Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Friday, August 7, 2015

ചായ മൻസ ചീര

ഇന്ന് നമുക്ക് ചായ മൻസ ചീരയെ പരിജയപ്പെടാം .......
. ഈ ചീരയെക്കുറിച്ച്...



ഇന്ന് കേരളത്തിൻ്റെ പല ഭാഗങ്ങളിലും ഈ ചീര നട്ടു പിടിപ്പിക്കുന്നുണ്ട് .. ഇതിൻ്റ കമ്പും, വിത്തും നടാനുപയോഗിക്കുന്നത് .... വളരെയേറെ ഔഷധങ്ങളുടെ കലവറാണ് ഈ ചീര് ... ഇതിനെ ഇലക്കറികളുടെ രാജാവെന്ന് വിളിക്കുന്നുണ്ട് ... നമ്മൾ ഇന്ന് ഉപയോഗിക്കുന്ന പല ചീരകളും നമ്മുടെ പഴയ തലമുറക്കാർ നമുക്ക് വേണ്ടി നട്ട് പിടിപ്പിച്ചതാണ് .., ഇനി നമ്മുടെ വരുന്ന തലമുറയ്ക്കുവേണ്ടി ഇത്രയധികം ഔഷധ ഗുണങ്ങളുള്ള ചീര നമുക്ക് നട്ട് പിടിപ്പിക്കാം ... ഈ ചീരയെക്കുറിച്ചുള്ള വിവരണം താഴെ കൊടുക്കുന്നു ................................................................................. ചായ മന്‍സ ചീര
“പോക്ഷക-ഔഷധ ഗുണ സമൃദ്ധമായ നിത്യഹരിത ഇലക്കറിയിനം”.
മായൻ ചീരയെന്നും മെക്സിക്കൻ മരച്ചീരയെന്നും അറിയപ്പെടുന്ന ചായ മൻസ(Cnidoscolus aconitifolius) പോക്ഷക-ഔഷധ ഗുണങ്ങളിൽ മറ്റെല്ലാ ചീരയിനങ്ങളെയും കടത്തിവെട്ടുന്നുന്നതാണ്. മധ്യ അമേരിക്കയിലെ ബെലിസ് എന്ന രാജ്യത്ത്‌ ഉത്ഭവിച്ചുവെന്നു കരുതപ്പെടുന്നയീ ചീരയിനം മായൻ വർഗ്ഗക്കാരുടെ ആരാധനാലയങ്ങളുടെ പരിസ്സരങ്ങളിൽ ധാരാളമായി കാണപ്പെടുന്നു. മായൻ വിഭാഗക്കാരുടെ പാരമ്പര്യ ചികിത്സാരീതികളിലെ പ്രധാന ഔഷധം കൂടിയാണ് ചായ മൻസ. സാധാരണ പച്ച ഇലക്കറികളിലുള്ളതിനെക്കാൾ മൂന്നിരട്ടിയോളം പോക്ഷകമൂല്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നുള്ളതാണ്ചായ മൻസയെ വ്യത്യസ്തമാക്കുന്നത്.
ചായ മൻസയിലെ പോക്ഷക നിലവാരം
പ്രോട്ടീൻ- 5.7%
നാരുകൾ- 1.9%
കാത്സിയം- 199.4 mg/100g
പൊട്ടാസ്യം- 217.2 mg/100g
ഇരുമ്പ്- 11.4 mg/100g
വിറ്റാമിൻ C- 164.7 mg/100g
കരോട്ടിൻ- 0.085 mg/100g
ചായ മൻസയുടെ ഉപയോഗം കൊണ്ടുള്ള ആരോഗ്യപരമായ നേട്ടങ്ങൾ
രുചികരമായ ചായ മൻസ ചീര കഴിക്കുന്നത്‌ കൊണ്ടുള്ള പ്രയോജനങ്ങൾ താഴെപ്പറയുന്നവയണ്.
1. രക്ത ചങ്ക്രമണം വർദ്ധിപ്പിക്കും.
2. ദഹനത്തെ സഹായിക്കുന്നു.
3. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു.
4. വെരികോസ് വെയിൻ എന്ന രോഗത്തെ തടയുന്നു.
5. കൊളസ്ട്രോൾ നിയന്ത്രിക്കുന്നു.
6. ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
7. ചുമയെ തടയുന്നു.
8. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യകരമായ വളർച്ചയെ സഹായിക്കുന്നു.
9. ശ്വാസ കോശത്തിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കും 10. വിളർച്ച തടയുന്നു.
11. തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മശക്തിയും വർദ്ധിപ്പിക്കും.
12. വാത ജന്യ രോഗങ്ങളെ കുറയ്ക്കുന്നു.
13. പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനം ഉത്തേജിപ്പിച്ച് പ്രമേഹത്തെ നിയന്ത്രിക്കുന്നു.
14. കിഡ്നി സ്റ്റോണ്‍ ചികിത്സക്ക് ഫലപ്രദം
15. മൂലക്കുരു നിയന്ത്രിക്കുന്നു.
!6. മുഖക്കുരുക്കളെ തടയുന്നു.
ചായ മൻസ കൃഷിരീതി
ധാരാളമായുണ്ടാകുന്ന ശാഖകൾ 6”-8” നീളത്തിൽ മുറിച്ചതോ വിത്തുകളോ നടീൽ വസ്തുവായിട്ടുപയോഗിക്കാം. മായൻ ചീര 6 മീറ്ററോളം ഉയരത്തിൽ വളരുന്ന മരമാണ്. ഇലകൾ പറിച്ചെടുക്കാനുള്ള സൌകര്യത്തിന് 2 മീറ്ററിൽ കൂടുതൽ വളരാനനുവദിക്കാതെ കോതി നിർത്തുകയാണ് സാധാരണ രീതി.
കേരളത്തിൽ നന്നായി വളരുന്നതാണ് ചായ മൻസ. ഈ അത്ഭുത മരച്ചീര വീട്ടിലൊരെണ്ണം നട്ടുപിടിപ്പിച്ചാൽ പോക്ഷക സമ്പുഷ്ടവും ഔഷധ ഗുണപ്രധാനവുമായ ഇലക്കറി കാലങ്ങളോളം ലഭിക്കാൻ സഹായിക്കും.
ചായ മൻസ പാചക വിധികൾ
ചായ മൻസ ഇലകളിൽ അടങ്ങിയിട്ടുള്ള വളരെ അളവിലുള്ള കട്ട് പാകം ചെയ്യുമ്പോൾ ഇല്ലാതാകുന്നതാണ്. അതിനാൽ ഈ ഇലകൾ പാകം ചെയ്തു മാത്രമേ ഭക്ഷിക്കാൻ പാടുള്ളൂ. ചില ചായ മൻസ പാചക വിധികൾ ചുവടെ കൊടുക്കുന്നു.
1.ചായ ടീ
ചായ മൻസ ഇലകൾ കൊണ്ടുണ്ടാക്കുന്ന ചായ പ്രമേഹം നിയന്ത്രിക്കാനും കരൾ ശുദ്ധീകരിക്കാനും ഉത്തമമാണ്. അഞ്ച് വലിയ ചായ മൻസ ഇലകൾ ചെറുതായി അരിഞ്ഞ് ഒരു ലിറ്റർ വെളളം ചേർത്ത് ചെറു ചൂടിൽ 20 മിനിട്ട് വേവിക്കണം. തണുക്കുമ്പോൾ ഒരു നുള്ള് ഉപ്പും കുറച്ചു നാരങ്ങാ നീരും ചേർത്താൽ ചായ ടീ തയ്യാർ. ദിവസ്സവും മൂന്ന് ഗ്ലാസ്‌ വരെ കുടിക്കാം.
2. സാലഡ്
ചായ മൻസ ഇലകൾ ചെറുതായി അരിഞ്ഞ് കുറച്ചു വെളളം (ഇലകൾ വേവുന്നതിനു വേണ്ടത് മാത്രം) കൂടി ചേർത്ത് ചെറു ചൂടിൽ 20 മിനിട്ട് വേവിച്ചെടുക്കണം. ഈ ഇലകൾ കൊണ്ട് സാധാരണ ചീരവർഗ്ഗങ്ങളുപയോഗിച്ചുണ്ടാക്കാവുന്ന എല്ലാവിധ സലാഡുകളുമു ണ്ടാക്കാവുന്നതാണ്.
3. തോരനും മറ്റും
ചായ മൻസ ഇലകൾ കൊണ്ട് സാധാരണ ചീരവർഗ്ഗങ്ങളുപയോഗിച്ചുണ്ടാക്കാവുന്ന തോരനും മറ്റെല്ലായിനം കറികളും ഉണ്ടാക്കാവുന്നതാണ്. കറികൾ 15 മുതൽ 20 മിനിട്ട് വരെ സമയം വേവിക്കണമെന്നുള്ളതാണൊരു പ്രത്യേകത... (കടപ്പാട് ... മാതൃഭൂമി ].. ഈ ചീര തൃശൂർ ജില്ലയിൽ കൂടുതലായി കൃഷി ചെയ്യുന്നുണ്ട് .. ചായ മൻസ ഉൾപ്പെടെയുള്ള നിത്യഹരിത ഇലക്കറിയിനങ്ങളുടെ തൈകൾ തിരുവനന്തപുരം പേരൂർക്കടയിലുള്ള കേരളപോണിക്സിൽ വിൽക്കുന്നുണ്ടായിരുന്നു ... ആവശ്യമുള്ളവർ അന്വേഷിച്ചു നോക്കുക .. ഉള്ളവർ ഇല്ലാത്തവർക്ക് ഫ്രീ ആയിട്ട് കമ്പ് കൊടുത്ത് സഹായിക്കുക ....

No comments:

Post a Comment