ബദാം, കേൾക്കുമ്പോൾ പൊതുവെ വിദേശത്ത് മാത്രം ലഭിക്കുന്ന , അല്ലെങ്കിൽ ഇറക്കുമതി ചെയ്യപ്പെടുന്ന ഒരു നട്ട് ആണ് ഇതെന്നാണ് പലരുടെയും ചിന്ത. വണ്ണം കുറക്കുന്നതിന് മുതൽ കാൻസറിനെ പ്രതിരോധിക്കുന്നതിനും ഫോളിക് ആസിഡിന്റെ അളവ് വർധിപ്പിക്കുന്നതിനും ശരീരത്തിന് ചുറുചുറുക്കും ആരോധ്യവും നൽകുന്നതിനും മറ്റും സഹായിക്കുന്ന ബദാം നമ്മുടെ നാട്ടിലും വളർത്തിയെടുക്കാം.
രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് ആവശ്യാനുസരണം നിലനിർത്തുന്നതിനാൽ പ്രമേഹരോഗികൾക്കും ബദാം നല്ലതാണ്. തേനിൽ കുതിർത്ത ബദാം രാവിലെ കഴിക്കുന്നത് കായികബലം വർധിക്കും. അങ്ങനെ ഒട്ടേറെ ഗുണങ്ങളുള്ള ബാടാം നമ്മുടെ നാട്ടിൽ വളർത്തിയെടുക്കുന്നതിനു 240 ദിവസത്തെ പരിചരണമാണ് ആവശ്യം.
തൈകൾ വികസിപ്പിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് റോസ്റ്റ് ചെയ്യാത്ത അഞ്ചോ ആറോ വെളുത്ത വലിയ ബദാമെടുത്ത് 24–36 മണിക്കൂർവരെ വെള്ളത്തിൽ കുതിർത്തുവയ്ക്കുക. 12 മണിക്കൂർ കഴിയുമ്പോൾ വെള്ളം മാറ്റി, പുതിയ വെള്ളം ഒഴിക്കുക. ക്ലോറിൻ വെള്ളം ഉപയോഗിക്കരുത്. 36 മണിക്കൂർ കഴിയുമ്പോൾ ബദാം വെള്ളത്തിൽനിന്നു പുറത്തെടുത്ത് അതിന്റെ കൂർത്ത ഭാഗം ചെറുതായി മുറിച്ചു കളയുക.വേരുവരാനുള്ള എളുപ്പത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. അതിനുശേഷം ടിഷ്യു പേപ്പറിൽ അകലത്തിൽ നിരത്തിവച്ച് മടക്കിയിട്ട് വെള്ളം തളിച്ചുകൊടുക്കുക. ഇത്രയുമാകുമ്പോൾ ബദാം കിളിർക്കാനുള്ള അന്തരീക്ഷമായി.ഈ ബദാം ഒരു പാത്രത്തിൽ അടച്ച് രണ്ടാഴ്ച ഫ്രിഡ്ജിൽ വച്ച് വേരുപിടിപ്പിച്ചെടുക്കുക. രണ്ടാഴ്ച്ചക്ക ശേഷം ബദാം പുറത്തെടുത്ത് ചട്ടിയിലോ ചാക്കിലോ മണ്ണിൽ കുഴിച്ചിടുക. ഉണങ്ങിപ്പോകാതിരിക്കാൻ എല്ലാ ദിവസവും വെള്ളം തളിച്ചുകൊടുക്കുക. വേളം അമിതമാവാതിരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്തു അഞ്ച് ദിവസത്തിനുശേഷം ഇല വരുന്നതായി കാണാം. ചരിച്ചോർ ഇടുന്നത് ഗുണം ചെയ്യും.
ഇനി വളർച്ചയുടെ കാലമാണ്. മറ്റു വിളകൾ പരിചരിക്കുന്നത് പോലെയല്ല ബദാം പരിചരിക്കേണ്ടത്. കാലത്തിനനുസരിച്ച് ബദാമിനു വേണ്ട പരിപാലനം മാറും. തണുപ്പ് കാലത്ത് വളര്‍ന്നുവരുന്ന ബദാമിന്റെ രോഗബാധിതമായ ശിഖരങ്ങൾ മുറിച്ചു മാറ്റണം. കീട, രോഗ പ്രതിരോധത്തിനായി ചെടിക്കു ചുറ്റും ചവറുകൾ വീണു കിടക്കാതെ ശ്രദ്ധിക്കണം. വസന്തകാലത്ത് ആണ് ബദാമിന് വേണ്ട വളപ്രയോഗം നടത്തേണ്ടത്.
180 മുതൽ 240 ദിവസങ്ങൾ വരെയാണ് ചെടി കായ്ഫലം നൽകാൻ അനിവാര്യമായ ദിവസങ്ങൾ. 240 ദിവസങ്ങൾ പിന്നിടുന്നതോടെ ബദാം പാകമാകും. വ്യാവസായികാടിസ്ഥാനത്തിൽ നടന്നില്ലെങ്കിലും വീട്ടിലെ ആവശ്യത്തിനായി ഇത് കൃഷി ചെയ്യാവുന്നതാണ്.


No comments:
Post a Comment