
ചെമ്പരത്തി
ഉഷ്ണരോഗം, രക്തസ്രാവം, അസ്ഥിസ്രാവം, ശുക്ലവര്ദ്ധീന, ശരീര സൌന്ദര്യം,താരന്‍ ഇല്ലാതാക്കുക, തലമുടി വളര്ച്ചം, തീപ്പൊള്ളല്‍ എന്നിവക്ക് ചെമ്പരത്തിപ്പൂവ് ഫലവത്താണ്. 500 ഗ്രാം ചെമ്പരത്തിപ്പൂവും 200 ഗ്രാം പഞ്ചസാരയും കൂടി ഞെരടി ഒരു പാത്രത്തില്‍ സൂക്ഷിക്കുക. മൂന്നുദിവസം കഴിഞ്ഞ് അരച്ച് വൃത്തിയാക്കി ടീസ്പൂണ്കഞണക്കിന് ദിവസം രണ്ടുനേരം കഴിക്കുന്നത് സ്ത്രീകള്ക്കുിണ്ടാവുന്ന ഉഷ്ണരോഗത്തിനുംരക്തസ്രാവത്തിനും നല്ലതാണ്. ചെമ്പരത്തിപ്പൂവ് തേനില്‍ ചാലിച്ച് നിത്യവും കഴിക്കുന്നത് ശരീരസൌന്ദര്യം വര്ദ്ധിിപ്പിക്കും. തലമുടിക്ക് കറുപ്പ് നല്കാനും, മുടിയുടെവളര്ച്ചയക്കും ഉപയോഗിക്കുന്ന ഔഷധസസ്യമാണ് ചെമ്പരത്തി. ചെമ്പരത്തിപ്പൂവും ഇലയും താളിയാക്കി തലയില്‍ തേച്ചാല്‍ തലമുടിവളരുകയും താരന്‍ ഇല്ലാതാവുകയും മുടിക്ക് നല്ല കറുപ്പ് നിറവും ഉണ്ടാവും. ചെമ്പരത്തിപ്പൂവും ഇലയും എണ്ണ കാച്ചിത്തേച്ചാല്‍ തലമുടി തഴച്ചു വളരും. ചെമ്പരത്തിയുടെ പകുതിവിരിഞ്ഞ മൊട്ട് ചതച്ച് തീപ്പൊള്ളലേറ്റ ഭാഗത്ത് വെച്ചാല്‍ പൊള്ളല്‍ പെട്ടെന്ന് ഉണങ്ങും.
തലമുടിക്ക് സംരക്ഷണം തലമുടിയില്‍ ഉപയോഗിക്കാവുന്ന ഹെയര്‍ കണ്ടീഷണറായി ചെമ്പരത്തി ഉപയോഗിക്കാം. ഇലയും, പൂവിന്റൊ ഇതളുകളും അരച്ച് ഒരു പ്രകൃതിദത്ത കണ്ടീഷണറായി ഉപയോഗിക്കാം. മുടിക്ക് നിറം കൂടുതല്‍ കിട്ടാനും, താരന്‍ കുറയ്ക്കാനും ഷാംപൂ കൊണ്ട് കഴുകിയ ശേഷം ഇത് ഉപയോഗിക്കുക. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ പല രാജ്യങ്ങളിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വൃക്കത്തകരാറുള്ളവരില്‍ മൂത്രോത്പാദനം സുഗമമാക്കാന്‍ പഞ്ചസാര ചേര്ക്കാ ത്ത ചെമ്പരത്തി ചായ നല്ലതാണ്. മാനസിക സമ്മര്ദ്ധം കുറയ്ക്കാനും ചെമ്പരത്തി ചായ ഉപയോഗിക്കപ്പെടുന്നു. ചര്മ്മചസംരക്ഷണത്തിനുപയോഗിക്കുന്ന ഉത്പന്നങ്ങളിലുള്ള ഘടകങ്ങള്‍ ചെമ്പരത്തിയിലും അടങ്ങിയിട്ടുണ്ട്. പരമ്പരാഗത ചൈനീസ് ഔഷധങ്ങളില്‍ ചെമ്പരത്തിയിലയുടെ നീര് സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്ട്രാ് വയലറ്റ് റേഡിയേഷന്‍ ഒഴിവാക്കാനായി ഉപയോഗിച്ചിരുന്നു. കൂടാതെ ചര്മ്മീത്തിലെ ചുളിവുകള്ക്കും മറ്റ് പല പ്രശ്നങ്ങള്ക്കും അവര്‍ ചെമ്പരത്തി ഉപയോഗപ്പെടുത്തുന്നു. ഉയര്ന്നവ രക്തസമ്മര്ദ്ധംത അനുഭവിക്കുന്നവര്ക്ക് ആശ്വാസം നല്കാന്‍ ചെമ്പരത്തിയുടെ ഇല കൊണ്ടുള്ള ചായ കുടിക്കുന്നത് സഹായിക്കും. സ്ഥിരവും, നിയന്ത്രിതവുമായ ഉപയോഗം ഇതിന് ആവശ്യമാണ്. ചെമ്പരത്തിയില്‍ നിന്നെടുക്കുന്ന എണ്ണ മുറിവുകള്‍ ഉണക്കാന്‍ ഉപയോഗിക്കുന്നു. ക്യാന്സുര്‍ മൂലമുള്ള മുറിവുകള്‍ ഉണക്കാനും ഇത് ഫലപ്രദമാണ്. ആരംഭദശയിലുള്ള ക്യാന്സുറിനാണ് ഇത് ഏറെ ഗുണം ചെയ്യുക. ചെമ്പരത്തി എണ്ണ ഉപയോഗിച്ചാല്‍ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങും. ദോഷകരമായ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെമ്പരത്തി ഇലകൊണ്ടുള്ള ചായ ഫലപ്രദമാണ്. ധമനികളില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും അതുവഴി കൊള്സ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും. ചുമ, ജലദോഷം എന്നിവയെ തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി സമൃദ്ധമായി ചെമ്പരത്തി ചായയിലും, മറ്റ് ഉത്പന്നങ്ങളിലുമടങ്ങിയിരിക്കുന്നു. ജലദോഷത്തിന് ശമനം കിട്ടാനും ഇവ സഹായിക്കും. ചെമ്പരത്തി ഒരു പ്രകൃതിദത്ത ദഹനസഹായിയായി പ്രവര്ത്തിിക്കുകയും, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ചെമ്പരത്തി ഇലകൊണ്ടുള്ള ചായ നല്ല ദഹനം നല്കുകയും, അതു വഴി കൊഴുപ്പ് അമിതമായി ശരീരത്തിലടിയുന്നത് തടയും തടയുകയും ചെയ്യും. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ സ്ഥിരമായി കഴിക്കുന്നത് സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്മോലണിന്റെീ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇതു വഴി ശരീരത്തിന്റെ ഹോര്മോകണ്‍ നില സന്തുലിതമാക്കപ്പെടുകയും ആര്ത്തിവം ക്രമമായി നടക്കുകയും ചെയ്യും. ആന്റിര ഓക്സിഡന്റുമകളാല്‍ സമ്പന്നമാണ് ചെമ്പരത്തി. ശരീരത്തിലെ ദോഷകാരികളായ മൂലകങ്ങളെ പുറന്തള്ളാന്‍ ഇതിന് കഴിവുണ്ട്. അതിനാല്‍ ചെമ്പരത്തി ഉപയോഗം വഴി പ്രായം കൂടുന്നത് മൂലമുണ്ടാകുന്ന പല ശാരീരികപ്രവര്ത്ത നങ്ങളെയും തടഞ്ഞ് ആയുര്ദൈ്ര്ഘ്യം കൂട്ടാന്‍ ഇവ സഹായിക്കും
No comments:
Post a Comment