Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Showing posts with label ജൈവഹോർമോൺ. Show all posts
Showing posts with label ജൈവഹോർമോൺ. Show all posts

Wednesday, August 12, 2015

നാരങ്ങ മുട്ട മിശ്രിതം..

നാരങ്ങ മുട്ട മിശ്രിതം.............(എഗ് അമിനോ ആസിഡ് )

ടെറസിലും , വീട്ടുമുറ്റത്തുമൊക്കെയായി ജൈവ കൃഷി ചെയ്യുന്നവർ അറിയേണ്ട ഒരു ജൈവ വളമാണ് ഇത് .... ഇത് ചെടികൾ പെട്ടന്ന് വളർന്ന് വരുവാനും , പുഷ്പിക്കാനും , കായ് ഉണ്ടാകുവാനും സഹായിക്കുന്നു .. ഇത് എങ്ങനെ ഉണ്ടാക്കാമെന്നും ,അത് ഉപയോഗിച്ച് വിജയം കൈവരിച്ച കർഷകനാണ് സജീവ് ...സജീവിൻ്റെ വിവരണം താഴെ കൊടുക്കുന്നു .. താല്പര്യമുള്ളവർക്ക് പരീക്ഷിക്കാം ..................................................................................................................................................................... ഇതു പോലെ തക്കാളി ഉണ്ടാകാൻ ഞാൻ ഉപയോഗിക്കുനത് നാല് ചെറുനാരങ്ങയും ഒരു കോഴിമുട്ടയും നാല്പതു ഗ്രാം ശർക്കരയും ചേർത്ത് ഉണ്ടാക്കുന്ന ജൈവ ഹോർമോണ്‍ .ചില്ല് കുപ്പിയിൽ ഒരു കോഴിമുട്ട ഉടയാതെ ഇറക്കിവെക്കുക , അതിനു ശേഷം നാല് ചെറുനാരങ്ങയുടെ നീര് ഒഴിച്ച് , (മുട്ടയുടെ പകുതി ഭാഗമെങ്ങിലും നീരിൽ മുങ്ങി കിടക്കണം . കുപ്പി അധികം വലുപ്പം ഉള്ളത് പാടില്ല ).നല്ലവണ്ണം അടച്ചു വെക്കണം . പത്തു ദിവത്തിനു ശേഷം 40 ഗ്രാം ശര്ക്കര പൊടിച്ചു അതിൽ ചേർക്കുക .ശേഷം കുപ്പി അടച്ചതിനു ശേഷം , നല്ല പോലെ കുലുക്കുക . വീണ്ടും 10 ദിവസം കഴിഞ്ഞതിനു ശേഷം ഈ ലായിനി അരിച്ചു എടുത്തു 2 മില്ലി 1 ലിറ്റർ വെള്ളത്തിൽ ചേർത്തു ചെടികളിൽ ഉപയോഗിക്കുക . ഈ ജൈവ ഹോർമോണ്‍ 8 ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ് .

2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് ചെടികളുടെ ഇലയിലും , തണ്ടിലും , സ്പ്രേ ചെയ്യാം അത് പോലെ ചുവട്ടിലും ഒഴിക്കാം