കേരളത്തില്‍ വാണിജ്യാടിസ്‌ഥാനത്തില്‍ കൃഷിചെയ്‌തുവരുന്ന പ്രധാന ഔഷധസസ്യങ്ങളില്‍ ഒന്നാണ് കച്ചോലം. ഉദരരോഗങ്ങള്‍ക്കും ആസ്‌ത്മ, ചുമ, ശ്വാസംമുട്ട് തുടങ്ങിയ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കുമെതിരെ ഉത്തമമായ ഔഷധമാണ് കച്ചോലം.
കച്ചൂരി എന്നും അറിയപ്പെടുന്ന കച്ചോലം തനിവിളയായും തെങ്ങിന്‍ തോട്ടങ്ങളില്‍ ഇടവിളയായും കൃഷിചെയ്യാം. ആദ്യകാലങ്ങളില്‍ റബര്‍തോട്ടങ്ങളിലും ഒരു ഇടവിളയായി ഇതു കൃഷിചെയ്യാം.
നിലത്തു പതിഞ്ഞ് മണ്ണിനോടു പറ്റിച്ചേര്‍ന്നു വളരുന്ന ചെടിയാണ് കച്ചോലം. വൃത്താകൃതിയിലോ ദീര്‍ഘാകൃതിയിലോ സാമാന്യം വലിപ്പമുള്ള ഇലകളാണ് ഇതിന്റേത്. മണ്ണിനടിയില്‍ ഉ്‌ല്‍പാദിപ്പിക്കുന്ന പ്രത്യേക സുഗന്ധമുള്ള കിഴങ്ങുകളാണ് ഔഷധമായി ഉപയോഗിക്കുന്നത്.
വിരശല്യം, നീണ്ടുനില്‍ക്കുന്ന ചര്‍ദ്ദി, കുട്ടികളിലെ ഉദരരോഗങ്ങള്‍, പിത്തം, വാതം, കഫം എന്നിവ ശമിപ്പിക്കുന്നതിനും കഴിവുണ്ട്.കണ്ണുശുദ്ധിക്കും നല്ലതാണ്.
ഉണങ്ങിയ കച്ചോലക്കിഴങ്ങ് നിരവധി ഔഷധങ്ങളില്‍ ചേരുവയായി ഉപയോഗിക്കുന്നു. കച്ചോരാദി തൈലം, ചന്ദനാദി തൈലം, കച്ചൂരാദി ചൂര്‍ണം തുടങ്ങിയ ആയൂര്‍വേദ ഔഷധങ്ങളിലെ പ്രധാനചേരുവയാണ് കച്ചോലം.
ഇതിന്റെ ഇലയും കിഴങ്ങും സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളിലും പൗഡറുകളിലും ഉപയോഗിച്ചു വരുന്നുണ്ട്.
ഇന്ത്യയിലെ ഉഷ്‌ണമേഖലാ പ്രദേശങ്ങളില്‍ പലയിടങ്ങളിലും കച്ചോലം വാണിജ്യാടിസ്‌ഥാനത്തില്‍ കൃഷിചെയ്‌തുവരുന്നു. കേരളത്തില്‍ മുവാറ്റുപുഴയിലും പരിസരങ്ങളിലുമാണ് നല്ല കച്ചോലം ലഭിക്കുന്നത്.
നല്ല നീര്‍വാര്‍ച്ചയും ജൈവാംശവും ഫലപുഷ്‌ടിയുമുള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യം. ചുരുങ്ങിയ കാലംകൊണ്ട് ആദായം നല്‍കുന്ന ഔഷധസസ്യമാണ് കച്ചോലം. കിഴങ്ങുകള്‍ മുഴുവനായോ ആരോഗ്യമുള്ള ഒരു മുളയോടുകൂടിയ കഷണങ്ങളായോ നടാം. നന്നായി വളര്‍ച്ചയെത്തിയതും രോഗവിമുക്‌തവുമായ വിത്തുകള്‍ വേണം നടാന്‍.വിത്തുകളില്‍ സ്യൂഡോമോണാസ് പുരട്ടുന്നത് നല്ലതാണ്. നാടന്‍ ഇനങ്ങളാണ് കൂടുതലും കൃഷിചെയ്യുന്നത്.
ഉല്‍പാദന ശേഷി കൂടിയ രണ്ടു കച്ചോലം ഇനങ്ങളാണ് രജനിയും കസ്‌തൂരിയും. സുഗന്ധവും രുചിയുമുള്ള ഈ ഇനങ്ങളില്‍ നിന്ന് രണ്ടു ഹെക്‌ടറിന് രണ്ടു ടണ്ണിലേറെ വിളവു ലഭിക്കും. വിത്തു തണലത്തോ വശങ്ങള്‍ മണ്ണോ ചാണകമോ കൊണ്ട് മെഴുകിയ കുഴികളിലോ സൂക്ഷിക്കാം. നടുന്നതിന് രണ്ടാഴ്‌ച മുമ്പ് പാണലിന്റെ ഇലകൊണ്ട് പുകക്കുന്നതും നല്ലതാണ്.
ആദ്യമഴ ലഭിക്കുന്നതോടെ കച്ചോലം നട്ടുതുടങ്ങാം. വാരങ്ങളില്‍ 20-15 സെന്റിമീറ്റര്‍ അകലത്തില്‍ നാലഞ്ച് സെന്റിമീറ്റര്‍ ആഴത്തില്‍ കുഴികളെടുത്ത് കിഴങ്ങുകള്‍ നടണം. ഒരു ഹെക്‌ടര്‍ കൃഷിചെയ്യാന്‍ 700-800 കിലോഗ്രാം വിത്തു വേണ്ടിവരും. ഹെക്‌ടറിന് 20 ടണ്‍ എന്ന നിരക്കില്‍ കാലിവളം അടിവളമായി മണ്ണില്‍ ഉഴുതുചേര്‍ക്കുകയോ നടുന്നതിനുശേഷം വിത്തുമൂടക്കത്തവിധം വിതറികൊടുക്കുകയോ ചെയ്യണം. നട്ടതിനുശേഷം ഹെക്‌ടറിന് 15 ടണ്‍ എന്ന തോതില്‍ പച്ചിലയോ ഉണക്കയിലയോ കൊണ്ട് തടങ്ങളില്‍ പൂതയിടണം. നട്ടശേഷം 45-ഉം 90-ഉം ദിവസങ്ങളില്‍ കളയെടുക്കണം. ഇതോടൊപ്പം രണ്ടുതവണയായി 50 കിലോഗ്രാം വീതം എന്‍.പി.കെ. വളങ്ങളും നല്‍കണം. മൂന്നു മാസമാകുന്നതോടെ ഇലകള്‍ നിലത്തോടു ചേര്‍ന്ന് പതിഞ്ഞുവളരുമെന്നതിനാല്‍ പിന്നീട് കളയെടുപ്പ് വേണ്ടിവരാറില്ല.
കനത്ത മഴയുണ്ടാകുന്ന അവസരങ്ങളില്‍ തടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. മഴക്കാലത്ത് ഇലചീയല്‍ രോഗമുണ്ടായാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം കൊണ്ട് മണ്ണു കുതിര്‍ക്കണം.
കച്ചോലം നട്ട് ഏഴുമാസം കഴിയുന്നതോടെ വിളവെടുപ്പിന് പാകമാകും. ഇലകള്‍ കരിഞ്ഞുണങ്ങി തുടങ്ങുന്നത് കിഴങ്ങുകള്‍ വിളവെടുക്കാന്‍ പാകമായതിന്റെ ലക്ഷണമാണ്. ഡിസംബര്‍, ജനുവരി മാസമാണ് വിളവെടുപ്പുകാലം. ഇലകള്‍ കരിഞ്ഞ് ഒന്നുരണ്ടാഴ്‌ചക്കുള്ളില്‍ മണ്ണുകിളച്ച് കിഴങ്ങുകള്‍ വിളവെടുക്കാം. കിഴങ്ങുകള്‍ക്ക് മുറിവേല്‍ക്കാതെ വേണം വിളവെടുക്കാന്‍. ഇലകളും വേരുകളും നീക്കി കിഴങ്ങ് കഴുകി വൃത്തിയാക്കണം.
കിഴങ്ങുകള്‍ വൃത്തിയുള്ള കത്തി കൊണ്ട് ഒരു സെന്റിമീറ്റര്‍ കനത്തില്‍ ഒരുപോലെ അരിഞ്ഞ് വെയിലില്‍ ഉണക്കി വിപണിയില്‍ വില്‍ക്കാം. കൂടുതല്‍ കാലം കച്ചോലം സൂക്ഷിച്ചു വെച്ചാല്‍ കേടാകാന്‍ സാധ്യതയുണ്ട്. സംസ്‌കരിച്ച കച്ചോലത്തിന് ഗള്‍ഫ് നാടുകളില്‍ നല്ല ഡിമാന്റുണ്ട്. അറബികള്‍ ശവസംസ്‌കാരത്തിനുപയോഗിക്കുന്ന പ്രധാന സുഗന്ധദ്രവ്യം കൂടിയാണ് കച്ചോലം.

No comments:
Post a Comment