മഞ്ഞൾ തയ്യാറാക്കുന്ന വിധം .............................................. തുലാവർഷം കഴിഞ്ഞ് ഉണക്കാവുന്നതോടെ മഞ്ഞളിൻറെ തണ്ടുണങ്ങും .....തണ്ടുണങ്ങി കഴിഞ്ഞ് ഒരു മാസം കഴിയുമ്പോൾ നീരു വറ്റുകയും വേരുകൾ പൊടിയുകയും ചെയ്യും. അപ്പോൾ കിളക്കാം. .. നല്ല വിത്തുകൾ വിത്തിനായി കാറ്റും വെയിലും കൊള്ളാതെ സൂക്ഷിക്കാം. ബാക്കിയുള്ളത് വെള്ളത്തിലിട്ട് കഴുകി മണ്ണ് കളയുക. മഞ്ഞളിൻറെ ലഭ്യതക്കനുസരിച്ച് പാത്രത്തിൽ ഇട്ട് വെള്ളത്തിൽ മുങ്ങത്തക്ക വിധം വെള്ളം ഒഴിച്ച് കപ്പ പുഴുങ്ങും പോലെ പുഴുങ്ങുക. കപ്പ വെന്തോ എന്ന് നോക്കും പോലെ ഞെക്കി നോക്കുമ്പോൾ പൊടിഞ്ഞാൽ (പതുങ്ങിയാൽ) വെന്തു. വെള്ളത്തിൽ നിന്നും കോരി തണുക്കാൻ അനുവദിക്കുക. തണുക്കുമ്പോൾ വിത്തുകൾ ഒടിച്ചും തട കീറി അരിഞ്ഞും ചെറിയ കഷണങ്ങൾ ആക്കുക. (വലിയ കഷണങ്ങളായാൽ പൊടിക്കാൻ പ്രയാസമാണ്). കുറഞ്ഞത് 10 ദിവസമെങ്കിലും നല്ല വെയിൽ കൊണ്ടെങ്കിലേ ഉണങ്ങൂ. എത്ര ഉണങ്ങിയാലും കുഴപ്പമില്ല, ഏറെ നാൾ വെച്ചേക്കാം. ആവശ്യത്തിനെടുത്തു പൊടിപ്പിക്കാം. മിക്സിയിൽ പൊടിക്കുന്നത് മോട്ടറിന് കേടാണ്. മില്ലിൽ നിന്ന് പൊടിപ്പിക്കുക ....... നല്ല ശുദ്ധമായ മഞ്ഞൾ. .....
മഞ്ഞൾ കൃഷിയില്ലാത്തവർ കമ്പോളങ്ങളിൽ നിന്നും പച്ച മഞ്ഞൾ വാങ്ങി ഇതു പോലെ പുഴുങ്ങി ഉണങ്ങി എടുക്കാം. വിളഞ്ഞ മഞ്ഞളാണെങ്കിൽ 5 കിലോ പച്ച മഞ്ഞളിന് ഒരു കിലോ ഉണക്ക മഞ്ഞൾ കിട്ടും.
Go back to nature.. harvest your own vegetables .. kill cancer.
Featured Post
മണ്ണറിഞ്ഞ് കൃഷി ചെയ്യുക
മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...
Saturday, January 14, 2017
മഞ്ഞൾ തയ്യാറാക്കുന്ന വിധം
Subscribe to:
Post Comments (Atom)
No comments:
Post a Comment