Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Tuesday, February 12, 2019

കീടനിയന്ത്രിണികളിലെ പുതിയതാരം ...

കിരണാസ്ത്രം

കീടനിയന്ത്രിണികളിലെ പുതിയതാരം ...

ആവശ്യമുള്ള വസ്തുക്കൾ

1.വേപ്പിൻപിണ്ണാക്ക്  അരകിലോ
2.ഗോമൂത്രം അരലിറ്റർ
3.കുമ്മായം  150 ഗ്രാം
4.മഞ്ഞൾപ്പൊടി 100ഗ്രാം
5. വെറ്റില അഞ്ചെണ്ണം
6. അടയ്ക്ക പഴുത്തത്  ഒരെണ്ണം .

തയാറാക്കുന്നവിധം.

അരകിലോ വേപ്പിൻപിണ്ണാക്ക്  അരലിറ്റർ ഗോമൂത്രം ചേർത്ത് രണ്ടുലിറ്റർ വെള്ളത്തിൽ കുതിർക്കുക. അടുത്തദിവസം ഇതിലേക്ക്  കുമ്മായവും മഞ്ഞൾപ്പൊടിയും ചേർത്തിളക്കണം.  അഞ്ചുവെറ്റിലയും തൊണ്ടുകളഞ്ഞ അടയ്ക്കയും ചെറുതായി അരിഞ്ഞശേഷം അരച്ചെടുക്കുക. ഇത്  തയാറാക്കിയ മിശ്രിതത്തിൽ ചേർത്തിളക്കണം. ഇത്  എട്ടുലിറ്റർവെള്ളം കൂടിചേർത്ത് പത്തുലിറ്ററാക്കുക.

ഇതിൽനിന്നും തക്കാളി, ചീര, പാവൽ എന്നിവയ്ക്ക്  രണ്ടിരട്ടിവെള്ളംചേർത്ത്  തളിക്കണം

വഴുതന , മുളക് , വെണ്ട , പയർ, പടവലം, ചൗ ചൗ , മത്തൻ തുടങ്ങിയവയ്ക്ക്  ഇരട്ടിവെള്ളവും ചേർത്തുതളിക്കാം.....  

ചിത്രകീടം , വിവിധപുഴുക്കൾ, വെള്ളീച്ച, വെള്ളരിവർഗ്ഗവിളകളിലെ വണ്ട്, തുടങ്ങിയവ ചെടികളെ ആക്രമിക്കുന്നത് തടയുന്നു.  രൂക്ഷമായ കീടാക്രമണം ഉള്ളസ്ഥലത്ത്  ആഴ്ചയിൽ മൂന്നുതവണയും.  തൈകൾ വളർച്ചാഘട്ടത്തിൽ  ആഴ്ചയിലൊരിക്കൽ വീതം പ്രതിരോധത്തിനായും തളിക്കാം ....

               രണ്ടാഴ്ചകഴിയുമ്പോൾ  വെളുത്തുള്ളി-കാന്താരി-കായം-പുളിച്ചകഞ്ഞിവെള്ളം എന്നിവയുടെ മിശ്രിതം തളിച്ച്   കിരണാസ്ത്രപ്രയോഗത്തിന്  ഇടവേള നൽകണം. 

ഈ കീടനിയന്ത്രണിക്ക്  ''കിരണാസ്ത്രം'' എന്ന്  പേരിട്ടത്   PRD ഉദ്യോഗസ്ഥനായ  Sabu S Biji ആണ് ...

No comments:

Post a Comment