ഇത് ഒരു പോർട്ടബിൾ ബയോഗ്യാസ് സിസ്റ്റം ആണ്... മൂന്ന് ഗുണങ്ങൾ ഒരുപോലെ നിറവേറ്റുന്നു...
ഒന്ന്) പ്ലാന്റിന്റെ കപ്പാസിറ്റി അനുസരിച്ചു വീട്ടാവശ്യത്തിനാവശ്യമായ ഗ്യാസ് തരുന്നു..
രണ്ട് ) അടുക്കള മാലിന്യം ഭംഗിയായി നിർമാർജനം ചെയ്യാൻ സാധിക്കുന്നു..(അന്യന്റെ പറമ്പിലേക്കുള്ള നോട്ടം കുറക്കാം ഹഹഹ )
മൂന്ന് ) ഇതിന്റെ ഔട്ലെറ്റിലൂടെ വരുന്ന സ്ലറി പത്തിരട്ടി വെള്ളത്തിൽ ലയിപ്പിച്ചു ചെടികൾക്ക് കൊടുത്താൽ സമ്പൂർണ വളമായി..
പുരയിടം കുറവുള്ളവർക്കു വളരെ ഉപകാരമാണ്. വീട്ടിലെ അടുക്കള മാലിന്യം അതായത് കഞ്ഞിവെള്ളം.. അരിക്കാടി.. പച്ചക്കറി വേസ്റ്റ്... ഭക്ഷണാവശിഷ്ടങ്ങൾ.. മീൻ, ഇറച്ചി നന്നാക്കുമ്പോൾ വരുന്ന വേസ്റ്റ് .. എന്നിവ ഇതിലേക്ക് കൊടുക്കാവുന്നതാണ്...
വാഴയില, ചകിരി, മുട്ടത്തോട്, അച്ചാറുകൾ പ്രത്യേകിച്ചും നാരങ്ങാ പോലുള്ളവ, പുളിച്ച മോര് എന്നിവ ഒഴിവാക്കുക...
ഇപ്പോൾ പഞ്ചായത്, മുനിസിപ്പാലിറ്റി എല്ലാം ബയോഗ്യാസ് പ്ലാന്റിന് സബ്‌സീഡി നൽകുന്നുണ്ട്...ഇത് വൺ ഡയ ടാങ്ക് ആണ്.. ഞാൻ വാങ്ങുമ്പോൾ സബ്‌സീഡി ഇല്യ.. അന്ന് 14500/- ആയി.. എന്നാൽ ഇപ്പോൾ സബ്സീഡി ഉണ്ട്.. ഇപ്പോളത്തെ വില അറിയില്ല.. വാങ്ങുമ്പോൾ വൺ ഡയ അല്ലേൽ അതിൽ കൂടുതൽ കപ്പാസിറ്റി ചോദിച്ചു വാങ്ങുക.. ഇൻസ്റ്റാൾ ചെയ്യുമ്പോൾ 12 പാട്ട പച്ച ചാണകം ദോശമാവ് പരുവത്തിൽ കലക്കി ഇന്നർ ടാങ്കിൽ ഒഴിക്കണം.. ഔട്ടർ ടാങ്കിൽ വെള്ളവും കെട്ടി നിർത്തണം.. ചാണകത്തിൽ വളരുന്ന പുഴു ആണ് വേസ്റ്റ് നിർമാർജനം നടത്തുന്നത്.. പ്ലാന്റ് സ്ഥാപിച്ചു നാലാം ദിവസം മുതൽ ഗ്യാസ് അടുക്കളയിൽ ഉപയോഗിച്ച് തുടങ്ങാൻ സാധിക്കും
പലരും പറയും, ഇത് ചീത്ത മണം ഉണ്ടാക്കും എന്ന്.. സ്ലറി ക്ക് ചെറിയ മണം ഉണ്ട്.. അത് ഒരിക്കലും നമ്മുടെ ജീവിതത്തെ അലോരസപ്പെടുത്തുന്നില്ല.. എന്നാൽ കടുത്ത മണം എങ്കിൽ ഉപയോഗിക്കുന്നതിൽ പോരായ്മ ഉണ്ട് എന്ന് വേണം കരുതാൻ..ഔട്ലെറ്റിൽ വേസ്റ്റ് ബ്ലോക്ക് ഉണ്ടോ എന്ന് നോക്കണം.. ഒരു ദിവസത്തിൽ ഒരു പ്രാവിശ്യം മാത്രം വേസ്റ്റ് ഒഴിച്ച് കൊടുക്കുക.. ഗ്യാസ് പാഴാക്കാതെ ഉപയോഗിക്കുക.. സ്ലറി രണ്ട് ഡേയ്‌സ് കൂടുമ്പോൾ എങ്കിലും എടുത്തു മാറ്റുക, വേസ്റ്റ് ഇടാം എന്ന് കരുതി വലിയ കഷ്ണം അങ്ങനെതന്നെ ഇടാതെ ഒന്ന് ചെറുതാക്കി ഇടുക (ഉദാ.. ചക്കയുടെ പുറത്തെ മുള്ള്, കുരു ഒഴികെ എല്ലാം ഇടാം, എന്നാൽ തീരെ ചെറുതായി അരിഞ്ഞു മാത്രം ഇടുക )
പിന്നെ പറയുന്ന ഒരു പ്രശ്നം കൊതുക് പെരുകുമോ എന്നാണ്.. ഇല്ല.. ഔട്ടർ ടാങ്കിൽ രണ്ട് ആഴ്ചയിൽ ഒരിക്കൽ കുറച്ച് മണ്ണെണ്ണ സ്പ്രേ ചെയ്താൽ ആ പ്രശ്നവും ഒഴിവാക്കാം.. വേപ്പെണ്ണയും ഉപയോഗിക്കാം.. ഇപ്പോൾ പുതിയ മോഡൽ ടാങ്കുകൾ ലഭ്യമാണ്..
വേസ്റ്റ് നിർമാർജനത്തിന് സ്ഥലം ഉള്ളവർ ഗ്യാസ് ന് വേണ്ടി മാത്രം പ്ലാന്റ് വക്കണമെന്നില്യ.. കാരണം ഇതിൽ നിന്നും കിട്ടുന്ന ഗ്യാസ് ഒരു ബോണസ് ആയി കരുതുക.. ഫോഴ്സ് LPG യെക്കാളും കുറവ് തന്നെ ആണ്.. വേസ്റ്റ് നിർമാർജനം തന്നെ നമ്മുടെ ലക്ഷ്യം.. ഒപ്പം ഗ്യാസും സ്ലറിയും.. എന്താ പോരെ നമുക്ക്..
അതാതു പഞ്ചായത്ത്, മുനിസിപ്പാലിറ്റി കൗൺസിലർമാരോടോ, മെമ്പർ മാരോടോ ഒക്കെ അന്വേഷിക്കുക.. വാങ്ങുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത മനസ്സിലാക്കി മാത്രം പ്ലാന്റ് വാങ്ങുക..

No comments:
Post a Comment