
അരി തീവ്രതാ സമ്പ്രദായം (എസ്.ആര്‍.ഐ)
നെല്‍ക്കൃഷി: ചില ഐതിഹ്യങ്ങള്‍
നെല്ല് ഒരു ജലസസ്യമാണെന്നും ജലാശയങ്ങളില്‍സമൃദ്ധമായി വളരുന്നു എന്നുമാണ് എല്ലാവരും വിശ്വസിക്കുന്നത്. നെല്ല് ജലസസ്യമല്ല; അത് ജലത്തില്‍വളരുമെങ്കിലും ഓക്സിജന്‍റെ അളവ് കുറവുള്ള (ഹൈപോക്സിക്) സാഹചര്യങ്ങളില്‍സമൃദ്ധമായി വളരുകയില്ല. നിരന്തരമായ ജലസാന്നിധ്യമുള്ളതിനാല്‍നെല്‍ച്ചെടികള്‍അവയുടെ ഊര്‍ജ്ജത്തിന്‍റെ ഏറിയ പങ്കും വേരുകളില്‍വായു അറകളുണ്ടാക്കാനായി (എയര്‍കൈമ റ്റിഷ്യു) ചെലവിടുന്നു. പുഷ്പ്പിക്കുന്ന കാലമാകുമ്പോള് നെല്ച്ചെടിയുടെ വേരറ്റം ഏകദേശം 70 ശതമാനം വരെ നശിച്ചുപോകുന്നു.
എസ് ആര്‍ ഐ : വിശ്വാസങ്ങളെ മാറ്റിമറിക്കുന്നു
എസ് ആര്‍ഐ സമ്പ്രദായത്തില്‍നെല്‍പ്പാടങ്ങള്‍വെള്ളം കെട്ടിനിര്‍ത്താതെ കതിരിടുന്ന കാലത്ത് ഈര്‍പ്പം നല്‍കി നിര്‍ത്തുന്നു. പിന്നീട് ഒരിഞ്ച് അളവില്‍വെള്ളം നിലനിര്‍ത്തുന്നു. എസ് ആര്‍ഐ സമ്പ്രദായത്തില്‍കൃഷിചെയ്യുന്നതിന് സാധാരണയായി കൃഷിചെയ്യാനുപയോഗിക്കുന്നതിന്‍റെ പകുതി ജലം മതിയാകും. നിലവില്‍ലോകമൊട്ടാകെയുള്ള ഒരുലക്ഷത്തിലധികം കര്‍ഷകര്‍ഈ സമ്പ്രദായം പരീക്ഷിച്ചുവരികയാണ്.
എസ് ആര്‍ഐ നെല്‍കൃഷിയിലൂടെ കുറച്ച് ജലമുപയോഗിച്ച് കുറഞ്ഞ ചെലവില്‍കൂടുതല്‍ആദായം ലഭ്യമാകുന്നു. ഇങ്ങനെ ഈ രീതി ചെറുകിട കര്‍ഷകര്‍ക്കും വന്‍കിട കര്‍ഷകര്‍ക്കും ഉപയോഗപ്രദമാണ്. 1980 കളില്‍മഡഗാസ്കറിലാണ് എസ് ആര്‍ഐ ആദ്യമായി വികസിപ്പിച്ചത്. ചൈന, ഇന്ഡോനേഷ്യ, കമ്പോഡിയ, തായ്‌ലാണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ഇതിന്‍റെ സാധ്യത പരിശോധിച്ചുവരികയാണ്. ആന്ധ്രാപ്രദേശിലെ 22 ജില്ലകളിലും 2003ലെ ഖാരിഫ് വിളയില്‍എസ് ആര്‍ഐ പരീക്ഷിക്കുകയും മികച്ച ഫലമുണ്ടാകുകയും ചെയ്തു.
കുറഞ്ഞ ബാഹ്യ അവശ്യഘടകങ്ങള്‍ ഉപയോഗിക്കുന്ന എസ് ആര്‍ഐ സാങ്കേതികത
എസ് ആര്‍ഐ നെല്ക്കൃഷിയില്‍വിത്തുകള്‍കുറഞ്ഞ അളവില്‍മാത്രമാണ് ഉപയോഗിക്കുന്നത്- ഏക്കറിന് 2 കിലോഗ്രാം എന്ന തോതില്‍. അതിനാല്‍ഒരു യൂണിറ്റ് വിസ്തീര്‍ത്തില്‍ (25 x 25 cm) കുറച്ച് ചെടികള്‍മാത്രം. എന്നാല്‍മുഖ്യധാര രാസനെല്‍കൃഷിക്ക് ഏക്കറിന് 20 കിലോ വിത്ത് ആവശ്യമായിവരുന്നു. (1 ഏക്കര്‍= ഏകദേശം 0.4 ഹെക്റ്റര്)
വിവരങ്ങള്‍
പരമ്പരാഗത രീതി
എസ് ആര്‍ഐ
സ്ഥലം
15x10 സെന്‍റീമീറ്റര്‍
25x25 സെന്‍റീമീറ്റര്‍
ചതുരശ്ര മീറ്ററിലുള്ള ചെടികളുടെ എണ്ണം
66
16
ഒരു കൂനയിലാവശ്യമുള്ള വിത്ത് തൈകളുടെ എണ്ണം
3
1
ഒരേക്കറിലുള്ള ചെടികളുടെ എണ്ണം
792000
64000
ഒരേക്കറില്‍ആവശ്യമായ വിത്തിന്‍റെ അളവ്
20 കിലോഗ്രാം
2 കിലോഗ്രാം
വളത്തിനും സസ്യസംരക്ഷണ രാസവസ്തുക്കള്‍ക്കും ചെലവ് കുറവായ എസ് ആര്‍ ഐ.
വേരിന്‍റെ വളര്‍ച്ച
എസ് ആര്‍ ഐയില്‍ നെല്‍ച്ചെടി സ്വാഭാവിക സാഹചര്യങ്ങളില്‍ ആരോഗ്യകരമായി വളരുന്നു. വേരുകള്‍ സമൃദ്ധമായി വളരുകയും മണ്ണിന്‍റെ ഉള്ളറകളില്‍ നിന്നും പോഷകങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു.
ആരംഭത്തില്‍ കഠിനാദ്ധ്വാനപരമായ എസ് ആര്‍ ഐ
* പറിച്ചുനടാനും കള കളയാനും 50 ശതമാനം അധിക തൊഴില്‍ ദിനങ്ങള്‍ ആവശ്യമാണ്.
* ലാഭത്തിനു വേണ്ടി ജോലിചെയ്യുവാന്‍ തൊഴിലാളികളെ ഒന്നിപ്പിക്കുന്നു.
* കുടുംബത്തൊഴിലില്‍പ്പെട്ട പാവപ്പെട്ടവര്‍ക്ക് പകരസംവിധാനം നല്‍കുന്നു.
* ശരിയായ നൈപുണ്യം ഒരിക്കല്‍ പഠിച്ച് പ്രാവര്‍ത്തികമാക്കിയാല്‍ പിന്നീട് അദ്ധ്വാനച്ചെലവു കുറയുന്നു.
നെല്‍ച്ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ച ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന എസ് ആര്‍ ഐ
* വമ്പിച്ച വേര് വളര്‍ച്ച
* ഔദാര്യവും ശക്തവുമായ ഉഴവുകാര്‍
* താമസിക്കാത്തത്
* വലിയ കതിര്‍ക്കുല
* നന്നായ് നിറച്ച അധിക ധാന്യ കതിര്‍ക്കുലയും അധിക ധാന്യതൂക്കവും
* സ്വാഭാവികതയോടെ മണ്‍പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിനാല്‍ പ്രാണികളെ ചെറുക്കുന്നു
ശാഖാവളര്‍ച്ച വലിയ തോതില്‍ വര്‍ദ്ധിക്കുന്നു
ഏറ്റവും കൂടുതല്‍ ശാഖാവളര്‍ച്ച (സസ്യമൊന്നിന് 30 ശാഖകള്‍ ലളിതമായി സാധിക്കാം; സസ്യമൊന്നിന് 50 ശാഖകള്‍ തീര്‍ത്തും ധാരാളം) കതിര്‍ക്കുല തുടങ്ങുന്നതിനോടൊപ്പമാണ് നടക്കുന്നത്. ശ്രേഷ്ഠമായ നിര്‍വ്വഹണത്തില് സസ്യമൊന്നിന് 100 ഫലഭൂയിഷ്ഠ ശാഖാവളര്‍ച്ച, ഇലകളില്ലാതെ വേരുമാത്രമുള്ള സസ്യങ്ങളുടെ അഭാവവും നേരത്തെയുള്ള പറിച്ചുനടീലും കാരണം, വളരെ പ്രയോജനപ്രദമാക്കാം
(അവലംബം: എസ് ആര്‍ ഐയെ കുറിച്ചുള്ള ഡബ്ളു എ എസ് എസ് എ എന് – സി എസ് എ – ഡബ്ളു ഡബ്ളു എഫ് മാനുവല്‍)
എസ് ആര്‍ ഐയില്‍ ചെയ്യാവുന്നതും അരുതാത്തതും
നേരത്തെയുള്ള പറിച്ചുനടീല്‍: 8-12 ദിവസം പ്രായമായ രണ്ടു തളിരിലകള്‍ മാത്രമുള്ള വിത്ത് തൈകള്‍ പറിച്ചുനടുക. (കൂടുതല്‍ ഉഴവു സാദ്ധ്യതയും കൂടുതല്‍ വേര് വളര്‍ച്ചാ സാദ്ധ്യതയും)
ശ്രദ്ധാപൂര്‍വ്വമായ പറിച്ചുനടീല്‍:പറിച്ചനടീല്‍ സമയത്ത് ഒടിവോ ചതവോ കുറയ്ക്കുക. വിത്ത്, മണ്ണ്, വേരുകള്‍ ഇവയോടുകൂടി സസ്യം നഴ്സറിയില്‍ നിന്നും മാറ്റുകയും കൃഷിസ്ഥലത്ത് മണ്ണില്‍ അധികം താഴ്ത്താതെ വയ്ക്കുക (കൂടുതല്‍ ഉഴവു സാദ്ധ്യത)
വീതിയുള്ള ഇടസ്ഥലം: കൂട്ടത്തോടെയാവാതെ വിത്ത് തൈകളെ ഒറ്റയ്‌ക്കൊറ്റയ്ക്ക്, 25 സെ.മീ. x 25 സെ.മീ. ചതുരശ്ര ക്രമത്തിലോ വീതിയിലോ നടുക. സസ്യത്തെ വരിയായി നടരുത്. (കൂടുതല്‍ വേര് വളര്‍ച്ചാ സാദ്ധ്യത)
കള കളയലും വായു സന്നിവേശവും: മണ്ണിനെ കടഞ്ഞെടുക്കത്തക്ക ലളിത യന്ത്രത്താലുള്ള "കറങ്ങുന്ന കൈക്കോട്ട്" ഉപയോഗിക്കുക; 2 കള കളയല്‍ ആവശ്യം, (കളകള്‍ കുറയുന്ന മാത്‍സര്യത്തിലും മണ്ണിലെ വായു സന്നിവേശവും മൂലമുള്ള സൂക്ഷ്മാണു പ്രവര്‍ത്തനം കാരണം കൂടുതല് വേര് വളര്‍ച്ച). രണ്ടു പ്രാവശ്യത്തിനു ശേഷമുള്ള അധിക കളകളയല്‍, ഓരോ കളകളയലിനും ഹെക്ടറിന് 2 ടണ്‍ വീതം ഉല്‍പ്പാദനക്ഷമതാ വര്‍ദ്ധന ഫലം ചെയ്യുന്നു.
ജല പരിപാലനം:rമണ്ണ് പൂരിതമാകാതെ ഈര്‍പ്പം നില്‍ക്കത്തക്ക, ഇടവിട്ടുള്ള ഉണക്കോടെ, ഒന്നിരാടമുള്ള വായു അളവ് വര്‍ദ്ധിപ്പിക്കുയും കുറയ്ക്കുകയും ചെയ്യുന്ന മണ്ണിന്‍റെ അവസ്ഥ (വേര് ജീര്‍ണ്ണിക്കല്‍ തടയുകയും, മണ്ണില്‍നിന്നും നല്ലവണ്ണം പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നതിനാല്‍ കൂടുതല്‍ വേര് വളര്‍ച്ച).
കമ്പോസ്റ്റ്/ എഫ് വൈ എം രാസവളത്തിനു പകരമോ അല്ലെങ്കില്‍ അതോടൊപ്പമോ പ്രയോഗിക്കുന്നു; ഹെക്ടര്‍ ഒന്നിന് 10 ടണ്ണ് വീതം (മണ്ണിന്‍റെ ആരോഗ്യവും ഘടനയും നന്നായതും കൂടുതല്‍ സമീകൃത പോഷക വിതരണവും കാരണം കൂടുതല്‍ സസ്യവളര്‍ച്ച)
എസ് ആര്‍ ഐ കൃഷിയില്‍ 8 മുതല്‍ 12 ദിവസം പ്രായമുള്ള വിത്ത്‌തൈകളാണ് നടുന്നത്. അതുകൊണ്ട് വേര് സമ്പ്രദായം നല്ല വണ്ണം വളരുകയും 30 മുതല് 50 വരെ ശാഖകള്‍ നല്‍കുന്നു. എല്ലാ 6 പരിചരണ പ്രക്രിയകളും പാലിച്ചാല്‍ ഒരു സസ്യത്തിന് 50 മുതല്‍ 100 വരെ ശാഖകള്‍ ഉല്‍പ്പാദിപ്പിക്കുകയും ഉയര്‍ന്ന വിളവിന്‍റെ കാര്യസിദ്ധി കൈവരികയും ചെയ്യും.
നഴ്സറി പരിപാലനം
വിത്തിന്‍റെ അളവ് ഏക്കറൊന്നിന് 2 കി.ഗ്രാം
നഴ്സറി വിസ്തീര്‍ണ്ണം ഏക്കറൊന്നിന് 1 സെന്‍റ്
രോഗബാധയില്ലാത്ത വിത്തുകള്‍ തിരഞ്ഞെടുക്കുക
അങ്കുരിച്ച വിത്തുകള്‍ നഴ്സറിയിലെ മണല്‍ത്തിട്ടയില്‍ വിതയ്ക്കുന്നു.
പൂച്ചെടി വിളകള്‍ക്ക് ഒരുക്കുന്നതുപോലെയുള്ള നഴ്സറി മണല്‍ത്തിട്ട ഒരുക്കുക
ഒരു പാളി ശുദ്ധീകരിച്ച വളം പ്രയോഗിക്കുക
അങ്കുരിച്ച വിത്തുകള്‍ വിരളമായി ഉപയോഗിക്കുക
മറ്റൊരു പാളി വളമിട്ടു മൂടുക
നെല്ലിന്‍റെ വയ്‌ക്കോലുപയോഗിച്ച് പുതയിടുക
ശ്രദ്ധയോടെ വെള്ളമൊഴിക്കുക
വിത്ത്‌തൈകള്‍ ആയാസമില്ലാതെ ഇളക്കിയെടുക്കാനും കൊണ്ടുപോകാനും ഏത്തവാഴപ്പോള ഉപയോഗിക്കുക
പ്രധാന നിലമൊരുക്കല്‍
നിലമൊരുക്കല്‍ സാധാരണരീതിയിലുള്ള ജലസേചനക്കൃഷിയില്‍ നിന്നും വ്യത്യസ്തമല്ല.
ഒരേപോലെ ജലസേചനം നടത്താനായി ശ്രദ്ധയോടെ വേണം നിരപ്പാക്കാന്‍.
വെള്ളത്തിന്‍റെ സുഗമമായ ഒഴുക്കിന് ഓരോ 3 മീറ്റര്‍ അകലത്തിലും ചാലെടുക്കണം.
25x25 സെ.മീ. അകലത്തിലായി രണ്ടു വഴിക്കും അടയാളോപകരണമുപയോഗിച്ച് വര വരയ്ക്കുകയും സംയോജിക്കുന്ന സ്ഥലത്ത് പറിച്ച് നടീല്‍ നടത്തുക.
പറിച്ചുനടീല്‍
8-12 ദിവസം വരെ പ്രായമുള്ള വിത്ത് തൈകളാണ് പറിച്ചുനടുന്നത്.
വിത്ത്‌തൈകള്‍പറിക്കുന്നതും നടുന്നതും ശ്രദ്ധാപൂര്‍വ്വമായിരിക്കണം.
വിത്ത് തിട്ടയുടെ 4-5 ഇഞ്ച് താഴെയായി ഒരു തകിട് ഷീറ്റ് കടത്തി വിത്ത്‌തൈ, മണ്ണോടൊപ്പം, വേരിന് കുഴപ്പമൊന്നും സംഭവിക്കാതെ ഇളക്കിയെടുക്കണം
വിത്ത് തൈ ആഴമില്ലാതെ പറിച്ചുനടുന്നതിനാല്‍ വളരെ വേഗം പിടിക്കുന്നു. വിത്ത് തൈ ഒറ്റയ്ക്ക് വിത്ത്, മണ്ണ് ഇവയോടൊപ്പം ചൂണ്ടു വിരലും പെരുവിരലുമുപയോഗിച്ച് മൃദുവായി പറിച്ചെടുത്ത് അടയാളപ്പെടുത്തിയ സംയോജിച്ച സ്ഥലത്ത് നടുന്നു.
പ്രാരംഭത്തില്‍ പറിച്ചുനടുന്നതിന് ഒരേക്കറില്‍ 10-15 പേര് ആവശ്യമാണ്.
ജലസേചനവും ജലപരിപാലനവും
ജലസേചനത്തിന്‍റെ ആവശ്യമെന്നത് മണ്ണിനെ നനയ്ക്കുവാന്‍ വേണ്ടി മാത്രമാണ്, മണ്ണ് ഈര്‍പ്പപൂരിതമാക്കുവാന്‍ വേണ്ടത്ര.
തുടര്‍ന്നുള്ള ജലസേചനം മണ്ണിന് വെടിപ്പ് വീഴുമ്പോള്‍ മാത്രം.
ക്രമമായ നനച്ചുകൊടുക്കലും, ഉണക്കലും മണ്ണിലെ സൂക്ഷ്മാണു ജീവികളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും സസ്യത്തിന് വേണ്ട പോഷകങ്ങള്‍എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്നു.
കളനിയന്ത്രണം
കെട്ടിനില്ക്കുന്ന ജലത്തിന്‍റെ അഭാവം എസ് ആര്‍ ഐ രീതിയില്‍ കൂടുതല്‍ കള വളരുന്നതിനു കാരണമാകുന്നു.
വരികള്‍ക്കിടയിലൂടെ കളയന്ത്രം കടത്തിവിട്ട് കളകള്‍മണ്ണിനുള്ളില്‍ തന്നെ ആക്കുക.
കൂനകള്‍/ ശാഖകള്‍ഇവയ്ക്ക് സമീപമുള്ള കളകള്‍ കൈകൊണ്ട് മാറ്റുക.
എസ് ആര്‍ഐ കൊണ്ടുള്ള നേട്ടങ്ങള്‍
ഉയര്‍ന്ന വിളനേട്ടം – ധാന്യം, വൈക്കോല്‍ ഇവ രണ്ടും
കുറഞ്ഞ കാലദൈര്‍ഘ്യം (10ദിവസത്തോളം)
കുറഞ്ഞ അളവിലുള്ള രാസ അവശ്യഘടകങ്ങള്‍
കുറഞ്ഞ ജല ലഭ്യത
കുറഞ്ഞ പതിര് ശതമാനം
വലിപ്പത്തില്‍ വ്യത്യാസമില്ലാതെ ധാന്യതൂക്കം കൂടുന്നു.
ഉയര്‍ന്ന നെല്ലരിശതമാന കണ്ടെടുക്കല്‍
ചുഴലി കൊടുങ്കാറ്റിനെ ചെറുക്കുന്നു
തണുപ്പിനെ സഹിക്കുന്നു.
സസ്യജന്തു പ്രവര്‍ത്തനത്തിലൂടെ മണ്ണിന്‍റെ പുഷ്ടി മെച്ചപ്പെടുന്നു.
കോട്ടങ്ങള്‍
പ്രാരംഭ വര്‍ഷങ്ങളിലെ ഉയര്‍ന്ന ജോലിക്കൂലി
ആവശ്യമായ നൈപുണ്യങ്ങള്‍ നേടിയെടുക്കുന്നതിലുള്ള പ്രയാസം.
ജലസേചന സ്രോതസ് ലഭ്യമല്ലാത്തപ്പോള്‍ അനുയോജ്യമല്ല.
No comments:
Post a Comment