Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Wednesday, August 12, 2015

വാഴക്കൂമ്പ്

വാഴക്കൂമ്പും അതിൻ്റെ ഗുണങ്ങളും , വാഴക്കൂമ്പ് തോരൻ ഉണ്ടാക്കുന്ന രീതിയും .......................................................................................................................................................... നമ്മൾ മലയാളികള്‍ മറന്നുപോയ, അല്ലെങ്കില്‍ നമ്മുടെ പുതുതലമുറക്ക്‌ അറിയാത്ത ചില നാട്ടിന്‍പുറ രുചികള്‍ .......
പോഷകഗുണമുള്ള വാഴക്കൂമ്പ് തോരന്‍... !!
. പണ്ടൊക്കെ നമ്മുടെ തൊടികളില്‍ ഇഷ്ടം പോലെ വാഴയും വാഴക്കൂമ്പുമൊക്കെയുണ്ടായിരുന്നു .പക്ഷെ ഇന്ന് മറ്റ് വരവ് പച്ചക്കറികള്‍ പോലെ ഇതും വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണ് . വാഴക്കൂമ്പ് രക്തത്തിൽ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്തചക്രമണം സുഗമമാകും , രക്തത്തിലെ ഓക്സിജൻ്റെ അളവ് കൂടും .ഇതിലുള്ള ഇരുമ്പ് സത്ത് വിളർച്ച അകറ്റും ,രക്ത സമ്മർദം കുറയും .പ്രമേഹരോഗികൾക്ക്‌ രക്തത്തിൽ ഉള്ള അധിക പച്ചസാര നീക്കി കളയാൻ ഇത് സഹായിക്കും ,ഇത് വഴി ഷുഗർ അളവ് കുറയാൻ സഹായിക്കുന്നു ....................................
എന്തായാലും കുറച്ച് വാഴക്കൂമ്പ് തോരന്‍ കഴിക്കാം....
വാഴക്കൂമ്പ് അരിഞ്ഞത് നല്ലപോലെ വെളിച്ചെണ്ണ തിരുമ്മി വെയ്ക്കുക.വെളിച്ചെണ്ണയില്‍ കടുകുപൊട്ടിച്ച് അതിലേക്ക് അരിഞ്ഞ് വെച്ച കൂമ്പിടുക .ചിരകിയ തേങ്ങാ, പച്ചമുളക്, വെളുത്തുളളി,ജീരകം ഇവ ചതച്ചെടുക്കുക. വാഴക്കൂമ്പ് വെന്തു വരുമ്പോള്‍ വേവിച്ച വന്‍ പയര്‍ ചേര്ക്കു ക. അതിലേക്ക് ചതച്ചെടുത്ത കൂട്ടുകള്‍ .ആവശ്യത്തിന് ഉപ്പ ും ചേര്ക്കു ക.വെന്ത ശേഷം വാങ്ങിവെച്ച് ചോറിന്റെ കൂടെ ഉപയോഗിക്കുക.
വാഴകൂമ്പ്തോരന്‍ ഒരു സംഭവമാണ് മക്കളെ, ഇതുവരെ കഴിക്കാത്തവര്‍ നാളെ തന്നെ ഒന്നു പരീക്ഷിക്കുക ...

No comments:

Post a Comment