പടവലങ്ങ

സ്നേക്ക് ഗൗഡ് (Snake gourd) എന്ന് ഇംഗ്ലീഷില്‍ പറയുന്ന പടവലം കുക്കുര്‍ബിറ്റേസി (Cucur bitaceae) കുടുംബത്തില്‍ പെട്ടതാണ്. സംസ്കൃതത്തില്‍ പടോലം എന്നാണ് പറയുക.
സാധാരണ പടവലം എന്നും കയ്പന്‍ പടവലം എന്നും രണ്ടുതരത്തില്‍ പടവലം അറിയുന്നു. കയ്പന്‍ പടവലത്തിന്റെ കായ്കള്‍ ഉരുണ്ടിരിക്കും. അത് ഭക്ഷ്യയോഗ്യമല്ല. ഇതിന്റെ വേരിനും വിത്തിനും ഔഷധഗുണമുള്ളതുകൊണ്ട് ഈ പടവലം ഔഷധത്തിന് ഉപയോഗിക്കുന്നു. കയ്പന്‍ പടവലത്തിന്റെ വേര് വിരേചനൗഷധമാണ്. ഇല പിഴിഞ്ഞ നീര് വമനൗഷധവും വിത്തുകള്‍ വിരയെ നശിപ്പിക്കുന്നതുമാണ്.
പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീര് തലയില്‍ തേച്ചാല്‍ കഷണ്ടി മാറുകയും മുടികൊഴിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യും.
പടവലങ്ങ ഇടിച്ചു പിഴിഞ്ഞ നീര് കുടിച്ചാല്‍ ഹൃദയ പേശിക്ക് ബലമുണ്ടാകും.
പടവലങ്ങ ദിവസവും വേവിച്ച് ഉപ്പും എണ്ണയും ചേര്‍ക്കാതെ കഴിച്ചാല്‍ ഹൃദ്രോഗത്തിന്റെ മുന്നോടിയായ അഞ്ചൈനാപെക്ടോറിസിന് അനിതരസാധാരണമായ ഫലം ചെയ്തു കാണാറുണ്ട്.
പടവല കുരു പൊടിച്ച് 2 ടീസ്പൂണ്‍ വീതം ചൂടുവെള്ളത്തില്‍ കഴിച്ചാല്‍ അമിതരക്തസമ്മര്‍ദ്ദത്തിന് കുറവുണ്ടാകും.
പനി വിട്ടുമാറാതിരിക്കുമ്പോള്‍ പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീരില്‍ കൊത്തമല്ലി പൊടി ചേര്‍ത്ത് കഴിച്ചാല്‍ പനി മാറുന്നതാണ്.
പടവലങ്ങ ദിവസവും ഉപ്പേരി വെച്ച് ഉപയോഗിച്ചാല്‍ മൂലക്കുരുവിന് ആശ്വാസം ലഭിക്കും. പാരമ്പര്യമായി മൂലക്കുരു വരാന്‍ സാധ്യതയുള്ളവര്‍ക്കും ഈ പ്രയോഗം ഗുണപ്രദമാണ്.
കടുകുരോഹിണി, ത്രിഫലം, അമൃത് എന്നിവ കഷായം വെച്ച് പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീര് ചേര്‍ത്ത് ദിവസം രണ്ടുനേരം കഴിച്ചുകൊണ്ടിരുന്നാല്‍ രക്തവാതം, ആമവാതം തുടങ്ങിയ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നതാണ്.
പടവലങ്ങ കൊത്തമല്ലിയോടൊപ്പം വേവിക്കുമ്പോള്‍ ഉണ്ടാകുന്ന വെള്ളം തേനും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ ഛര്‍ദ്ദിയും അതിസാരവും ശമിക്കുന്നതാണ്.
പടവലങ്ങ 60 ഗ്രാം ചെറുതായി നുറുക്കി 6 ഔണ്‍സ് ഗോമൂത്രം അരിച്ചൊഴിച്ച് കുറുക്കി വറ്റിച്ച് ലേഹ്യപാകമായാല്‍ വാങ്ങിവെച്ച് തണുത്താല്‍ 3 ഔണ്‍സ് തേന്‍ ചേര്‍ത്ത് അതില്‍നിന്നും പകുതി കാലത്ത് വെറുംവയറ്റിലും ബാക്കി പകുതി വൈകുന്നേരം 5 മണിക്കും കഴിച്ചാല്‍ എത്ര പഴകിയ ആമവാതവും ശമിക്കും.
മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ടന്‍ എന്ന ഹൃദ്രോഗബാധിതര്‍ക്കും മഞ്ഞപ്പിത്തമുള്ളവര്‍ക്കും നല്ലതാണ് ഈ പ്രയോഗം.
കയ്പക്ക, പടവലങ്ങ എന്നിവ ദിവസവും ഉപ്പേരിവെച്ച് കഴിക്കുകയാണെങ്കില്‍ സോറിയാസിസ് എന്ന ത്വക്ക് രോഗത്തിനും ത്വക്കിലുണ്ടാകുന്ന അര്‍ബുദത്തിനും ഫലവത്താണ്.
No comments:
Post a Comment