ഗ്രോബാഗിനെ അല്ലെങ്കിൽ പറമ്പിലെ കൃഷികളെ ആക്രമിക്കുന്ന എലികളെയും പെരുച്ചാഴികളെ ഓടിക്കുന്ന രീതി ................................................................................... ഏറ്റവും നല്ലത് ... എലിക്കെണികൾ ഉപയോഗിക്കുന്നതാണ് . ഇവ കഴുകി മാത്രമേ ഉപയോഗിക്കാവൂ. അതല്ലെങ്കില്‍ കെണിയില്‍പ്പെട്ട എലികളുടെ സ്രവങ്ങള്‍ മറ്റുള്ളവയ്‌ക്ക് മുന്നറിയിപ്പായി ഭവിക്കും.
എലിക്കെണികള്‍ തുടര്‍ച്ചയായി ഉപയോഗിക്കുകയാണെങ്കില്‍ എലികള്‍ ഒഴിഞ്ഞുമാറാന്‍ സാധ്യതയുണ്ട്. ചെറിയ എലികളെ പിടിക്കാൻ മറ്റൊരുരീതി ........................
50 സെന്റീമീറ്റര്‍ നീളവും നാല് ഇഞ്ച് കനവുമുള്ള പിവിസി പൈപ്പ് പറമ്പില്‍ കുത്തിനിറുത്തുക. പിവിസി പൈപ്പിനകത്തെ കുഴിയില്‍ വീണ് എലികൾ ചാകും. ഒരു പിവിസി പൈപ്പുണ്ടെങ്കില്‍ എലികളെ നല്ലതോതില്‍ നശിപ്പിക്കാമെന്നതാണ് നേട്ടം. മരച്ചീനിക്കൃഷിയിലെ പ്രധാന ശത്രുവാണ് പെരുച്ചാഴി. കിഴങ്ങ് രൂപപ്പെടാന്‍ തുടങ്ങുമ്പോള്‍തന്നെ ഇവയുടെ ആക്രമണവും തുടങ്ങും.
മരച്ചീനിത്തോട്ടത്തില്‍ അവിടവിടെയായി ശീമക്കൊന്ന കൊത്തിയിട്ടാല്‍ പെരുച്ചാഴി ആ വഴിക്കു തിരിഞ്ഞുനോക്കില്ല.... ഗ്രോബാഗിനും ചുറ്റും ഇതേ രീതി ചെയ്യാവുന്നതാണ് ....... ശീമക്കൊന്നയുടെ ഇലയും ഇളം തണ്ടും കുഴമ്പുരൂപത്തില്‍ അരച്ച് ഗോതമ്പുമണികളില്‍ പുരട്ടി തണലത്ത് ഉണക്കിയെടുക്കുക.വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്ന ചെലവുകുറഞ്ഞതും ജൈവ എലിനശീകരണി ആണിത്. ഇത്തരം ഗോതമ്പുമണികള്‍ ടിന്നിലടച്ച് സൂക്ഷിക്കാം. വീടിനകത്ത് എലിയുടെ ആക്രമണം ഉണ്ടായാല്‍ ആദ്യത്തെ രണ്ടുദിവസം സാധാരണ ഗോതമ്പുമണികള്‍ വാരിയിടാം. ഗോതമ്പുമണികള്‍ എലികള്‍ തിന്നുന്നുവെന്ന് ഉറപ്പുവരുത്തിയശേഷം ശീമക്കൊന്ന പുരട്ടി ഉണക്കിയ ഗോതമ്പുമണികള്‍ വിതറാം. ഇര തിന്നുന്ന എലികള്‍ കൊല്ലപ്പെടും. ഉണക്കമീന്‍ പൊടിച്ചതും സിമന്റും ഒരേ അനുപാതത്തില്‍ കലര്‍ത്തി നല്‍കുന്ന രീതിയും പരീക്ഷിക്കാവുന്നതാണ് ...............
Go back to nature.. harvest your own vegetables .. kill cancer.
Featured Post
മണ്ണറിഞ്ഞ് കൃഷി ചെയ്യുക
മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...
Tuesday, January 31, 2017
എലികളെ തുരത്താം
Subscribe to:
Post Comments (Atom)
No comments:
Post a Comment