Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Wednesday, February 27, 2019

ഉറുമ്പ് കളെ അകറ്റും

#ഉറുമ്പ്

പച്ചക്കറി ചെടികളിൽ കാണുന്ന  ചെറിയ ഉറുമ്പിനെ ഓടിക്കാൻ ബോറിക് ആസിഡ് മതി ..... താഴെ ചിത്രത്തിൽ കാണുന്നതാണ് ബോറിക് ആസിഡ് ,ഇത് മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങാൻ കിട്ടും ,13 രൂപയാണ് ഇതിന് ............. ഇത് പരീക്ഷിച്ചിട്ട് 2 ദിവസം കൊണ്ട്  ഉറുമ്പ് അപ്രത്യക്ഷമായി .........      

ഒരു ചെറിയ ചിരട്ടയിലോ , പാത്രത്തിലോ ബോറിക് ആസിഡ് പൊടിയും , പച്ചസാര മിക്സി ജാറിൽ ഇട്ട്  പൊടിച്ചതുമായി കലര്‍ത്തി നനയാതെ  ചെടികളുടെ താഴെ വെക്കുക. പഞ്ചസാരക്കൊപ്പം ഈ രാസവസ്തുക്കളും ഉറുമ്പ് തിന്നും.. ഉറുമ്പിന്റെ കോളനിയില്‍ എല്ലാവര്ക്കും എത്തിച്ചുകൊടുക്കുകയും ചെയ്യും. ഉറുമ്പുകള്‍ കോളനിയോടെ നശിച്ചോളും..................

ഉറുമ്പിനെ തുരത്താന്‍ വേറെയും മാർഗ്ഗങ്ങൾ ഉണ്ട് അവ താഴെ കൊടുക്കുന്നു ...

കുരുമുളകുപൊടി, കറുവാപ്പട്ട പൊടിച്ചത്, മഞ്ഞള്‍പ്പൊടി, ഉപ്പ് തുടങ്ങിയവ വെള്ളത്തില്‍ കലര്‍ത്തി സ്േ്രപ ചെയ്യുന്നത് ഉറുമ്പുകളെ കൊന്നൊടുക്കാനുള്ള മറ്റൊരു വഴിയാണ്. 

പുതിന ഉണക്കിപ്പൊടിച്ചത് വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുന്നത് ഉറുമ്പുകളെ അകറ്റും.

ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുന്നതും  ഉറുമ്പുകളെ അകറ്റും
.

ചെറുനാരങ്ങാനീര് വെള്ളത്തില്‍ ഉറുമ്പുകളുള്ളിടത്ത് സ്‌പ്രേ ചെയ്യുന്നതു ഉറുമ്പുകളെ അകറ്റും

വൈറ്റ്  വിനാഗിരി വെള്ളത്തില്‍ കലക്കി സ്പ്രേചെയ്യുക ഉറുമ്പ് ചാകും

സോപ്പ് വെള്ളം സ്പ്രേചെയ്യുക ഉറുമ്പ് ചാകും ....

Thursday, February 21, 2019

മുട്ടയുടെ തോട്

മുട്ടത്തോട് നിങ്ങള്‍ കരുതുന്ന പോലെ നിസ്സാരനല്ല    

മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. മുട്ടത്തോടിന്റെ ചില ഉപയോഗങ്ങള്‍.......

തിരിച്ചറിയുന്നുണ്ടാകുമോ? മുട്ടയെ ആവരണം ചെയ്തിരിക്കുന്ന വെറും ഒരു തോടു മാത്രമായി ഇതിനെ കാണരുത്. പൊട്ടി ചെറു കഷ്ണങ്ങളായതിന് ശേഷവും മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. മുട്ടത്തോടിന്റെ ചില ഉപയോഗങ്ങള്‍.

കാത്സ്യം സപ്ലിമെന്റ് വീട്ടിലുണ്ടാക്കാം

നമ്മള്‍ നിസ്സാരമായി വലിച്ചെറിയുന്ന മുട്ടത്തോടിന്റെ 97 ശതമാനം അടങ്ങിയിരിക്കുന്നത് കാത്സ്യം കാര്‍ബൊണേറ്റ് ആണ്. പോള്‍ട്രി സയന്‍സ് സംബന്ധിച്ചുള്ള ഒരു ബ്രസീലിയന്‍ പ്രസിദ്ധീകരണത്തില്‍ 2005 ല്‍ വന്ന ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ചെടികള്‍ക്കുള്ള വളം

നിങ്ങള്‍ക്ക് ഒരു തോട്ടമുണ്ടെങ്കില്‍ മണ്ണിനെ സമ്പുഷ്ടമാക്കാന്‍ കാര്‍ഷികാവശ്യത്തിനുള്ള കുമ്മായം ഉപയോഗിക്കുന്നുണ്ടാവും .

മണ്ണിന്റെ അമ്ലത കുറയ്ക്കാന്‍ സഹായിക്കുന്ന കുമ്മായത്തിലെ പ്രധാന ഘടകം കാത്സ്യം കാര്‍ബൊണേറ്റ് ആണ്. മുട്ടയുടെ തോടില്‍ 97 ശതമാനം അടങ്ങിയിരിക്കുന്നത് കാത്സ്യം കാര്‍ബൊണേറ്റ് ആണ്. ഇതിന് പുറമെ ഫോസ്ഫറസ്, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം പോലുള്ള ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

മുട്ടത്തോടും ഉപയോഗങ്ങളും ..................................................................................... മുട്ടയുടെ തോട് കൊണ്ടുള്ള ജൈവ കീട നിയന്ദ്രണം.
----------------------------------------------------------------------------
ജൈവ കീട നിയന്ദ്രണത്തിന് വളരെ എളുപ്പവും ചെലവ് കുറഞ്ഞതുമായ ഒരു രീതിയാണ്‌
മുട്ടയുടെ തോട് കൊണ്ടുള്ള കീട നിയന്ദ്രണം, എന്നാല്‍ ഇത് കൂടുതല്‍ പ്രചാരമില്ലാത്തതുകൊണ്ടാവാം അധികമാളുകളിലും മുട്ടയുടെ ഉപയോഗശേഷം തോട് നേരെ മാലിന്യമായി കരുതി വലിച്ചെറിയുന്നത്.

ജപ്പാനീസ് ബീറ്റില്‍, ഫ്ലീ ബീറ്റില്‍ തുടങ്ങിയ ചില തരം വണ്ടുകളെയും ഒച്ചുകളെയും നമ്മള്‍ പാഴാക്കി കളയുന്ന മുട്ടയുടെ തോട് കൊണ്ട് നിയന്ദ്രിക്കാം..

മുട്ടത്തോട് നന്നായി ഉണക്കിയതിന്ശേഷം ഈര്‍പ്പം മുഴുവനായും നഷ്ടപ്പെട്ടു എന്നുറപ്പാക്കി ഒരു ഗ്രൈന്‍ഡറിലിട്ട് പൊടിച്ചെടുക്കുക. ഈ പൊടി ഇലകളിലും കായ്കളിലും പറ്റിപ്പിടിച്ചിരിക്കുന്ന വണ്ടുകളുടെയും ഒച്ചുകളുടെയുമെല്ലാം പുറത്ത് വിതറുക, മുട്ടത്തോടിന്റെ പൊടി ഇവയില്‍ അസ്വസ്ഥതയുണ്ടാക്കുകയും ദിശയറിയാതെ ചുറ്റിത്തിരിയുകയും ചെയ്യും.

മുട്ടത്തോട് പൊടി വീണ്ടും ഇലകളില്‍ വിതറിയാല്‍ പൊടി വണ്ടുകളുടെ പുറന്തോടിനുള്ളില്‍ കടന്നു ഗ്ലാസ് ചീളുകള്‍ പോലെ പ്രവര്‍ത്തിച്ചു ദേഹമാസകലം മുറിവുകളുണ്ടാക്കി അവയുടെ ആക്രമണത്തെ തടഞ്ഞു നശിപ്പിക്കും. മുട്ടത്തോട് ചെടിയുടെ തടത്തില്‍ വിതറിയാണ് ഒച്ചുകളെ നശിപ്പിക്കുന്നത്.  മുട്ടയുടെ തോട് പൊടിച്ചത് കൂടുതല്‍ കാലം ഉപയോഗിക്കുന്നതിനായി വായു കടക്കാത്ത പാത്രത്തില്‍ ഭദ്രമായി അടച്ചു സൂക്ഷിക്കുകയും ചെയ്യാം...................................................................... .....................................പച്ചമുളക്‌, കാന്താരി ഇവ കായ്ഫലം കഴിയുമ്പോൾ മുറിച്ച് നിർത്തിയിട്ട്, മുട്ടത്തോട് കഴുകി വെയിലത്ത് വെച്ച് ഉണക്കി മിക്സിയിൽ ഇട്ട്  പൊടിച്ച് ഈ ചെടികൾക്ക് 2 or 3 സ്പൂൺ  ചേർത്ത് കൊടുത്താൽ ശക്തിയോടെ വളർന്ന് വീണ്ടും കായ വരും...... ബാക്കി വരുന്ന പൊടി കാറ്റ് കയറാതെ അടച്ച് വെച്ച് ഏത് ചെടിക്കും ഉപയോഗിക്കാം ....... സംഭവം മറ്റേതാ ....... കാൽസ്യം ..☺☺☺☺......................................................................... മുട്ടത്തോട് പാഴാക്കരുത് - Don't waste Egg shells as they are source of calcium.
അന്നന്ന് ഉപയോഗിക്കുന്ന മുട്ടയുടെ തോട് വെയിലത്ത് വെച്ച് ഉണക്കി  ഒരു പാത്രത്തിൽ സംഭരിക്കുക. കുറെ ആകുമ്പോൾ അത് മിക്സിയിൽ പൊടിച്ചു സൂക്ഷിക്കുക. മണ്ണിന്റെ അമ്ലത നിയന്ത്രിക്കാനും ആവശ്യാനുസരണം കാല്സിയതിന്റെ ലഭ്യത ഉറപ്പു വരുത്താനും മുട്ടതോടിന്റെ പോടിയെക്കാൾ നല്ല ഒരു വസ്തു വേറെ ഇല്ല. കാരണം ഇത് വളരെ സാവധാനം മാത്രമേ കാത്സിയം മണ്ണിലോട്ടു വിട്ടുകൊടുക്കുകയോള്ളൂ. നമുക്കാവശ്യവും അത് തന്നെ ആണ്. അമ്ലത മണ്ണിൽ വർദ്ധിക്കുന്നതും സാവധാനത്തിൽ ആണ്. ഗ്രോ ബാഗ്‌ നിറക്കുമ്പോൾ ഒരു ടേബിൾ സ്പൂണ്‍ മുട്ടതോടിന്റെ പൊടി കൂടി ചേർക്കുക.

Tuesday, February 19, 2019

ഓറഞ്ച് തൈ ഉണ്ടാക്കാം

വീട്ടില്‍ ഓറഞ്ച് വാങ്ങാറുണ്ടോ? കുരു മുളപ്പിച്ച് കൃഷി ചെയ്യാം
ഓറഞ്ചിന്റെ കുരു മുളപ്പിച്ച് കൃഷി ചെയ്യുന്ന വിധമാണ് ഇത്
1. ഓറഞ്ചിന്റെ കുരു നല്ലതു പോലെ കഴുകിയെടുക്കുക. മൂത്ത കുരു മാത്രം തെരഞ്ഞെടുക്കുക
2. പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പിലോ കാറ്റ് കടക്കാത്ത ജാറിലോ ടിഷ്യു പേപ്പർ വെക്കുക. പേപ്പർ നനച്ചു കൊടുക്കുക....ഈർപ്പമുണ്ടാക്കാൻ മാത്രം.
3. അതിനു ശേഷം ഓറഞ്ചിന്റെ കുരു ടിഷ്യു പേപ്പറിൽ അടുക്കി വെക്കുക
4. ഇതിന് മുകളിൽ അൽപം ടിഷ്യു പേപ്പർ കൂടി മൂടി വെക്കുക. അൽപ്പം വെള്ളം കൂടി മുകളിലേക്ക് ഒഴിക്കുക.
5. പാത്രത്തിന്റെ അടപ്പ് നന്നായി അടയ്ക്കുക. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് മാത്രം വെക്കുക.
6. 10 മുതൽ 15 ദിവസം കഴിഞ്ഞാലേ തുറക്കാവൂ. മുള വന്നിട്ടുണ്ടാകും.
7. വിത്തിൽ വേര് വന്നാൽ മണ്ണിൽ കുഴിച്ചിടാം. മണ്ണിൽ കമ്പോസ്റ്റോ ചാണകപ്പൊടിയോ ചേർക്കണം. വളരെ സൂക്ഷിച്ച് കുഴിച്ചിട്ടില്ലെങ്കിൽ വേര് പൊട്ടിപ്പോകും. പതുക്കെ വെള്ളം തളിച്ച് നനയ്ക്കണം. എല്ലാ ദിവസവും വെള്ളം തളിക്കണം.    

Tuesday, February 12, 2019

കീടനിയന്ത്രിണികളിലെ പുതിയതാരം ...

കിരണാസ്ത്രം

കീടനിയന്ത്രിണികളിലെ പുതിയതാരം ...

ആവശ്യമുള്ള വസ്തുക്കൾ

1.വേപ്പിൻപിണ്ണാക്ക്  അരകിലോ
2.ഗോമൂത്രം അരലിറ്റർ
3.കുമ്മായം  150 ഗ്രാം
4.മഞ്ഞൾപ്പൊടി 100ഗ്രാം
5. വെറ്റില അഞ്ചെണ്ണം
6. അടയ്ക്ക പഴുത്തത്  ഒരെണ്ണം .

തയാറാക്കുന്നവിധം.

അരകിലോ വേപ്പിൻപിണ്ണാക്ക്  അരലിറ്റർ ഗോമൂത്രം ചേർത്ത് രണ്ടുലിറ്റർ വെള്ളത്തിൽ കുതിർക്കുക. അടുത്തദിവസം ഇതിലേക്ക്  കുമ്മായവും മഞ്ഞൾപ്പൊടിയും ചേർത്തിളക്കണം.  അഞ്ചുവെറ്റിലയും തൊണ്ടുകളഞ്ഞ അടയ്ക്കയും ചെറുതായി അരിഞ്ഞശേഷം അരച്ചെടുക്കുക. ഇത്  തയാറാക്കിയ മിശ്രിതത്തിൽ ചേർത്തിളക്കണം. ഇത്  എട്ടുലിറ്റർവെള്ളം കൂടിചേർത്ത് പത്തുലിറ്ററാക്കുക.

ഇതിൽനിന്നും തക്കാളി, ചീര, പാവൽ എന്നിവയ്ക്ക്  രണ്ടിരട്ടിവെള്ളംചേർത്ത്  തളിക്കണം

വഴുതന , മുളക് , വെണ്ട , പയർ, പടവലം, ചൗ ചൗ , മത്തൻ തുടങ്ങിയവയ്ക്ക്  ഇരട്ടിവെള്ളവും ചേർത്തുതളിക്കാം.....  

ചിത്രകീടം , വിവിധപുഴുക്കൾ, വെള്ളീച്ച, വെള്ളരിവർഗ്ഗവിളകളിലെ വണ്ട്, തുടങ്ങിയവ ചെടികളെ ആക്രമിക്കുന്നത് തടയുന്നു.  രൂക്ഷമായ കീടാക്രമണം ഉള്ളസ്ഥലത്ത്  ആഴ്ചയിൽ മൂന്നുതവണയും.  തൈകൾ വളർച്ചാഘട്ടത്തിൽ  ആഴ്ചയിലൊരിക്കൽ വീതം പ്രതിരോധത്തിനായും തളിക്കാം ....

               രണ്ടാഴ്ചകഴിയുമ്പോൾ  വെളുത്തുള്ളി-കാന്താരി-കായം-പുളിച്ചകഞ്ഞിവെള്ളം എന്നിവയുടെ മിശ്രിതം തളിച്ച്   കിരണാസ്ത്രപ്രയോഗത്തിന്  ഇടവേള നൽകണം. 

ഈ കീടനിയന്ത്രണിക്ക്  ''കിരണാസ്ത്രം'' എന്ന്  പേരിട്ടത്   PRD ഉദ്യോഗസ്ഥനായ  Sabu S Biji ആണ് ...

Monday, February 11, 2019

വാഴക്കന്ന് തിളച്ച വെള്ളത്തില്‍

വാഴക്കന്ന് തിളച്ച വെള്ളത്തില്‍ മുക്കി നട്ടാല്‍




വാഴകളെ പ്രത്യേകിച്ചും ഏത്തവാഴകളെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന രണ്ട് പ്രശ്‌നങ്ങളാണ് മാണവണ്ടും നിമാവിരകളും.    

മാണവണ്ട് ഇടുന്ന മുട്ട വിരിഞ്ഞ് പുറത്തു വരുന്ന പുഴുക്കള്‍ തുരന്ന് തുരന്ന് നടുനാമ്പുകൂടി തിന്നു തീര്‍ക്കുമ്പോള്‍ വാഴക്കൂമ്പടഞ്ഞ് പോകും. ഇതിനെക്കുറിച്ച് ഒട്ടു മിക്ക കര്‍ഷകരും ബോധവാന്മാരാണ്.
എന്നാല്‍ നമ്മുടെ കണ്ണില്‍പ്പെടാതെ വാഴയുടെ വേരുകളുടെ പ്രവര്‍ത്തനക്ഷമത കുറച്ച് വിളവ് കുറയ്ക്കുന്ന നിമാവിരകളെക്കുറിച്ച് എത്രപേര്‍ക്കറിയാം?

എങ്കിലിതാ, ഈ രണ്ടുപ്രശ്‌നത്തിനുംകൂടി ഒരു പരിഹാര മാര്‍ഗം. വാഴക്കന്ന് നന്നായി ചെത്തിയൊരുക്കി തിളച്ച വെള്ളത്തില്‍ മുക്കുക. നെറ്റിചുളിക്കേണ്ട. സംഗതി പുതിയ ടെക്‌നോളജിയാണ്.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രോപിക്കല്‍ അഗ്രിക്കള്‍ച്ചര്‍ തെളിയിച്ച കാര്യം. നന്നായി വൃത്തിയാക്കിയ കന്നുകള്‍ തിളയ്ക്കുന്ന വെള്ളത്തില്‍ 20-30 സെക്കന്റ് സമയം മുക്കിവെച്ച് തണുത്തതിനുശേഷം പച്ചച്ചാണകം,സ്യൂഡോമോണാസ് എന്നിവ ചേര്‍ന്ന കുഴമ്പില്‍ മുക്കി നാല് ദിവസം തണലത്തുണക്കി അടിവളം ചേര്‍ത്തുനടാവുന്നതാണ്. ഇത്തരത്തില്‍ നടുന്ന വാഴകള്‍ മികച്ച വിളവ് തന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഴയുടെ വേരുകളുടെ പ്രവര്‍ത്തനക്ഷമത കുറക്കുന്ന മാണവണ്ടുകള്‍ക്കും നിമാവിരകള്‍ക്കുമുള്ള പരിഹാരമാണ് ഇവിടെ വ്യക്തമാക്കുന്നത്

Wednesday, February 6, 2019

മുട്ടത്തോടിനെ മികച്ച ജൈവവളമാക്കാം......

മുട്ടത്തോടിനെ മികച്ച ജൈവവളമാക്കാം......

മുട്ടത്തോടിനെ അടുക്കളത്തോട്ടത്തില്‍ വളമായി ഉപയോഗിക്കുന്ന വിധം പല തവണ ചര്‍ച്ച ചെയ്തതാണ്. പല വിധത്തില്‍ മുട്ടത്തോടിനെ നമുക്ക് വളമായി ഉപയോഗിക്കാം. പൊടിച്ചും നേരിട്ടും മുട്ടത്തോട് പച്ചക്കറി തടത്തിലിട്ടു കൊടുക്കുന്നവരുണ്ട്. മുട്ടത്തോടിന്റെ ഗുണങ്ങളും ഇത് ഉപയോഗിക്കേണ്ട രീതികളും മനസിലാക്കൂ.

പൊടി രൂപത്തില്‍

മുട്ടത്തോട് കൈകൊണ്ട് പൊടിച്ച് ഗ്രോബാഗിലും ചെടിച്ചട്ടിയിലും ഇട്ടു കൊടുക്കകയാണ് മിക്കവരും ചെയ്യുന്നത്. എന്നാല്‍ ഇതിലും ഫലപ്രദമായ മാര്‍ഗമാണ് പൊടിയായി ഉപയോഗിക്കുന്നത്. നല്ലൊരു ജൈവകീടനാശിനിയായും ഇതിലൂടെ മുട്ടത്തോട് മാറും. നന്നായി കഴുകി ഉണക്കുകയാണ് ആദ്യം വേണ്ടത്. ഈര്‍പ്പം പോയിക്കഴിഞ്ഞാല്‍ കൈ കൊണ്ട് തോടുകള്‍ പൊടിക്കുക. ഇവ പിന്നീട് മിക്‌സിയിലിട്ടു പൊടിക്കുക. അപ്പോള്‍ ധാരാളം പൊടി ലഭിക്കും, ഇതു കുറെയധികം ചെടികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും.

മണ്ണിന്റെ അമ്ലത കുറയ്ക്കാന്‍

ഗ്രോബാഗിലും മറ്റും മിശ്രിതം നിറയ്ക്കുമ്പോള്‍ മണ്ണിന്റെ അമ്ലത കുറയ്ക്കാന്‍ കുമ്മായം നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഇതിനു പകരം മുട്ടത്തോട് പൊടി ചേര്‍ത്താലും മതി. കുമ്മായത്തില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം കാര്‍ബണേറ്റാണ് മുട്ടത്തോടില്‍ 90 ശതമാനത്തോളമുള്ളത്. നിരവധി ധാതുക്കളും ഇതിലുണ്ട്. മണ്ണിന്റെ അമ്ലത കുറച്ച് ഫലഭൂയിഷ്ടമാക്കാന്‍ മുട്ടത്തോട് പൊടി ചേര്‍ക്കുന്നത് സഹായിക്കും.

കായ്ഫലം കൂട്ടാന്‍

പച്ചമുളക്, തക്കാളി, വഴുതന എന്നിവ ചിലപ്പോള്‍ കായ് പിടിക്കാതെ മുരടിച്ചു നില്‍ക്കുന്നതു കാണാം. ഇതിനു പരിഹാരമായി മുട്ടത്തോട് പൊടിച്ചത് ഉപയോഗിക്കാം. ഗ്രോബാഗിലെ ചെടികള്‍ ഒന്നു കോതി ഒതുക്കിയ ശേഷം മുട്ടത്തോട് പൊടി തടത്തിലിട്ടു കൊടുക്കുക. ചെടികള്‍ ആരോഗ്യത്തോടെ വളരുകയും കായ്കള്‍ നന്നായി ഉണ്ടാകുകയും ചെയ്യും.

കീടങ്ങളെ തുരത്താന്‍

ഒച്ച്, വണ്ടുകള്‍, പുഴുക്കള്‍ എന്നിവ ഗ്രോബാഗില്‍ വലിയ ശല്യമായി മാറാറുണ്ട്. ഇവയെ തുരത്താന്‍ മുട്ടത്തോട് പൊടിച്ചത് ഉപയോഗിക്കാം. ഇലകളിലും തണ്ടിലും മുട്ടത്തോട് പൊടി വിതറിയാല്‍ ഒച്ചും വണ്ടുകളും നാടുവിടും.

Tuesday, February 5, 2019

*സ്റ്റീവിയ അഥവാ മധുരതുളസി*

മധുരതുളസിയെക്കുറിച്ചുള്ള വിവരണം താഴെ കൊടുക്കുന്നു ....
*സ്റ്റീവിയ അഥവാ മധുരതുളസി*

പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ഒരു ചെടിയാണ് മധുരതുളസി. ഇതിന്റെ ഇല ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് അടുത്തിടെയാണ് അനുമതി നല്‍കിയത്. ഇതോടെ മധുര തുളസി കൃഷി ചെയ്യുന്നവരെ കാത്തിരുന്നത് ആഹ്ലാദത്തിന്റെ നാളുകളാണ്. ശീതളപാനീയങ്ങള്‍, മിഠായികള്‍, ബിയര്‍, ബിസ്ക്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരയ്ക്ക് പകരമായി മധുര തുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ഇതിന്റെ ആവശ്യകത പതിന്മടങ്ങ് വര്‍ദ്ധിച്ചു. മധുരം അമിതമാണെങ്കിലും, മധുര തുളസിയുടെ ആരോഗ്യഗുണം പറഞ്ഞറിയിക്കാനാകാത്തതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരന്‍, മുഖക്കുരു, മുടികൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും. മധുര തുളസിയുടെ 5 ഗുണങ്ങളും അവ ഉപയോഗിക്കുന്ന രീതിയും എങ്ങനെയാണെന്ന് നോക്കാം...    
മധുരതുളസിയുടെ ഗുണങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരമായി മധുര തുളസി ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍ ഗ്ലൈകോസൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്. ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്... ഉപയോഗിക്കുന്ന വിധം- പ്രമേഹ നിയന്ത്രണത്തിന് മധുരതുളസി ചായയാണ് ഉപയോഗിക്കേണ്ടത്. ചൂടുവെള്ളത്തിലേക്ക് മധുരതുളസി ഇലകളിട്ട് 5-7 മിനുട്ട് തിളപ്പിക്കുക. ഇപ്പോള്‍ മധുരതുളസി ചായ തയ്യാറായി. ഇത് ദിവസം രണ്ടു മൂന്നു നേരമായി കുടിച്ചാല്‍ മതി. (ശ്രദ്ധിക്കുക- രക്തത്തില്‍ പഞ്ചസാരയുടെ അളവ് അനുവദനീയമായ അളവില്‍ കുറവുള്ളവര്‍ ഒരു കാരണവശാലും ഇത് കുടിക്കരുത്)
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും
ബ്രസീലിയന്‍ ജേര്‍ണല്‍ ഓഫ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പ്രകാരം ഹൈപ്പര്‍ ടെന്‍ഷന്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും. അതേസമയം ഒന്നു രണ്ടു വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാത്രമെ ഫലം കണ്ടു തുടങ്ങുകയുള്ളു. ഉപയോഗിക്കേണ്ടവിധം- പ്രമേഹത്തിന്റെ കാര്യത്തിലെന്നപോലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മധുര തുളസി ചായയായാണ് കുടിക്കേണ്ടത്.
താരനും മുഖക്കുരവും ഇല്ലാതാക്കും
മധുരതുളസിയുടെ മറ്റൊരു വലിയ ആരോഗ്യഗുണമായാണ് ഇത് കണക്കാക്കപ്പെടുന്നത്. മധുര തുളസിയില്‍ അടങ്ങിയിട്ടുള്ള ആന്റി-ബാക്ടീരിയല്‍, ആന്റി-ഫംഗല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്. മുടികൊഴിച്ചില്‍ തടയാനും, മധുരതുളസിയുടെ പച്ചയില ഏറെ ഫലപ്രദമാണ്. ഉപയോഗിക്കേണ്ടവിധം- നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന ഷാംപൂവിലേക്ക്, മധുരതുളസി ഇലയുടെ സത്ത് കുറച്ചു തുള്ളി ചേര്‍ക്കുക. ഇത് താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മുഖക്കുരുവിന്, മധുരതുളസി ഇല നന്നായി അരച്ചെടുത്ത് കുഴമ്ബ് പരുവത്തിലാക്കി, മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുക. രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്ബ് കുഴുകി കളയാന്‍ മറക്കരുത്. ഇത് പതിവായി ഉപയോഗിക്കാന്‍ മറക്കരുത്. വല്ലപ്പോഴും ഉപയോഗിച്ചാല്‍, ഇതിന്റെ ഫലം ലഭിക്കണമെന്നില്ല.
ശരീരഭാരം കുറയ്ക്കാന്‍
ശരീരഭാരം കുറയ്ക്കാന്‍ മധുര തുളസി ഉത്തമമായ മാര്‍ഗമാണ്. ഇതില്‍ കലോറികള്‍ അടങ്ങിയിട്ടില്ല എന്നതാണ് പ്രത്യേകത. പഞ്ചസാരയ്ക്ക് പകരമായാണ് മധുരതുളസി ഉപയോഗിക്കേണ്ടത്. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. ഉപയോഗിക്കേണ്ട വിധം- ഭക്ഷണം പാകം ചെയ്യുമ്ബോള്‍, മധുരത്തിനായി, മധുരതുളസി ഇലയുടെ നീര് ഉപയോഗിക്കാം.
മുറിവുകള്‍ വേഗം ഭേദമാക്കും
മുറിവുകള്‍ ഇന്‍ഫെക്ഷനാകാതെ തടയാന്‍ മധുരതുളസി സഹായിക്കും. മുറിവുകളില്‍ ബാക്ടീരിയകള്‍ വളരുന്നത് മധുര തുളസി പ്രതിരോധിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി-ബാക്ടീരിയല്‍ ഘടകങ്ങളാണ് മുറിവ് ഭേദമാക്കാന്‍ സഹായിക്കുന്നത്. ഉപയോഗിക്കേണ്ടവിധം- മധുര തുളസി ഇല ഇടിച്ചുപിഴിഞ്ഞ്, നീരെടുക്കുക. ഈ നീര്, ചൂടുവെള്ളത്തില്‍ ചേര്‍ത്ത്, മുറിവ് പറ്റിയ ഭാഗത്ത് പുരട്ടുക. പതിനഞ്ച് മിനുട്ടിന് ശേഷം ഒരു പഞ്ഞി ഉപയോഗിച്ച്‌ മുറിവിലെ വെള്ളമയം ഒപ്പിയെടുക്കുക. ഒന്നു രണ്ടു ആഴ്ച ഇങ്ങനെ ചെയ്താല്‍ മുറിവ് ഭേദമാകും.