സൗഹൃദ ചീരയെ പരിജയപ്പെടാം ....... ഇന്ന് കേരളത്തിൻ്റെ പല ഭാഗങ്ങളിലും ഈ ചീര നട്ടു പിടിപ്പിക്കുന്നുണ്ട് .. ഇതിൻ്റ കമ്പാണ് നടാനുപയോഗിക്കുന്നത് .... വളരെയേറെ ഔഷധങ്ങളുടെ കലവറാണ് ഈ ചീര് . നമ്മൾ ഇന്ന് ഉപയോഗിക്കുന്ന പല ചീരകളും നമ്മുടെ പഴയ തലമുറക്കാർ നമുക്ക് വേണ്ടി നട്ട് പിടിപ്പിച്ചതാണ് .., ഇനി നമ്മുടെ വരുന്ന തലമുറയ്ക്കുവേണ്ടി ഇത്രയധികം ഔഷധ ഗുണങ്ങളുള്ള ചീര നമുക്ക് നട്ട് പിടിപ്പിക്കാം ... ഈ ചീരയെക്കുറിച്ചുള്ള വിവരണം താഴെ കൊടുക്കുന്നു .................................................................................മികച്ച ഇലക്കറിച്ചെടിയാണ് സൗഹൃദച്ചീര. ഇത് സമാധാനച്ചീര, ഭാഗ്യച്ചീര, മൈത്രിച്ചീര, കുറ്റിച്ചീര, മരച്ചീര, പ്രഷര്‍ച്ചീര എന്നീ പേരുകളാലും അറിയപ്പെടുന്നു. ഈ ചെടി നട്ടാല്‍ ശാന്തിയും സമാധാനവും വരുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. സസ്യശാസ്‌ത്രപരമായി സൗഹൃദച്ചീര ഒരു നിത്യഹരിത മരച്ചെടിയാണ്. നിക്‌ട്ടാജിനേസിയേ സസ്യകുടുംബാംഗമാണിത്. ഇതിന്റെ ശാസ്‌ത്രീയമായ പേര് പൈസോണിയ ആല്‍ബ എന്നാണ്. ഇതിന്റെ ഇലകള്‍ക്ക് ശീതക്കാല ഇലച്ചെടിയായിട്ടുള്ള ലെറ്റിയൂസിന്റെ ആകൃതിയും സ്വാദുമാണ് അതിനാല്‍ ഇംഗ്ലീഷില്‍ ഇതിന്റെ പേര് ലെറ്റിയൂസ് ട്രീ (Lettuce Tree) എന്നാണ്. ഇതിന്റെ ഇല പച്ചക്കറിയായും സലാഡാക്കിയും ഉപയോഗിക്കാം. തമിഴ്‌നാട്, കേരളം കര്‍ണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇവ ഇലക്കറിയെന്ന നിലയില്‍ ഉപയോഗിച്ചുവരുന്നുണ്ട്.
ഉദ്യാനത്തില്‍ വേലിയായി ചിലര്‍ പ്രൂണ്‍ ചെയ്‌ത് വളര്‍ത്തുന്നു. ഇതില്‍ ആണ്‍ പെണ്‍ ചെടികള്‍ പ്രത്യേകമായുണ്ട്. ആണ്‍ ചെടിയിലെ ഇലകള്‍ക്ക് താരതമ്യേന ഇരുണ്ട നിറമാണ്. സൗഹൃദച്ചീരയുടെ ഇലകള്‍ ഇളംപച്ചനിറത്തിലോ മഞ്ഞകല്‍ന്ന പച്ചനിറത്തിലോ കാണാം. ഇവക്കു നല്ല രൂപഭംഗിയുണ്ട്. ഇതില്‍ പൂക്കള്‍ വിരളമായിട്ടേ ഉണ്ടാകുള്ളൂ. എന്നാല്‍ തഴച്ചുവളരുന്ന ഇലകള്‍ വളരെ രുചികരവും പോഷകഗുണസമ്പുഷ്ടവുമാണ്. സൗഹൃദച്ചീരയുടെ ഇലകളും പരിപ്പും ചേര്‍ത്തുണ്ടാക്കുന്ന കറികള്‍ വളരെ രുചിയേറിയതാണ്. ബജ്ജിവരെ ഇതിന്റെ ഇല ഉപയോഗിച്ചുണ്ടാക്കാം. ചീരയിലയുടെ എല്ലാ പോഷക-ഔഷധഗുണങ്ങളും ഇതിനുണ്ട്. ഇതില്‍ വ്യത്യസ്ഥ ജീവകങ്ങള്‍ ധാതുലവണങ്ങള്‍ എന്നിവ നിറഞ്ഞിരിക്കുന്നു. ഇതിന്റെ ഉപയോഗം നിമിത്തം അമിതദേഷ്യം, ഉത്‌കണ്‌ഠ, രക്‌തസമ്മര്‍ദ്ദം എന്നിവ കുറച്ച് മനസ്സു ശാന്തമാക്കി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിലാണ് ഇതിനു സൗഹൃദച്ചീരയെന്ന പേരുണ്ടായത്. ഇല വേരുകള്‍ എന്നിവക്കെല്ലാം ഔഷധ വീര്യമുണ്ട്. ഇലകള്‍ മന്തുരോഗം തടയുന്നതിനു സഹായിക്കുന്നു. ചാണകം, മണല്‍, മണ്ണ് ഇവ നിറച്ച സഞ്ചിയില്‍ കമ്പുനട്ടാണ് ഇതിന്റെ പ്രവര്‍ത്തനം. വേഗത്തില്‍ വേരുപിടിക്കാന്‍ ഹോര്‍മോണ്‍ ലായനിയില്‍ മുക്കിയാല്‍ മതി. നനയ്‌ക്കാന്‍ പറ്റുമെങ്കില്‍ ഇവയുടെ കമ്പ് എപ്പോഴും നടാം. ചെടികള്‍ക്ക് ആവശ്യത്തിന് നന നല്‍കി ചാണകം എല്ലുപൊടി, കടലപ്പിണ്ണാക്ക് എന്നിവ ചേര്‍ക്കാം. വളര്‍ച്ച നിയന്ത്രിക്കാന്‍ ഇടക്കിടെ കമ്പു കോതണം. കമ്പ് നട്ട് ആദ്യത്തെ രണ്ട് വര്‍ഷം നല്ല പരിചരണം നല്‍കണം. ഇടക്കിടെ ചാണകപ്പൊടി ചെടിച്ചുവട്ടില്‍ ചേര്‍ക്കണം. സ്യൂഡോമോണസ് ലായനി ചുവട്ടില്‍ ഒഴിച്ചാല്‍ നല്ല ഇല പിടിക്കും രോഗ കീടബാധകള്‍ പൊതുവെ ഇതിന് കുറവാണ്.സൗഹൃദച്ചീര പ്രമേഹരോഗികള്‍ക്ക് ഉത്തമമായ ഇലക്കറിയാണ്. നല്ല തണല്‍മരംകൂടിയാണ്. 50 വര്‍ഷത്തോളം ഇല തരും. 1.5-2.5 സെ. മീ. വ്യാസമുള്ള കമ്പുകള്‍ മുറിച്ച് ഒരാഴ്ച തണലില്‍ വച്ചശേഷം 60 x 60x 60 സെ. മീ. വ്യാസമുള്ള കുഴിയെടുത്ത് ജൈവവളവും മേല്‍മണ്ണും ചേര്‍ത്തു നിറച്ച് കമ്പുകള്‍ നടാം.

No comments:
Post a Comment