Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Sunday, October 11, 2015

അസോള എന്ന അൽഭുതസസ്യം

അസോള എന്ന അത്ഭുതസസ്യം

കുറഞ്ഞ ചെലവില്‍ വീട്ടില്‍തന്നെ വളര്‍ത്തിയെടുക്കാവുന്ന ഒരു ജൈവവളാണ്‌ അസോള. വീട്ടുവളപ്പിലോ മട്ടുപ്പാവിലോ നെല്‍പാടത്തോ അസോളയെ വളരെ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാം. ജൈവകൃഷിയില്‍ അടുത്തകാലത്ത്‌ അസോളക്ക്‌ വലിയ പ്രാധാന്യം കൈവന്നിട്ടുണ്ട്‌. ചൈന, ഫിലിപ്പൈന്‍സ്‌, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നെല്‍കൃഷിയില്‍ ഒരു ജൈവവളമായി അസോള വ്യാപകമായി ഉപയോഗിച്ചുവരുന്നു. പാലുല്‌പദനം വര്‍ധിപ്പിക്കുന്ന ഒരു കാലിത്തീറ്റയായും അസോളയെ ഉപയോഗിക്കാം. കാട, കോഴി, മത്സ്യം, താറാവ്‌, പന്നി, മുയല്‍ എന്നിവക്കെല്ലാം നല്‌കാവുന്ന തീറ്റ എന്ന നിലയിലും ഇതിന്‌ പ്രാധാന്യമുണ്ട്‌. സസ്യമൂലകങ്ങളാല്‍ സമ്പുഷ്‌ടമാക്കിയ നല്ലൊരു പച്ചില വളമാണ്‌ അസോള. ഇതില്‍ 25-30 ശതമാനം പ്രോട്ടീനും നല്ല അളവില്‍ കാത്സ്യവും ഇരുമ്പും അടങ്ങിയിട്ടുണ്ട്‌.
ഒരു പച്ചപരവതാനി പോലെ ജലോപരിതലത്തില്‍ പൊങ്ങികിടക്കുന്ന അത്ഭുത സസ്യമാണ്‌ അസോള. പന്നല്‍ വര്‍ണ്മത്തില്‍പ്പെട്ട അസോളയും ഇലകളില്‍ അനബീന എന്ന നീലഹരിത പായല്‍ സഹജീവനും നടത്തുന്നുമുണ്ട്. ഇത്‌ അന്തരീക്ഷത്തില്‍നിന്നും നൈട്രജനെ വലിച്ചെടുക്കും. ഇങ്ങനെ വലിച്ചെടുക്കുന്ന നൈട്രജനെ അമിനോ ആസിഡുകളും പ്രോട്ടീനുകളുമായി മാറ്റി ഇലകള്‍ക്കുള്ളില്‍ സൂക്ഷിക്കാനുള്ള കഴിവ്‌ അസോളക്കുണ്ട്‌. അസോള വളമായി നല്‍കുന്നതിലൂടെ ചെടികളുടെ വളര്‍ച്ചക്കു വേണ്ട നൈട്രജന്റെ ഒരു ഭാഗം ലഭിക്കുന്നു. കഴുകി വൃത്തിയാക്കിയ അസോള കാലിത്തീറ്റയോടൊപ്പം നല്‍കുന്നതിലൂടെ പാലുല്‌പാദനം വര്‍ധിപ്പിക്കുമെന്നും കണ്ടെത്തിട്ടുണ്ട്‌. അടുത്തകാലത്ത്‌ കേരളത്തിലെ കര്‍ഷകര്‍ക്കിടയില്‍ പ്രചാരത്തിലായ അസോള ഇനങ്ങളാണ്‌ അസോള കൈരളി, അസോള കാമധേനു, അസോള ഹൈബ്രഡ്‌ തുടങ്ങിയവ. അസോള കൈരളി നെല്‌കൃഷിക്ക്‌ ജൈവവളമായും അസോള കാമധേനു കാലിത്തീറ്റക്കുവേണ്ടിയും കൃഷി ചെയ്യാം.
കേരളത്തിലെ പ്രത്യേക കാലാവസ്‌ഥക്ക്‌ ഇണങ്ങിയ അസോള ഇനമാണ്‌ അസോള ഹൈബ്രഡ്‌. 30 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള ഉഷ്‌മാനവ്‌, 80 ശതമാനം അന്തരീക്ഷ ആര്‍ദ്രത, ഭാഗികമായ തണലുള്ളതുമായ മരത്തണലുകളില്‍ ഇത്‌ കൃഷി ചെയ്യാം. നെല്‍പാടങ്ങളില്‍ വളര്‍ത്തുമ്പോള്‍ ഒരു ചതുരശ്ര മീറ്ററിന്‌ ഒരു ദിവസം 50 ഗ്രാം എന്ന നിരക്കിലാണ്‌ ഉല്‌പാദനം. സില്‍പാളില്‍ തടങ്ങള്‍ക്കുള്ളിലെ വെള്ളത്തില്‍ വളര്‍ത്തുമ്പോള്‍ ഒരു ചതുരശ്ര മീറ്ററിന്‌ ഒരു ദിവസം 400 ഗ്രാം എന്ന തോതില്‍ നല്ല വളര്‍ച്ച ലഭിക്കും. നെല്‍പാടങ്ങളില്‍ ഞാറുനടുന്നതിന്‌ മുമ്പ്‌ രണ്ട്‌ മൂന്നാഴ്‌ച വളര്‍ത്തിയതിനുശേഷം വെള്ളം വാര്‍ത്തുകളഞ്ഞ്‌ അസോളയെ ജൈവവളമായി ഉഴുതു ചേര്‍ക്കാം.
കൂടുതല്‍ ഉല്‌പാദനം ലഭിക്കാനായി സില്‍പാളിന്‍ ഷീറ്റ്‌ ഉപയോഗിച്ചുള്ള കൃഷിയാണ്‌ ഇന്ന്‌ കൂടുതല്‍ പ്രചാരത്തില്‍. ഭാഗികമായ തണലില്‍ രണ്ടര മീററര്‍ നീളവും ഒന്നര മീറ്റര്‍ വീതിയും നല്ല നിരപ്പുമുള്ള സ്‌ഥളം അസോള കൃഷി ചെയ്യാനായി തെരഞ്ഞെടുക്കുക. ഇവിടെ നിന്നും ഒരടി താഴ്‌ചയില്‍ മണ്ണ്‌ നീക്കം ചെയ്യണം. നലുവശങ്ങളിലും എട്ട്‌ സെന്റിമീറ്റര്‍ ഉയരത്തില്‍ വരമ്പ്‌ നിര്‍മിക്കണം. കുഴിയുടെ അടിഭാഗത്ത്‌ ഉപയോഗശൂയന്യമായ ചാക്കോ, പ്ലാസ്‌റ്റിക്‌ ഷീറ്റോ വിരിച്ചതിനുശേഷം അതിനു മുകളില്‍ ഏകദേശം രണ്ടര മീറ്റര്‍ നീളവും 1.8 മീറ്റര്‍ വീതിയുമുള്ള ഒരു സില്‍പാളിന്‍ ഷീറ്റ്‌ ചുളിവുകളില്ലാതെ വലിക്കുക. ഷീറ്റിന്റെ അരികുകള്‍ വരമ്പിനു മുകളില്‍ വരത്തക്കവിധതം വേണം ക്രമീകരിക്കാന്‍. 40 കിലോഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കുഴചച്ച മണ്ണിന്‌ മുകളില്‍ ഒരേപോലെ വിതറണം. 25 ഗ്രാം ഫോസ്‌ഫറസ്‌ വളവും ഇതോടൊപ്പം നല്‍ഗണം. തുടര്‍ന്ന്‌ സില്‍ഷാലില്‍ ഷീറ്റിനുള്ളഇല്‍ 10 സെന്റിമീറ്ററോളം ഉയരത്തില്‍ വരത്തക്കവിധം വെള്ളം ക്രമീകരിക്കണം. ഇങ്ങനെ തയ്യാറാക്കിയ ബെഡിലെ വെള്ളം ഇളക്കിയതിനുശേഷം അസോളയും കലര്‍പ്പില്ലാത്ത ശുദ്ധമായി ഒരു കിലോഗ്രാം കള്‍ച്ചര്‍ വിതറുക. ഒരാഴ്‌ചക്കുള്ളില്‍ ബെഡ്‌ അസോളകൊണ്ട്‌ നിറയും.
അത്ഭുതകരമായ നിരക്കില്‍ വംശവര്‍ധനവ്‌ നടത്തുന്ന ഒരു സസ്യമാണ്‌ അസോള. ഇതിന്റെ തണ്ട്‌ ഭൂമിക്ക്‌ സമാരന്തരമായി വളരുന്നു. ഒന്നിടവിട്ട്‌ തണ്ടും ഇലയും രൂപംകൊള്ളും. ഇവ വളര്‍ച്ചയെത്തുമ്പോള്‍ തണ്ടില്‍നിന്നും വേരുകള്‍ താഴോട്ട്‌ വളരുന്നു. ഇലയും ഇവയും തണ്ടും വേരും ചേര്‍ന്ന ഓരോ ഭാഗവും ആവശ്യാനുകരമം വളം വലിച്ചെടുത്ത്‌ സ്വയം പര്യാപ്‌തമാകും. കാലക്രമേണ മാതൃസസസ്യവുമായുള്ള ബന്ധം ദുര്‍ബലമാകുന്നതോടെ ഓരോ ഭാഗവും വെള്ളത്തിലെ ചലനങ്ങള്‍ക്കനുസരിച്ച്‌ വേര്‍പ്പെട്ട്‌ സ്വതന്ത്ര സസ്യങ്ങളാകുന്നു. ആദ്യത്തെ ഒരാഴ്‌ച അസോള ബെഡില്‍നിന്നും വിളവെടുക്കുന്നലില്‌. പിന്നീട്‌ വിളവെടുക്കുന്നതനുസരിച്ച്‌ ഓരോ ആഴ്‌ചയും ആവശ്യാനുസരമം ചാണകുവം ഫോസ്‌ഫറസ്‌ വളവും ചേര്‍ത്തുകൊടുക്കണം. അമോണിയകൊണ്ട്‌ വെള്ളവും മണ്ണും പൂരിതമാകുന്നതിനാല്‍ ഓരോ ആഴ്‌ചയും വെള്ളം മാറ്റി പകരം ശുദ്ധമായ വെള്ളം നിറയ്‌ക്കണം. മാസത്തിലൊരിക്കല്‍ മൂന്നിലൊന്ന്‌ മണ്ണ്‌ മാറ്റി പകരം മണ്ണ്‌ ഇടണം. ദീര്‍ഘകാലത്തേക്ക്‌ സ്‌ഥിരമായി അസോള ഉല്‌പാദനം നടത്തണമെങ്കില്‍ സില്‍പാളിനു പകരം സിമന്റ്‌ കോണ്‍ക്രീറ്റ്‌ ടാങ്കുകളിലാകാം കൃഷി. രണ്ട്‌ മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും അര മീറ്റര്‍ താഴ്‌ചയുമുള്ള കോണ്‍ക്രീറ്റ്‌ ടാങ്കുകളില്‍ വെള്ളം നിര്‍ത്തി അസോള കൃഷി ചെയ്യാം. 25 ചുതരശ്ര മീറ്റര്‍ സ്‌ഥലത്ത്‌ ഇത്തരം 10 ടാങ്കുകള്‍ നിര്‍മിക്കാം. കൃഷിക്കു യോജിച്ച ജൈവവളം വളര്‍ത്തുമൃഗങ്ങള്‍ക്കുറ്റ തീറ്റ എന്നിവക്കു പുറമെ കൊതുകുകളെ തുരത്തുന്നതിനും ഘനലോഹങ്ങലെ വലിച്ചെടക്കുന്നതിനുമുള്ള ശേഷിയും അസോളക്കുണ്ട്‌


എൽ .ഇ.ഡി ബൾബുകൾ

 ഒരു എല്‍ ഇ ഡി ബള്‍ബ് വാങ്ങിച്ചു. 12W, 1200Lumen. പണ്ടു വാങ്ങിച്ചിരുന്ന ചൈന എല്‍ ഇ ഡിയും ഇതും തമ്മിലുള്ള വ്യത്യാസം മനസ്സിലാവുന്നത് ഇത് പ്രകാശിപ്പിച്ചുനോക്കുമ്പോഴാണ്. 20W ന്റെ സി എഫ് എല്ലിനേക്കാള്‍ പ്രകാശം! അങ്ങനെയാണ് ചെറിയൊരു തിരച്ചില്‍ ഈ വിഷയത്തില്‍ നടത്തിയത്.

എല്‍ ഇ ഡി ബള്‍ബു വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
വാട്ടേജ് നോക്കി എല്‍ ഇ ഡി വാങ്ങുന്നതില്‍ വലിയ അര്‍ത്ഥമില്ല. പ്രകാശത്തിന്റെ കാര്യത്തില്‍ നോക്കേണ്ടത് എത്ര ലൂമന്‍ ലഭിക്കും എന്നതു തന്നെയാണ്. എവറഡി, ഫിലിപ്സ്, ഹാവല്‍സ്, വിപ്രോ പോലുള്ള കമ്പനികളുടെ എല്‍ ഇ ഡികള്‍ മിക്കതും ഒരു വാട്ടിന് 100ലൂമന്‍ പ്രകാശം തരുന്നവയാണ്. സി എഫ് എല്‍ പോലും ഒരു വാട്ടിന് 80ലൂമനോളം പ്രകാശമേ നല്‍കുന്നുള്ളൂ. ചൈനീസ് എല്‍ ഇ ഡി ബള്‍ബുകള്‍ പരാജയപ്പെടുന്നത് ഇവിടെയാണ്. അത്തരം റേറ്റിങുകള്‍ അത്തരം എല്‍ ഇ ഡികളുടെ കവറില്‍പ്പോലും ഉണ്ടാവില്ല. വില കുറവാണെന്നതുപോലെ തന്നെ പ്രകാശവും കുറവാണ്.
മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് CRI എന്ന Color Rendering Index. വസ്തുക്കളുടെ നിറം എത്ര നന്നായി കാണിക്കാന്‍ വെളിച്ചത്തിനു കഴിയുന്നു എന്ന സൂചകമാണിത്. CRI 100 ആണെങ്കില്‍ ഏറ്റവും മികച്ചത്. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ നമുക്കു കിട്ടുന്ന മിക്ക എല്‍ ഇ ഡികളും CRI വളരെ താഴെയാണ്, പ്രത്യേകിച്ചും ചൈനീസ് എല്‍ ഇ ‍ഡികള്‍. CRI 80ല്‍ താഴെയുള്ള എല്‍ ഇ ഡി ബള്‍ബുകള്‍ നാം ഉദ്ദേശിച്ച ഫലം നല്‍കില്ല. 80നു മുകളിലുള്ളത് പെട്ടെന്നു കിട്ടാനുമില്ല. മിക്കവരും CRI 80 തന്നെയാണ് റേറ്റിങ് നല്‍കിയിരിക്കുന്നത്. ചുരുങ്ങിയത് ഇത്രയെങ്കിലും CRI ഉള്ള എല്‍ ഇ ഡി ബള്‍ബുകള്‍തന്നെ വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കളര്‍ടെംപറേച്ചറും പ്രധാനമാണ്. ഇത് കെല്‍വിനിലാണ് പറയാറ്. പഴയ ഇന്‍കാന്‍ഡസന്റ് ബള്‍ബുകള്‍ ഒരു തരം മഞ്ഞവെളിച്ചം നല്‍കുന്നവയായിരുന്നു. അതേ തരത്തില്‍ പ്രകാശം നല്‍കുന്ന എല്‍ ഇ ഡികളും ലഭ്യമാണ്. റ്റ്യൂബ്‍ലൈറ്റുപോലെ പകല്‍വെളിച്ചം നല്‍കുന്ന എല്‍ ഇ ഡികളും ലഭ്യമാണ്. പകല്‍വെളിച്ചത്തോട് അടുത്തുനില്‍ക്കുന്ന വെളിച്ചം വേണമെങ്കില്‍ 5500K യോ അതിനു മുകളിലോ കളര്‍ടെംപറേച്ചര്‍ ഉള്ളവ തിരഞ്ഞെടുക്കണം. 6500K ലൈറ്റുകള്‍ ധാരാളമായി ലഭ്യമാണ്.
ഇതല്ലാതെ പവര്‍ ഫാക്ടര്‍ ഉള്‍പ്പടെ മറ്റുപല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അറിയാവുന്നവര്‍ വിവരം പങ്കുവയ്ക്കൂ.
വാല്‍ക്കഷണങ്ങള്‍.. അധികവിവരങ്ങള്‍
--------------------------
*നാനോലൈറ്റ് എന്ന കമ്പനി 133ലൂമന്‍/വാട്ട് എന്ന നിലയിലുള്ള എല്‍ഇഡി ബള്‍ബുകള്‍ നിര്‍മ്മിക്കുന്നു എന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
*പിന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഒരു മുറിയില്‍ത്തന്നെ ഒന്നിലധികം എല്‍ ഇ ഡി ബള്‍ബുകള്‍ ഉപയോഗിക്കേണ്ടി വരുമ്പോഴാണ്. ഒരേ കളര്‍ടെംപറേച്ചറും CRI റേറ്റിങും ഉള്ള എല്‍ ഇ ഡികള്‍ തന്നെ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. ഒരു ഇന്‍കാന്‍ഡസന്റ് ബള്‍ബും റ്റ്യൂബ്‍ലൈറ്റും ഒരു മുറിയില്‍ ഒരുമിച്ചുപയോഗിച്ചാല്‍ ഉണ്ടാകുന്ന അസ്വസ്ഥത ഇവിടെയും ഉണ്ടാകും

കൊളസ്ട്രോളോ പേടിക്കണ്ട..


കൊളസ്ട്രോള്‍???... കല്ലീവല്ലി !!!!!!.... 
================================
പ്രിയ സുഹൃത്തുക്കളേ,

കൊളസ്ട്രോളിന്‍റെ പീഡനത്തില്‍ നിന്നും യാതൊരു ഭക്ഷണ നിയന്ത്രണവും മരുന്നുകളും കൂടാതെ നാലോ അഞ്ചോ ദിവസം കൊണ്ടു മുക്തി നേടൂ!!

കൊളസ്ട്രോളിന്റെ പീഡനത്തില്‍ നിന്നും യാതൊരു ഡയറ്റിങ്ങും മരുന്നുകളും കൂടാതെ നാലോ അഞ്ചോ ദിവസം കൊണ്ടു മുക്തിനേടാനുള്ളതാണ് ഈ ഉപായം.

കാര്യം വെറും ലളിതം.....

ആര്‍ക്കും വേണ്ടാത്തവണ്ണം നമ്മുടെ തൊടികളിലും മറ്റും നില്ക്കുന്ന പാവം മുരിങ്ങാ മരങ്ങള്‍.... ഇവിടെ മുരിങ്ങയാണു താരം!..

മുരിങ്ങയുടെ ഇല ഒന്നോ രണ്ടോ പിടി ഉരിഞ്ഞെടുത്തു അത്താഴത്തിനു (രാത്രി ഭക്ഷണം) ചോറു കഴിക്കാന്‍ ഉപയോഗിക്കുന്ന ഒരു സ്റ്റീല്‍ പ്ലേറ്റില്‍ (കിണ്ണം) നിരത്തുക. അതിനു മുകളില്‍ നല്ല ചൂടുള്ള ചോറ് (തിളപ്പിച്ചൂറ്റിയ നേരത്തുള്ള ചൂടില്‍) വിളമ്പുക. ആ ചോറ് ചൂടാറിയ ശേഷം സാധാരണ കഴിക്കുംവിധം കഴിക്കുക. ചോറു കഴിക്കാന്‍ പച്ചക്കറിയോ ഇറച്ചിയോ മീനോ മുട്ടയോ എന്തു വേണമെങ്കിലും ഉപയോഗിക്കാം. ഇങ്ങനെ നാലോ അഞ്ചോ ദിവസത്തെ അത്താഴം കഴിക്കുക (രാത്രി ഭക്ഷണം മാത്രം). അഞ്ചു ദിവസത്തില്‍ കൂടുതല്‍ ഇതുപോലെ കഴിക്കാനും പാടില്ല. പിന്നീട് ഏതെങ്കിലും ലാബില്‍പ്പോയി നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവ് പരിശോധിക്കുക. റിസള്‍ട്ട് കണ്ടു നിങ്ങള്‍ അറിയാതെ തലയില്‍ കൈവച്ചു പോകും! അതു നോര്‍മല്‍ ലെവലിലേക്കു വന്നിരിക്കും!! (ഈ പരിപാടി ചെയ്യുന്നതിനും മുമ്പായി നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോള്‍ ലെവല്‍ പരിശോധിച്ചു വയ്ക്കുന്നതു ഉചിതമാവും)

ഈ പ്രക്രിയ രണ്ടു മാസത്തിലൊരിക്കല്‍ മാത്രം ചെയ്യുക. കൊളസ്ട്രോള്‍ കുറയുമല്ലോ എന്നോര്‍ത്തു പരമാവധി അഞ്ചു ദിവസം എന്ന പരിധി പാലിക്കാതെ നിരന്തരമായി ആരും ഇതു തുടരാന്‍ ശ്രമിക്കരുത്. ജീവസന്ധാരണത്തിന് ശരീരത്തിനു ആവശ്യമായ കൊളസ്ട്രോളും കൂടി നഷ്ടപ്പെടുത്തി, വെളുക്കാന്‍ തേച്ചതു പാണ്ടായ അവസ്ഥ ആരും വരുത്തരുത് എന്നപേക്ഷിക്കുന്നു.

മലയാളിയുടെ അറിവില്‍ മുരിങ്ങയില നിരുപദ്രവകാരിയും പൊതുവേ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കാത്ത ഒരു കറിയിലയാണ്. അതുകൊണ്ടു തന്നെ ഈ പരീക്ഷണത്തില്‍ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവാന്‍ സാദ്ധ്യതയില്ല. ഇനി എന്തെങ്കിലും പാര്‍ശ്വഫലം ഇതുപയോഗിക്കുന്ന ആര്‍ക്കെങ്കിലും അവരുടെ ശരീരപ്രകൃതം കൊണ്ടു ഉണ്ടാവുകയാണെങ്കില്‍ ലേഖകന്‍ ഒരു കാരണവശാലും ഉത്തരവാദിയല്ലാ എന്നും ബോധിപ്പിക്കുന്നു. ഇങ്ങനെ കൊളസ്ട്രോള്‍ കുറഞ്ഞവര്‍ പത്തു ദിവസം കഴിഞ്ഞു വീണ്ടും ബ്ലഡ്‌ പരിശോധിച്ചു കൊളസ്ട്രോള്‍ ലെവല്‍ നിയന്ത്രണത്തിലാണ് എന്നുറപ്പു വരുത്തുകയും ചെയ്യുക. (ഒരു ഉറപ്പിനായി ആദ്യ തവണ മാത്രം... ).

നമ്മുടെ ശരീരരക്ഷയ്ക്കായുള്ള സകലതും നമ്മുടെ കണ്‍വെട്ടത്തുതന്നേ ദൈവം സൃഷ്ടിച്ചു വച്ചിട്ടുണ്ട് എന്നതിനൊരു തെളിവ്!! മുരിങ്ങയില

Friday, October 9, 2015

ഗ്രോബാഗിൽ നടുമ്പോൾ

ഗ്രോബാഗിൽ പച്ചകറി നടുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

*******************************************************
അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ ഗ്രോബാഗുകളിലായിരിക്കും മിക്കവരും പച്ചക്കറികള്‍ നടുന്നത്. ഇത്തരത്തില്‍ നടുമ്പോള്‍ നടീല്‍മിശ്രിതത്തിന് ഏറെ പ്രാധാന്യമുണ്ട്. നടീല്‍മിശ്രിതത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളുണ്ട്. ഒന്നാമത്തേത് ചെടിക്കു വേരുപിടിച്ചു വളരുന്നതിനാവശ്യമായ മണ്ണുണ്ടായിരിക്കണം. രണ്ടാമത്, മണ്ണിനടിയിലേക്ക് ചെറിയ തോതിലാണെങ്കിലും വായുസഞ്ചാരത്തിനുള്ള അവസരമുണ്ടായിരിക്കണം. മൂന്നാമത്തേത്, ഒരു വിത്ത് മുളച്ചിറങ്ങുമ്പോള്‍ അതിന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങള്‍ യഥേഷ്ടം ലഭിക്കണം.

ഈ മൂന്നു ഘടകങ്ങള്‍ കണക്കിലെടുത്തുള്ള ചേരുവകളാണ് നടീല്‍മിശ്രിതത്തിലുണ്ടാകേണ്ടത്. മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അളവിലെടുത്താണ് നടീല്‍മിശ്രിതം തയ്യാറാക്കുന്നത്. ചെടിക്കു വേരു പിടിക്കാനാണ് മണ്ണ് നല്‍കുന്നത്. ഏതു ചെടിയുടെയും വളര്‍ച്ചയ്ക്ക് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ മൂന്നു പ്രധാന മൂലകങ്ങളും നിരവധി ഉപമൂലകങ്ങളും ജൈവസാന്നിധ്യവും ആവശ്യമാണ്. അവ ആവശ്യമായ അളവില്‍ ആരോഗ്യമുള്ള മേല്‍മണ്ണിലുണ്ടാകും. ജൈവസാന്നിധ്യം ഉറപ്പാക്കുന്നത് മേല്‍മണ്ണിലുള്ള സൂക്ഷ്മജീവികളും മറ്റുമാണ്. ഇത്തരം മേല്‍മണ്ണ് തന്നെയായിരിക്കണം ബാഗുകളില്‍ നിറയ്ക്കുന്നതിനായി ശേഖരിക്കേണ്ടത്.

ആറ്റില്‍നിന്നും മറ്റും കിട്ടുന്ന നേര്‍മയേറിയ മണലാണ് മേല്‍മണ്ണിനൊപ്പം ചേര്‍ക്കേണ്ടത്. പഴകിയ ചകിരിച്ചോറ് ചേര്‍ത്താലും മണല്‍ ചേര്‍ക്കുന്ന അതേ പ്രയോജനം കിട്ടും. വേരിന്‍റെ സുഗമമായ സഞ്ചാരംപോലെതന്നെ പ്രധാനമാണ് നീര്‍വാര്‍ച്ചയും. ചെടികള്‍ വളരണമെങ്കില്‍ വെള്ളം വേണം. എന്നാല്‍, വെള്ളം കെട്ടിക്കിടക്കുകയുമരുത്. നല്ല മണ്ണാണെങ്കില്‍ വെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകുകയും അതിനുശേഷം ഈര്‍പ്പം നിലനില്‍ക്കുകയും ചെയ്യും.

ചെടിക്ക് തുടക്കത്തില്‍ വളര്‍ച്ചാസഹായികളായ മൂലകങ്ങള്‍ കിട്ടുന്നതിനാണ് ചാണകപ്പൊടി ചേര്‍ക്കുന്നത്. മണ്ണിനെ തറഞ്ഞു പോകാതെ സൂക്ഷിക്കാനും ചാണകപ്പൊടിക്കു കഴിയും. ചാണകപ്പൊടിക്കു പകരമായി മണ്ണിരക്കമ്പോസ്റ്റോ സാധാരണ കമ്പോസ്റ്റോ ഉപയോഗിച്ചാലും മതി. മണ്ണു കഴിഞ്ഞാല്‍ ചെടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമായി വേണ്ടത് ഈര്‍പ്പമാണ്. സ്ഥിരമായി രാത്രിയും പകലും നടീല്‍മാധ്യമത്തില്‍ നിന്ന് ഈര്‍പ്പം കിട്ടിക്കൊണ്ടിരിക്കണം. രാവലെയും വൈകുന്നേരവുമായി ഒരു ദിവസം മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും ഓരോ ചെടിയുടേയും ചുവട്ടില്‍ നല്‍കുന്നതാണ് നല്ലത്. വെയിലില്‍ വെള്ളം ആവയായി പോകുന്നതിനെ തടയാനാണ് ചെടിയുടെ ചുവട്ടില്‍ പുതയിടുന്നത്. ഇതിനായി മണ്ണില്‍ അഴുകിച്ചേരുന്ന ഏതുവസ്തുവും ഉപയോഗിക്കാം. പുതയിട്ടു സംരക്ഷിച്ച മണ്ണില്‍ സദാ ഈര്‍പ്പമുണ്ടാകും. അടുക്കളത്തോട്ടത്തിലെ പച്ചക്കറിച്ചെടികള്‍ക്ക് പുടയിടുന്നതിന് അടുക്കളയിലെ പാഴ്വസ്തുക്കള്‍മാത്രം മതി. പച്ചക്കറിനുറുക്കിന്‍റെ അവശിഷ്ടങ്ങള്‍, പഴങ്കഞ്ഞി, കുറുകിയ കഞ്ഞിവെള്ളം, ചായച്ചണ്ടി എന്നിവയൊക്കെ പുതയിടാന്‍ ഉപയോഗിക്കാം. ഇവകൊണ്ടു പുതയിടുമ്പോള്‍ മുകളിലായി കടലാസ് വിരിച്ചുകൊടുക്കുകയോ ഒന്നോ രണ്ടോ പിടി മണ്ണു തൂളി ഇടുകയോ ചെയ്താല്‍ പക്ഷികളും മറ്റും ചികഞ്ഞുകളയില്ല

Thursday, October 8, 2015

ബയോഗ്യാസ് പ്ളാന്റ്



ബയോഗ്യാസ് പ്ലാന്റ്‌ വീട്ടിൽ വക്കാം ബയോഗ്യാസ് പ്ലാന്റിനെക്കുറിച്ചും അതിന്റെ പ്രവർത്തനത്തെക്കുറിച്ചും പഠിക്കേണ്ടതാണ്. ആഗോള താപനത്തെ പ്രതിരോധിക്കാൻ (ഓസോൺ കുടയെ രക്ഷിക്കാൻ) നമ്മളാലാകുന്നത് ചെയ്യുക എന്നതാണ് ഒരു ബയോഗ്യാസ് പ്ലാന്റ് വീട്ടിൽ വയ്ക്കുന്നതുകൊണ്ട് നമ്മൾ ചെയ്യുന്നത്. (ബയോഗ്യാസിൽ നിന്ന് ലഭിക്കുന്ന ഓസോണിന് ഹാനികരമായ മീതേൻ ഇന്ധനമായി ഉപയോഗിക്കുന്നതിനാൽ അന്തരീക്ഷത്തിലേക്കെത്താതെ നമ്മൾ തടയുന്നു.) കൂടാതെ കൃഷിയെ സ്നേഹിക്കുന്നവർക്ക് ബയോഗ്യാസ് പ്ലാന്റിൽ നിന്ന് ലഭിക്കുന്ന സ്ലറി വലിയൊരു അനുഗ്രഹവുമാണ്.

Wednesday, October 7, 2015

പപ്പായ ഒടിഞ്ഞുപോയാൽ

നമുക്ക് നല്ല ഒരു പാപ്പായ മരം ഉണ്ട്.നിറയെ കായു മുന്ട്‌. പക്ഷെ ഒരു ദിവസം ഭാരം കാരണമോ, കാറ്റിനോ ഒടിഞ്ഞു വീണു കിടക്കുന്നു. പുതിയ വിത്ത് പാകി തൈകള്‍ ആകുമ്പോ ഴേക്കും വളരെ സമയം എടുക്കും.വീണ്ടും പൊടിച്ചു വന്നാലും കായ്ക ള്‍ ശോഷിച്ച്തായിരിക്കുംചിലപ്പോള്‍ ഒടിഞ്ഞു പോയ തരം ആകില്ല വിത്ത് പാകി മുളച്ചു കായുണ്ടകുമ്പോ ള്‍.

ഒടിഞ്ഞു പോയ പപ്പായയുടെ നല്ല കുറച്ചു തൈക ള്‍ എളു പ്പത്തി ല്‍ ലഭിക്കാനു ള്ള ഒരു മാര്ഗം താഴെ ചേര്ക്കു ന്നു.

ഒടിഞ്ഞ ഭാഗം മണ്ണിനു മുകളില്‍ നിന്നും ഒരു അടി ഉയരത്തി ല്‍ വൃത്തിയായ മൂര്ച്ച യേറിയ ഒരു കത്തി കൊണ്ടു സമാന്ത രമായി ചെത്തുക. വെള്ളം ഇറ ങ്ങി ചീയാതിരിക്കാ ന്‍ പോളി ത്തീ ന്‍ ഷിറ്റുകൊന്ടു മൂടി നന്നായി കെട്ടിവേക്കണം. നല്ല വെയില്‍ ഉണ്ടെങ്ങില്‍ തണല്‍ കുത്തി കൊടുക്കാം.
ഏകദേശം മുക്കാല്‍ അടിവരെ ഉയരത്തില്‍ മണ്ണ് കൂട്ടുക. ചുറ്റും ഇഷ്ടിക യോ ഹോളോ ബ്രികോ അടുക്കി മണ്ണ് നിറച്ച്ചാലും മതി.
രണ്ടു മാസം കഴിയുമ്പോഴേക്കും വേരോടുകൂടിയ തൈകള്‍ sleepping bud കളില്‍ നിന്നും മുളച്ചു വന്നിട്ടുണ്ടാകും. ഈ തൈക ള്‍ വേരുള്പ്പെടെ മാതൃ പപ്പായയുടെ തൊലിയോട് കൂടി ചെത്തി എടുത്തു ഗ്രോ ബാഗുകളി ല്‍ പാകി വലുതാ കുമ്പോള്‍ പറിച്ചു നടാം..

Friday, October 2, 2015

മൈലേജ്

Christy Joy

October 1 at 3:22pm · 

ഒരു മലയാളിയുടെ തലച്ചോറിൽ ഉടലെടുത്ത കണ്ടുപിടിത്തം ആയത്കൊണ്ടാണ് ലാലെഷിന് ഈ അവഗണന , അമേരിക്കക്കാരനോ യൂറോപ്പിൻസോ ആയിരുന്നെങ്കിൽ ?? 
:
കഴിഞ്ഞ ആഴ്ചയിൽ കേരളാ കൌമുദിയിൽ വന്ന ഒരു ന്യൂസ്‌ 
:
കൊല്ലം: ലാലേഷ് ഇന്നവേഷൻ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. അയ്യായിരം പേരാണ് ലാലേഷിനെ സുഹൃത്താക്കിയിരിക്കുന്നത്. അവിവാഹിതനായ കൊല്ലം ശൂരനാട് വടക്ക്കാറ്റുംപുറത്ത് വീട്ടിൽ ലാലേഷ് വാഹനപ്രേമികളുടെ ഹീറോയാണ്. അതിനു പിന്നിൽ ഒരു വലിയ കണ്ടുപിടുത്തത്തിന്റെ പിൻബലമുണ്ട്. എന്താണ് ആ കണ്ടുപിടുത്തമെന്നല്ലേ? ഒരു വാഹനത്തിന് അതിന്റെ മൈലേജാണ് പ്രധാനം. ഓരോ വാഹനവും സ്വന്തമാക്കുന്നത് കമ്പനി പറയുന്ന മൈലേജിന്റെ ഉറപ്പിലാണ്. എന്നാൽ കമ്പനിയുടെ മേലേജ് കിട്ടുകയുമില്ല. ഇതുപോലെ മൈലേജിൽ കുരുങ്ങുന്നവർക്ക് ആശ്വാസമാകുകയാണ് ലാലേഷ്. ഇരട്ടി മൈലേജ് എന്ന വാഗ്ദാനവുമായാണ് ലാലേഷ് എത്തുന്നത്. ലാലേഷിന്റെ കണ്ടുപിടുത്തത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വാർത്തകളിൽ നിറഞ്ഞുനിന്ന ലാലേഷിനെ വാഹനപ്രേമികൾ മറക്കില്ല. പക്ഷേ വാർത്തകളും പ്രചാരണങ്ങളും ലാലേഷിനെ സഹായിച്ചില്ല. വേണ്ടപ്പെട്ട രീതിയിൽ അംഗീകാരം കിട്ടിയില്ലെന്നതാണ് ഏറെ വിഷമിപ്പിക്കുന്നകാര്യം. ഈ സിദ്ധാന്തത്തിന് ഇന്ത്യയിൽ പേറ്റന്റ് ലഭിക്കണമെന്നാണ് ലാലേഷിന്റെ ആഗ്രഹം. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടെന്ന് ലാലേഷ് പറയുന്നു.

ഇരുപതുവർഷത്തോളമായി ലാലേഷ് ഈ അത്ഭുതത്തിന് പിന്നാലെ ആയിരുന്നു. ആയിരത്തി നാനൂറിലധികം തവണ പരീക്ഷിച്ച് പരാജയപ്പെട്ടിട്ടും ലേലേഷ് തന്റെ ലക്ഷ്യത്തിലേക്കുള്ള ശ്രമം അവസാനിപ്പിക്കാൻ തയ്യാറായില്ല. ഇരുപതാം വയസിൽ താൻ സ്വന്തമാക്കിയ ബുള്ളറ്റിന് അപ്രതീക്ഷിതമായി കൂടുതൽ മൈലേജ് കിട്ടിയതാണ് ആ പരീക്ഷണത്തിന് പിന്നാലെ പോകാൻ ലാലേഷിനെ പ്രേരിപ്പിച്ചത്. ബുള്ളറ്റിലെ കൂടിയ മൈലേജ് മൂന്ന് മാസം കഴിഞ്ഞപ്പോൾ കുറഞ്ഞു. എട്ട് വർഷത്തെ പ്രയത്നം കൊണ്ട് ബുള്ളറ്റിലെ മൈലേജ് 56 കിലോമീറ്ററായി ഉയർത്തി. ഇത്രയും മൈലേജുള്ള വാഹനം എങ്ങനെ ഓടുമെന്നറിയാൻ ഒരു ലക്ഷം കിലോമീറ്റർ ടെസ്റ്റ് റൺ നടത്തി. തുടർന്ന് മറ്റ് വാഹനങ്ങളിലേക്കായി പരീക്ഷണം.
ഇപ്പോൾ നിരവധി വാഹനങ്ങൾ ലാലേഷിന്റെ അരികിൽ മൈലേജ് വർദ്ധിപ്പിക്കാൻ എത്തുന്നുണ്ട്. ഒരു വാഹനം ഡബിൾ മൈലേജിലെത്തിക്കാൻ 20 മുതൽ 28 ദിവസം വരെ വേണ്ടിവരുമെന്നാണ് ലാലേഷ് പറയുന്നത്.

വാഹനത്തിൽ അ‌ഡീഷണൽ ഫിറ്റിംഗ്സ് നടത്തുകയോ ഇന്ധനത്തിൽ കലർപ്പുവരുത്തുകയോ ചെയ്യാതെ വളരെ ശാസ്ത്രീയമായാണ് ഡബിൾ മൈലേജ് സാധ്യമാക്കുന്നത്. ഇതിന്റെ രഹസ്യം പുറത്ത് പറയാൻ തയ്യാറല്ലെങ്കിലും തന്റെ കണ്ടുപിടുത്തം മാനവരാശിക്ക് ഗുണം ചെയ്യണമെന്നാണ് ലാലേഷ് പറയുന്നത്. വാഹനങ്ങളിൽ ഇരട്ടി മൈലേജ് ലഭ്യമാക്കുന്ന ഈ വിദ്യ പ്രയോഗിക്കുമ്പോൾ പരിസ്ഥിതി മലിനീകരണം നിലവിലുള്ളതിനേക്കാൾ 90 ശതമാനം കുറയുന്നുണ്ടത്രേ. പേറ്റന്റ് ലഭിക്കും വരെ ഈ വിദ്യയുടെ രഹസ്യം പുറത്ത് പറയാൻ ലാലേഷ് തയ്യാറല്ല.

ആദ്യ പരീക്ഷണം
1997ൽ ബുള്ളറ്റിലാണ് ആദ്യ പരീക്ഷണം തുടങ്ങിയത്. ഒരു ലിറ്ററിൽ 56 കി. മീ ആണ് ആദ്യ മൈലേജ് . മൂന്ന് മാസം കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായി മൈലേജ് 30-32 ലേക്കു താഴ്ന്നതായി കണ്ടു. അപ്പോൾ മൈലേജ് തിരികെ പുനർസൃഷ്ടിക്കാനുള്ള ശ്രമമായി. 2001 വരെ തുടർച്ചയായ പരാജയമായിരുന്നു. പിന്നീടു മനസ്സിലായി നിലവിലുള്ള ഓട്ടോ മൊബൈൽ തിയറി അനുസരിച്ച് ഇതു ലഭിക്കില്ല. തുടർന്നുള്ള പരീക്ഷണങ്ങൾ മറ്റു രീതിയിലായി .2005 ഓടു കൂടി വിജയം കാണാൻ തുടങ്ങി. ആദ്യം 30-32ൽ നിന്നു 40കിലോമീറ്ററിനു മുകളിലേക്കുയർത്തി പിന്നീട് 76-78കിലോമീറ്റർ മൈലേജ് ആയപ്പോൾ ലാലേഷ് തന്നെ ഞെട്ടിപ്പോയി. ഇതു എങ്ങിനെ ഓടും ..കുഴപ്പമാകുമോ എന്നൊക്കെയായിരുന്നു ആദ്യം സംശയം. .അങ്ങിനെ എൻജിൻ ടെസ്റ്റിംഗ് തുടങ്ങി . 2010 ഓടു കൂടി വിജയം കണ്ടു. അങ്ങനെ പേറ്റന്റിന് ഫയൽ ചെയ്തു. അടുത്ത സുഹൃത്തുക്കൾ അവരുടെ വാഹനം എന്നെ ഏൽപിച്ചു . അതിലൊക്കെ പരീക്ഷണം വിജയകരമായതിനെ തുടർന്ന് നിരവധി വാഹന ങ്ങ ൾ എത്തി.

മൈലേജ് കുറയുന്നതിന്റെ കാരണം
ആദ്യകുറെ കിലോമീറ്ററുകളിൽ എല്ലാ വാഹനങ്ങൾക്കും മൈലേജ് കുറവായിരിക്കും .കാരണം എഞ്ചിൻ പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ ഓയിൽ വിസ്കോസിറ്റി കൂടുതലായിരിക്കും . അതേപോലെ ഹീറ്റ് എനർജി ആന്തരിക പ്രവർത്തന ഘടകങ്ങൾ പിടിച്ചെടുക്കും. രാസഘടനയനുസരിച്ച് വികസിക്കുക/ ചുരുങ്ങുക / ഇലാസ്തിക തുടങ്ങിയ വിവിധ സ്വഭാവങ്ങൾ പ്രകടിപ്പിക്കും..[ വാഹനങ്ങൾ പലതവണ ഓഫ് ആക്കി സ്റ്റാർട്ട് ആക്കി ഓടിക്കുമ്പോൾ മൈലേജ്കുറയുന്നത് കാണാം. അതുകൊണ്ടാണ് വാഹനങ്ങളുടെ മൈലേജ് ലോംഗ് ട്രിപ്പിൽ നോക്കണമെന്ന് പറയുന്നത്. ലലേഷ് പറയുന്നു.

ദീർഘകാലത്തെ പ്രയത്നം
പണം, സമയം,ചിന്തകൾ, ജീവിതം എന്നിവ വെച്ചുള്ള ഒരു തരം ചൂതാട്ടമായിരുന്നു ലാലേഷിന് ഈ കണ്ടുപിടുത്തം . കണ്ടുപിടുത്തങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി വിടരുന്നതല്ല. കാലങ്ങളുടെ ശ്രമഫലമാണ് ഇതിന് പിന്നിലെന്ന് ലാലേഷ് പറയുന്നു. പ്രൊജക്ട് റിപ്പോർട്ട്, പ്രാക്ടിക്കൽ സൈഡ് എല്ലാം സമർപ്പിച്ചാൽ സർട്ടിഫിക്കറ്റ് തരും എന്നത് സാങ്കേതിക രഹസ്യങ്ങൾ ചോർത്താനുള്ള ഒരു മാർഗം മാത്രമാണെന്ന് ലാലേഷിന്റെ അഭിപ്രായം.'' ചില ദുർബല മനസ്സുകൾ ഈ കെണിയിൽ വീഴുകയും പൂർണമായി തകരുകയും ചെയ്തിട്ടുണ്ട് .തട്ടി എടുത്ത രഹസ്യങ്ങൾ പലരും സ്വന്തം പേരിലാക്കി .അതാണ് ഈ കണ്ടുപിടിത്തം നേരിടുന്ന പ്രധാന പ്രശ്നം.” അസാധ്യം” എന്നു എഴുതി തള്ളിയ കാര്യമാണ് ഈ പ്രതിഭാസം . കണ്ടുപിടുത്തങ്ങൾ ശാസ്ത്രജ്ഞരുടെയും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും കുത്തകയല്ല .ആർക്കും പറ്റും .പക്ഷേ അതാരും അംഗീകരിക്കില്ല. ആളുകൾക്ക് വാഹനത്തിന് മൈലേജ് കിട്ടിയാൽ മതി..കണ്ടുപിടിച്ച വ്യക്തി മറ്റു വഴികളൊന്നുമില്ലതെ കണ്ടുപിടുത്തക്കാരന്റെ വേഷം മാറ്റി വർക്ക്ഷോപ്പ്കാരനായി ജീവിക്കണം. വാഹനങ്ങളുടെ എണ്ണം കൂടിയതല്ലാതെ എനിക്ക് പ്രയോജനമൊന്നുമുണ്ടായിട്ടില്ല ''. ലാലേഷ് പറയുന്നു.

ലാലേഷിന്റെ ഫോൺ നമ്പർ: 9995195815