Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Thursday, September 3, 2015

കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍

കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍

നമ്മുടെ തൊടികളിലും പറമ്പുകളിലും റോഡരികിലുമെല്ലാം വളര്‍ന്നുനില്‍ക്കുന്ന പല ചെടികളും പച്ചക്കറിയില്‍ ഉണ്ടാകുന്ന കീടങ്ങളെ അകറ്റാന്‍ ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്. രാസകീടനാശിനികളെ അകറ്റിനിര്‍ത്തുന്ന ഈ കാലത്ത് ഇത്തരം കീടനാശിനികള്‍ സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്. ഇവയില്‍ ചിലതിനെ പരിചയപ്പെടുക.

ഉങ്ങ്: ഉങ്ങുമരത്തിന്റെ ഇല ഒരു കി.ഗ്രാം ചതച്ച് നീരെടുക്കുക. ഇതില്‍ അഞ്ച് ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിച്ചാല്‍ ഇലതീനിപ്പുഴുക്കള്‍, ഇലപ്പേന്‍ ശല്‍കകീടങ്ങള്‍ എന്നിവയെല്ലാം നശിക്കും. പപ്പായ ഇല: പപ്പായ (കപ്ലങ്ങ, കര്‍മോസ്)യുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര് 10 ഇരട്ടി വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ചെടുത്ത ലായനി തളിച്ചാല്‍ ഇലതീനി പുഴുവിനെയും വണ്ടിനെയും തടയാം. പെരുവലം (വട്ടപിരിയം): നമ്മുടെ വീട്ടുപറമ്പിലും ഒഴിഞ്ഞ ഇടങ്ങളിലും വളര്‍ന്നുവരുന്ന പെരുവലത്തിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീര് 10 ഇരട്ടി വെള്ളം ചേര്‍ത്ത് തളിച്ചാല്‍ ഇലതീനി പുഴു ഉള്‍പ്പെടെയുള്ള കീടങ്ങള്‍ നശിക്കും. ഇല തെങ്ങിന്‍ചുവട്ടിലോ, മറ്റിടങ്ങളിലോ ഇട്ടാല്‍ വേരുതിന്നുന്ന പുഴുക്കള്‍ നശിക്കും. 

കൊങ്ങിണി: കാട്ടില്‍ വളര്‍ന്ന് പൂത്തുനില്‍ക്കുന്ന കൊങ്ങിണിയുടെ ഇല, പൂവ്, കായ എല്ലാം ഇടിച്ചുപിഴിഞ്ഞ ചാറില്‍ അഞ്ചിരട്ടിവെള്ളംചേര്‍ത്തു തളിച്ചാല്‍ ഇലതീനിപ്പുഴു ഉള്‍പ്പെടെ എല്ലാ കീടങ്ങളും നശിക്കും.

കരിനൊച്ചി: മുഞ്ഞ, ഇലതീനി പുഴുക്കള്‍ എന്നിവയെ നശിപ്പിക്കാന്‍ കരിനൊച്ചിയടെ ഇല ഉത്തമമാണ്. ഒരു കി.ഗ്രാം കരിനൊച്ചി ഇല അരമണിക്കൂര്‍ വെള്ളത്തില്‍ തിളപ്പിക്കുക. തണുത്തശേഷം പിഴിഞ്ഞെടുത്ത ചാറില്‍ അഞ്ചിരട്ടി വെള്ളംചേര്‍ത്തു നേര്‍പ്പിച്ച് ചെടിയില്‍ തളിക്കാം.

പാണല്‍: പാണലിന്റെ ഇല കീടശല്യം കുറയ്ക്കും. നെല്ലും പയറും ധാന്യങ്ങളും മറ്റും സൂക്ഷിക്കുമ്പോള്‍ ഏതാനും പാണല്‍ ഇലകൂടി അതില്‍ ഇട്ടുകൊടുക്കുക. കീടശല്യം തടയാം.

ശവംനാറിച്ചെടി (നിത്യകല്യാണി): കുറ്റിച്ചെടിയായി നല്ല പൂക്കള്‍ ഉണ്ടാകുന്ന നിത്യകല്യാണിയുടെ ഇല ഇടിച്ചുപിഴിഞ്ഞ ചാറ് നേര്‍പ്പിച്ചു തളിച്ചാല്‍ പല പ്രാണികളെയും തടയാം. കമ്യൂണിസ്റ്റ് പച്ച: ഇത് മണ്ണില്‍ ചേര്‍ത്താല്‍ മണ്ണില്‍ ഉപദ്രവകാരിയായി കഴിയുന്ന നിമവിരകളെ തടയാം.

കാന്താരി മുളക്: ഒരുപിടി കാന്താരി മുളക് അരച്ച് നേര്‍പ്പിച്ച ഗോമൂത്രത്തില്‍ കലര്‍ത്തി തളിച്ചാല്‍ പല കീടങ്ങളെയും കായീച്ചയെയും തടയാം. ആത്ത: ആത്തപ്പഴത്തിനകത്തെ വിത്ത് 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് പിന്നീട് അരച്ചെടുക്കുക. 50 ഗ്രാം വിത്ത് അരച്ചത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചാല്‍ പല കീടങ്ങളും നശിക്കും.

കിരിയാത്ത്: 
നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ തടയാന്‍ കിരിയാത്ത് ചെടിയുടെ ഇളം തണ്ടുകളും ഇലകളും ചതച്ച് നീരെടുക്കുക. ഒരുലിറ്റര്‍ നീരില്‍ 50 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ചെടുത്ത് യോജിപ്പിച്ചശേഷം 10 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടിയില്‍ തളിക്കുക. ആര്യവേപ്പില: പത്തായത്തിലും ധാന്യസംഭരണികളിലും ആര്യവേപ്പില ഇട്ടാല്‍ പല കീടങ്ങളെയും അകറ്റാം. 7-8 ആഴ്ച കൂടുമ്പോള്‍ ഇല മാറ്റി പുതിയത് ഇട്ടുകൊടുക്കുകയും ചെയ്യുക.

Tuesday, September 1, 2015

പച്ചക്കറിക്ക് ഗ്രോബാഗെങ്കില്‍ മീനിന് കൂടുകൃഷി

പച്ചക്കറിക്ക് ഗ്രോബാഗെങ്കില്‍ മീനിന് കൂടുകൃഷി്‍


 വിപണിയില്‍ കിട്ടുന്ന രാസവസ്തുക്കള്‍ ചേര്‍ത്ത് വിഷമയമാക്കിയ മീനിനുപകരം കൂടുകൃഷി ചെയ്ത് മീന്‍ വളര്‍ത്തിയാലോ? വിഷം തീണ്ടാത്ത മീന്‍ സുഭിക്ഷമായി നമുക്കും വളര്‍ത്താമെന്ന് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം കാട്ടിത്തരുന്നു.

പച്ചക്കറിയുടെ കാര്യം പോലല്ലെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്ന മീനിലും രാസവസ്തുക്കളുടെ പ്രയോഗം ഏറിവരികയാണ്. പച്ചക്കറിയില്‍ ചെയ്യുന്നതുപോലെ വളരുമ്പോള്‍ വിഷപ്രയോഗം ഇല്ലെങ്കിലും സംഭരണ, കടത്തു കാലത്ത് കേടാവാതിരിക്കാന്‍ വേണ്ടി മീനില്‍ രാസവസ്തുക്കള്‍ പ്രയോഗിക്കുന്നുണ്ട്. 

'മീന്‍പ്രേമികളായ മലയാളികളുടെ ആരോഗ്യസുരക്ഷയ്ക്ക് ജൈവപച്ചക്കറി മാത്രം പോര, സുരക്ഷിത മീന്‍കൃഷിയും അത്യാവശ്യമാണ്. സുരക്ഷിത പച്ചക്കറിക്ക് ഗ്രോബാഗ് വിപ്ലവം തുടങ്ങിയതുപോലെ സുരക്ഷിത മീനിന് കൂടുമീന്‍കൃഷിയും വേണം' കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഓര്‍ഡിനേറ്ററും സീനിയര്‍ സയന്റിസ്റ്റുമായ ഡോ. ഷിനോജ് സുബ്രഹ്മണ്യന്‍ പറയുന്നു. പരിസ്ഥിതിക്ക് ദോഷമുണ്ടാകുന്ന തരത്തില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന പൊതുകുളങ്ങളിലും കായലിലും പാറമടകളിലും മറ്റ് ജലാശയങ്ങളിലുമെല്ലാം കൂടുമീന്‍കൃഷി നടത്താന്‍ കഴിയും. പരിസ്ഥിതിപ്രശ്‌നം കുറച്ചെങ്കിലും പരിഹരിക്കാം; ഇഷ്ടംപോലെ നല്ല മീനും കിട്ടും. അണക്കെട്ടിലെ ജലസംഭരണിയിലും അതാകാം. പാറമടകളിലും അണക്കെട്ടിലും മറ്റും മീന്‍വളര്‍ത്തി പിടിക്കുന്നതിനുള്ള പ്രധാന വെല്ലുവിളി ആഴക്കൂടുതലാണ്. ആഴമേറിയ ജലാശയങ്ങളില്‍ മീന്‍കൃഷി സാധ്യമാണെങ്കിലും മീന്‍പിടിക്കല്‍ വിഷമകരമാണ്. ഇതിന് പരിഹാരമായാണ് എറണാകുളം കൃഷി വിജ്ഞാനകേന്ദ്രം പ്രചരിപ്പിക്കുന്ന കൂട് കൃഷി. 

തിലാപ്പിയ, കരിമീന്‍, തിരുത, വാള തുടങ്ങി മലയാളികള്‍ക്ക് പ്രിയങ്കരമായ മീനുകള്‍ ഇത്തരത്തില്‍ കൃഷി ചെയ്യാം. പ്രത്യേകം തയ്യാറാക്കിയ തീറ്റ നല്‍കണമെന്നു മാത്രം. രണ്ടു മീറ്റര്‍ വീതം നീളവും വീതിയും ഒന്നര മീറ്റര്‍ ആഴവുമുള്ള വലക്കൂടില്‍ 300 മീനുകളെ വരെ വളര്‍ത്താം. അഞ്ചു വര്‍ഷം വരെ ഉപയോഗിക്കാവുന്ന ഇത്തരം ഒരു കൂടിന് 7500 രൂപവരെ ചെലവുണ്ടാകും. എളുപ്പത്തില്‍, വിപണിക്കനുസരണമായി വിളവെടുക്കാമെന്നത് കൂടുകൃഷിയുടെ സൗകര്യമാണ്. ശുദ്ധമായ മീന്‍ കിട്ടുകയും ചെയ്യും.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം, ഡോ. പി.എ. വികാസിന്റെ സാങ്കേതിക മേല്‍നോട്ടത്തില്‍ വിജയകരമായി നടത്തിയ കൂടുകൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 

അതിനായി മത്സ്യ കര്‍ഷക വികസന അതോറിട്ടി 201516 വര്‍ഷത്തേക്ക് സാമ്പത്തിക സഹായം നല്‍കും. ഈ പദ്ധതി വഴി, പാറമടകളിലും ഇഷ്ടികക്കളങ്ങളിലും കൂടുകൃഷി നടത്തുന്നതിനായി രണ്ടു കൂടുകള്‍ അടങ്ങിയ ഒരു യൂണിറ്റിന് 5000 രൂപ സഹായമായി ലഭിക്കും. മുതല്‍മുടക്ക് ഒരു യൂണിറ്റിന് 25000 രൂപയാണ്. 

സാമ്പത്തിക സഹായത്തെക്കുറിച്ച് കൂടുതലറിയാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, എറണാകുളം മത്സ്യ കര്‍ഷക വികസന അതോറിട്ടി (F.F.D.A), എറണാകുളം നോര്‍ത്ത് പി.ഒ. എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0484 2392660. മീന്‍കുഞ്ഞുങ്ങള്‍, തീറ്റ എന്നിവയെക്കുറിച്ച് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അന്വേഷിച്ചാല്‍ അറിയാനാകും.

Wednesday, August 26, 2015

നമുക്കുമാകാം ഉള്ളികൃഷി

നമുക്കുമാകാം ഉള്ളികൃഷി


ശീതകാല പച്ചക്കറിയിനങ്ങളായ കാബേജും കാരറ്റും കോളിഫ്‌ലവറും കേരളത്തില്‍ സമൃദ്ധമായി വളരുന്നു. ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വട്ടവട എന്നിവിടങ്ങളില്‍ വ്യാപകമായി ഉള്ളിവര്‍ഗങ്ങള്‍ കൃഷിചെയ്യുന്നുണ്ടെങ്കിലും കേരളത്തില്‍ ഉള്ളികൃഷിക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. അന്യസംസ്ഥാനങ്ങളില്‍നിന്ന് ലഭിക്കുന്ന ഉള്ളിയാണ് നാം ഇപ്പോഴും കൂടുതല്‍ ആശ്രയിക്കുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലും മലഞ്ചെരിവുകളിലും മഞ്ഞുകാലത്ത് ഉള്ളി കൃഷിചെയ്യാം.

സപ്തംബര്‍ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ജനവരി വരെയുള്ള കാലമാണ് ഉള്ളികൃഷിക്ക് യോജിച്ച സമയം. ചുവന്ന ഉള്ളി അഥവാ ചെറിയ ഉള്ളി, വെളുത്തുള്ളി, സവാള എന്നീയിനങ്ങളില്‍ സവാളയുടെ വിത്ത് നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങിക്കേണ്ടിവരും. ചെറിയ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും വിത്ത് കടയില്‍നിന്നും വാങ്ങിക്കുന്ന ഉള്ളിയില്‍നിന്നും തിരഞ്ഞെടുക്കാം. ഒരു സെന്റ് സ്ഥലത്തേക്ക് 4,5 കി.ഗ്രാം ഉള്ളിവിത്ത് വേണ്ടിവരും. കടയില്‍നിന്ന് വാങ്ങുന്ന ഉള്ളിയില്‍നിന്ന് ചീഞ്ഞവയും കേടുവന്നവയും മാറ്റി വെയിലത്ത് ചെറുതായി ഉണക്കി വിത്താവശ്യത്തിന് ഉപയോഗിക്കാം.

11.5 മീറ്റര്‍ വീതിയിലും ആവശ്യത്തിന് നിളത്തിലും 20,25 സെ.മീ. ഉയരത്തിലുമുള്ള വാരങ്ങള്‍ തയ്യാറാക്കി, അടിവളമായി ഒരു സെന്റിന് 100 കി.ഗ്രാം കാലിവളം, 500 ഗ്രാം യൂറിയ ഒരു കി.ഗ്രാം രാജ്‌ഫോസ്, ഒരു കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കണം. വാരങ്ങളില്‍ ചെറിയ ചാലുകള്‍ കീറി 20,30 സെ.മി. അകലത്തില്‍ ഉള്ളിവിത്ത് പാകി മേല്‍മണ്ണിട്ട് മൂടി നനച്ചുകൊടുക്കണം. ജലസേചനം, കളയെടുപ്പ്, മണ്ണ് കയറ്റിക്കൊടുക്കല്‍ എന്നിവ യഥാവസരം ചെയ്യണം. ഒന്നരമാസംകഴിഞ്ഞ് 500 ഗ്രാം യൂറിയ മേല്‍വളമായി ചേര്‍ത്തുകൊടുക്കണം. ഡിസംബര്‍ജനവരി മാസങ്ങളില്‍ ചെടി പൂവിട്ട് ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങിയശേഷം വിളവെടുക്കാം.

സവാളയുടെ വിത്ത് പാകിമുളച്ച് 3,4 ആഴ്ച പ്രായമായ തൈകളാണ് മേല്‍പ്പറഞ്ഞ രീതിയില്‍ തയ്യാറാക്കിയ വാരങ്ങളില്‍ പറിച്ചുനടന്നത്. ഒരു സെന്റ് സ്ഥലത്തേക്ക് 30 ഗ്രാം ഉള്ളിവിത്ത് വേണ്ടിവരും. ബെംഗളൂരുവിലുള്ള ഇന്ത്യന്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ അത്യുത്പാദനശേഷിയുള്ള അനേകം ഇനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അര്‍ക്കപീതാംബര്‍ എന്നയിനം മഞ്ഞനിറം സവാളയാണ്. അര്‍ക്ക കീര്‍ത്തിമാന്‍, അര്‍ക്ക ലാലിമ എന്നിവ രോഗപ്രതിരോധശേഷിയുള്ള സങ്കരയിനങ്ങളാണ്.

ചെമ്പരത്തി


ചെമ്പരത്തി

ഉഷ്ണരോഗം, രക്തസ്രാവം, അസ്ഥിസ്രാവം, ശുക്ലവര്ദ്ധീന, ശരീര സൌന്ദര്യം,താരന്‍ ഇല്ലാതാക്കുക, തലമുടി വളര്ച്ചം, തീപ്പൊള്ളല്‍ എന്നിവക്ക് ചെമ്പരത്തിപ്പൂവ് ഫലവത്താണ്. 500 ഗ്രാം ചെമ്പരത്തിപ്പൂവും 200 ഗ്രാം പഞ്ചസാരയും കൂടി ഞെരടി ഒരു പാത്രത്തില്‍ സൂക്ഷിക്കുക. മൂന്നുദിവസം കഴിഞ്ഞ് അരച്ച് വൃത്തിയാക്കി ടീസ്പൂണ്കഞണക്കിന് ദിവസം രണ്ടുനേരം കഴിക്കുന്നത് സ്ത്രീകള്ക്കുിണ്ടാവുന്ന ഉഷ്ണരോഗത്തിനുംരക്തസ്രാവത്തിനും നല്ലതാണ്. ചെമ്പരത്തിപ്പൂവ് തേനില്‍ ചാലിച്ച് നിത്യവും കഴിക്കുന്നത് ശരീരസൌന്ദര്യം വര്ദ്ധിിപ്പിക്കും. തലമുടിക്ക് കറുപ്പ് നല്കാനും, മുടിയുടെവളര്ച്ചയക്കും ഉപയോഗിക്കുന്ന ഔഷധസസ്യമാണ് ചെമ്പരത്തി. ചെമ്പരത്തിപ്പൂവും ഇലയും താളിയാക്കി തലയില്‍ തേച്ചാല്‍ തലമുടിവളരുകയും താരന്‍ ഇല്ലാതാവുകയും മുടിക്ക് നല്ല കറുപ്പ് നിറവും ഉണ്ടാവും. ചെമ്പരത്തിപ്പൂവും ഇലയും എണ്ണ കാച്ചിത്തേച്ചാല്‍ തലമുടി തഴച്ചു വളരും. ചെമ്പരത്തിയുടെ പകുതിവിരിഞ്ഞ മൊട്ട് ചതച്ച് തീപ്പൊള്ളലേറ്റ ഭാഗത്ത് വെച്ചാല്‍ പൊള്ളല്‍ പെട്ടെന്ന് ഉണങ്ങും.

തലമുടിക്ക് സംരക്ഷണം തലമുടിയില്‍ ഉപയോഗിക്കാവുന്ന ഹെയര്‍ കണ്ടീഷണറായി ചെമ്പരത്തി ഉപയോഗിക്കാം. ഇലയും, പൂവിന്റൊ ഇതളുകളും അരച്ച് ഒരു പ്രകൃതിദത്ത കണ്ടീഷണറായി ഉപയോഗിക്കാം. മുടിക്ക് നിറം കൂടുതല്‍ കിട്ടാനും, താരന്‍ കുറയ്ക്കാനും ഷാംപൂ കൊണ്ട് കഴുകിയ ശേഷം ഇത് ഉപയോഗിക്കുക. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ പല രാജ്യങ്ങളിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വൃക്കത്തകരാറുള്ളവരില്‍ മൂത്രോത്പാദനം സുഗമമാക്കാന്‍ പഞ്ചസാര ചേര്ക്കാ ത്ത ചെമ്പരത്തി ചായ നല്ലതാണ്. മാനസിക സമ്മര്ദ്ധം കുറയ്ക്കാനും ചെമ്പരത്തി ചായ ഉപയോഗിക്കപ്പെടുന്നു. ചര്മ്മചസംരക്ഷണത്തിനുപയോഗിക്കുന്ന ഉത്പന്നങ്ങളിലുള്ള ഘടകങ്ങള്‍ ചെമ്പരത്തിയിലും അടങ്ങിയിട്ടുണ്ട്. പരമ്പരാഗത ചൈനീസ് ഔഷധങ്ങളില്‍ ചെമ്പരത്തിയിലയുടെ നീര് സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്ട്രാ് വയലറ്റ് റേഡിയേഷന്‍ ഒഴിവാക്കാനായി ഉപയോഗിച്ചിരുന്നു. കൂടാതെ ചര്മ്മീത്തിലെ ചുളിവുകള്ക്കും മറ്റ് പല പ്രശ്നങ്ങള്ക്കും അവര്‍ ചെമ്പരത്തി ഉപയോഗപ്പെടുത്തുന്നു. ഉയര്ന്നവ രക്തസമ്മര്ദ്ധംത അനുഭവിക്കുന്നവര്ക്ക് ആശ്വാസം നല്കാന്‍ ചെമ്പരത്തിയുടെ ഇല കൊണ്ടുള്ള ചായ കുടിക്കുന്നത് സഹായിക്കും. സ്ഥിരവും, നിയന്ത്രിതവുമായ ഉപയോഗം ഇതിന് ആവശ്യമാണ്. ചെമ്പരത്തിയില്‍ നിന്നെടുക്കുന്ന എണ്ണ മുറിവുകള്‍ ഉണക്കാന്‍ ഉപയോഗിക്കുന്നു. ക്യാന്സുര്‍ മൂലമുള്ള മുറിവുകള്‍ ഉണക്കാനും ഇത് ഫലപ്രദമാണ്. ആരംഭദശയിലുള്ള ക്യാന്സുറിനാണ് ഇത് ഏറെ ഗുണം ചെയ്യുക. ചെമ്പരത്തി എണ്ണ ഉപയോഗിച്ചാല്‍ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങും. ദോഷകരമായ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെമ്പരത്തി ഇലകൊണ്ടുള്ള ചായ ഫലപ്രദമാണ്. ധമനികളില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും അതുവഴി കൊള്സ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും. ചുമ, ജലദോഷം എന്നിവയെ തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി സമൃദ്ധമായി ചെമ്പരത്തി ചായയിലും, മറ്റ് ഉത്പന്നങ്ങളിലുമടങ്ങിയിരിക്കുന്നു. ജലദോഷത്തിന് ശമനം കിട്ടാനും ഇവ സഹായിക്കും. ചെമ്പരത്തി ഒരു പ്രകൃതിദത്ത ദഹനസഹായിയായി പ്രവര്ത്തിിക്കുകയും, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ചെമ്പരത്തി ഇലകൊണ്ടുള്ള ചായ നല്ല ദഹനം നല്കുകയും, അതു വഴി കൊഴുപ്പ് അമിതമായി ശരീരത്തിലടിയുന്നത് തടയും തടയുകയും ചെയ്യും. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ സ്ഥിരമായി കഴിക്കുന്നത് സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്മോലണിന്റെീ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇതു വഴി ശരീരത്തിന്റെ‍ ഹോര്മോകണ്‍ നില സന്തുലിതമാക്കപ്പെടുകയും ആര്ത്തിവം ക്രമമായി നടക്കുകയും ചെയ്യും. ആന്റിര ഓക്സിഡന്റുമകളാല്‍ സമ്പന്നമാണ് ചെമ്പരത്തി. ശരീരത്തിലെ ദോഷകാരികളായ മൂലകങ്ങളെ പുറന്തള്ളാന്‍ ഇതിന് കഴിവുണ്ട്. അതിനാല്‍ ചെമ്പരത്തി ഉപയോഗം വഴി പ്രായം കൂടുന്നത് മൂലമുണ്ടാകുന്ന പല ശാരീരികപ്രവര്ത്ത നങ്ങളെയും തടഞ്ഞ് ആയുര്ദൈ്ര്ഘ്യം കൂട്ടാന്‍ ഇവ സഹായിക്കും