Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Monday, August 17, 2015

നോനി


നോനിഎന്നുപറയുന്നത് നമ്മുടെ   നാട്ടിൽ കണ്ടുവരുന്ന മഞ്ചണാത്തി എന്നുപറയുന്ന വൃക്ഷമാണ് ഇതിൻെറ കായ് അനേകതരം ഉപയോഗം ഉള്ളതാണ് കേൻസർ ഹാർട്ട്സമ്മന്തപെട്ട അസുഖങ്ങൾ  സൗന്ദരൃവർദ്ധിനികൾ നിർമിക്കുന്നതിനുവേണ്ടിഎല്ലാം ഇത്  ഉപയോഗിക്കുന്നു

Hari Krishnan's photo.

5 കായയും, 3 ചെറുനാരങ്ങ,ഒരിതൾ കറ്റാർ വഴയും, 5 നെല്ലിക്ക, ഒരുപിടി കറുക പുല്ലു,ഇവയെല്ലാം കൂടി നന്നായി അരച്ചെടുത്ത്‌ അരയാൻ വേണ്ടിയുള്ള തിളപ്പിച്ചാറ്റിയ വെള്ളമേ ഉപയോഗിക്കാവൂ.ശീലത്തുണിയിൽ പിഴിഞ്ഞ്‌ ചില്ല് കുപ്പിയിൽ ആക്കി വെക്കുക.എല്ലാ ദിവസ്സവും രാവിലേയും വൈകീട്ടും വെറും വയറ്റിൽ ഒരൗൺസ്‌ വീതം എടുത്ത്‌ തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത്‌ നേർപ്പിച്ച്‌ കഴിക്കുക.ഒരുമാസംകുടിക്കുക.പിന്നേയും വേണമെന്നുണ്ടെങ്കിൽ 6 മാസം കഴിഞ്ഞ്‌ വീണ്ടും ഒരുമാസം കഴിക്കാം.

കായ ആദ്യമൊന്ന് ചതച്ചതിനു ശേഷമേ മിക്സിയിൽ അടിക്കാവൂ.മിക്സിയുടെ ഉപയോഗം കഴിയുമ്പോൾ അതൊന്ന് കഴുകിയാൽ പുതിയ മിക്സി പോലെയിരിക്കും ഉൾഭാഗം.അതുപോലെ തന്നെ നമ്മളുടെ ആന്തരിക ഭാഗങ്ങളും ശുദ്ധമാകുമെന്ന് സാരം.

പിന്നെ നെല്ലിക്ക കുരു കളഞ്ഞതിനുശേഷം എടുക്കാവൂ.
നെല്ലിക്ക തൊണ്ടോടു കൂടി മുറിച്ചതിനു ശേഷമേ മിക്സിയിൽ അടിക്കാവൂ.ഒരു തണ്ട്‌ കറ്റാർ വാഴ നല്ലവണ്ണം കഴുകി ചെറുതായി അരിഞ്ഞതിനു ശേഷം ഉപയോഗിക്കുക.കറുക പുല്ലു പച്ചമരുന്ന് വിൽക്കുന്ന കടകളിൽ കിട്ടും ഇല്ലെങ്കിൽ പാടത്ത്‌ നിന്നും പറിച്ചെടുത്ത്‌ നന്നായി കഴുകി ഉപയോഗിക്കുക.

ഇത്‌ കഴിച്ചാൽ
പ്രഷറിനു നല്ലതാണു,
ഷുഗറിനു നല്ലതാ
ബ്ലഡ്‌ പ്യൂരിഫൈ ചെയ്യുന്നു
നമ്മളുടെ വയറ്റിലെ അഴുക്ക്‌ മുഴുവനും കളഞ്ഞ്‌ പുതിയ , നല്ല ക്ലീനായ ബോഡിയാക്കും,എന്തിനു പറയുന്നു നിങ്ങളുടെ ശരീരത്തിലെ ക്യാൻസർ കോശങ്ങളെ വരെ നശിപ്പിച്ചു ക്യാൻസർ വരാതെ നോക്കും
അത്രക്ക്‌ പെർഫെക്ട്‌ മെഡിസിനാണിത്
നോനി പഴത്തിനെക്കുറിച്ച് ,ഇത് നമുക്ക് സാധാരണ പഴം പോലെ ഉപയോഗിക്കാന്‍ കഴിയുന്നതല്ല. കാന്താരിമുളക് കൊളസ്ട്രോളിന് നല്ലതാണെന്ന് പലര്‍ക്കുമറിയാം. എന്നാല്‍ അതും പാകം ചെയ്തുപയോഗിക്കം.എന്നപോലെ നോനിപ്പഴം പ്രത്യേക രീതിയില്‍ പാകപ്പെടുത്തി ഉപയോഗിക്കാം. മനുഷ്യശരീരതിനാവശ്യമായ നൂറ്റിയന്പതിലധികം പോഷകങ്ങളുടെ കലവറയത്രെ നോനിപ്പഴം.മനുഷ്യ ശരീരത്തിന് നേരില്‍ സ്വീകരിക്കാന്‍ കഴിയുന്ന ഈ പോഷകങ്ങള്‍ ഒട്ടേറെ രോഗങ്ങള്‍ക്ക് പ്രധിവിധിയായി പ്രവര്‍ത്തിക്കുന്നു.ഡോക്ടര്‍. റാല്‍ഫ് ഹെയ്നികെ എന്ന ശാസ്ത്രജ്ഞന്‍ നോനിയെപ്പറ്റി നടത്തിയ പഠനത്തില്‍ പറയുന്നു ഇത് ധാരാളം നൈട്രിക്ഓക്സൈടിനെ ഉല്പാദിപ്പിക്കാന്‍ സഹായിക്കുന്നതായി പറയുന്നു. നൈട്രിക്ഓക്സയിട് ബ്ലഡ്‌ സര്‍ക്കുലേഷന്‍ ക്രമമാക്കാന്‍ സഹായിക്കുന്നു. സെരോനിന്‍ എന്ന പ്രോട്ടീന്‍ ആണ് ഇതിനു സഹായിക്കുന്നത്. നോനി ഫിനോമിനോന്‍ എന്നാ അദ്ദേഹത്തിന്റെ പുസ്തകം പരിശോധിക്കാം തെളിവെടുക്കാം. അദ്ദേഹത്തിന്റെ കണ്ടെത്തലിനെ ശരിവയ്ക്കുന്ന പ്രധാന കണ്ടെത്തലാണ് 1998 ലെ നോബല്‍ പ്രയ്സ്‌ ജേതാവായ ശ്രീ. ലുയിസ്‌ ഇഗ്നാരോയുടേത്. അദ്ദേഹം പറയുന്നു മനുഷ്യ ശരീരത്തില്‍ നൈട്രിക് ഒക്സൈഡിന്റെ അളവ് ആവശ്യത്തിനുണ്ടായാല്‍ ബ്ലഡ്‌ സര്‍ക്കുലേഷന്‍ ശരിയായി നടക്കും. അതിനാല്‍ ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാവില്ല. ബ്ലഡ്‌ ക്ലോട്ട് ഉണ്ടാവില്ല. സ്ട്രോക്ക്‌ ഉണ്ടാവില്ല. ഇതൊക്കെക്കൊണ്ടുതന്നെ ഹാര്‍ട്ട് അറ്റാക്ക്‌ ഉണ്ടാവില്ല.10,000 രോഗികളില്‍ 50 ലധികം ഡോക്ടര്‍മാരുടെ സഹായത്തോടെ ഡോക്ടര്‍. നീല്‍സോളമന്‍ നടത്തിയ പഠനത്തില്‍ കാന്‍സര്‍ രോഗികളായ 65% ആളുകള്‍ക്ക് നോനി ഗുണകരമായ അനുഭവം ഉണ്ടാക്കി. ഹൃദയരോഗികള്‍ക്ക് 80% ഗുണമുണ്ടായി. തൃശൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിച്ച ശ്രീ. രാമന്‍ നമ്പൂതിരി അദ്ദേഹത്തിന്റെ അത്ഭുത ഔഷധചെടികള്‍ എന്നാ പുസ്തകത്തില്‍ നോനിയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. നോനി ദിവ്യമായ ഒരു ഔഷധം തന്നെയാണ്.

No comments:

Post a Comment