അവക്കാഡോ....... ഗ്രാഫറ്റട് തൈകൾ മേടിച്ച് നടുക ..... അല്ലെങ്കിൽ കുറേ വർഷങ്ങൾ എടുക്കും കായ് പിടിക്കാൻ ..

എന്താണ് അവക്കാഡോ - വെണ്ണപ്പഴം അഥവാ ‘ബട്ടര്‍ ഫ്രൂട്ട്’...??
അവക്കാഡോ
-------------------
ഏറ്റവും അധികം പോഷകമൂല്യമുള്ള പഴങ്ങളില്‍ ഒന്നാണ് അവക്കാഡോ. കൊഴുപ്പ് ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് വെണ്ണപ്പഴം അഥവാ 'ബട്ടര്‍ഫ്രൂട്ട്' എന്നും അറിയപ്പെടുന്നു.
മധ്യഅമേരിക്കയും മെക്‌സിക്കോയുമാണ് അവക്കാഡോ പഴത്തിന്റെ ജന്മദേശം. ശാസ്ത്രീയനാമം ജലൃലെമ മാലൃശരമിമ. മെക്‌സിക്കോയുടെ വനപ്രദേശങ്ങളില്‍ കാണുന്ന നിത്യഹരിതമരം.
30 ഡിഗ്രി സെല്‍ഷ്യസ് ചൂടു ലഭിക്കുന്നതും മഞ്ഞുവീഴ്ച ഇല്ലാത്തതുമായ ലോകത്തിന്റെ എല്ലാ ഭാഗത്തും കൃഷിചെയ്യുന്ന ട്രോപ്പിക്കല്‍ ഫലവൃക്ഷം.
പഴത്തില്‍ മാംസ്യം 4% വരെയും കൊഴുപ്പ് 30% വരെയുമണ്ട്. പഞ്ചസാരയുടെ അളവ് വളരെ കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാനുത്തമം.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശ്രീലങ്കയില്‍ നിന്ന് കൊണ്ടു വന്നാണ് ഇന്ത്യയില്‍ അവക്കാഡോ കൃഷി ആരംഭിച്ചത്. തെക്കെ ഇന്ത്യയിലെ ബാംഗ്ലൂര്‍, നീലഗിരി, കുടക്, വയനാട് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലും മഹാരാഷ്ട്രയിലും സിക്കിമിലും മാത്രമേ ഇന്ന് അവക്കാഡോ കൃഷി ചെയ്യുന്നുള്ളൂ.
വെള്ളം കെട്ടി നില്‍ക്കാത്ത ഏതു മണ്ണിലും അവക്കാഡോ കൃഷി ചെയ്യാം. ഇതിന്റെ വിത്തു മുളപ്പിച്ചാണ് തൈകളുണ്ടാക്കുന്നത്. ഒരു വിത്തില്‍ നിന്ന് കൂടുതല്‍ തൈകള്‍ ഉല്‌പ്പാദിപ്പിക്കുന്നതിന് അവ നീളത്തില്‍ 4 മുതല്‍ 6 വരെ കഷണങ്ങളായി മുറിച്ചു നടാം. അവക്കാഡോ മരങ്ങളുടെ തടി താരതമ്യേന മൃദുവായതിനാല്‍ കാറ്റ് കൂടുതലുള്ള സ്ഥലങ്ങളില്‍ ഒടിഞ്ഞ് പോകാനിടയുണ്ട്. തൈകള്‍ പുഷ്‌പ്പിക്കുവാന്‍ 5-6 വര്‍ഷങ്ങള്‍ വേണം. ഒട്ടു ചെടികളില്‍ നിന്ന് 3-4 വര്‍ഷത്തിനുള്ളില്‍ വിളവ് ലഭിക്കും.
ഒരു മരത്തില്‍ നിന്നുമുള്ള ശരാശരി വിളവ് 100 മുതല്‍ 500 കായ്‌കള്‍ വരെയാണ്. ഒരു കായ്‌ക്ക് 250 മുതല്‍ 600 ഗ്രാം വരെ തൂക്കം ഉണ്ടാകും. കായ്‌കള്‍ മൂപ്പെത്തുന്നത് കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവക്കാഡോയില്‍ ദ്വിലിംഗ പുഷ്‌പ്പങ്ങളാണെങ്കിലും ഇവ ഏകലിംഗികളെ പോലെയാണ് പെരുമാറുക. ഓരോ പൂവും രണ്ട് തവണ വിരിയും. പൂവുകള്‍ ആദ്യം വിരിയുമ്പോള്‍ പെണ്‍ പൂവായും രണ്ടാമത് വിരിയുമ്പോള്‍ ആണ്‍ പൂവായും പ്രവര്‍ത്തിക്കും.
പൂക്കള്‍ വിരിയുമ്പോള്‍ പ്രകടമാക്കുന്ന ചില പ്രത്യേകതകളെ അടിസ്ഥാനമാക്കി അവക്കാഡോ ഇനങ്ങളെ 'എ' 'ബി' എന്നീ രണ്ട് ഗ്രൂപ്പുകളായി തരം തിരിച്ചിരിക്കുന്നു. പരാഗണം ശരിയായി നടക്കുവാന്‍ ഈ രണ്ട് വിഭാഗം ചെടികളും വേണമെന്നതിനാല്‍ ഇവ ഇടകലര്‍ത്തി വേണം നടാന്‍.
തേനീച്ചകളാണ് പ്രധാനമായും പരാഗണം നടത്തുന്നത്. ഉയര്‍ന്ന താപനിലയുള്ള പ്രദേശങ്ങളില്‍ ആറു മാസത്തിനുള്ളില്‍ കായ്‌കള്‍ മൂത്ത്‌പാകമാകും. എന്നാല്‍ തണുപ്പ് കൂടിയ പ്രദേശങ്ങളില്‍ കായ്‌കള്‍ മൂക്കാന്‍ 12 മുതല്‍ 18മാസം വേണം. മൂപ്പെത്തിയ കായ്‌കള്‍ പഴുക്കുന്നതിന് പറിച്ചു വെയ്‌ക്കുന്നു. കായ്‌കള്‍ ചെടികളില്‍ തന്നെ നിലനിര്‍ത്തിയാല്‍ അവ പഴുക്കുന്നത് താമസിപ്പിക്കും.
മറ്റ് പഴങ്ങളെ അപേക്ഷിച്ച് അവക്കാഡോ പഴത്തിന് സ്വാദ് കുറവായതിനാല്‍ വിപണികളില്‍ വിറ്റഴിക്കാന്‍ പ്രയാസമാണ്. എന്നാല്‍ പഴങ്ങള്‍ സംസ്‌കരിച്ച് രുചികരമായ ഉല്‌പന്നങ്ങള്‍ ഉണ്ടാക്കാവുന്നതാണ്.
മൂപ്പെത്തിയതും പഴുക്കാത്തതുമായ കായ്‌കള്‍ ഉപയോഗിച്ച് അവക്കാഡോ അച്ചാര്‍ ഉണ്ടാക്കാം. പഴുത്ത പഴങ്ങള്‍ എൈസ്‌ക്രീം, മില്‍ക്ക് ഷേക്ക് എന്നിവ നിര്‍മ്മിക്കാനും ഉപയോഗിക്കാം. അവക്കാഡോ വിത്തുകളിന്‍ നിന്ന് സസ്യഎണ്ണയും വേര്‍തിരിച്ചെടുക്കാം. ഇത്
സൗന്ദര്യവര്‍ദ്ധക ഉല്‌പന്നങ്ങളില്‍ ധാരാളമായി ഉപയോഗിക്കുന്നു. ഒലിവെണ്ണയോടു താരതമ്യം ചെയ്യാവുന്ന ഇത് ഒരു ഭക്ഷ്യ എണ്ണയായും അടുത്ത കാലത്ത് പ്രാധാന്യം നേടി വരുന്നു. നമ്മുടെ കാലാവസ്ഥ അവക്കാഡോ കൃഷിക്ക് വളരെ യോജിച്ചതാണ്. നേരിട്ട് കഴിക്കാന്‍ സ്വാദ് കുറവായതിനാല്‍ ഇതിന് അധികം പ്രചാരം വന്നിട്ടില്ല. പക്ഷേ നല്ല കയറ്റുമതി ഈ പഴത്തിന് എല്ലാ കാലത്തുമുണ്ട്. കൃഷി രീതികളെ സംബന്ധിച്ച് അവ കൂടുതല്‍ കര്‍ഷകരില്‍ യഥാസമയം എത്തിച്ചാല്‍ ഏറെ വാണിജ്യ സാദ്ധ്യതയുള്ള അവക്കാഡോ കൃഷി കൂടുതല്‍ വ്യാപിപ്പിക്കുവാന്‍ കഴിയും.
ഇനം, കാലാവസ്ഥ, മണ്ണ്, വെള്ളം സൂര്യപ്രകാശം ഇവയെ ആശ്രയിച്ചാണ് വിളവും ആയുസും. ഓരോ വര്‍ഷവും മഴക്കാലത്തിനു മുമ്പ് ജൈവവളങ്ങള്‍ നല്കണം. കൂടാതെ രണ്ടുമാസം കൂടുമ്പോള്‍ അല്പം എന്‍പികെ രാസവളം മേല്‍ മണ്ണില്‍ വിതറി കൊടുക്കുന്നതും നല്ലതാണ്. അധികം ഇലകള്‍ ഉണെ്ടങ്കില്‍ വളം കുറയ്ക്കണം, കാരണം അധികം ഇലകള്‍ ഉണെ്ടങ്കില്‍ കായ്പിടുത്തം കുറയും.
നമ്മുടെ നാട്ടില്‍ ചെമ്പന്‍ചെല്ലിയുടെ ശല്യം ചെറിയ തോതില്‍ കണ്ടുവരുന്നുണ്ട്. ഇവ തടിയില്‍ ദ്വാരംഉണ്ടാക്കി മുട്ടയിടുന്നു. ഇങ്ങനെയുള്ള ഭാഗം മുറിച്ചുകളയണം. അല്ലെങ്കില്‍ കാറ്റത്ത് ഒടിഞ്ഞുവീഴും.
ഇലയില്‍ വിഷമുള്ളഫാറ്റി ആസിഡ് ഉള്ളതിനാല്‍ മൃഗങ്ങള്‍ക്ക് ഭക്ഷണമായി നല്കരുത്. പൂക്കള്‍ രാവിലെയും വൈകുന്നേരവുമായി വിരിയുന്നതായി കാണാം. രാവിലെ വിരിയുന്ന മുഴുവന്‍ പൂക്കളും ഒന്നുകില്‍ ആണായിരിക്കും അല്ലെങ്കില്‍ പെണ്ണായിരിക്കും. മറ്റുദിവസങ്ങളിലും ഇതുപോലെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. 1000 മുതല്‍ 5000 പൂക്കളില്‍ നിന്നുമാത്രമേ പൂര്‍ണവളര്‍ച്ചയുള്ള ഒരു കായ് ലഭിക്കുകയുള്ളൂ.
No comments:
Post a Comment