക്ക് അനേകായിരം സവിശേഷതകൾ ഉണ്ടെങ്കിലും അവയിൽ ഏറ്റവും മുൻപന്തിയിൽ
നിൽക്കുന്ന ഒന്നാണ് മുടി കൊഴിച്ചിൽ ഇല്ലാതാക്കാനുള്ള അവയുടെ കഴിവ്. ഉള്ളിയിൽ പല
തരം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റമിൻ C, വിറ്റമിൻ B6, കാൽസിയം, മഗ്നീസിയം,
പൊട്ടാസിയം, ജെർമാനിയം, പിന്നെ ഏറ്റവും പ്രധാനപെട്ടതെന്നു പറയാവുന്ന ഒന്നായ
സൾഫർ എന്നിവയാണ് ഉള്ളിയിൽ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ.
ഉള്ളി തലയോട്ടിയിലെ അഴുക്കിനെ ഉന്മൂലനം ചെയ്യുകയും പറ്റിപ്പിടിച്ചിരിക്കുന്ന
സൂക്ഷ്മാണുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
തലയിലെ രക്തയോട്ടത്തെ അഭിവൃദ്ധിപ്പെടുത്തി മുടി വളരുവാനുള്ള
സാഹചര്യം ഉണ്ടാക്കി കൊടുക്കുന്നു.
ഉള്ളി നീര് എങ്ങനെ തയ്യാറാക്കാം:
ഉള്ളി നീര് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. അതിനാൽ അത്
ശുദ്ധമായി ആവശ്യാനുസ്രതം തയ്യാറാക്കുന്നതാണ് ഉത്തമം. നിങ്ങളുടെ പക്കൽ ജ്യൂസർ/
മിക്സി ഉണ്ടെങ്കിൽ അത് ഉപയോഗിച്ചോ അതുമല്ലെങ്കിൽ ഗ്രേറ്റർ
ഉപയോഗിച്ചോ ഉള്ളി നീര് എടുക്കാം. അരിച്ചെടുത്ത ഉള്ളി നീര് ഉപയോഗിക്കുന്നതാകും നല്ലത്.
തലയിലാകെ തേച്ചു പിടിപ്പിക്കുന്നതിന് മുൻപായി ശരീരത്തിൽ എവിടെയെങ്കിലും തേച്ച്
അലർജി ടെസ്റ്റ് നടത്തണം.ഉള്ളി നീരിന് അല്പം വീര്യം കൂടുതൽ ആണ്. അതിനാൽ
തന്നെ സൂക്ഷിച്ച് വേണം ഉപയോഗിക്കാൻ. ആവശ്യമെങ്കിൽ അല്പം വെള്ളം ചേർത്ത്
ഉപയോഗിക്കാം.
തലയോട്ടിയിൽ ഉള്ളി നീര് തേച്ച ശേഷം അല്പം സമയം തലയിൽ കൈ വിരൽ കൊണ്ട്
നല്ലപോലെ ഒന്ന് മസ്സാജ് ചെയ്യുന്നത് നന്നാകും. എന്നിട്ട് 30 മിനുട്ട് മുതൽ ഒരു മണിക്കൂർ
വരെ സമയം കഴിഞ്ഞ് കഴികി കളയാം. താരൻ ഇല്ലാതാക്കാൻ ഈ പ്രക്രിയ
ഏറെ സഹായിക്കും. ഉള്ളി നീരിന് കുത്തുന്ന ഒരു മണം ഉണ്ടാകുന്നതിനാൽ രാത്രി ഉള്ളി നീര്
തേച്ചു പിടിപ്പിച്ച് ചെറു ചൂട് വെള്ളത്തിൽ കുളിക്കുന്നതാണ് ഉത്തമം. എന്നിട്ട്
രാവിലെ വീര്യമില്ലാത്ത ഏതെങ്കിലും ഷാമ്പൂ വെച്ച് കഴുകി വൃത്തിയാക്കാം.


ഉള്ളി നീര് എടുക്കാൻ മടിയുള്ളവർക്ക് ഉള്ളി അരിഞ്ഞ് തിളച്ച വെള്ളത്തിൽ ഇട്ട ശേഷം വീണ്ടും ഒരു
5-10 മിനിറ്റ് വരെ തിളപ്പിക്കാൻ വെക്കുക. എന്നിട്ട് തണിഞ്ഞ ശേഷം വെള്ളം ഊറ്റിയെടുത്ത്
ആ വെള്ളത്തിൽ തല കഴുകാം. വേറെ വെള്ളം ഉപയോഗിച്ചു പിന്നീട് മുടി കഴുകരുത്. അടുത്ത
ദിവസം വീര്യം കുറഞ്ഞ ഒരു ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ഈ രീതി ദിവസവും തുടരുക. ഇതു
വഴി മുടി വളർച്ച കൂടുമെന്ന് മാത്രമല്ല വെളുത്ത മുടി കറുക്കുകയും ചെയ്യും