Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Wednesday, August 19, 2015

സ്വയം ജലസേചനം SIP IRRIGATED PLANTER

DIY(DO IT YOURSELVES) SIP ( SUB IRRIGATED PLANTER)

ഒരു SIP (SUB IRRIGATED PLANTER) - ആഴ്ച യിലൊരിക്കൽ നനച്ചാൽ മതിയാകും. വളരെ എളുപ്പമായ് ആർക്കും ഉണ്ടാക്കാവുന്ന ഒരു മാതൃകയാണിത്.
1. തിരിയിട്ട മോഡൽ
ഒരു പ്ളാസ്റ്റിക് ബോട്ടിലെടുത്ത് രണ്ടാക്കി  നടുവിൽ മുറിക്കുക.ബോട്ടിലിന്റെ അടപ്പിൽ തിരി കടക്കാൻ പാകത്തിന് ഒരു ദ്വാരം ഉണ്ടാക്കണം. നല്ല നീളത്തിൽ രണ്ടു നാട മുറിച്ചെടുക്കുക. അതു ക്യാപ്പിലൂടെ കടത്തി രണ്ട് വശത്തുകൂടെ മുകളിലേക്ക് വലിച്ചെടുത്ത്  അടപ്പ് വശം അടിയിലാക്കി മണ്ണ് നിറക്കുക. മുറിച്ച പകുതിയിൽ വെള്ളമൊഴിച്ചു മണ്ണിട്ട പകുതി അതിലേക്കിറക്കി വെ ക്കുക. അടിവശത്തുള്ള നാടകൾ രണ്ടും ഒരു റൗണ്ടായ് നീളത്തിൽ വെള്ളത്തിൽ മുങ്ങിക്കിടക്കണം. അടപ്പ് അടിയിൽ നിന്നും ഒരിഞ്ച് പൊങ്ങി നിൽക്കണം.  ബോട്ടിൽ മുറിക്കുമ്പോൾ ഇതുപോലെ വച്ചുനോക്കി മുറിക്കുക.അല്ലങ്കിൽ വീണ്ടും അടിയിൽ നിന്നുള്ള ഒരിഞ്ച് ഉയരം കണക്കാകി മുറിക്കുക. ചെടി നട്ടു മീതെയും വെള്ളമൊഴിക്കുക.. ഇനി വല്ലപ്പോഴും അടിയിലത്തെ ഭാഗത്ത് വെള്ളം നിറച്ചു കൊടുത്താൽ മതിയാകും. കുപ്പിയുടെ കഴുത്ത് വരെ വെള്ളത്തിൽ മുങ്ങിയിരിക്കണം.വളരെ എളുപ്പം ഉണ്ടാക്കാം,പഴയ പ്ളാസ്റ്റിക് കുപ്പികൾ ഉപയോഗിക്കാം.
2. തിരിയിടാത്ത മോഡൽ
കുപ്പിയുടെ അടപ്പിൽ ചെറിയ സൂഷിരമുണ്ടാക്കി കുപ്പി നടുവിൽ മുറിക്കുക. അടപ്പ് തുറന്ന് ഒരു ഫിൽറ്റർ പേപ്പർ വച്ച് അടക്കുക. ഇനി മിശാറിതം ഇട്ട് ചെടി നടുക. മുറിച്ച പകുതിയിൽ അടപ്പ് അടിയിലാക്കി ഇറക്കി വെക്കുക. അടിയിൽ നിന്നും ഒരിഞ്ച് മുകളിൽ നിൽക്കണം അടപ്പ്. അടിയിലെ ഭാഗത്ത് അടപ്പ് മുട്ടുന്നത് വരെ വെള്ളമൊഴിക്കുക. ചെടിയും നനക്കുക. ആഴചയിലൊരിക്കൽ നോക്കിയാൽ മതിയാകും.

2 comments: