Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Sunday, August 16, 2015

ചെണ്ട് മല്ലി

ടെറസിലും , പറമ്പിലുമൊക്കെ കൃഷി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് , താഴെ ചിത്രത്തിൽ കാണുന്ന പോലെ, പച്ചക്കറി കൃഷിയുടെ കൂടെ ചെണ്ട് മല്ലി ( ചിലർ ബെന്തി എന്ന് പറയും ) നട്ട് പിടിപ്പിക്കുക .. ചെണ്ട് മല്ലിയുടെ വേരുകൾക്ക് കൃഷി നശിപ്പിക്കുന്ന നിമാ വിരകളെ തടയാനുള്ള കഴിവുണ്ട് , അതു പോലെ നമ്മുടെ പയറിനെയും , തക്കാളിയേയും , പാവലിനെയും ആക്രമിക്കാൻ വരുന്ന പല കായീച്ചകളും, കീടങ്ങളും ഈ പൂവിൽ ആകൃഷ്ടരായി പൂവിൽ ഇരിക്കുകയും അങ്ങനെ നമ്മുടെ കൃഷികൾ സംരക്ഷിക്കപ്പെടുകുകയും ചെയ്യും .. ഇതിൽ ആ ചെണ്ട് മല്ലി പൂവിൻ്റെ പുറകിൽ നിൽക്കുന്ന തക്കാളികളെ കണ്ടാൽ തന്നെ മനസ്സിലാകും ... അത് പോലെ തേൻ കുടിക്കാൻ ധാരാളം തേനീച്ചകൾ വരുകയും അത് വഴി പരാഗണം പെട്ടെന്ന് നടന്ന് നമ്മുടെ പച്ചക്കറികൾ പെട്ടെന്ന് പൂവിക്കുകയും കായ് ഉണ്ടാകുകയും ചെയ്യുന്നു . അത് പോലെ പല കരിങ്കണ്ണൻ മാരുടെ കണ്ണിൽ നിന്നും നമ്മുടെ പച്ചക്കറി വിഭവങ്ങൾ സംരക്ഷിക്കപ്പെടുന്നു .. പലരും പരീക്ഷിച്ചു വിജയിച്ച ഒരു പ്രകൃതിദത്ത കെണിയാണിത് .താല്പര്യമുള്ളവർക്ക് പരീക്ഷിക്കാം ...

No comments:

Post a Comment