ചീരകളിൽ ഉണ്ടാകുന്ന ഇലപ്പുള്ളി രോഗം തടയുന്ന രീതി ..... താഴെ കാണുന്ന പോലെ ഇലപ്പുള്ളി രോഗം (തുടക്കത്തിലേ)കാണുകയാണെങ്കില്‍ രോഗം ബാധിച്ച ഇലകള്‍ പറിച്ചുകളഞ്ഞ് നാല് ഗ്രാം സോഡാപ്പൊടി 15 ഗ്രാം മഞ്ഞള്‍പ്പൊടി എന്നിവ 5 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഇതിലേക്ക് 20 ഗ്രാം പാല്‍ക്കായം കൂടി ചേര്‍ത്ത് കിട്ടുന്ന ലായനി അരിച്ചെടുത്ത് ഇലകളുടെ അടിവശത്തും മേല്‍ഭാഗത്തും ആഴ്ചയിലൊരിക്കല്‍ തളിക്കണം. ജലസേചനം നടത്തുമ്പോള്‍ വെള്ളം ഇലകളില്‍ പതിക്കാതെ ചെടിയുടെ ചുവട്ടില്‍ മാത്രം നനയ്ക്കണം. ഇതുവഴി പൂര്‍ണമായും ഈ രോഗത്തെ തടയാം... ( പലരും പരീക്ഷിച്ചു വിജയിച്ചതാണ് താല്പര്യമുള്ളവർക്ക് പരീക്ഷിക്കാം )

No comments:
Post a Comment