സോയില്‍ സോളറൈസേഷന്‍....
പ്ലാസ്ററിക്ക് ഷീറ്റ് ഉപയോഗിച്ച് സൂര്യപ്രകാശം കൊണ്ട് മണ്ണിന്‍െറ ചൂട് വര്‍ദ്ധിപ്പിച്ച് അണുക്കളെ കൊല്ലുന്ന രീതിയാണിത്....നല്ല ചൂടുള്ള വെയില്‍ സമയത്താണാതു ചെയ്യേണ്ടത്..ചെടികള്‍ അഴുകപ്പോകുന്ന രോഗങ്ങള്‍ മുതല്‍ മററ് പല രോഗങ്ങളും ഉണ്ടാക്കുന്ന തരം കുമിളുകള്‍ മററുചില ചെറു കീടങ്ങല്‍ ഒക്കെ ഇങ്ങിനെ ചെയ്യുന്നതിലുടെ നശക്കും...!
ഉദാഹരണം..ഇഞ്ചി നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ച് മണ്ണൊക്കെ വേണ്ടപോലെ ശരിയാക്കി ഇടുക..ഉയരം 15 cm..ഒക്കയാണ് നല്ലത് ഉയരം കൂ ടിയാല്‍ നല്ലതല്ല.. ശരിയാക്കിയശേഷം നന്നായി ഒരു നന കൊടുക്കുക...ഒന്നു കൂടി നിരപ്പാക്കുക എന്നിട്ട് ഇഞ്ചി നടാനുള്ള തടത്തില്‍ /വാരത്തില്‍ പററിക്കിടക്കുന്ന രീതിയില്‍ ഈ പ്ലാസ്ററിക് ഷീററ് വിരിക്കുക..പ്ളാസ്ററിക് ഷീററ് തടത്തോട് ചേര്‍ത്തിവെച്ച് പ്ളാസ്ററിക് ഷീററിന്‍െറ നാലുവശവും അല്‍പം മണ്ണിടുക..കാരണം ഇതിനകത്തുണ്ടാകുന്ന ചൂട് പുറത്തു പോകാതിരിക്കാനാ നാലുവശവും മണ്ണിടുന്നത്...അങ്ങനെ ഇതിനകത്തുണ്ടാകുന്ന വര്‍ദ്ധിച്ച ചുട് കാരണം മണ്ണിന്‍െറ രോഗകാരികളായ പല അണുക്കളും നശിക്കും...ഇഞ്ചിത്തടം എന്നു പറഞ്ഞത് ഗ്രോബാഗില്‍ നിറക്കാനാണെങ്കില്‍... ആവശ്യമുള്ള മണ്ണ് കൊണ്ടുവന്ന് തറയില്‍ 2 or 3..അടി വീതിയില്‍ 15 cm.ഉയരത്തില്‍ ഇഷ്ടമുള്ളത്ര നീളത്തില്‍ ഇങ്ങിനെ ചെയ്യാം...അതായത് കഴിയുന്നത്ര നല്ല ഗുണമുള്ള മണ്ണില്‍ കൃഷി ചെയ്യാന്‍ നോക്കാം...!
സോളറൈസേഷന്‍..ചെയ്യുമ്പോള്‍ അതില്‍ ജൈവവളങ്ങള്‍ ചേര്‍ത്തോ ...അതല്ല പിന്നിട് ചേര്‍ക്കുകയും ആവാം...കുമ്മായം ആദ്യം ചേര്‍ത്ത് ചൈയ്താല്‍..നല്ലതാണ്..പിന്നീട് വേണ്ട മററു വളങ്ങള്‍ ചേര്‍ക്കാം...എനി ഈ ഒരു പ്രോസസില്‍ ഗുണകരമായ ചില സൂക്ഷ്മാണുക്കള്‍ നശിക്കുമോ എന്ന് ചിന്തിച്ചിക്കാം എന്നാല്‍ ജൈവവളങ്ങള്‍ മണ്ണില്‍ അഴുകിചേരുമ്പോള്‍ ഇവയൊക്കെ പരിഹരിക്കപെടും.....
ഇതില്‍ ഒരു പ്രശ്നം എന്താണെന്നാല്‍ ഒരുമാസം സമയം വേണം ഈ ഒരു പ്രോസസിന്..അത് പററാത്തവര്‍ക്ക് മണ്ണ് പരത്തിയിട്ട് മുകളില്‍ അല്‍പം കരിയില കത്തിക്കാം..അങ്ങിനെ ചെയ്യുമ്പോള്‍ കുമ്മായം അതു കഴിഞ്ഞാണ് നല്ലത്..
ഗ്രോബാഗ് നിറക്കാന്‍ പലരും പറയുന്നത് ഒരു രീതി ആണ്..മണ്ണ്...ചകിരിച്ചോറ്...ചാണകപ്പൊടി.എന്നാല്‍ എന്‍െ അനുഭവം ചാണകപ്പൊടിയേക്കാള്‍ മൂലകങ്ങള്‍ കോഴി വളത്തിലാ...?..ചൂടാണ് കോഴിവളം എന്നൊരു ധാരണയുണ്ട് പൊതുവില്‍..ഒന്ന് നനച്ച് രണ്ട് ദിവസം വെച്ച ശേഷം തയ്യാറാക്കിയ മണ്ണുമായി മിക്സ് ചൈയ്താല്‍ ആ പ്രശ്നം പരിഹരിക്കാം...
കോഴിവളവും....കാലിവളവും...തമ്മില്‍ മൂ ലകങ്ങളുടെ ലഭ്യത ഒന്ന് നോക്കാം..
.കാലിവളം --നൈട്രജന്‍..0.3. to. 0.4%. ഫോസ്ഫറസ്..0.1. to. 0.2%. പൊട്ടാഷ്..0.1 to 0.3%മാത്രം.. കുറവാണ് കാരണം ഇത് കാലികളുടെ മൂത്രം അടങ്ങാത്ത സാധനമാണ്..ഇതില്‍ ഫോസ്ഫസ് ഒഴികെ മറെറല്ലാം ചാണകത്തേക്കാള്‍ കൂടുതല്‍ മൂത്രത്തിലാണ് അടങ്ങിയിരിക്കുന്നത്..കാരണം മൂത്രത്തില്‍ നൈട്രജന്‍..0.9 to1.2%. ഫോസ്ഫറസ് പറയാന്‍ ഇല്ല.
പൊട്ടാഷ് 0.5 to 1.0%..ഉണ്ട്..അപ്പോള്‍ കാലിവളങ്ങളില്‍ അടങ്ങിയ പോഷകങ്ങൾ അവിടെ വേർപിരിഞ്ഞ് പോയോ?
ഇനി കോഴിവളം ഒന്ന് നോക്കാം.
നൈട്രജന്‍...1.0..to..1.8%....
ഫോസ്ഫറസ്.....1.4. to. 1.8%... പൊട്ടാഷ്...0.8...to...0.9%__
താരതമ്യം ചെയ്യുമ്പോള്‍ കൂടുതലാണ്..!അതിനു കാരണം കോഴിക്ക് മൂത്രാശയം വേറെ അല്ല..അതും കാഷ്ടത്തില്‍ കൂടെയാണ് മിശ്രിതമായി പോകുന്നത്..
മുന്‍ കാലങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍ മേഞ്ഞു നടന്നു തിന്നിരുന്ന പശുവും...വീട്ടു വളപ്പില്‍ നടന്ന് കൊത്തിതിന്നിരുന്ന കോഴിയുടേയും കാലികളുടേയും വളങ്ങള്‍ അല്ല നമുക്കിന്നു കിട്ടുന്നത്....?
ജൈവ വളങ്ങളില്‍ ഏററവും നല്ല ഒന്നാണ് മണ്ണിര കംപോസ്ററ്....അടങ്ങിയിരിക്കുന്നവ>>>നൈട്രജന്‍...ഫോസ്ഫറസ്...പൊട്ടാഷ്...കാത്സ്യം...മെഗ്നീഷ്യം...ഇരുമ്പ്...ചെമ്പ്...നാകം...മാങ്കനീസ്....ഇത്രയും ശ്രേഷ്ടമായത് വേറെ ഉണ്ടോ......?
അതുപോലെ പിണ്ണാക്കുകളില്‍ ഏററവും നല്ലതാണ്...കടലപിണ്ണാക്ക്...&...വേപ്പിന്‍ പിണ്ണാക്ക്....അതിലെ മൂലകങ്ങളും +വേപ്പിന്‍ പിണ്ണാക്കിലെ മൂലകങ്ങളും മണ്ണില്‍ ആവശ്യമില്ലാത്ത അണുക്കളേയും നശിപ്പിക്കും...നല്ല അളവിൽ പോഷകങ്ങളും ഉണ്ട്...അങ്ങിനെ എങ്കില്‍..ചകിരിച്ചോറും ചാണകപ്പൊടിയും ഇപ്പോള്‍ ഉപയോഗിക്കുന്നതില്‍ പകുതിയാക്കി ബാക്കി വരുന്നഭാഗം....മണ്ണ്...കോഴിവളം...മണ്ണിരകംപോസ്ററ്...വേപ്പിന്‍ പിണ്ണാക്ക്..അല്‍പം കടലപ്പിണ്ണാക്കും കൂടി നന്നായി പുറത്തുവെച്ച് മിക്സ് ചൈയ്ത് ചൂടൊക്കെ പോയി ആ മണ്ണില്‍ ഒന്ന് കൃഷി ചൈയ്താല്‍ എങ്ങിനെ ഉണ്ടായിരിക്കും..
No comments:
Post a Comment