Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Saturday, February 2, 2019

പശു ഇല്ലാതെ ചാണകം ഉണ്ടാക്കാം

പശു ഇല്ലാതെ ചാണകം ഉണ്ടാക്കാം
പശുവിന്റെ ആമാശത്തിൽ ഉമിനീരൊഴിച്ചു മറ്റു ദഹനരസങ്ങൾ ഇല്ല എന്നാണ് പറയുന്നത് . പശുവിന്റെ ദഹനേന്ദ്രിയത്തിലെ സൂക്ഷ്മ ജീവികൾ ആണ് പുല്ലും വൈക്കോലും ഒക്കെ വിഘടിപ്പിക്കുന്നത് . ഒരു ബക്കറ്റിൽ പുല്ലും വെള്ളവും കലർത്തി മൂന് ദിവസം സൂക്ഷിച്ചാൽ സൂക്ഷ്മ ജീവികൾ പ്രവർത്തിച്ചു ചാണകത്തിനോട് സാദൃശ്യം ഉള്ള ഒരു മിശ്രിതം കിട്ടും . ഈ മിശ്രിതം  ഉപയോഗിക്കാം.
നിർമ്മാണരീതി
( 1 ) പുല്ലും കള സസ്യങ്ങളും ശേഖരിച്ചു ഒരു വെട്ടുകത്തി കൊണ്ട് ചെറുതായി അരിഞ്ഞു ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ കാൽ ഭാഗം എടുക്കുക
( 2 ) മുക്കാൽ ഭാഗം വരെ വെള്ളം ഒഴിച്ച് ഒരു ചണ ചാക് ഉപയോഗിച്ച് മൂടി തണലത്ത് വയ്ക്കുക
( 3 ) ദിവസവും രണ്ടു നേരം ഒരു കമ്പ് ഉപയോഗിച്ച് നന്നായി ഇളക്കുക
( 4 ) മൂനാം ദിവസം ചാണകത്തിന്റെ മണമുള്ള ഒരു മിശ്രിതം ആയി ഇത് മാറിയിട്ടുണ്ടാകും

1 comment:

  1. ഇത് ഞാൻ മുൻപ് ചെയ്യാറുണ്ടായിരുന്നതാണ്.. പച്ച ചാണകം കിട്ടാൻ ബുദ്ധിമുട്ടുള്ളവർക്കു പരീക്ഷിക്കാവുന്ന മാർഗം ആണ് ഇത്.. ഞാൻ ഉണ്ടാക്കിയിരുന്നത് 25 കിലോ പുല്ല് ഒരു ബാരലിൽ ഇട്ടു നികക്കെ വെള്ളം ഒഴിച്ച് അതിലേക്കു 200 gram വീതം ഉപ്പ്, പുളി, ശർക്കര ഇവയും ചേർത്ത് അടച്ചു വെയ്ക്കും.. മൂന്നു ദിവസത്തിന് ശേഷം നന്നായി ഇളക്കി കുറച്ചു വെള്ളവും കൂടി ചേർത്ത് ചെടികൾക്ക് ഒഴിച്ചു കൊടുക്കാം... ചെടികൾക്ക് നല്ലൊരു വളമാണിത്...

    ReplyDelete