പല നാടുകളിൽ പല പേരാണ് ... ഞങ്ങൾ വിളിക്കുന്നത് പുളിഞ്ചിക്ക എന്നാണാ. ഇന്ന് കേരളത്തിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി പോഷകങ്ങളുടെ കലവറയാണ് നമ്മുടെ ഈ ചിലുമ്പി പുളി , ഇതുപയോഗിച്ച് അമ്മച്ചി അടിപൊളി അച്ചാർ ഇട്ട് തരുമായിരുന്നു .... അതിൻ്റെ ആ രുചി ഓർക്കുമ്പോൾ ഇപ്പോഴും നാവിൽ വെള്ളം വരും .. പിന്നെ ഇത് വറുത്തരച്ച മീൻ കറികളിലും ഉപയോഗിക്കും ... സൂപ്പർ ആണ് ... വാളൻ പുളി , കുടംപുളി എന്നിവയ്ക്ക് പകരമായി ഉപയോഗിക്കുന്നു .... മീൻ പീരയിൽ അരിഞ്ഞു ചേർക്കാം,മീൻ കറിയിൽ മാങ്ങക്കു പകരം ഉപയോഗിക്കാം,മൂത്ത് പഴുക്കാറാവുന്ന സമയത്ത് (പുളി കുറവുണ്ടാവും) തേങ്ങ അരച്ച് കറി വെക്കാം ,ഇതു കൊണ്ട് നല്ല സ്വാകാഷ് ഉണ്ടാക്കുന്നവർ ഉണ്ട്. ഇതുപയോഗിച്ച് വസ്ത്രങ്ങളിൽ പറ്റി പിടിച്ച ഇരുമ്പ് കറ നീക്കം ചെയ്യാം .. പിന്നെ അതിലും പ്രധാനമായ രണ്ട് കാര്യങ്ങൾ ഇതു കൊണ്ടുള്ളത് .... ഇത് കൊളസ്റ്ററോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു ..അതു പോലെ ഇതു കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാൽ ഗ്ളാസ് ദിവസേന കുറച്ച് നാൾ കുടിച്ചാൽ BP നോർമൽ ആകുമെന്ന് അനുഭവസ്ഥർ പറയുന്നു ... ഇത്ര മൂല്യമുള ഒരു ഭക്ഷ്യവസ്തു എന്താണെന്നോ ഇതിൻ്റെ ഉപയോഗം എന്തൊക്കെയാണെന്നോ നമ്മളിൽ പലർക്കും അറിയില്ല . ... നമ്മുടെ തൊടിയിൽ ചുമ്മാ ചീഞ്ഞ് നാറി പോകുന്നു .നമുക്ക് ആവശ്യം വിഷം കുത്തി നിറച്ച പച്ചക്കറിയും ... കെമിക്കൽ ഇട്ട് തയ്യാറാക്കിയ ജംഗ് ഫുഡും , അച്ചാറുകളുമാണ് .... ഇനിയെങ്കിലും ആരും ഇതേ പോലെയുള്ള പ്രകൃതി വിഭവങ്ങളെ നശിച്ച് ആർക്കും വേണ്ടാതെ ചീഞ്ഞ് പോകാൻ അനുവദിക്കാതിരിക്കുക .....

No comments:
Post a Comment