Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Saturday, July 25, 2015

ജീവാമൃതo ഉണ്ടാക്കുന്ന രീതി

ജീവാമൃതo ഉണ്ടാക്കുന്ന രീതി
-- -- -- -- -- -- -- -- -- -- -- -- -- -- -- --
10 സെന്‍റ് സ്ഥലത്തേക്ക് ആവശ്യമുള്ള കൂട്ട് ( അവലംബം ശ്രീ സുഭാഷ് പാലേക്കര്‍ജിയുടെ പരിസ്ഥിതി സൌഹ്യദ ചെലവില്ലാ പ്രകൃതി കൃഷി എന്ന പുസ്തകം .......തയ്യാറാക്കിയ ജീവാമൃതം 5 ദിവസത്തിനുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കണം ബാക്കിയുണ്ടെങ്കില്‍ ചെടിയുടെ ചുവട്ടില്‍ ഒഴിക്കാതെ മണ്ണില്‍ഒഴിച്ചു കളയണം എന്നാണ് ഈ പുസ്തകത്തില്‍ പറയുന്നത് )
( 1 ) നാടന്‍ പശുവിന്‍റെ ചാണകം ( ഏറ്റവും പുതിയത്) 1 കിലോ (നാടന്‍ പശുവിന്‍റെത് ആവശ്യത്തിനു ലഭ്യമല്ലെങ്കില്‍ നാടന്‍ കാളയുടെതോ എരുമയുടെതോ അര കിലോ വരെ ഉപയോഗിക്കാം ( 2 ) നാടന്‍ പശുവിന്‍റെ മൂത്രം അര ലിറ്റര്‍ ( ലഭ്യത കുറവാണെങ്കില്‍ നാടന്‍ കാളയുടെതോ എരുമയുടെതോ മനുഷ്യന്‍റെതോ പകുതി അളവ് ഉപയോഗിക്കാം ) ( 3 ) നല്ല പോലെ വിളഞ്ഞ നാളികേരത്തിന്‍റെ വെള്ളം 100 ഗ്രാം ( 4 ) മുളപ്പിച്ച ചെറുപയര്‍ അരച്ചത് 100 ഗ്രാം ( 5 ) കൃഷി സ്ഥലത്തെ വളം ചേര്‍ക്കാത്ത ഭാഗത്തെ മണ്ണ് 100 ഗ്രാം ( 6 ) ക്ലോറിന്‍ ചേരാത്ത വെള്ളം - 20 ലിറ്റര്‍
ജീവാമൃതം ഉണ്ടാക്കുന്നത്‌ തികച്ചും ലളിതമായ ഒരു കാര്യമാണ് ഇതിനായി 20 ലിറ്റര്‍ വെള്ളം കൊളളുന്ന ഒരുപ്ലാസ്റ്റിക്‌ ബക്കറ്റ് ആവശ്യമാണ് അതില്‍ മുക്കാല്‍ ഭാഗം ക്ലോറിന്‍ ചേരാത്ത വെള്ളം എടുത്തത്തിനു ശേഷം ചാണകം , മൂത്രം , നാളികേരത്തിന്‍റെ വെള്ളം പയര്‍ മാവ് കൃഷിയിടത്തിലെ മണ്ണ് ഇവ ചേര്‍ത്ത് ഒരു തടിക്കഷണം കൊണ്ട് നല്ലപോലെ യോജിപ്പിക്കുക ഒരു ച്ചാക്ക് കൊണ്ട് മൂടി തണലില്‍ വെക്കണം 2 ദിവസം രാവിലെയും വൈകിട്ടും 2 മിനിറ്റ് ഇളക്കി കൊടുക്കണം മൂനാം ദിവസം ജീവാമൃതം ഉപയോ ഗിക്കുന്നതിനു പാകമായിരിക്കും ഇത് 5 ദിവസങ്ങള്‍ക്കുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കണം
20 ലിറ്റര്‍ വെള്ളത്തിലേക്ക്.1 കിലോ ചാണകം നിക്ഷേപിക്കുമ്പോള്‍.നാം കോടിക്കണക്കിന് സൂക്ഷ്മ അണുക്കളെയാണു നിക്ഷേപിക്കുന്നത് പു ളിക്കല്‍പ്രക്രിയ ആരംഭിക്കുമ്പോള്‍ ഓരോ 20. മിനിറ്റിലും ഇവയുടെഎണ്ണം ഇരട്ടിയായിക്കൊണ്ടിരിക്കും രണ്ടു ദിവസത്തെ പുളിക്കല്‍ പ്രക്ക്രിയ പൂര്‍ത്തിയാകുമ്പോള്‍ 20 ലിറ്റര്‍ ജീവാമൃതത്തില്‍ ഉള്ള സൂക്ഷ്മ ജീവികളുടെ എണ്ണം അനന്തമായിരിക്കും മണ്ണില്‍ വീഴുന്ന ജഡ പദാര്‍ത്ഥങ്ങളെ വിഘടിപ്പിച്ച് വളക്കൂറുള്ള മേല്‍മണ്ണാക്കി മാറ്റുന്നത് ഈ ചെറു ജീവികളാണ് മണ്ണിന്‍റെ ഫലപുഷ്ടിക്ക് അവിഭാജ്യഘടകമായ മണ്ണിരകള്‍ അവയുടെ സമാധിയില്‍ നിന്നുണര്‍ന്ന് മണ്ണിന്‍റെ ഉപരിതലത്തിലേക്ക് വരുവാന്‍ തുടങ്ങുന്നു എന്നതാണ് മണ്ണില്‍ ജീവാമൃതം പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന സുപ്രധാനമായ മറ്റൊരുനേട്ടം
ജീവാമൃതം ഒഴിച്ചു കൊടുക്കുമ്പോള്‍ മണ്ണില്‍ ഈര്‍പ്പം ഉണ്ടായിരിക്കുവാന്‍ പ്രത്യേകം ശ്രെദ്ധിക്കണം സൂര്യന്‍ ഉച്ചക്ക് 12 മണിക്ക് നില്‍ക്കുമ്പോള്‍ ചെടിയുടെ നിഴല്‍ എവിടെയാണോ അതിനോടു ചേര്‍ന്ന് ആ നിഴലിനു പുറത്താണ് ഒഴിച്ചു കൊടുക്കേണ്ടത് ( ഉച്ചക്കല്ല ഒഴിക്കേണ്ടത് ) ജീവാമൃതം പ്രയോഗിക്കുന്ന ഭാഗങ്ങളില്‍ പുതയിടല്‍ നിര്‍ബന്ധ മാണ് 1 ലിറ്റര്‍ ജീവാമൃതം 10 ലിറ്റര്‍ജലസേചനത്തിനുള്ള വെള്ളത്തോടൊപ്പം ചേര്‍ത്ത് ഉപയോഗിക്കാം

No comments:

Post a Comment