Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Tuesday, August 11, 2015

തുളസി കെണി 

തുളസി കെണി 
***********
പാവൽ , പടവലം , പയർ ,കൃഷി ചെയ്യുന്നവർ കായീച്ചകളുടെ ശല്യം തടയാൻ ഇതേ പോലെയുള്ള കെണികൾ 2 Or 3 എണ്ണം തോട്ടത്തിൻ്റെ മധ്യഭാഗത്തോ , വശങ്ങളിലോ തൂക്കിയിടേണ്ടതാണ് . തുളസി കെണി ഉണ്ടാക്കുന്ന വിധം ................................................ഒരു പിടി തുളസിയില നല്ലതു പോലെ അരച്ച് നീര് കളയാതെ ഒരു ചിരട്ടയ്ക്ക് ഉള്ളില്‍ വയ്ക്കുക.
തുളസിച്ചാര്‍ ഉണങ്ങി പോകാതിരിക്കാന്‍ കുറച്ചു വെള്ളം ഒഴിക്കുക
ഇതില്‍ 10gm ശര്‍ക്കര പൊടിച്ചു ഒപ്പം 5 or 6 പാരസെറ്റമോൾ ഗുളിക പൊടിച്ച് ആ തരി കൂടി ഇട്ടു ഇളക്കുക .
കായ്‌ ഈച്ചകള്‍ക്കെതിരെ വളരെ ഫലപ്രദമാണ് ഇത്.
ഇതു ഉറി കെട്ടി തൂകി ഇടുക .   

No comments:

Post a Comment