Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Tuesday, January 31, 2017

തുളസിയില മിശ്രിതം.  ഒരു ജൈവ കീടനാശിനി

തുളസിയില മിശ്രിതം.  ഒരു ജൈവ കീടനാശിനി
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌳

തുളസിയിലമിശ്രിതം കീടങ്ങളെ തുരത്താൻ ഉപയോഗിക്കുന്ന പ്രധാനപെട്ട ഒരു ജൈവ കീടനാശിനിയാണ്.നല്ലൊരു ജൈവ കീടനാശിനിയായി തുളസിയെ ഉപയോഗപ്പെടുത്താം. തുളസിയില മിശ്രിതം ഉണ്ടാക്കുന്നതിനായി 100 ഗ്രാം തുളസിയില 1 ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ ഇട്ടുവച്ചതിനുശേഷം അതേവെള്ളത്തിൽ കലക്കുക. ഈ ലായനി അരിച്ചെടുത്ത് അതിലേക്ക് അലിയിച്ചു വച്ചിരിക്കുന്ന അലക്കുസോപ്പ് ലായനി 1 മില്ലീ ലിറ്റർ ചേർത്ത് കീടനാശിനിയായി ഉപയോഗിക്കാം. ഈ കീടനാശിനി സസ്യങ്ങളിലെ നീര്‌ ഊറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിന്‌ ഉപയോഗിക്കാം.

ഒരു പിടി തുളസിയില അരച്ചെടുത്ത്‌ ഒരു ചിരട്ടയില്‍ ഇട്ടശേഷം ഉണങ്ങാതിരിക്കുവാന്‍ കുറച്ചുവെള്ളം ചേര്‍ക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കരപ്പൊടി നന്നായി യോജിപ്പിച്ച്‌ ഒരു നുള്ള്‌ ഫുറഡാന്‍ തരി ചേര്‍ത്ത്‌ ഇളക്കണം. പാവലും പടവലവും വളര്‍ത്തുന്ന പന്തലുകളില്‍ ഈ മിശ്രിതം അടങ്ങിയ ചിരട്ട കെട്ടിത്തൂക്കിയാല്‍ കായീച്ചകള്‍ ഈ മിശ്രിതം കുടിച്ചു നശിക്കും. കായീച്ചശല്യം കുറയ്ക്കുവാന്‍ ഏറ്റവും നല്ലതാണ്‌ തുളസിക്കെണി.

No comments:

Post a Comment