സ്ഥലമില്ല കൃഷി ചെയ്യാൻ എന്ന് പറയുന്നവർക്കും.മണ്ണില്ലാ കൃഷി ചെയ്യാൻ എന്ന് പറയുന്നവർക്കും കൃഷി ചെയ്യാൻ മടിയുള്ളവർക്കം വേണ്ടി സമർപ്പിക്കുന്നത് എല്ലാം ചെയ്തിരിക്കുന്നത് മണ്ണില്ലാതെയാണ്
ഏത് തരം ബക്കറ്റിലും കൃഷീ ചെയ്യാം. ലൈറ്റ് വെയ്റ്റാണ് ചെയ്തിരിക്കുന്നത്,
അതായത് .ബക്കറ്റോ ,വാട്ടർബോട്ടിലൊ. വലിയ ഡ്രമ്മോ' എന്തായാലും. നന്നായി ശ്രദ്ധ കൊടുത്ത് ചെയ്താൽ പരിചരിച്ചാൽ. എന്തും വളർത്താം, അതിനൊരു താൽപര്യവും ഉണ്ടെങ്കിൽ.ഇത് പോലെ ആർക്കും ചെയ്യാം.
ഇനി കൃഷി രീതി'
.ആദ്യം ബക്കറ്റ് നന്നായി ക്ലീൻ ചെയ്ത് ബ്ലീച്ചിങ്ങ് പൗ ടർ ഉപയോഗിച്ച് കഴുകുക.
അതിൽട്രീറ്റഡ് ചകിരിച്ചോർ (അതായത് നന്നായി കഴുകി കറ കളഞ്ഞത്.. ബക്കറ്റിന്റെ വലിപ്പം അനുസരിച്ച് ,നിറക്കാന്നള്ള, ചകിരിച്ചോർ/അത്ര തന്നെ ചകിരീകമ്പോസ്റ്റ്, ചാണക പൊടി, അല്ലെങ്കിൽ ആട്ടിൻ കാഷ്ടം, .എല്ല് പൊടി, കടലപ്പിണ്ണാക്ക് .' വേപ്പീൻപിണ്ണാക്ക്, കുറച്ച് .കുമ്മായം, എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്ത് ഈർപ്പം കൊടുത്ത് .(അതായത് പുട്ടിന് പൊടി കുഴക്കുന്ന പരുവത്തിൽ വെള്ളം ചേർത്ത് 8 ദിവസ്സം തണലത്ത് മൂടി ഇട്ട്.... 8 ദിവസ്സം കഴിഞ്ഞ് ബക്കറ്റിൽ നിറക്കക നിറക്കുമ്പോൾ ഓരോ ബക്കറ്റിലും, 20 ഗ്രാം വീതം, സുഡോമോണസും, അസോസ് പൈ റീല്ലം, അല്ലങ്കിൽ അസ് റ്റോ ബാക്റ്റർ, മൈക്കോ റൈസാവാം. എന്നിവ ഇട്ട് വെള്ളം ഒഴിച്ച് 'ചെടികൾ നടുക. ചെടിയുടെ ഒട്ട് ഭാഗം മുകളിൽ വരത്തക വിധത്തിൽ മണ്ണ് ഇടുക ' ബക്കറ്റിന്റെ അര ഭാഗത്തിന് കുറച്ച് മുകളിൽ വരത്തക്ക രീതിയിൽ മിശ്രിതം നിറച്ചാൽ മതി. ഭാക്കി ഭാഗം ഇടക്കിടെ വളം കൊടുക്കാനായി ഉപയോഗിക്കാം. ചെടിവെച്ച് എന്നും ഉച്ചതിരിഞ്ഞ് നനക്കുക. നനയ്ക്കുമ്പോൾ ചെടി ഇലകൾ നനയത്തക്ക രീതിയിൽ നനയ്ക്കുക. കടയിൽ വെള്ളം കെട്ടി നിൽക്കരുത്, ബക്കറ്റിന്റെ ഏറ്റവും അടിയിലെ സൈഡിൽ മുന്ന് ഭാഗത്ത് ചെറുവിരൽ കനത്തിൽ ഹോൾ ഇടാൻ മറക്കരുത്.. പിന്നീട് രണ്ടാഴ്ച കഴിഞ്ഞ മൂന്ന് ദിവസ്സം ഇടവിട്ട്.. വേപ്പണ്ണ സോപ്പ് ലായനി തളിക്കുക.. ആഴ്ചയിൽ ഒരിക്കൽ സുഡോമോണസ് 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.15 ദിവസ്സത്തിലൊരിക്കൽ.19-19-19. N. P - K. തളിക്കുക; മിലി ബഗ്, വെള്ളിച്ച എന്നിവക്ക്: ടാക്നിക്ക് 'ജൈവ കീടനാശിനി തളിക്കുക. ചെടിവെച്ച് ഒരു മാസം കഴിഞ്ഞാൽ .മേൽ വളം കൊടുക്കാം.5 കിലോ പച്ച ചാണകം, ഒരു കീലൊ എല്ല പൊടി, അര കീലൊവേപ്പിൽ പിണ്ണാക്ക്, ഒരു കീലൊ കടലപിണ്ണാക്ക്, 500ഗ്രാം ശർക്കര.ഒരു ലിറ്റർ ഗോമൂത്രം 'ഒരു ലിറ്റർ കഞി വെള്ളം എന്നീ വ :3 ലിറ്റർ വെള്ളത്തിൽ കലക്കി 10 ദിവസ്സം തണലത്ത് മൂടി വെച്ച് രണ്ട് നേരം ഇളക്കി.10 ഇരട്ടി വെള്ളം ചേർത്ത് 15 ദിവസ്സം കുടുമ്പോൾ കടയിൽ ഒഴിച്ച് കൊടുക്കുക. സംയോജിത വളപ്രയോഗമാണ് ഫ്രൂട്ട് ചെടികൾക്ക് നല്ലത്. ഇടക്ക് 20-20 ഫാക്റ്റം ഫോസ് / 17 - 17 - 17 ' അല്ലെങ്കിൽ 16-16-16. എന്ന രാസവളം മാസത്തിൽ ഒരു തവണ കടയിൽ 100 ഗ്രാം വീതം ഇട്ട് കൊട്ടക്കു. തളിക്കാനായി. 'പൊട്ടാസിയം. സൾഫേറ്റ്, പൊട്ടാസിയം നൈട്രേറ്റ്, ,കാത്സ്യം നൈട്രേറ്റ്, 'മൈക്രോ ന്യൂ ട്രിയന്റെ. എന്നിവ ഓരോ മാസവും തളിച്ച് കൊടുക്കു മാറി മാറി, ഓട്ട് കൊമ്പുകൾ' 2 കൊല്ലം കൊണ്ടും എയർലെയർ ഒരുകൊല്ലം കൊണ്ടും കായ്കൾ ഉണ്ടാകും.പൂവിടാനുള്ള സമയമാകുമ്പോൾ പൊട്ടാഷ് വാങ്ങ് 100 ഗ്രം വീതം ഇട്ട് കൊടുക്കുക, കൊമ്പുണക്കവും, ജല കരിച്ചലം ഉണ്ടായാൽ .ട്ടിൽട്ട്, ടൈതേൻ /കാർ ബഡാ സിൻ, സാഫ് ,ഇതിൽ എതെങ്കിലും ഒന്ന് 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി നന്നായി ഇലയിലും തണ്ടിലും തളിക്കാം, മീലി ബഗ് /' വെള്ളിച്ച / രുക്ഷമായാൽ .എക്കോ ലാക്സ്, _ഹം ല550. മൂന്ന് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തെളിക്കുക. ഇലയിൽ മഞ്ഞളിപ്പ് വന്നാൽ 3 ഗ്രാം മാങ്കോ സബ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചാലും മതി, മൂന്ന് മാസം കുടുമ്പോൾ 'ഒരോ ബക്കറ്റിലും 15 ഗ്രാംകുമ്മായം ചേർത്ത് വെള്ളം ഒഴിക്കകപിന്നെ 15 ദിവസ്സം കഴിഞ്ഞെവളം കൊടുക്കാവൂ. രാസവളം /ൈജവ ളം 20 ദിവസം ഇടവിട്ട് കൊടുക്കൻ പാടുള്ളൂ. ഇങ്ങിനെ മുടങ്ങാതെ ചെയ്താൽ നല്ല രീതിയിൽ എല്ലാ വിധ ഫ്രൂട്ടകളും ബക്കറ്റിൽ ഉണ്ടാകും. ഇതാണ് ഒരു കൃഷിരീതി
Go back to nature.. harvest your own vegetables .. kill cancer.
Featured Post
മണ്ണറിഞ്ഞ് കൃഷി ചെയ്യുക
മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...
Friday, January 25, 2019
ബക്കറ്റ് കൃഷി
Subscribe to:
Post Comments (Atom)
No comments:
Post a Comment