ഇന്ന് നമുക്ക് അഗത്തി ചീരയെ പരിജയപ്പെടാം ....... ഇന്ന് കേരളത്തിൻ്റെ പല ഭാഗങ്ങളിലും ഈ ചീര നട്ടു പിടിപ്പിക്കുന്നുണ്ട് .. ഇതിൻ്റ , വിത്താണ് നടാനുപയോഗിക്കുന്നത് .... വളരെയേറെ ഔഷധങ്ങളുടെ കലവറാണ് ഈ ചീര് . നമ്മൾ ഇന്ന് ഉപയോഗിക്കുന്ന പല ചീരകളും നമ്മുടെ പഴയ തലമുറക്കാർ നമുക്ക് വേണ്ടി നട്ട് പിടിപ്പിച്ചതാണ് .., ഇനി നമ്മുടെ വരുന്ന തലമുറയ്ക്കുവേണ്ടി ഇതു പോലെ ഔഷധ ഗുണങ്ങളുള്ള ചീരകളെ നമുക്ക് നട്ട് പിടിപ്പിക്കാം ... ഈ ചീരയെക്കുറിച്ചുള്ള വിവരണം താഴെ കൊടുക്കുന്നു ................................................................................. .... അഗസ്തിചീര അഥവാ അഗത്തി ചീര.
അകത്തിയുടെ തൊലി, ഇല, പൂവ്, കായ എന്നിവയെല്ലാം ഔഷധയോഗ്യമാണ്. അകത്തിയുടെ ഇലയിൽ ധാരാളം പ്രോട്ടീനും കാത്സ്യവും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ വളർച്ചയ്ക്ക് കുട്ടികൾക്കു നൽകാവുന്ന ഒന്നാന്തരം ഇലക്കറിയാണ് അകത്തി. അകത്തി ഇല ഉപ്പു ചേർക്കാതെ തോരനാക്കിയോ നെയ്യിൽ വറുത്തോ കഴിക്കുന്നത് ജീവകം എയുടെ കുറവുകൊണ്ടുള്ള നേത്രരോഗങ്ങൾ ശമിപ്പിക്കും. ഇലച്ചാർ പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്താൽ കഫക്കെട്ടും പീനസവും തലവേദനയും മാറും. കുരു പാലിൽ അരച്ചു പുരട്ടിയാൽ നീരും വേദനയുമുള്ള പരു വേഗം പഴുത്തുപൊട്ടി ഉണങ്ങും. പൂപിഴിഞ്ഞ് നീരെടുത്ത് പാലിൽ ചേർത്തു സേവിച്ചാൽ സ്ത്രീരോഗങ്ങൾക്ക് ശമനമുണ്ടാകും...

No comments:
Post a Comment