ഓരോ വീട്ടിലും ഒരു മുരിങ്ങ വച്ചു പിടിപ്പിക്കുക .............. ................................................................................... മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സമ്യദ്ധിയായി കണ്ടുവരുന്ന ഔഷധഗുണങ്ങള്‍ ഏറെയുള്ള ഒരു സസ്യമാണ് മുരിങ്ങ. മുരിങ്ങ വിവിധയിനങ്ങളിലായി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കണ്ടുവരുന്നു. ഉഷ്ണമേഖലാ പ്രദേശത്താണ് ഇവ തഴച്ചുവളരുന്നത്. ശ്രദ്ധിക്കേണ്ട കാര്യം ധാരാളം വെള്ളവും സൂര്യപ്രകാശവും കിട്ടുന്ന സ്ഥലങ്ങളില്‍ മുരിങ്ങ തൈകള്‍ വെയ്ക്കുയാണെങ്കില്‍ ഇവ തഴച്ചു വളരുകയും പിന്നിട് ഇവയ്ക്ക് പ്രത്യേകിച്ച് സംരക്ഷണം കൊടുത്തില്ല എങ്കിലും അത് പ്രതികൂലമായി ബാധിക്കുകയുമില്ല. മുരിങ്ങതൈകള്‍ ഉണ്ടാക്കുവാന്‍ വിത്തുകള്‍ മാത്രമല്ല മൂപ്പുള്ള ശീകരങ്ങളും ഉപയോഗിക്കുന്നു. നമ്മുടെ നാടുകളില്‍ മുരിങ്ങ ഏതു കാലാവസ്ഥയിലും തഴച്ചുവളരുന്നതുകൊണ്ട് സാധാരണയായി ആളുകള്‍ ഇവയ്ക്ക് വേണ്ടത്ര ശ്രദ്ധയോ പ്രധാന്യമോ കൊടുക്കാറില്ല പ്രത്യേകിച്ച് പുതിയ തലമുറ. പഴമക്കാര്‍ ഏറെ പ്രാധാന്യവും, സംരക്ഷണവും വാത്സല്യവും കൊടുത്ത് ഇവയെ പരിപാലിച്ചിരുന്നു.രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ മുരിങ്ങയുടെ കഴിവ് അത്ഭുതകരമാണ്. കുടാതെ നേത്ര തകരാറുകള്‍, മതിഷ്ക രോഗം, കരള്‍ സമന്ധമായ രോഗങ്ങള്‍, ആമാശയ രോഗങ്ങള്‍, വാതം, കഫം എന്നിവയ്ക്ക് ഉത്തമ പരിഹാരവുമാണ് മുരിങ്ങ. അതിനാലാണ് മുരിങ്ങയെ ‘ജീവന്റെ വ്യക്ഷം’ എന്ന് വിളിക്കുന്നത്. മുരിങ്ങയുടെ ചില ഔഷധ ഗുണങ്ങള്‍ മുരിങ്ങയുടെ ഇല ഉരിഞ്ഞ് കഴുകി അതില്‍ ചൂടുള്ള കഞ്ഞിവെള്ളം ഒഴിച്ച് വാട്ടിയ ശേഷം ദിവസവും കഴിക്കുന്നത് നല്ലതാണ് പ്രത്യേകിച്ച് കുട്ടികള്‍ക്ക് ബുദ്ധിവര്‍ദ്ധനവിനും, ഗര്‍ഭിണികള്‍ക്ക് പ്രധിരോധ ശക്തിക്കും സഹായിക്കുന്നു. മുരിങ്ങയുടെ തൊലി ഇടിച്ച് പിഴിഞ്ഞുള്ള കഷായം ഓരോ കവിള്‍ വീതം ദിവസം കഴിച്ചാല്‍ വയറു വേദനയ്കും ഗ്യാസ്സ് ട്രബിളിനും നല്ലതാണ്. ഇതിന്റെ തളിരില പിഴിഞ്ഞ് നീര് അരിച്ചതിനു ശേഷം കുറച്ച് തേനും ചേര്‍ത്തു ഒന്നോ, രണ്ടോ തുള്ളി വീതം കണ്ണിലിറ്റിക്കുകയാണെങ്കില്‍ കണ്ണിനുണ്ടാകുന്ന ചുകപ്പ് നിറം, മങ്ങിച്ച, ചൊറിച്ചില്‍ എന്നിവയ്ക്ക് പരിഹാരമുണ്ടാകും. വെളുത്തുള്ളി നീരും മുരിങ്ങയിലയുടെ നീരും ചേര്‍ത്ത് ദിവസവും കഴിക്കുകയാണെങ്കില്‍ കൃമി ശല്യത്തിനും, ഗ്യാസ്സ് ട്രബിളിനും പരിഹാരമുണ്ടാകും. മുരിങ്ങാതൊലി ഇടിച്ച് പിഴിഞ്ഞത് വിടിനു ചുറ്റും തളിച്ചാല്‍ ഇഴജന്തുകളില്‍ നിന്നുള്ള ശല്യം കുറയും. മുരിങ്ങാതൊലിയും തഴുതാമയും ചേര്‍ത്ത് അരച്ച് കെട്ടിയാല്‍ കാല്മുട്ട് കൈമുട്ട് എന്നിവിടങ്ങളില്‍ ഉണ്ടാക്കുന്ന നീര്‍കെട്ട് മാറികിട്ടും. ഓരോ വീട്ടിലും മുരിങ്ങ നട്ടുവളര്‍ത്തുകയാണെങ്കില്‍ ഒട്ടും പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാത്ത പോഷകസമ്യദ്ധമായ ഭക്ഷണം എന്നും കഴിക്കാം..... ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്നതിന് മുരിങ്ങയുടെ കായും പൂവും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട് . മുരിങ്ങാപ്പൂവ് പാലിൽ തിളപ്പിച്ച് സെക്സ് ടോണിക് ആയി ഉപയോഗിക്കാം . പ്രത്യുൽപാദന ശേഷി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ടതിന് ..

No comments:
Post a Comment