അടുക്കളത്തോട്ടത്തിലെ മുരിങ്ങയുടെയും വെണ്ടയുടെയും പ്രാധാന്യം..!!
A, മുരങ്ങയിലെ കാഴ്ചശക്തി വർദ്ധിപ്പിക്കാനും തിമിരം പോലുള്ള നേത്ര രോഗത്തിനും ഫലപ്രദമായ ഔഷധമാണ്. മുരിങ്ങയില പതിവായി കഴിക്കുന്നവർക്ക് കണ്ണടയുടെ സഹായം കൂടാതെതന്നെ എഴുതാനും വായിക്കാനും സാധിക്കും. നാല്പതു വയസ്സു കഴിഞ്ഞവർ മുരിങ്ങയില ഒരു ആഹാരപദാർത്ഥമായി ഉപയോഗിക്കേണ്ടതാണ്. മുരിങ്ങയില രക്തസമ്മർദ്ദവും പ്രമേഹവും കുറയ്ക്കുകയും ചെയ്യും.
മുരിങ്ങയുടെ പഞ്ചാംഗങ്ങളും (വേര്, തൊലി, ഇല, പൂവ്, കായ) ഔഷധസന്പുഷ്ടമാണ്. നിരവധി രോഗങ്ങളെ നിശ്ശേഷം ഇല്ലാതാക്കുന്ന ഒരു ഔഷധമാണ് മുരിങ്ങ. വാതം, അശ്മരി, കുഷ്ഠം, പ്രമേഹം, മഹോദരം, ഭഗന്ദരം, അർശസ്സ്, ഗ്രഹണി എന്നീ എട്ടു രോഗങ്ങളെ മഹാരോഗങ്ങളുടെ പട്ടികയിലാണ് ആയുർവേദാചാര്യന്മാർ ഉൾപ്പെടുത്തിയിട്ടുള്ളത്.ഈ മഹാരോഗങ്ങൾക്കും മുരിങ്ങ ഫലപ്രദമായ ഔഷധമാണ്. മൂത്രാശയക്കല്ല് പുറത്തുകളയാൻ മുരിങ്ങവേരിൻത്തൊലി കഷായം വെച്ചു സേവിക്കുന്നത് ഉത്തമമാണ്.
പ്രമേഹരോഗികൾക്ക് മുരിങ്ങാക്കായും മുരിങ്ങയിലും പഥ്യാഹാരമാണ്. ആമവാതരോഗികൾക്കും മുരിങ്ങയില ഫലപ്രദമാണ്. വാതരോഗികൾക്കുള്ള ഇലക്കിഴിയിൽ മുരിങ്ങയില സർവസാധാരണമായുപുയോഗിക്കുന്നുണ്ട്.
മുരിങ്ങയിലയുടെ വിത്തിൽ നിന്നു ലഭിക്കുന്ന എണ്ണ ആമവാതരോഗത്തിന് സിദ്ധൗഷധമാണ്. സന്ധിവാതരോഗത്തിനും ഈ എണ്ണ ഫലപ്രദമാണ്. മുരിങ്ങയില ഉപ്പുചേർത്ത് അരച്ച് പുറമേ പുരട്ടിയാൽ സന്ധികളിലുണ്ടാകുന്ന നീരും വേദനയും വളരെ വേഗം മാറും.
മുരിങ്ങയിലയുടെ വിത്തിൽ നിന്നു ലഭിക്കുന്ന എണ്ണ ആമവാതരോഗത്തിന് സിദ്ധൗഷധമാണ്. സന്ധിവാതരോഗത്തിനും ഈ എണ്ണ ഫലപ്രദമാണ്. മുരിങ്ങയില ഉപ്പുചേർത്ത് അരച്ച് പുറമേ പുരട്ടിയാൽ സന്ധികളിലുണ്ടാകുന്ന നീരും വേദനയും വളരെ വേഗം മാറും.
മുരിങ്ങയുടെ പൂവിനും ഇലയുടെ പോലെതന്നെ ഔഷധഗുണമുണ്ട്. മുരിങ്ങപ്പൂവും കറിക്ക് ഉപയോഗിക്കാം. മുരിങ്ങപ്പൂവും മുരിങ്ങയിലയും അരിപ്പൊടിയും ചേർത്ത് അടയുണ്ടാക്കി കഴിക്കുന്നതും നല്ലതാണ്. മുരിങ്ങക്കായുടെ വിത്ത് ഉണക്കിപ്പൊടിച്ച് ശീലപ്പൊടിയാക്കി മൂക്കിൽ വലിച്ചാൽ അർദ്ദിതം (മുഖം ഒരുവശത്തേക്ക് കോടിപ്പോകുക) എന്ന വാതത്തിന് വളരെ വേഗം ആശ്വാസം ലഭിക്കും.
മുരിങ്ങ വേരിൻത്തൊലി കഷായംവെച്ച് അതിൽ ഇന്തുപ്പും കായം പൊടിച്ചതും മേന്പൊടി ചേർത്ത് കഴിച്ചാൽ സ്ത്രീകൾക്ക് ആർത്തവകാലത്തുണ്ടാകുന്ന വയറുവേദന മാറിക്കിട്ടും.
രക്തത്തിൽ പഞ്ചസാരയുടെ തോത് ക്രമാധികം വർദ്ധിക്കുന്പോൾ പ്രമേഹരോഗികളുടെ കണ്ണിന് തകരാറുസംഭവിക്കും. കണ്ണിന്റെ കാഴ്ച മങ്ങുകയും കണ്ണിൽ ചുവപ്പുനിറമുണ്ടാകുകയും ചെയ്യും. മുരിങ്ങയില കുറച്ചുദിവസം കഴിച്ചാൽ ഈ അസുഖം മാറുന്നതാണ്. മുരിങ്ങയില നീര് 10 മില്ലി വീതം രാവിലെ കഴിച്ചാൽ ഹൈപ്പർ ടെൻഷൻ (രക്തസമ്മർദ്ദം) കുറഞ്ഞുകിട്ടും.
നടുവേദന, കാൽമുട്ടുവേദന, ആമവാതം, സന്ധിവാതം,ഹെർണിയ എന്നീ രോഗമുള്ളവർ മുരിങ്ങവേരിലെ തൊലി കഷായം വെച്ചു കഴിച്ചാൽ ആശ്വാസം കിട്ടും.
മുരിങ്ങക്കായുടെ കുരു ഉണക്കിപ്പൊടിച്ച് പാലിലിട്ട് കാച്ചി പഞ്ചസാര ചേർത്തുകുടിച്ചാൽ ശീഘ്രസ്ഖലനം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഉത്തമമാണെന്ന് ആയുർവേദഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.
B, വെണ്ടയ്ക്ക വളരെ പോഷകസമ്പന്നമാണ് . മിനറലുകള്‍, വിറ്റാമിനുകള്‍, ഓര്ഗാനനിക് സംയുക്തങ്ങള്‍ എന്നിവയാണ് വെണ്ടയ്ക്കക്ക് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്. വിറ്റാമിന്‍ എ, ആന്റിിഓക്സിഡന്റു കളായ ബീറ്റ കരോട്ടിന്‍, ക്സാന്തെയിന്‍, ലുട്ടെയിന്‍ എന്നിവ വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങളുടെ നാശത്തിന് കാരണമാകുന്ന സെല്ലുലാര്‍ മെറ്റബോളിസം കാഴ്ചശക്തിയെയും ദോഷകരമായി ബാധിക്കും. വെണ്ടയ്ക്ക ഉയര്ന്നഓ അളവില്‍ കഴിക്കുന്നത് മികച്ച കാഴ്ച ശക്തിക്കും, തിമിരം തടയാനും, റെറ്റിനയുടെ തകരാറുകള്‍ തടയാനും സഹായിക്കും.
വിറ്റാമിന്‍ എയും ആന്റിണഓക്സിഡന്റുകളും ചര്മ്മത്തിന്റെ് ആരോഗ്യത്തിന് ഫലപ്രദമാണ്. , മുഖക്കുരു, ചര്‍മ്മത്തിലെ പാടുകള്‍ എന്നിവ മായാനും, ചുളിവുകളില്ലാതാക്കാനും ഇവ സഹായിക്കും. വെണ്ടയ്ക്ക ആഹാരത്തിലെ ഫൈബറിന്റെ് അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും . ഇതിലെ പശയുള്ള ഫൈബര്‍ ദഹനേന്ദ്രിയത്തിന് ഏറെ അനുയോജ്യമാണ്. ഇത് വഴി മലവിസര്ജ്ജ്നം സാധാരണ രീതിയിലാക്കുകയും ഉദരസംബന്ധമായ പ്രശ്നങ്ങളായ വയര്‍ ചീര്ക്കുല്, മലബന്ധം, കൊളുത്തിപ്പിടുത്തം, ഗ്യാസ് എന്നിവ കുറയ്ക്കുകയും ചെയ്യും.
വെണ്ടയ്ക്കയില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം ശരീരത്തിലെ ജലത്തിന്റെപ അളവ് നിയന്ത്രിക്കും. സോഡിയത്തിന്റെു അളവ് നിയന്ത്രിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. രക്തക്കുഴലുകളെയും ധമനികളെയും റിലാക്സ് ചെയ്യാന്‍ സഹായിക്കുന്ന പൊട്ടാസ്യം ഹൃദയത്തിനും ആശ്വാസം നല്‍കും. ഓക്സലേറ്റുകളുടെ ഉയര്‍ന്ന് അളവാണ് വെണ്ടയ്ക്കയിലെ ഒരു പ്രശ്നം . വൃക്കയിലും, പിത്താശയത്തിലും കല്ലുണ്ടെങ്കില്‍ ഓക്സലേറ്റുകള്‍ ഈ കല്ലുകളില്‍ പറ്റിപ്പിടിച്ച് അവ കൂടുതല്‍ വലുതായി പ്രശ്നം കൂടുതല്‍ വഷളാകാനിടയാക്കും. വെണ്ടയ്ക്ക പൊരിച്ച് കഴിക്കുന്നത് കൊളസ്ട്രോള്‍ ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്താനിടയാക്കും. അതിനാല്‍ മറ്റ് രീതികളിലുള്ള പാചകമാണ് നല്ലത്.
വെണ്ടയ്ക്ക സ്നിഗ്ധവും ശീതകരവുമാണ്. ശുക്ലത്തെ ഉത്പാദിപ്പിക്കും. മൂത്രത്തെ വര്ധിിപ്പിക്കും. ഗുരുവാണ്. ഇതില്‍ പെക്ടിനും സ്റ്റാര്‍ച്ചും അടങ്ങിയിരിക്കുന്നു. പാകമാകാത്ത വെണ്ടയ്ക്കയാണ് കൂടുതല്‍ പ്രയോജനകരമായി കാണുന്നത്. മൂക്കാത്ത വെണ്ടയ്ക്ക ദിവസവും രാവിലെ തിന്നാല്‍ ശരീരത്തെ പോഷിപ്പിക്കും. അതിസാരത്തിന് വെണ്ടയ്ക്ക സൂപ്പുവെച്ച് ഉപയോഗിക്കുന്നത് നല്ലതാണ്.
ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവികൊണ്ടാല്‍ ചുമയ്ക്കും ഒച്ചയടപ്പിനും ജലദോഷത്തിനും ഫലം ചെയ്യുമെന്ന് മെറ്റീരിയ മെഡിക്കയില്‍ നാദ്കര്ണിത രേഖപ്പെടുത്തിയിട്ടുണ്ട്. വെണ്ടയുടെ ഇലയും കായും ചതച്ച് നീരുള്ള ഭാഗത്ത് പുരട്ടിയാല്‍ നല്ല ഫലം പ്രതീക്ഷിക്കാം.
ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവികൊണ്ടാല്‍ ചുമയ്ക്കും ഒച്ചയടപ്പിനും ജലദോഷത്തിനും ഫലം ചെയ്യുമെന്ന് മെറ്റീരിയ മെഡിക്കയില്‍ നാദ്കര്ണിത രേഖപ്പെടുത്തിയിട്ടുണ്ട്. വെണ്ടയുടെ ഇലയും കായും ചതച്ച് നീരുള്ള ഭാഗത്ത് പുരട്ടിയാല്‍ നല്ല ഫലം പ്രതീക്ഷിക്കാം.
വെണ്ടയുടെ വേര് ഉണക്കിപ്പൊടിച്ചത് ഒരു ടേബിള്സ്പൂ ണ് എടുത്ത് അതില്‍ ഓരോ ടീസ്പൂണ്വീനതം തേനും നെയ്യും ചേര്ത്ത്ന രാത്രി സേവിച്ച് അതിനുമീതേ പാല് കഴിച്ചാല്‍ ശരീരത്തിന് ധാതുപുഷ്ടിയുണ്ടാകുന്നു. ശുക്ലത്തിന് കട്ടി വര്ധിടക്കും. മൂപ്പു കുറഞ്ഞ വെണ്ടയ്ക്ക പച്ചയായി കഴിച്ചാല്‍ ശുക്ലസ്ഖലനം, ശീഘ്രസ്ഖലനം എന്നിവയ്ക്ക് നിവാരണമുണ്ടാകും. മൂത്രത്തില്നിേന്ന് പഴുപ്പ്പോവുക, മൂത്രം പോകുമ്പോള്‍ വേദന അനുഭവപ്പെടുക, മൂത്രച്ചൂട്, മൂത്രതടസ്സം എന്നിവയ്ക്ക് വെണ്ടയ്ക്ക കഷായംവെച്ച് കഴിച്ചാല്‍ ഫലം ലഭിക്കും.
വെണ്ടയ്ക്കയില്‍ അടങ്ങിയ പോഷകദ്രവ്യങ്ങള്‍ ഇവയാണ്:
പ്രോട്ടീന്‍ 2.2 ശതമാനം,
കൊഴുപ്പ് 0.2 ശതമാനം,
കാര്‍ബോഹൈഡ്രേറ്റ് 7.7 ശതമാനം,
കാത്സ്യം 0.01 ശതമാനം,
ഇരുമ്പ് 1.5 ശതമാനം,
ഫോസ്ഫറസ് 0.03 ശതമാനം,
ബി1, വിറ്റാമിന്‍ സി എന്നിവയും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്
പ്രോട്ടീന്‍ 2.2 ശതമാനം,
കൊഴുപ്പ് 0.2 ശതമാനം,
കാര്‍ബോഹൈഡ്രേറ്റ് 7.7 ശതമാനം,
കാത്സ്യം 0.01 ശതമാനം,
ഇരുമ്പ് 1.5 ശതമാനം,
ഫോസ്ഫറസ് 0.03 ശതമാനം,
ബി1, വിറ്റാമിന്‍ സി എന്നിവയും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്



വളരേ ഉപകാരപ്രദം
ReplyDelete