Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Saturday, August 15, 2015

മൃദുവായ ദോശ ഉണ്ടാക്കാനുള്ള പൊടികൈകള്‍

ദോശ തിന്നാന്‍ ആശയുള്ളവരല്ലെ നിങ്ങള്‍? മൃദുവായ, മയമുള്ള, മൊരിഞ്ഞ ദോശം വേണമെന്നും പലര്‍ക്കും നിര്‍ബന്ധമുണ്ട്. എന്നാല്‍ അതെങ്ങനെ സാധിക്കുമെന്ന് അധികം പേര്‍ക്കും നിശ്ചയമില്ല. ആ പൊടികൈകള്‍ താഴെ

ദോശയ്ക്കുള്ള മാവ് തയ്യാറാക്കുമ്പോള്‍, 3 കപ്പ് അരിയ്ക്ക് ഒരു കപ്പ് ഉഴുന്ന് എന്ന അനുപാതത്തില്‍ എടുക്കുക. നല്ല മൊരിഞ്ഞ ദോശയുണ്ടാക്കാം.ദോശമാവ് ഉണ്ടാക്കുമ്പോള്‍ ഒരു സ്പൂണ്‍ കടലയും ഒരു സ്പൂണ്‍ തുവരപരിപ്പും അര സ്പൂണ്‍ ഉലുവയും ചേര്‍ത്താല്‍ ദോശയുടെ സ്വാദും മണവും കൂടും.മാവില്‍ അല്‍പ്പം അവല്‍ ചേര്‍ത്തരച്ചാലും, മൊരിഞ്ഞ ദോശയുണ്ടാക്കാം.ദോശയ്ക്കുള്ള മാവ് ആട്ടുമ്പോള്‍ രണ്ട് വെണ്ടയ്ക്ക കൂടി ചേര്‍ത്താല്‍ നല്ല മൃദുവായ ദോശയുണ്ടാക്കാം.ദോശമാവില്‍ അല്‍പ്പം മൈദ ചേര്‍ത്ത്, പുളിക്കുമ്പോള്‍ ദോശയുണ്ടാക്കുക, നല്ല മയമുള്ള ദോശ കിട്ടും.ദോശമാവിന് പുളി കൂടിയാല്‍ എന്തുചെയ്യും. സവാള അരിഞ്ഞ് ചേര്‍ത്ത് ദോശയുണ്ടാക്കൂ. പ്രശ്‌നം പരിഹരിക്കാം.ദോശ മാവ് തയ്യാറാക്കുമ്പോള്‍ ഒരു കൈപ്പത്തി ചോറ് ചേര്‍ത്തരച്ചാല്‍ മൃദുവായ ദോശ ലഭിക്കും.ദോശക്കല്ലില്‍ മാവ് ഒട്ടിപ്പിടിച്ചാല്‍, സവാള മുറിച്ച് കല്ല് തുടച്ചശേഷം ദോശയുണ്ടാക്കുക.കല്ല് അധികം ചൂടായാല്‍, ഒരു കപ്പ് വെള്ളത്തില്‍ അര ടേബിള്‍ സ്പൂണ്‍ എണ്ണ ചേര്‍ത്തിളക്കിയ വെള്ളം തളിച്ചശേഷ ദോശ ചുടാം.

No comments:

Post a Comment