Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Wednesday, August 19, 2015

വിത്തുകള്‍ സംരക്ഷിക്കാന്‍

പച്ചക്കറി കൃഷിക്കാര്‍ക്ക് വിത്തുകള്‍ സംരക്ഷിക്കല്‍ ചിലപ്പോള്‍ പ്രസ്നമാവാറുണ്ട് ...വിത്തുകള്‍ സംരക്ഷിക്കാന്‍ ചില ടിപ്സ് ...
-----------------------------------------------------------------------------------
1...ചാണകത്തില്‍ വിത്തുകള്‍ പതിപ്പിച്ചു വെച്ചാല്‍ കൂടുതല്‍ നാള്‍ കേടുകൂടാതെ ഇരിക്കും..

2....പച്ചക്കറി വിത്തുകള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ കുറച്ചു വേപ്പില ഇട്ടു വെച്ചാല്‍ കീട ബാധ തടയാം...

3.....വിത്തുകളുടെ അങ്കുരണ ശേഷി വര്‍ധിപ്പിക്കാന്‍ ഒരു ദിവസം പാലില്‍ ഇട്ടു വെക്കുക.പയര്‍, പാവല്‍, തണ്ണി മത്തന്‍ ഇവയ്ക്കു വളരെ ഫലപ്രദം ...
4...വിത്തുകളുടെ പുറത്തു വെളിച്ചെണ്ണയുടെ ആവരണം കൊടുത്താല്‍ കീട ശല്ല്യം കുറയും...

5.....കരിനൊച്ചിയുടെ ഇലകള്‍ വിത്തിനോപ്പം ഇട്ടുവേക്കുന്നത് ഗുണമേന്മ നിലനിര്‍ത്താന്‍ വളരെ ഗുണകരമാണ്.

6...കടല , പയര്‍, സോയാബീന്‍സ്,ഉഴുന്ന്,ചെറുപയര്‍ ,തുടങ്ങിയവയുടെ വിത്തുകള്‍ പാകുന്നതിനു മുന്‍പ് വെള്ളത്തില്‍ ഇട്ടു വെക്കുന്നത് അങ്കുരണ 
ശേഷി വര്‍ധിപ്പിക്കും....

7...തീരെ ചെറിയ വിത്തുകള്‍ ആയ ചീര തുടങ്ങിയവ ചാരവുമായി കൂട്ടി വിതക്കാം..കൂടാതെ റവ കൂടെ ചേര്‍ത്ത് വിതച്ചാല്‍ ഉറുമ്പുകള്‍ വിത്തുകള്‍ കൊണ്ട് പോകുന്നത് ഒരു പരിധി വരെ ഒഴിവാക്കാം..
8....വിത്തുകള്‍ കൂടുതല്‍ ഉണങ്ങുന്നതും ഉണക്കം തീരെ കുറയുന്നതും വിത്തുകള്‍ നന്നല്ല...

9...വിത്തുകള്‍ പാകുന്നതിനു മുന്‍പ് മിത്ര ബാക്ടീരിയ ആയ സ്യുടോമോണസ് ലായനിയില്‍ ഇട്ടു വെക്കുന്നത് വളരെ ഗുണകരമാണ് ...

No comments:

Post a Comment