ഇന്ന് സാമ്പാർ ചീരയെ പരി ചെയപ്പെടാം ....... സാമ്പാർ ചീര പോർട്ടുലാക്കേസി എന്ന ഫമിലിയിൽ പെടുന്നു. ടാലിനം ഫ്രൂട്ടിക്കോസം എന്നാണു ശാസ്ത്രീയ നാമം. വൈറ്റമിൻ ഏ ധാരാളം അടങ്ങിയിരിക്കുന്നു. കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയവയാലും സമ്പുഷ്ടമാണു. പരിപ്പു ചീര, വാട്ടർ ലീഫ് എന്നീ പേരുകളും ഉണ്ട്.ഒരു പരിചരണവും വേണ്ടാത്തതാണ് ഈ ചീരയ്ക്ക് ..
ഇളം തണ്ടുകളും ഇലയും ഉപയോഗ യോഗ്യമാണു.ഈ ചീര കൊണ്ട് പല കറികളും തയ്യാറാക്കാം . സാമ്പാറില്‍ ഇടാം, ഒരു മുട്ടയും പൊട്ടിച്ചു ചേര്‍ത്ത് (ചേര്‍ക്കാതെയും) തോരന്‍ വെക്കാം , ഉരുളക്കിഴങ്ങിന്റെ കൂടെ അരിഞ്ഞു ചേര്‍ത്ത് കട്ട്ലെറ്റ് ഉണ്ടാക്കാം , പരിപ്പില്‍ ഇട്ടു കറി വെക്കാം, പൂക്കള്‍ കാണാന്‍ പ്രത്യേക ഭംഗിയാണ്, പ്രത്യേകിച്ച് പരിചരണം ഇല്ലാതെ തഴച്ചു വളരുകയും ചെയ്യും. ഇതിൻ്റെ തണ്ട് ഒടിച്ചാണ് നടുന്നത് ... ഇതേപോലെയുള്ള പല തരം ചീരകൾ നമ്മുടെ തൊടിയിൽ വച്ചു പിടിപ്പിച്ചാൽ , കടയിൽ നിന്ന് വിഷം പൈസ കൊടുത്ത് വാങ്ങേണ്ടി വരില്ല ........

No comments:
Post a Comment