Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Saturday, August 1, 2015

ചേന


ചേനയുടെ കൃഷിരീതിയെക്കുറിച്ച്: മലയാളികള്‍ നടുതലകള്‍ നടുന്ന കാലം. കുംഭ മാസത്തിലെ വെളുത്ത വാവിന്‍ ദിവസം ആണ് ചേന നടുവാന്‍ പറ്റിയ സമയം...കുംഭ ചേന കുടത്തോളം എന്നാണ് ചൊല്ല് ..... കുംഭത്തിലെ ആദ്യ മഴയോടെയാണ് ചേന കൃഷി ചെയ്യാരുള്ളത്. മലയാളികളുടെ ആഹാരത്തിൽ ചേനയുടെ സ്വാധീനം വളരെ വലുതാണ്.

നടീന്‍ തയ്യാറാക്കല്‍: വിളഞ്ഞ്‌, ഇലയും തണ്ടും വാടി ഉണങ്ങിയ ചെടികളിൽ നിന്നാണ്‌ വിത്തു ചേന ലഭിക്കുന്നത്‌. ചേനയുടെ തണ്ട്‌ നിന്ന ഭാഗത്തെ ശീർഷമായി കരുതി എല്ലാ വശങ്ങൾക്കും ഒരു ചാൺ നീളമുള്ള ത്രികോണാകൃതിയിൽ മുറിച്ച കഷ്ണമാണ്‌ 
നടീൽ വസ്തു. ഈ രീതിയില്‍ നല്ല ചേന എടുത്തു 750ഗ്രാം മുതല്‍ 1 കിലോ വരെയുള്ള കഷ്ണങ്ങള്‍ ആക്കുന്നു. പരമ്പരാഗതമായി ഈ കഷ്ണങ്ങൾ ചാണക കുഴമ്പില്‍ മുക്കി , ഒന്നു രണ്ടാരാഴ്ച ഉണക്കിയെടുത്താണ് സാധാരണയായി നടീന്‍ വസ്തു തയ്യാറാക്കല്‍.

കൃഷി രീതി: നല്ല നീര്‍ വാര്‍ച്ചയുള്ള മണ്ണാണ് ചേന കൃഷിക്ക് അനുയോജ്യം. 25 മുതൽ 35 ഡിഗ്രി വരെ ചൂടുള്ള പ്രദേശങ്ങളിൽ ചേന കൃഷി ചെയ്തു വരുന്നു. വിത്ത്‌ നട്ട്‌ 6-7 മാസം കൊണ്ട്‌ ചേന വിളവെടുക്കുവാനാകും. സാധാരണയായി മകരം/കുംഭം മാസങ്ങളിലാണ്‌ നടീൽ. അര മീറ്റർ സമചതുരക്കുഴികളിൽ ഉണക്ക ചാണകം, കമ്പോസ്റ്റ് തുടങ്ങിയ ജൈവ വളങ്ങളും കരിയിലയും പകുതി നിറച്ച്‌ അതിന്മേൽ വിത്ത്‌ പാകി ബാക്കി ഭാഗം വളവും കരിയിലയും നിറയ്ക്കുന്നു. ഇതിനുപുറമേ എല്ല് പൊടിയും ചേര്ക്കാവുന്നതാണ്. മുകളിൽ പതിനഞ്ച്‌ സെ മി ഘനത്തിൽ മണ്ണ് വിരിക്കുന്നു. വിത്ത്‌ പാകി 30-40 ദിവസങ്ങൾക്കകം ഇല വിരിക്കുന്നു. രണ്ട്‌ കുഴികൾ തമ്മിൽ 90-100 സെ മി അകലം ഉണ്ടായിരിക്കണം.

ടെറസ്സില്‍: ചാക്കില്‍ മണ്ണും എല്ല് പൊടിയും ചാണകവും കരിയിലയും നിറച്ചു നമ്മുടെ ടെറസ്സിലും ചേന നടാവുന്നതാണ്. ചാക്കില്‍ നടുമ്പോള്‍ അടിവളം നന്നായി ചേര്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ ഗ്രൂപ്പിലെ പല അംഗങ്ങളും ടെറസ്സില്‍ ചേന കൃഷി ചെയ്തു നല്ല വിളവ്‌ നേടിയവരാണ്.

വളപ്രയോഗം: കിളിര്ത്തു വരുമ്പോള്‍ പച്ച ചാണകം ഇടവിട്ട്‌ രണ്ടോ മൂന്നോ തവണ നല്കു‌ന്നത് നല്ലതാണ്. നട്ട് ഒന്നര മാസമാവുമ്പോള്‍ കള നിയന്ത്രണത്തിനും ഇടയിലക്കളിനും ശേഷം പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ 50:50:75 എന്ന അനുപാതത്തില്‍ നല്കുന്നത് നല്ലതാണു. എല്ലാ 60ആം ദിവസവും വളം ചെയ്യുകയും മണ്ണ് തണ്ടിനോടു ചേർത്ത്‌ കൂട്ടുകയും ചെയ്യുന്നു. ഒരു ചുവട്ടില്‍ നിന്ന്‌ ഒന്നിലധികം കിളിര്പ്പ് ‌ വരുന്നുണ്ടെങ്കില്‍ നല്ല പുഷ്ടിയുള്ള ഒന്നുമാത്രം നിര്ത്തി ബാക്കിയുള്ളവ മുറിച്ചു കളയണം. വേനല്ക്കാലത്ത്‌ ചെറിയ രീതിയില്‍ നനച്ചു കൊടുക്കുന്നത്‌ നല്ലതാണ്‌. വെള്ളം വളരെ ആവശ്യമുള്ള കൃഷിയാണ്‌ ചേന.

രോഗം: പൊതുവേ ചേനക്ക് രോഗങ്ങള്‍ കുറവാണ്. എന്നാല്‍ ഇലകള്‍ കൊഴിഞ്ഞു പോവുകയും തണ്ടുകള്‍ ചീയ്യുകയും ചെയ്യുന്ന ഒരു അപൂര്‍വ രോഗം ഈയിടെയായി പലയിടത്തും കണ്ടു വരുന്നു. ചേനയുടെ ഇലകരിച്ചില്‍ ആണ് മറ്റൊരു രോഗം.

വിഭവങ്ങൾ: 
Calcium Oxalate അടങ്ങിയിരിക്കുന്നതുകൊണ്ട്, വേവിക്കുന്നതിനു മുമ്പ് ചൊറിയുമെങ്കിലും, ചേനയും അതിന്റെ തണ്ടും ‘Nutrient Rich Food’ ആയി കണക്കാക്കപ്പെടുന്നു. കുറച്ചു പുളിരസം ചേരുമ്പോൾ ചൊറിച്ചിൽ ഇല്ലാതാകുന്നതാണ്. വളരെയധികം ഔഷധ ഗുണങ്ങളുള്ളതിനാൽ പ്രാചീന കാലം മുതൽ, ആയുർവേദ, സിദ്ധ, യുനാനി മരുന്നുകള്ക്ക് ഉപയോഗിച്ചു വരുന്നു (പ്രത്യേകിച്ചും വാത രോഗങ്ങള്ക്ക്).

യാതൊരു വിധ രാസവളങ്ങൾ ഉപയോഗിച്ചില്ലെങ്കിലും, പ്രത്യേക പരിഗണനയില്ലെങ്കിൽപോലും, നന്നായി വിളവു തരുന്ന ഒരു പച്ചക്കറി. അരിയുമ്പോൾ അല്പ്പം ചൊറിയുമെങ്കിലും, ഗുണങ്ങളല്ലാതെ മറ്റൊരു ദൂഷ്യവുമില്ല. 
ടെറസ്സില്‍: ചാക്കില്‍ മണ്ണും എല്ല് പൊടിയും ചാണകവും കരിയിലയും നിറച്ചു നമ്മുടെ ടെറസ്സിലും ചേന നടാവുന്നതാണ്. ചാക്കില്‍ നടുമ്പോള്‍ അടിവളം നന്നായി ചേര്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ ഗ്രൂപ്പിലെ പല അംഗങ്ങളും ടെറസ്സില്‍ ചേന കൃഷി ചെയ്തു നല്ല വിളവ്‌ നേടിയവരാണ്.

എന്നിട്ടും ഇതൊന്നും നട്ടു ഉപയോഗിക്കാതെ, പുറത്തു നിന്നും വരുന്ന രാസവളങ്ങൾ ഉപയോഗിച്ചുണ്ടാക്കിയ പച്ചക്കറികൾ മാത്രം കഴിക്കുന്നവരോട്, ഒരു പിന്‍കുറി “അറിയാത്ത പിള്ള ചൊറിയുമ്പോളറിഞ്ഞൊളും......

No comments:

Post a Comment