Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Saturday, July 25, 2015

ഗിനിക്കോഴി

ഗിനിക്കോഴി
സ്വതന്ത്രമായി വിഹരിക്കുവാൻ ഇഷ്ടപ്പെടുന്ന ഇവ ദൃഢശരീരമുള്ളതും നല്ല പ്രതിരോധശക്തിയുള്ളതും ഭക്ഷണ സ്വയം തിരഞ്ഞു കഴിക്കുന്നതിനുള്ള കഴിവുള്ളതും വലിയ സംരക്ക്ഷണ ചിലവില്ലാതെ വളര്താൻ പറ്റുന്ന ഒരു ഇനമാണ്‌.
പ്രധാന ഇനങ്ങൾ :കാദംബരി, ചിദാംബരി, ശേതാംബരി.
കുഞ്ഞുങ്ങളുടെ കൊക്ക് വളരെ ചെറുതായതുകൊണ്ട് തീറ്റ കൂടെക്കൂടെ അല്പാല്പം കൊടുക്കാം. പുഴുങ്ങിയ കോഴിമുട്ട, റൊട്ടി, പാല്‍, തൈര് എന്നിവ തുടക്കത്തില്‍ കൊടുക്കാവുന്നതാണ്. പിന്നീട് പച്ചിലകള്‍, ഉള്ളി, ധാന്യപ്പൊടി, തവിട് എന്നിവ നല്‍കാം. ഉറുമ്പിന്‍ മുട്ട ഇവയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണമാണ്. പൂവനും പിടയും തമ്മില്‍ കാഴ്ചയില്‍ വലിയ വ്യത്യാസമില്ല. ഓരോന്നും പുറപ്പെടുവിക്കുന്ന ശബ്ദത്തിലെ അന്തരംകൊണ്ടു പൂവനെയും പിടയെയും തിരിച്ചറിയാം. പൂവന്മാര്‍ക്ക് വലിപ്പം കൂടിയതും തിളക്കമേറിയതുമായ താട കാണാം. ഇവ പിടയ്ക്ക് ചുറ്റും നൃത്തം ചെയ്യുന്നു. രാത്രിയില്‍ വായുസഞ്ചാരമുള്ള ഒരു കൂട്ടില്‍ വേണം ഗിനിക്കോഴികളെ അടച്ചിടാന്‍. മുതിര്‍ന്ന ഗിനിക്കോഴികള്‍ക്ക് വളരെ കുറച്ചുതീറ്റ മതി. പൂര്‍ണ വളര്‍ച്ചയെത്തിയ ഒന്നിന് രണ്ട് കിലോഗ്രാം തൂക്കം വരും.
കൂട്ടില്‍ പിടകള്‍ക്ക് മുട്ടയിടുവാന്‍ പ്രത്യേകം സൗകര്യം വേണം. മുട്ട ഇട്ട ഉടനെ എടുത്തു മാറ്റണം. നാടന്‍ ഇനം ഒമ്പത് മാസത്തോളം പ്രായമാവുമ്പോള്‍ മുട്ടയിടുന്നു. ഒരു സീസണില്‍ നൂറ് മുട്ടകള്‍ വരെ ഇടുന്നു. മുട്ടയ്ക്ക് 40 ഗ്രാമോളം ഭാരം കാണും. തൂവെള്ളയില്‍ അല്പം തവിട്ട് നിറത്തിന്റെ പരിവേഷം ഈ മുട്ടകളുടെ പ്രത്യേകതയാണ്.
മുട്ടയുടെ കട്ടിയുള്ള പുറന്തോട്, മുട്ട പൊട്ടിപോകാതെയും അധികനാള്‍ ഇരിക്കുന്നതിനും പ്രയോജനപ്പെടും. വർഷത്തിൽ 100-120 മുട്ടകൾ വരെ ഇടും.
മാംസം വിറ്റാമിനുകള്‍ നിറഞ്ഞതും, കൊഴുപ്പ് കുറഞ്ഞതുമാണ്.
ഏതും കാര്‍ഷികാകാലാവസ്ഥയ്ക്കും യോജിച്ച ഇവ നമ്മുടെ നാട്ടിൽ നല്ല രീതിയിൽ വളർത്താൻ സാധിക്കുന്നതാണ്.
ഗിനിക്കോഴിമുട്ട ആസ്ത്മ രോഗത്തിന് പ്രതിവിധിയായി ചിലര്‍ ഉപയോഗിച്ചുവരുന്നു. ഗിനിക്കോഴി മാംസമാവട്ടെ വളരെ പോഷകസമ്പന്നവും സ്വാദിഷ്ഠവും സുഗന്ധമുള്ളതുമാണ്.

No comments:

Post a Comment