Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Wednesday, August 19, 2015

ചിറ്റാമൃത്, അമൃത വള്ളി

എത്ര പഴകിയ പ്രമേഹമാണെങ്കിലും ചിറ്റാമൃത് കൊണ്ട് സുഖപ്പെടുത്താവുന്നതാണ്..
********
കാമില, കുഷ്ഠം, വാതവ്യാധികൾ, രക്തദൂഷ്യം, ജ്വരം, കൃമി, ഛർദി ഇവയെ നശിപ്പിക്കുകയും പ്രമേഹം, ശ്വാസരോഗം, കാസരോഗം, അർശസ്, മൂത്രകൃച്ഛ്രം, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു
ചിറ്റാമൃതിന്റെ പ്രധാന ഔഷധപ്രയോഗങ്ങള്‍:
**************
വൃക്കരോഗത്തിന് അമൃത് ഇടിച്ചുപിഴിഞ്ഞ നീര് 15 മി.ലി വീതം രാവിലെയും വൈകിട്ടും പതിവായി കുടിക്കുന്നത് ഉത്തമമാണ്.
ശരീരത്തില്‍ അധികമായ ചുട്ടുനീറ്റല്‍ ഉണ്ടായാല്‍ അമൃതാസത്വം 250 മി.ഗ്രാം വീതം ദിവസം മൂന്നു നേരം വീതം കഴിച്ചാല്‍ ശമനം കിട്ടും.
പെരുമുട്ടു വാതത്തിന് അമൃതവള്ളിയും ത്രിഫലയും സമയമെടുത്ത് കഷായം വെച്ച് 25 മി.ലി വീതം രാവിലെയും വൈകിട്ടും തുടര്ന്നു കുടിക്കുന്നതു നന്ന്.
കുഷ്ടരോഗം, രക്തപിത്തം, വാതരക്തം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ ശമനത്തിന് അമൃതവള്ളി ഇടിച്ചുപിഴിഞ്ഞ നീര് 10-15 മി.ലി ദിവസവും രണ്ടുനേരം തേനും ചേര്ത്തുട കഴിക്കുന്നത് ഉത്തമം.
ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്ത്ത് സേവിച്ചാല്‍ എല്ലാവിധ പ്രമേഹരോഗവും ശമിക്കും.
സത്വം 250 മി.ഗ്രാം രാവിലെയും വൈകിട്ടും പതിവായി തേനില്‍ ചാലിച്ചു കഴിച്ചാല്‍ ഏതുതരം വിളര്ച്ചാ രോഗവും ശമിക്കുന്നതാണ്.
അമൃതാദിചൂര്ണ്ണം, ഗുളുചിസത്വം, സംശനീവടി, ഗുളുച്യാദിമോദകം, അമൃതാരിഷ്ടം, ഗുളുച്യാദികഷായം എന്നിവ അമൃത് ചേര്ത്തു ണ്ടാക്കുന്ന പ്രധാന ഔഷധങ്ങളാണ്.
****
ചികിത്സാ വിധികള്ക്ക് കടപ്പാട്:
അഷ്ടവൈദ്യന്‍ പുലാമന്തോള്‍ ശങ്കരന്‍ മൂസ്
വെബ്സൈറ്റ്: http://rethinking.in/
****
പ്രമേഹം എന്ന അസുഖതിനെതിരെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് വരുന്ന ഒറ്റമൂലിയായ മുള്ളന്‍ ചിറ്റമൃത് ( കൈപ്പാമൃത് വള്ളി ) ഇപ്പോള്‍ തൈകള്‍ രൂപത്തില്‍ നല്‍കുന്നു ..
തൈകള്‍ ആവശ്യമുള്ളവര്‍ അറിയിക്കുക..
Mobile :9946 410 876..


No comments:

Post a Comment