കോവൽ എങ്ങനെ കൃഷി ചെയ്യാം ....?...... .:.'...
പാവല്‍, പടവലം തുടങ്ങിയ പച്ചക്കറി വിളകളെപ്പോലെ പന്തലുകളില്‍ വളര്‍ത്തി സംരക്ഷിക്കുന്ന വെള്ളരി വര്‍ഗത്തില്‍ പെട്ട പച്ചക്കറി വിളയാണ് കോവല്‍. എന്നാല്‍ മറ്റ് വെള്ളരി വര്‍ഗ വിളകളില്‍നിന്ന് വ്യത്യസ്‌തമായ ദീര്‍ഘകാല വിളയാണ് ഇത്. ഇത് വളരെ വേഗം വളരുകയും പടര്‍ന്നു കയറുകയും ചെയ്യും. ആണ്‍പൂവും പെണ്‍പൂവും വെവ്വേറെ ചെടികളില്‍ ഉണ്ടാകുന്ന അപൂര്‍വ്വം സസ്യങ്ങളില്‍ ഒന്നാണ് കോവല്‍. പരാഗണം നടന്നില്ലെങ്കിലും കായ്‌കള്‍ ഉണ്ടാകുമെന്നതിനാല്‍ ആണ്‍ചെടികള്‍ അത്യാവശ്യമല്ല. ഉഷ്‌ണമേഖല, കാലാവസ്‌ഥയാണ് കോവലിന് നല്ലത്. അന്തരീക്ഷ ഊഷ്‌മാവ് 20 ഡിഗ്രി മുതല്‍ 30 ഡിഗ്രിവരെയുള്ള കാലാവസ്‌ഥയില്‍ ഇത് നന്നായി വളരും. നല്ല നീര്‍വാര്‍ച്ചയും മണല്‍ കലര്‍ന്ന മണ്ണുമാണ് കൃഷിക്ക് ഉത്തമം. കായ്‌കളുടെ ആകൃതിയിലും വലുപ്പത്തിലും തൂക്കത്തിലും വ്യത്യസ്‌തതയുള്ള നിരവധി ഇനങ്ങള്‍ കേരളത്തില്‍ കൃഷി ചെയ്യുന്നുണ്ട്.
കേരള കാര്‍ഷിക സര്‍വകലാശാലയുടെവെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചറല്‍ കോളജിലെ ഒളരി കള്‍ച്ചര്‍ വിഭാഗത്തില്‍നിന്നും പുറത്തിറക്കിയ ഉല്‌പാദന ശേഷി കൂടി കോവല്‍ ഇനാണ് സുലഭ. ആണ്ടു മുഴുവന്‍ കായ്‌ക്കുന്ന ഈ ഇനത്തിന്റെ കായ്‌കള്‍ നീളമുള്ളതാണ്. ഇളം പച്ച നിറത്തില്‍ നീളമുള്ള കോവയ്‌ക്കയാണ് കേരളത്തിലെ ഉപഭോക്‌താക്കള്‍ക്ക് കൂടുതല്‍ പ്രിയങ്കരം. എന്നാല്‍ മംഗലാപുരം വിപണിയില്‍ നീളം കുറഞ്ഞ ഇനത്തിനാണ് ഡിമാന്റ്. തമിഴ്‌നാട്ടിലെ ചെങ്കല്‍പെട്ട് ജില്ലയിലെ പടപ്പായ് ഗ്രാമത്തില്‍നിന്നുള്ള പടപ്പായ് ഇനിയും പ്രചാരമേറിയ കോവല്‍ ഇനമാണ്.
കോവലിൻ്റെ തണ്ടുകൾ മുറിച്ചു നട്ടാണ് കോവലിന്റെ പ്രവര്‍ധനം., പെന്‍സില്‍ വണ്ണത്തില്‍ മുന്നോ നാലോ മുട്ടുകളുളള വള്ളികള്‍ 25-30 സെന്റിമീറ്റര്‍ നീളത്തില്‍ മുറിച്ച് നടാം. മുറിച്ചെടുത്ത വള്ളികള്‍ നേരിട്ട് കുഴികളില്‍ നടാം. പോട്ടിംഗ് മിശ്രിതം നിറച്ച പൊളിത്തീന്‍ സഞ്ചികളില്‍ നട്ട് മുളപ്പിച്ച തൈകളാക്കിയശേഷം രണ്ടോ മൂന്നോ ആഴ്‌ച കഴിയുമ്പോള്‍ ഇളക്കി നടാം. നിലം രണ്ടോ മൂന്നോ തവണ ഉഴുത് നിരപ്പാക്കാം. 60 സെന്റിമീറ്റര്‍ ചുറ്റളവിലും 30 സെന്റിമീറ്റര്‍ ആഴത്തിലുമുള്ള കുഴികള്‍ മൂന്നു മീറ്റര്‍ അകലത്തില്‍ എടുക്കണം. കുഴികളില്‍ 25 കിലോഗ്രാം കാലിവളമോ കമ്പോസേ്‌റ്റാ ചേര്‍ക്കുക. ഒരു കുഴിയില്‍ രണ്ടോ മൂന്നോ വള്ളികള്‍ നടാം. മുളച്ചു കഴിഞ്ഞാല്‍ രണ്ടെണ്ണം മാത്രം നിലനിര്‍ത്തിയാല്‍ മതിയാകും. വള്ളികള്‍ വളര്‍ന്ന് 60 സെന്റിമീറ്റര്‍ നീളമെത്തുമ്പോള്‍ തന്നെ പന്തല്‍ കെട്ടുന്നതിനുള്ള ക്രമീകരണം ചെയ്യണം.
മണ്ണില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തേണ്ടതിനാല്‍ കോവല്‍ ജലസേചനത്തോട് നന്നായി പ്രതികരിക്കും. എന്നാല്‍ മണ്ണില്‍ വെള്ളം കെട്ടിനില്‍ക്കാനും പാടില്ല. വള്ളികള്‍ നട്ട് രണ്ട് മാസം കഴിയുന്നതോടെ പൂക്കുവാനും കായ്‌കള്‍ പിടിക്കുവാനും തുടങ്ങും. കായ്‌ച്ചു തുടങ്ങിയാല്‍ പിന്നെ ആണ്ടു മുഴുവനും കായ്‌കള്‍ സ്‌ഥിരമായി ലഭിക്കും. കായ്‌കള്‍ മുപ്പെത്തുന്നതിനു മുമ്പുതന്നെ വിളവെടുക്കണം. ആഴ്‌ചയില്‍ രണ്ടുതവണ വിളവെടുക്കും. ഒരു ഹെക്‌ടറില്‍നിന്ന് 12-14 ടണ്‍ വിളവ് ലഭിക്കും. മൂന്നു വര്‍ഷത്തോളം തൃപ്‌തികരമായ വിളവ് ലഭിക്കും. അതു കഴിഞ്ഞാല്‍ വള്ളികള്‍ പിഴുതുമാറ്റി പുതിയ വള്ളികള്‍ നടണം. വാണിജ്യാടിസ്‌ഥാനത്തില്‍ വിപണി ലക്ഷ്യമാക്കിയും വീട്ടുവളപ്പിലുംനട്ടുവളര്‍ത്താവുന്ന പച്ചക്കറി വിളയാണ് കോവല്‍. ഇതിന്റെ യഥാര്‍ഥ പോഷകമൂല്യം ഇപ്പോഴും പലര്‍ക്കും തിരിച്ചറിയാനായിട്ടില്ല

No comments:
Post a Comment